മാർച്ച് 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 8-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 4 ¶12-21, പേ. 48-ലെ ചതുരം
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 1–4
നമ്പർ 1: 1 ശമൂവേൽ 2:18-29
നമ്പർ 2: മരണാനന്തരമുള്ള ദുഷ്ടന്മാരുടെ ദണ്ഡനത്തെപ്പറ്റി യേശു പഠിപ്പിച്ചോ? (rs പേ. 174 ¶5)
നമ്പർ 3: യഹോവയ്ക്ക് കുട്ടികളോടുള്ള സ്നേഹത്തെ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ. 2010 മാർച്ച് ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്) 22-ാം പേജിലെ സർപ്പാരാധനയെക്കുറിച്ചുള്ള ലേഖനം ചിലർക്കെങ്കിലും പ്രകോപനപരമായി തോന്നിയേക്കാമെന്നതിനാൽ ആ മാസിക സമർപ്പിക്കുമ്പോൾ സൂക്ഷിക്കുക.
10 മിനി: ശുശ്രൂഷയിൽ ആയിരിക്കെ, കേൾക്കാൻ മതിയായ ശബ്ദത്തിലാണോ നിങ്ങൾ സംസാരിക്കുന്നത്? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 109-ാം പേജിലെ 2-ാം ഖണ്ഡികമുതൽ അധ്യായത്തിന്റെ അവസാനംവരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.
20 മിനി: “ദൈവം നൽകിയ അതിശ്രേഷ്ഠ സമ്മാനത്തിനായി നന്ദിയുള്ളവരായിരിക്കുക.” ചോദ്യോത്തര ചർച്ച. 3-ാം ഖണ്ഡികയുടെ ചർച്ചയ്ക്കുശേഷം, സ്മാരക ക്ഷണക്കത്തുകളുടെ വിതരണത്തിനായി സഭ ചെയ്തിരിക്കുന്ന വയൽസേവന ക്രമീകരണങ്ങൾ അവലോകനം ചെയ്യുക. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിൽ എങ്ങനെ നയത്തോടും വിവേകത്തോടുംകൂടെ ക്ഷണക്കത്ത് വിതരണം ചെയ്യാമെന്ന് വിശദീകരിക്കുക. വീട്ടുകാരന് താത്പര്യമുണ്ടെന്ന് ഉറപ്പുവരുത്തുകയും അതിനുശേഷം അയാൾക്ക് ക്ഷണക്കത്തു നൽകുകയും ചെയ്യുന്ന വിധം ഒരു സഹായ പയനിയർ അവതരിപ്പിച്ചു കാണിക്കട്ടെ. അതിനുശേഷം അദ്ദേഹത്തോട് സഹായ പയനിയറിങ് ചെയ്യുന്നതിന് എന്തെല്ലാം ക്രമപ്പെടുത്തലുകൾ വേണ്ടിവന്നുവെന്നും എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചുവെന്നും ചോദിക്കുക.