മേയ് 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 3-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 6 ¶10-15, 77-ാം പേജിലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമൂവേൽ 1-3
നമ്പർ 1: 2 ശമൂവേൽ 2:12-23
നമ്പർ 2: യേശു തന്റെ ശുശ്രൂഷയിൽ ദൈവനാമം ഉപയോഗിച്ചോ?
നമ്പർ 3: “മരിച്ചവരുടെ ആത്മാക്കൾ”ക്കായുള്ള ഓർമപ്പെരുന്നാളുകളുടെ പിമ്പിലുള്ളതെന്താണ്? (rs പേ. 180 ¶3–പേ. 181 ¶3)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: “ബൈബിളധ്യയനങ്ങൾ നടത്താൻ ‘ദൈവസ്നേഹം’ പുസ്തകം എങ്ങനെ ഉപയോഗിക്കാം?” ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് പ്രാരംഭ പ്രസ്താവനകൾ നടത്തിയശേഷം ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
20 മിനി: “പ്രതികൂലകാലത്ത് ശുശ്രൂഷ നിർവഹിക്കാൻ പരിശീലനം നേടുക.” സദസ്യ ചർച്ച. നമ്മുടെ രാജ്യ ശുശ്രൂഷയുടെ മുൻലക്കങ്ങളിലെ ഉചിതമായ ആശയങ്ങൾ സഭയെ ഓർമിപ്പിക്കുക. സേവനമേൽവിചാരകനുമായി അഭിമുഖം നടത്തുക. ലഭിച്ച നിർദേശങ്ങൾ സഭ പിൻപറ്റിയത് എങ്ങനെ? അതിന്റെ പ്രയോജനം എന്തായിരുന്നു? ഏതു വശങ്ങളിൽ സഭ ഇനിയും പുരോഗതി വരുത്തേണ്ടതുണ്ട്? പ്രശ്നങ്ങൾ ഉണ്ടായശേഷം അവ പരിഹരിക്കുന്നതിനെക്കാൾ അവ ഉണ്ടാകാതിരിക്കാൻ നയപൂർവം, വിവേചനയോടെ പ്രവർത്തിക്കുന്നത് എത്ര പ്രധാനമാണെന്ന് ഊന്നിപ്പറയുക.