ഡിസംബർ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 20-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 16 ¶15-22, പേ. 222-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 20-24
നമ്പർ 1: 2 ദിനവൃത്താന്തം 20:1-12
നമ്പർ 2: നിർമലഭാഷ പഠിക്കുന്നതിലും സംസാരിക്കുന്നതിലും എന്ത് ഉൾപ്പെട്ടിരിക്കുന്നു? (സെഫ. 3:9)
നമ്പർ 3: യേശുക്രിസ്തു ഒരു യഥാർഥ ചരിത്ര പുരുഷനോ? (rs പേ. 209 ¶1-പേ. 210 ¶1)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: നിങ്ങൾ അത് പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ചർച്ച. നമ്മുടെ രാജ്യ ശുശ്രൂഷയിൽ അടുത്തകാലത്തു പ്രസിദ്ധീകരിച്ചുവന്ന “നിങ്ങൾ അധ്യയനം നടത്തിക്കാണിച്ചിട്ടുണ്ടോ?” “പ്രസംഗിക്കാൻ പുതിയവരെ പഠിപ്പിക്കുക,” (km 5/10) “അനൗപചാരിക സാക്ഷീകരണം നടത്താം” (km 8/10) തുടങ്ങിയ ലേഖനങ്ങളിൽനിന്നുള്ള വിവരങ്ങൾ പ്രസംഗരൂപേണ അവലോകനം ചെയ്യുക. തുടർന്ന്, ഈ ലേഖനങ്ങളിലെ നിർദേശങ്ങൾ പിൻപറ്റാൻ എന്തു ശ്രമം ചെയ്തെന്നും അത് എന്ത് പ്രയോജനം കൈവരുത്തിയെന്നും സദസ്സിനോടു ചോദിക്കുക.
15 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—അധ്യയനവേളയിൽ എത്ര ഖണ്ഡികകൾ പരിചിന്തിക്കാം?” ചോദ്യോത്തര പരിചിന്തനം. അധ്യയനങ്ങൾ നടത്തി പരിചയമുള്ള ഒരു പ്രസാധകൻ, 4-5 ഖണ്ഡികകളിൽ പരാമർശിച്ചിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് പുതിയ പ്രസാധകനുമായി ചർച്ചചെയ്യുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.