ഏപ്രിൽ 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 23-ന് ആരംഭിക്കുന്ന വാരം
ഗീതം 102, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 18 ¶19-23, പേ. 191-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 29–31 (10 മിനി.)
നമ്പർ 1: യിരെമ്യാവു 31:15-26 (4 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്ത്യാനികൾ വാരംതോറുമുള്ള ശബത്ത് ആചരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ടോ? (5 മിനി.)
നമ്പർ 3: യേശുവിനെ പ്രസവിച്ചപ്പോൾ മറിയ യഥാർഥത്തിൽ ഒരു കന്യകയായിരുന്നോ? (rs പേ. 255 ¶5-6) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: മെയ് മാസത്തിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട്, ഏപ്രിൽ - ജൂൺ ലക്കം മാസികകളിലെ, നിങ്ങളുടെ പ്രദേശത്ത് ആകർഷകമായേക്കാവുന്ന ചില ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനുശേഷം, വീക്ഷാഗോപുരം മാസിക സമർപ്പിക്കാനായി താത്പര്യജനകമായ ഏതു ചോദ്യവും തിരുവെഴുത്തും ഉപയോഗിക്കാമെന്ന് സദസ്സിനോടു ചോദിക്കുക. ഉണരുക! മാസികയുടെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതാരണങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: “ഭരണസംഘത്തിന്റെ കത്ത്.” 2012 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ അനുബന്ധത്തിലുണ്ടായിരുന്ന കത്ത് പരിപാടിയുടെ ആദ്യഭാഗത്ത് പ്രസംഗരൂപത്തിൽ അവതരിപ്പിക്കുക. തുടർന്ന്, 2012 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ വാർഷിക റിപ്പോർട്ടിൽനിന്ന് പ്രോത്സാഹജനകമായ വിവരങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 33, പ്രാർഥന