സെപ്റ്റംബർ 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 24-ന് ആരംഭിക്കുന്ന വാരം
ഗീതം 44, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 7 ¶14-18, പേ. 57-58-ലെ ചതുരങ്ങൾ (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ദാനീയേൽ 1–3 (10 മിനി.)
നമ്പർ 1: ദാനീയേൽ 2:17-30 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയുടെ സ്വർഗീയ സൃഷ്ടികൾ സംഘടിതരാണോ? (rs പേ. 280 ¶1-3) (5 മിനി.)
നമ്പർ 3: നമുക്ക് എങ്ങനെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത് ഒഴിവാക്കാനാകും? (എഫെ. 4:30) (5 മിനി.)
❑ സേവനയോഗം:
10 മിനി: “യഹോവയുടെ വചനം ദൈനംദിനം പരിചിന്തിക്കുക!” 2000 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 7-ാം പേജിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ ചെറുപുസ്തകം നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. എല്ലാ ദിവസവും ദിനവാക്യവും അഭിപ്രായങ്ങളും പരിചിന്തിക്കാൻ എന്തു ശ്രമം ചെയ്യുന്നുവെന്നു പറയാൻ പ്രസാധകരെ ക്ഷണിക്കുക.
20 മിനി: “യുവജനങ്ങളേ, മൂല്യവത്തായ ലക്ഷ്യങ്ങൾ വെച്ചു പ്രവർത്തിക്കുക.” ചോദ്യോത്തര പരിചിന്തനം. ആത്മീയലാക്കുകൾ വെക്കാനും അവ കൈവരിക്കാനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക. മുഴുസമയശുശ്രൂഷ ലക്ഷ്യംവെച്ചു പ്രവർത്തിക്കുന്ന ഒന്നോ രണ്ടോ സാധാരണ പയനിയർമാരുമായോ യുവപ്രായക്കാരുമായോ അഭിമുഖം നടത്തുക. ലൗകികജോലിക്കുപകരം ആത്മീയലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അവർ പറയട്ടെ.
ഗീതം 89, പ്രാർഥന