നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ്—നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുന്നു
രാജ്യത്തിന്റെ സുവിശേഷം “സകലജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗി”ക്കാൻ യേശു നമ്മോടു കല്പിച്ചു. (മത്താ. 24:14) നമ്മുടെ “ശുശ്രൂഷ പൂർണമായി നിറവേ”റ്റാൻ സഹായിക്കുന്നതിന് watchtower.org, jw-media.org, jw.org എന്നീ വെബ്സൈറ്റുകൾ സംയോജിപ്പിച്ച് jw.org എന്ന ഒറ്റ വെബ്സൈറ്റായി നവീകരിച്ചു പുറത്തിറക്കിയിരിക്കുന്നു.—2 തിമൊ. 4:5.
“ഭൂലോകത്തിലെങ്ങും:” ലോകജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നു. വിവരങ്ങൾ കണ്ടെത്താനായി അനേകരും, പ്രത്യേകിച്ച് യുവജനങ്ങൾ, ഇതിനെയാണ് ആശ്രയിക്കുന്നത്. ബൈബിൾച്ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾ നമ്മുടെ സൈറ്റിൽ കണ്ടെത്താം. യഹോവയുടെ സംഘടനയുമായി പരിചയത്തിലാകാനും എളുപ്പത്തിൽ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ആവശ്യപ്പെടാനും ഇത് ആളുകളെ സഹായിക്കുന്നു. അങ്ങനെ, രാജ്യസന്ദേശം കടന്നുചെല്ലാൻ സാധ്യത കുറവുള്ള സ്ഥലങ്ങളിൽപ്പോലും സുവിശേഷം എത്തിക്കാൻ നമുക്കു കഴിയുന്നു.
“സകല ജനതകൾക്കും:” “സകല ജനതകൾക്കും” സാ ക്ഷ്യം നൽകാൻ കഴിയണമെങ്കിൽ നാം അനേകം ഭാഷകളിൽ ബൈബിൾസത്യം അറിയിക്കേണ്ടതുണ്ട്. 400-ഓളം ഭാഷകളിൽ അനായാസം വിവരങ്ങൾ കണ്ടെത്താനുള്ള സൗകര്യം jw.org-ലുണ്ട്. ഇത്രയധികം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ള വേറൊരു വെബ്സൈറ്റുമില്ല.
നന്നായി ഉപയോഗിക്കുക: യഹോവയുടെ സാക്ഷികളല്ലാത്തവരെ സുവാർത്ത അറിയിക്കുക എന്നതു മാത്രമല്ല പുതുക്കിയ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്ന jw.org വെബ്സൈറ്റിന്റെ ലക്ഷ്യം; സാക്ഷികൾക്കും അത് ഉപയോഗപ്രദമാണ്. ഇന്റർനെറ്റ് ഉണ്ടെങ്കിൽ, jw.org വെബ്സൈറ്റുമായി പരിചയത്തിലാകാൻ നിങ്ങളെ ക്ഷണിക്കുന്നു. അത് ഉപയോഗിക്കുന്നതിനുള്ള ചില നിർദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
[3-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഉപയോഗിച്ചുനോക്കൂ
1 ഇന്റർനെറ്റ് ബ്രൗസറിൽ, വെബ്സൈറ്റിന്റെ വിലാസം രേഖപ്പെടുത്തേണ്ട ഭാഗത്ത് www.jw.org എന്ന് എഴുതുക.
2 ഉപതലക്കെട്ട്, സാധ്യതകളുടെ പട്ടിക, ലിങ്കുകൾ എന്നിവ ഉപയോഗിച്ച് സൈറ്റിൽ പരതാവുന്നതാണ്.
3 ഇന്റർനെറ്റ് ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ jw.org പരീക്ഷിച്ചുനോക്കുക. സ്ക്രീൻ എത്ര ചെറുതാണെങ്കിലും വിവരങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല.