ക്രിസ്ത്യാനികളായി ജീവിക്കാം
യുവജനങ്ങളേ, ‘വലിയ വാതിലിലൂടെ’ പ്രവേശിക്കാൻ താമസിക്കരുത്
യുവത്വത്തിന്റെ പ്രസരിപ്പും ഓജസ്സും എന്നേക്കും തുടരുമെന്നും സാത്താന്റെ ലോകത്തിലെ വാർധക്യസഹജമായ “ദുർദിവസങ്ങൾ” തങ്ങളെ ഒരിക്കലും പിടികൂടുകയില്ലെന്നും ചിന്തിക്കാൻ എളുപ്പമാണ്. (സഭാ. 12:1) നിങ്ങൾ യുവപ്രായത്തിലുള്ള ഒരാളാണെങ്കിൽ മുഴുസമയസേവനംപോലുള്ള ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിന്, അല്പംകൂടി കഴിയട്ടെ എന്നാണോ ചിന്തിക്കുന്നത്?
എന്നാൽ, യുവാക്കൾ ഉൾപ്പെടെ എല്ലാവരെയും “കാലവും ഗതിയും” ബാധിച്ചേക്കാം. (സഭാ. 9:11) കാരണം, “നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ.” (യാക്കോ. 4:14) അതുകൊണ്ട് ആത്മീയലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കാൻ താമസിക്കരുത്. “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ” നിങ്ങൾക്കായി തുറന്നിരിക്കുമ്പോൾ അതിലൂടെ കടന്നുപോകുക. (1 കൊരി. 16:9) ആ തീരുമാനത്തെപ്രതി നിങ്ങൾക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല.
ചില ആത്മീയലക്ഷ്യങ്ങൾ:
മറ്റു ഭാഷക്കാരോട് പ്രസംഗിക്കുക
മുൻനിരസേവനം
ദിവ്യാധിപത്യസ്കൂളുകളിൽ പങ്കെടുക്കുക
നിർമാണസേവനം
ബെഥേൽസേവനം
സർക്കിട്ട് വേല