വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 മാർച്ച്‌ പേ. 5
  • ദൈവം പറയുന്നതു കേൾക്കുവിൻ!—എങ്ങനെ ഉപയോഗിക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം പറയുന്നതു കേൾക്കുവിൻ!—എങ്ങനെ ഉപയോഗിക്കാം?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • ദൈവം പറയുന്നതു കേൾക്കാൻ ആളുകളെ സഹായിക്കുക
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം? മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും തുടങ്ങാൻ ഒരു പുതിയ ലഘുപത്രിക
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ദൈവവ്യവസ്ഥകൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ ഒരു പുതിയ ഉപകരണം
    വീക്ഷാഗോപുരം—1997
  • “ജീവിതം ആസ്വദിക്കാം—എന്നേക്കും!” ശുശ്രൂഷയിൽ ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 മാർച്ച്‌ പേ. 5

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ദൈവം പറയു​ന്നതു കേൾക്കു​വിൻ!—എങ്ങനെ ഉപയോ​ഗി​ക്കാം?

ദൈവം പറയുന്നതു കേൾക്കുവിൻ!

വായി​ക്കാൻ അറിയി​ല്ലാ​ത്ത​വരെ, ചിത്ര​ങ്ങ​ളി​ലൂ​ടെ അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ പഠിപ്പി​ക്കാ​നാണ്‌ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രിക തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. രണ്ടു പേജു​ക​ളി​ലാ​യി കൊടു​ത്തി​രി​ക്കുന്ന ഓരോ പാഠത്തി​ലെ​യും ചിത്രങ്ങൾ ശ്രദ്ധാ​പൂർവം തയ്യാറാ​ക്കി​യ​വ​യാണ്‌. ചർച്ച ചെയ്യേണ്ട ക്രമമ​നു​സ​രിച്ച്‌ അവയിൽ ഒന്നിൽനിന്ന്‌ മറ്റൊ​ന്നി​ലേക്ക്‌ അമ്പടയാ​ളം (arrow mark) കൊടു​ത്തി​രി​ക്കു​ന്നു.

ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യി​ലെ ചിത്ര​ങ്ങൾത​ന്നെ​യാണ്‌ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! ലഘുപ​ത്രി​ക​യി​ലു​മു​ള്ളത്‌. എന്നാൽ അതിൽ കുറച്ചു​കൂ​ടെ കാര്യങ്ങൾ എഴുതി​യി​ട്ടു​ള്ള​തു​കൊണ്ട്‌ അൽപ്പ​മെ​ങ്കി​ലും വായി​ക്കാൻ കഴിയുന്ന വിദ്യാർഥി​കൾ അത്‌ ഉപയോ​ഗി​ക്കു​ന്ന​താണ്‌ നല്ലത്‌. വിദ്യാർഥി​കൾ ദൈവം പറയു​ന്നതു കേൾക്കു​വിൻ! ലഘുപ​ത്രിക ഉപയോ​ഗി​ക്കു​മ്പോൾ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! ലഘുപ​ത്രിക ഉപയോ​ഗി​ക്കാ​നാണ്‌ പല പ്രചാ​ര​കർക്കും ഇഷ്ടം. മിക്ക പേജു​ക​ളി​ലും ഒരു ചതുരം കൊടു​ത്തി​ട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾ ഉൾക്കൊ​ള്ളുന്ന ഈ ചതുരം വിദ്യാർഥി​യു​ടെ കഴിവ​നു​സ​രിച്ച്‌ ചർച്ച ചെയ്യാ​നാ​കും.

 ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക വിദ്യാർഥി ഉപയോഗിക്കുമ്പോൾ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിക ഒരു സഹോദരി ഉപയോഗിക്കുന്നു

ഇതിൽ ഏതു ലഘുപ​ത്രി​ക​യും എപ്പോൾ വേണ​മെ​ങ്കി​ലും ആളുകൾക്ക്‌ കൊടു​ക്കാം, അത്‌ ആ മാസം കൊടു​ക്കേണ്ട പ്രസി​ദ്ധീ​ക​ര​ണ​മ​ല്ലെ​ങ്കിൽപ്പോ​ലും. ബൈബിൾപ​ഠനം നടത്തു​മ്പോൾ ബൈബിൾവി​വ​രണം വിശദീ​ക​രി​ക്കാൻ ഇതിലെ ചിത്രങ്ങൾ ഉപയോ​ഗി​ക്കാം. ചർച്ചയിൽ വിദ്യാർഥി​യെ ഉൾപ്പെ​ടു​ത്താ​നും പഠിക്കുന്ന വിവരങ്ങൾ മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു വരുത്താ​നും ചോദ്യ​ങ്ങൾ ചോദി​ക്കുക. ഓരോ പേജി​ന്റെ​യും അടിയിൽ കൊടു​ത്തി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ വായിച്ച്‌ ചർച്ച ചെയ്യുക. ഈ ലഘുപ​ത്രിക പഠിപ്പി​ച്ച​ശേഷം ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? പുസ്‌ത​ക​മോ ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? പുസ്‌ത​ക​മോ ഉപയോ​ഗിച്ച്‌ വിദ്യാർഥി​യെ സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ സഹായി​ക്കാം.

ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രികയിലെ ഒരു പാഠം, ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽ ആയിരിക്കുന്നതിനെക്കുറിച്ച്‌ വർണിക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക