ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 6–8
പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭ പരിശോധനകൾ നേരിടുന്നു
വിചാരിച്ചതിനെക്കാൾ കൂടുതൽ സമയം യരുശലേമിൽ തങ്ങിയ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന വിധവമാർ വിവേചനയ്ക്കിരയായി. ഈ അനീതി കാരണം അവർ ഇടറിപ്പോയോ? അതോ യഹോവ കാര്യങ്ങൾ നേരെയാക്കുന്നതിന് അവർ ക്ഷമയോടെ കാത്തിരുന്നോ?
സ്തെഫാനൊസ് കൊല്ലപ്പെട്ടതിനെ തുടർന്ന്, യരുശലേമിലെ ക്രിസ്ത്യാനികൾ കഠിനമായ പീഡനത്തിന് ഇരയായി. അവർ യഹൂദ്യയിലും ശമര്യയിലും ചിതറിപ്പോയി. ഇതു ശുശ്രൂഷയിലെ അവരുടെ ഉത്സാഹം കെടുത്തിക്കളഞ്ഞോ?
യഹോവയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട്, പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭ സഹിച്ചുനിൽക്കുകയും തഴച്ചുവളരുകയും ചെയ്തു.—പ്രവൃ 6:7; 8:4.
ഒന്നു ചിന്തിക്കുക, ‘പരിശോധനകളെ ഞാൻ എങ്ങനെയാണു നേരിടുന്നത്?’