വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w21 ഒക്‌ടോബർ പേ. 14-17
  • യഹോവയുമായുള്ള സ്‌നേഹബന്ധം വീണ്ടും ശക്തമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുമായുള്ള സ്‌നേഹബന്ധം വീണ്ടും ശക്തമാക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ചില ബുദ്ധിമുട്ടുകൾ
  • എത്തി​ച്ചേ​രാ​നാ​കുന്ന ലക്ഷ്യങ്ങൾ വെക്കുക
  • മടുത്ത്‌ പിന്മാ​റ​രുത്‌!
  • ഇന്ന്‌ ദൈവത്തിന്റെ കരുണയെ അനുകരിക്കുക
    വീക്ഷാഗോപുരം—1992
  • യഹോവ നിങ്ങളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • മൂപ്പന്മാരേ, പൗലോസ്‌ അപ്പോസ്‌തലന്റെ മാതൃക അനുക​രി​ക്കു​ന്ന​തിൽ തുടരുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • യഹോവ എപ്പോ​ഴും കൂടെ​യു​ള്ള​തു​കൊണ്ട്‌ നമ്മൾ ഒറ്റയ്‌ക്കല്ല
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
w21 ഒക്‌ടോബർ പേ. 14-17
തകർന്നുകിടക്കുന്ന തന്റെ വീട്‌ പുതുക്കിപ്പണിയാൻ എത്രമാത്രം സമയവും ശ്രമവും വേണം എന്ന്‌ ഓർത്ത്‌ വിഷമിച്ച്‌ നിൽക്കുന്ന ഒരു സഹോദരൻ.

യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം വീണ്ടും ശക്തമാക്കുക

ഓരോ വർഷവും ധാരാളം പേർ ക്രിസ്‌തീ​യ​സ​ഭ​യി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്നുണ്ട്‌. അവർ ഓരോ​രു​ത്ത​രും തിരികെ വരു​മ്പോൾ ‘സ്വർഗ​ത്തിൽ ഉണ്ടാകുന്ന സന്തോഷം’ എത്ര വലുതാ​ണെന്ന്‌ ഒന്നു ചിന്തിച്ചു നോക്കൂ! (ലൂക്കോ. 15:7, 10) നിങ്ങൾ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഒരാളാ​ണോ? എങ്കിൽ നിങ്ങൾ വീണ്ടും സഭയുടെ ഭാഗമാ​യതു കണ്ടപ്പോൾ യഹോ​വ​യ്‌ക്കും യേശു​വി​നും ദൂതന്മാർക്കും ഒരുപാ​ടു സന്തോ​ഷ​മാ​യി​ട്ടുണ്ട്‌. എന്നാൽ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം വീണ്ടും ശക്തമാ​ക്കാൻ ശ്രമി​ക്കു​മ്പോൾ നിങ്ങൾക്കു പല ബുദ്ധി​മു​ട്ടു​ക​ളും ഉണ്ടാ​യേ​ക്കാം. അവയിൽ ചിലത്‌ എന്തൊ​ക്കെ​യാണ്‌? നിങ്ങൾക്ക്‌ എങ്ങനെ അവയെ മറിക​ട​ക്കാം?

ചില ബുദ്ധിമുട്ടുകൾ

യഹോ​വ​യി​ലേക്കു മടങ്ങി വന്നാലും ചിലർക്കു വർഷങ്ങ​ളോ​ളം കുറ്റ​ബോ​ധ​വും നാണ​ക്കേ​ടും നിരാ​ശ​യും ഒക്കെ തോന്നാ​റുണ്ട്‌. ഒരുപക്ഷേ ദാവീദ്‌ രാജാ​വി​നു തോന്നി​യ​തു​പോ​ലെ​യാ​യി​രി​ക്കാം അത്‌. തന്റെ തെറ്റുകൾ ക്ഷമിച്ചു​കി​ട്ടി​ക്ക​ഴി​ഞ്ഞും അദ്ദേഹം പറഞ്ഞത്‌, “എന്റെ തെറ്റുകൾ എന്നെ ഞെരു​ക്കു​ന്നു” എന്നാണ്‌. (സങ്കീ. 40:12; 65:3) 20 വർഷത്തി​ലേറെ സഭയിൽനിന്ന്‌ പുറത്താ​യി​രുന്ന ഇസബേൽ സഹോ​ദ​രി​യു​ടെ കാര്യം നോക്കാം.a “യഹോ​വ​യ്‌ക്ക്‌ എന്നോടു ക്ഷമിക്കാ​നാ​കു​മെന്ന്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയു​ന്നി​ല്ലാ​യി​രു​ന്നു” എന്നു സഹോ​ദരി പറയുന്നു. ഇത്തരത്തിൽ നിരു​ത്സാ​ഹം തോന്നി​യാൽ ആത്മീയ​മാ​യി നിങ്ങൾ തളർന്നു​പോ​യേ​ക്കാം. (സുഭാ. 24:10) അതു​കൊണ്ട്‌ അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം.

ഇനി, യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ തനിക്ക്‌ ആകുമോ എന്നു ചിലർക്ക്‌ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. സഭയി​ലേക്കു തിരി​ച്ചു​വന്ന ആന്റണി സഹോ​ദരൻ പറയുന്നു: “മുമ്പ്‌ പഠിച്ച​തും ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തും ആയ പലതും ഞാൻ മറന്നു​പോ​യി.” അങ്ങനെ ചിന്തി​ച്ചിട്ട്‌ പലരും ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ മടിച്ചു​നി​ന്നേ​ക്കാം.

എന്നാൽ ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക. നമുക്ക്‌ ഒരുപാട്‌ ഇഷ്ടമു​ണ്ടാ​യി​രുന്ന നമ്മുടെ വീട്‌ ഒരു കൊടു​ങ്കാ​റ്റിൽ തകർന്നു​പോ​യെ​ന്നി​രി​ക്കട്ടെ. അതു വീണ്ടും പണിയു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നമുക്ക്‌ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. കാരണം അതിനു നല്ല സമയവും ശ്രമവും വേണം. ഏതാണ്ട്‌ അങ്ങനെ​ത​ന്നെ​യാ​ണു ഗുരു​ത​ര​മായ തെറ്റു ചെയ്‌തിട്ട്‌ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം തകരു​മ്പോ​ഴും. അതു വീണ്ടും പണിതു​യർത്താൻ ഒരുപാ​ടു ശ്രമം ചെയ്യേ​ണ്ട​തുണ്ട്‌. അതെക്കു​റിച്ച്‌ ഓർക്കു​മ്പോൾ നിങ്ങൾക്ക്‌ ഉത്‌കണ്‌ഠ തോന്നാം. പക്ഷേ നിങ്ങൾക്കു സഹായം ലഭ്യമാണ്‌.

യഹോവ പറയുന്നു: “വരൂ, എന്റെ അടു​ത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാം.” (യശ. 1:18) ‘കാര്യങ്ങൾ നേരെ​യാ​ക്കാൻ’ നിങ്ങൾ ഇപ്പോൾത്തന്നെ പലതും ചെയ്‌തി​ട്ടുണ്ട്‌. അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. നിങ്ങളെ ചൂണ്ടി​ക്കാ​ണിച്ച്‌ പിശാ​ചി​നു ചുട്ട മറുപടി കൊടു​ക്കാൻ യഹോ​വ​യ്‌ക്ക്‌ ഇപ്പോൾ കഴിയും.—സുഭാ. 27:11.

സഭയി​ലേ​ക്കു തിരി​ച്ചു​വ​ന്ന​തി​ലൂ​ടെ നിങ്ങൾ ഇപ്പോൾത്തന്നെ യഹോ​വ​യോട്‌ അടുക്കാൻ തുടങ്ങി​യി​ട്ടുണ്ട്‌. തിരിച്ച്‌ യഹോവ നിങ്ങ​ളോ​ടും അടുത്ത്‌ വരു​മെന്ന്‌ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (യാക്കോ. 4:8) ശരിയാണ്‌, മറ്റുള്ള​വ​രു​ടെ നോട്ട​ത്തിൽ നിങ്ങൾ സഭയി​ലേക്കു തിരി​ച്ചു​വന്നു. അതു നല്ല കാര്യ​വു​മാണ്‌. പക്ഷേ അതു മാത്രം പോരാ. പിതാ​വും സ്‌നേ​ഹി​ത​നും ആയ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സ്‌നേ​ഹ​ബന്ധം കൂടുതൽ ശക്തമാ​ക്കേ​ണ്ട​തുണ്ട്‌. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

എത്തി​ച്ചേ​രാ​നാ​കുന്ന ലക്ഷ്യങ്ങൾ വെക്കുക

നിങ്ങൾക്ക്‌ എത്തി​ച്ചേ​രാ​നാ​കുന്ന ലക്ഷ്യങ്ങ​ളാ​ണു വെക്കേ​ണ്ടത്‌. യഹോ​വ​യെ​ക്കു​റി​ച്ചും ഭാവി​യിൽ വരാനി​രി​ക്കുന്ന പറുദീ​സ​യെ​ക്കു​റി​ച്ചും പഠിച്ച കാര്യ​ങ്ങ​ളൊ​ക്കെ ഇപ്പോ​ഴും നിങ്ങൾ നന്നായി ഓർക്കു​ന്നു​ണ്ടാ​കും. എന്നാൽ ആത്മീയ​പ്ര​വർത്ത​നങ്ങൾ പതിവാ​യി ചെയ്യുന്ന കാര്യ​ത്തി​ലാ​യി​രി​ക്കും നിങ്ങൾക്ക്‌ പുതിയ ശീലങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​തു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, ക്രമമാ​യി പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തും മീറ്റി​ങ്ങി​നു പോകു​ന്ന​തും സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്ന​തും പോ​ലെ​യുള്ള കാര്യ​ങ്ങ​ളിൽ. അതു​കൊണ്ട്‌ നിങ്ങൾക്കു വെക്കാ​നാ​കുന്ന ചില ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു നോക്കാം.

കൂടെ​ക്കൂ​ടെ യഹോവ​യോടു സംസാ​രി​ക്കുക. കുറ്റ​ബോ​ധം കാരണം പ്രാർഥി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാം. അതു പക്ഷേ, നിങ്ങളു​ടെ പിതാ​വി​നു മനസ്സി​ലാ​കും. (റോമ. 8:26) അതു​കൊണ്ട്‌ “മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക.” (റോമ. 12:12) യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം നിങ്ങൾ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ അപ്പോൾ തുറന്നു​പ​റ​യാ​നാ​കും. ആൻഡ്രേ സഹോ​ദരൻ പറയുന്നു: “എനിക്കു വല്ലാത്ത കുറ്റ​ബോ​ധ​വും നാണ​ക്കേ​ടും തോന്നി. പക്ഷേ ഓരോ തവണ പ്രാർഥി​ച്ച​പ്പോ​ഴും ആ വിഷമ​മൊ​ക്കെ കുറഞ്ഞു​വ​രു​ന്നത്‌ എനിക്കു മനസ്സി​ലാ​യി. എനിക്ക്‌ ഒത്തിരി മനസ്സമാ​ധാ​നം തോന്നി.” ഇനി, എങ്ങനെ പ്രാർഥി​ക്ക​ണ​മെന്ന്‌ അറിയി​ല്ലെ​ങ്കിൽ മാനസാ​ന്ത​ര​പ്പെട്ട ദാവീദ്‌ രാജാ​വി​ന്റെ പ്രാർഥ​നകൾ നിങ്ങൾക്കു വായിച്ചു നോക്കാ​വു​ന്ന​താണ്‌. സങ്കീർത്തനം 51-ലും 65-ലും ആ പ്രാർഥ​നകൾ കാണാം.

പതിവാ​യി ബൈബിൾ പഠിക്കുക. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കും, യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം വർധി​ക്കും. (സങ്കീ. 19:7-11) ഫെലിപ്പെ സഹോ​ദരൻ പറയുന്നു: “പതിവാ​യി ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യുന്ന ശീലം എനിക്ക്‌ ഇല്ലായി​രു​ന്നു. അതു​കൊ​ണ്ടാണ്‌ എന്റെ ആത്മീയത കുറയു​ക​യും ഞാൻ യഹോ​വയെ വേദനി​പ്പി​ക്കു​ക​യും ചെയ്‌തത്‌. ഇനിയും ആ തെറ്റ്‌ ആവർത്തി​ക്കാൻ എനിക്ക്‌ ആഗ്രഹ​മില്ല. അതു​കൊണ്ട്‌ പതിവാ​യി ബൈബിൾ പഠിക്കാൻ ഞാൻ തീരു​മാ​നി​ച്ചു.” നിങ്ങൾക്കും അങ്ങനെ​തന്നെ ചെയ്യാം. ഇനി, എന്തു പഠിക്ക​ണ​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ലെ​ങ്കിൽ വിശ്വാ​സ​ത്തിൽ ശക്തരായ സുഹൃ​ത്തു​ക്ക​ളോ​ടു നിങ്ങൾക്കു ചോദി​ക്കാ​വു​ന്ന​താണ്‌.

സഹോദങ്ങളുമായി വീണ്ടും നല്ല സ്‌നേഹബന്ധത്തിലാകുക. സഭയി​ലേക്കു തിരി​ച്ചു​വന്ന ചില​രെ​ങ്കി​ലും, മറ്റുള്ളവർ തങ്ങളെ എങ്ങനെ​യാ​ണു കാണു​ന്നത്‌, അവർക്ക്‌ ഇപ്പോ​ഴും തങ്ങളോ​ടു ദേഷ്യം കാണു​മോ എന്നൊക്കെ ചിന്തി​ക്കു​ന്നു​ണ്ടാ​കും. ലാറിസ സഹോ​ദരി പറയുന്നു: “ഞാൻ എന്റെ പ്രിയ സഹോ​ദ​ര​ങ്ങളെ വിഷമി​പ്പി​ച്ച​ല്ലോ എന്ന്‌ ഓർത്ത്‌ എനിക്കു വല്ലാത്ത സങ്കടവും നാണ​ക്കേ​ടും തോന്നി. ആ ചിന്ത എന്റെ മനസ്സിൽനിന്ന്‌ പോകു​ന്നേ ഇല്ലായി​രു​ന്നു.” യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലേക്കു വരാൻ നിങ്ങളെ സഹായി​ക്കാ​നാ​ണു മൂപ്പന്മാ​രും മറ്റു സഹോ​ദ​ര​ങ്ങ​ളും ആഗ്രഹി​ക്കു​ന്നത്‌. (“മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം?” എന്ന ചതുരം കാണുക.) നിങ്ങൾ തിരി​ച്ചു​വ​ന്ന​തിൽ അവർക്ക്‌ ഒരുപാ​ടു സന്തോ​ഷ​മുണ്ട്‌. നിങ്ങളും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌.—സുഭാ. 17:17.

സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ല അടുപ്പ​മു​ണ്ടാ​കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? അതിനു​വേണ്ടി എല്ലാ മീറ്റി​ങ്ങു​കൾക്കും പോകുക, സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ പതിവാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്തുക. ഫെലി​ക്‌സ്‌ സഹോ​ദരൻ പറയുന്നു: “ഞാൻ തിരി​ച്ചു​വ​രാൻ സഹോ​ദ​രങ്ങൾ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അവർ എന്നെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഞാനും ആ സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​ണെന്നു തോന്നാൻ അവർ ശരിക്കും എന്നെ സഹായി​ച്ചു. അങ്ങനെ യഹോവ എന്നോടു ക്ഷമി​ച്ചെ​ന്നും എനിക്ക്‌ വീണ്ടും യഹോ​വയെ സേവി​ക്കാ​നാ​കു​മെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു.”—“നിങ്ങൾക്ക്‌ എന്തു ചെയ്യാം?” എന്ന ചതുരം കാണുക.

നിങ്ങൾക്ക്‌ എന്തു ചെയ്യാം?

ആത്മീയ​പ്ര​വർത്ത​നങ്ങൾ പതിവാ​യി ചെയ്യു​ന്നത്‌ ഒരു ശീലമാ​ക്കു​ക

യഹോവയിലേക്കു മടങ്ങിവന്ന ഒരു സഹോദരനോടൊപ്പം ഒരു മൂപ്പൻ പ്രാർഥിക്കുന്നു.

കൂടെക്കൂടെ യഹോ​വ​യോ​ടു സംസാരിക്കുക

യഹോവയുമായുള്ള സ്‌നേ​ഹ​ബന്ധം നിങ്ങൾ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു ദൈവ​ത്തോ​ടു പറയുക. മൂപ്പന്മാർ നിങ്ങളു​ടെ കൂടെ​യി​രുന്ന്‌ നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കും

“യഹോവയോട്‌ അടുത്തു ചെല്ലുവിൻ” എന്ന പുസ്‌തകം ഉപയോഗിച്ച്‌ മൂപ്പൻ ആ സഹോദരനു ബൈബിൾപഠനം നടത്തുന്നു.

പതിവായി ബൈബിൾ പഠിക്കുക

ആത്മീയഭക്ഷണം കഴിക്കുക. യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാ​കാൻ അതു സഹായി​ക്കും

ഒരു സാമൂഹിക കൂടിവരവിൽവെച്ച്‌ ആ സഹോദരൻ സഭയിലെ മറ്റുള്ളവരുമായി സംസാരിക്കുന്നു.

സഹോദരങ്ങളുമായി വീണ്ടും നല്ല സ്‌നേഹബന്ധത്തിലാകുക

സഭാപ്രവർത്തനങ്ങളിൽ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സജീവ​മാ​യി ഉൾപ്പെ​ടുക. അതായത്‌, എല്ലാ മീറ്റി​ങ്ങു​കൾക്കും പോകു​ക​യും അവരു​ടെ​കൂ​ടെ പതിവാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്തു​ക​യും ചെയ്യുക

മടുത്ത്‌ പിന്മാ​റ​രുത്‌!

നമ്മൾ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം വീണ്ടും ശക്തമാ​ക്കാൻ ശ്രമി​ക്കു​മ്പോൾ അതിനു തടയി​ടാൻവേണ്ടി സാത്താൻ ഇടയ്‌ക്കി​ടെ പ്രശ്‌ന​ങ്ങ​ളു​ടെ ‘കൊടു​ങ്കാറ്റ്‌’ നമ്മുടെ നേരെ അഴിച്ചു​വി​ട്ടേ​ക്കാം. (ലൂക്കോ. 4:13) അതു​കൊണ്ട്‌ അവയെ നേരി​ടാൻ കഴി​യേ​ണ്ട​തിന്‌ ഇപ്പോൾത്തന്നെ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക.

തന്റെ ആടുക​ളെ​ക്കു​റിച്ച്‌ യഹോവ ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേ​ഷി​ക്കും. കൂട്ടം​തെ​റ്റി​യ​തി​നെ മടക്കി​ക്കൊ​ണ്ടു​വ​രും. പരി​ക്കേ​റ്റ​തി​നെ വെച്ചു​കെ​ട്ടും. തളർന്ന​തി​നെ ബലപ്പെ​ടു​ത്തും.” (യഹ. 34:16) താനു​മാ​യുള്ള സ്‌നേ​ഹ​ബ​ന്ധ​ത്തി​ലേക്കു തിരി​ച്ചു​വ​രാ​നും അതു ശക്തമാ​ക്കാ​നും യഹോവ ഒരുപാ​ടു പേരെ സഹായി​ച്ചി​ട്ടുണ്ട്‌. യഹോവ നിങ്ങ​ളെ​യും സഹായി​ക്കും, ഉറപ്പ്‌!

മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം?

തകർന്നുപോയ വീടു പുതുക്കിപ്പണിയാൻ മൂപ്പൻ ആ സഹോദരനെ സഹായിക്കുന്നു.

യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ, സഭയി​ലേക്കു തിരി​ച്ചു​വന്ന പ്രചാ​ര​കരെ സഹായി​ക്കു​ന്ന​തി​നു മൂപ്പന്മാർക്കു പലതും ചെയ്യാ​നാ​കും.

അവരെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ ഉറപ്പു​കൊ​ടു​ക്കുക. മാനസാ​ന്ത​ര​പ്പെട്ട ഒരു പാപി ‘കടുത്ത ദുഃഖ​ത്തിൽ ആണ്ടു​പോ​യേ​ക്കാം’ എന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. (2 കൊരി. 2:7) തന്റെ തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ ആ വ്യക്തിക്ക്‌ ഇടയ്‌ക്കി​ടെ നിരാ​ശ​യും കുറ്റ​ബോ​ധ​വും ഒക്കെ തോന്നി​യേ​ക്കാം. അതു​കൊണ്ട്‌ പൗലോസ്‌ കൊരി​ന്തി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു: “നിങ്ങൾ ദയയോ​ടെ അയാ​ളോ​ടു ക്ഷമിക്കു​ക​യും അയാളെ ആശ്വസി​പ്പി​ക്കു​ക​യും വേണം.” യഹോ​വ​യും സഹോ​ദ​ര​ങ്ങ​ളും അവരെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ അവർക്ക്‌ ഉറപ്പു​കൊ​ടു​ക്കണം. മൂപ്പന്മാർ കൂടെ​ക്കൂ​ടെ അവരെ അഭിന​ന്ദി​ക്കു​ക​യും വേണ്ട സഹായം കൊടു​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവർ നിരു​ത്സാ​ഹി​ത​രാ​കില്ല.

അവരുടെ കൂടെ​യി​രുന്ന്‌ പ്രാർഥി​ക്കുക.“നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയുണ്ട്‌.” (യാക്കോ. 5:16) നേരത്തേ കണ്ട ലാറിസ പറയുന്നു: “എനിക്കു തോന്നിയ സംശയ​ങ്ങ​ളെ​ക്കു​റി​ച്ചും പേടി​യെ​ക്കു​റി​ച്ചും ഒക്കെ ഞാൻ മൂപ്പന്മാ​രോ​ടു പറഞ്ഞു. അപ്പോൾ എനിക്കു മനസ്സി​ലാ​യി മൂപ്പന്മാർക്ക്‌ എന്നോടു ദേഷ്യ​മൊ​ന്നും ഇല്ലെന്ന്‌. യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ എന്നെ സഹായി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്ന​തെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു.” തിയോ പറയു​ന്നത്‌ ഇതാണ്‌: “മൂപ്പന്മാർ എന്റെ കൂടെ​യി​രുന്ന്‌ പ്രാർഥി​ച്ച​പ്പോൾ യഹോവ എന്നെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും എന്റെ കുറവു​കൾ മാത്രമല്ല, എന്നിലെ നന്മയും കാണു​ന്നു​ണ്ടെ​ന്നും എനിക്കു മനസ്സി​ലാ​യി. അത്‌ എനിക്ക്‌ ആത്മവി​ശ്വാ​സം തന്നു.”

അവരുടെ കൂട്ടു​കാ​ര​നാ​കുക. പുറത്താ​ക്ക​പ്പെ​ട്ട​യാൾ തിരി​ച്ചു​വ​രു​മ്പോൾ ആ വ്യക്തിക്കു സഭയിൽ കൂട്ടു​കാർ വേണം. “പറ്റു​മ്പോ​ഴൊ​ക്കെ അവരെ നിങ്ങളു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു കൂട്ടി​കൊണ്ട്‌ പോകുക. കൂടാതെ, ഇടയ്‌ക്കി​ടെ അവരെ വീട്ടിൽ ചെന്ന്‌ കാണു​ക​യും വേണം. അവരു​മാ​യി കൂട്ടാ​കു​ന്നതു വളരെ പ്രധാ​ന​മാണ്‌” എന്ന്‌ ഒരു മൂപ്പനായ ജസ്റ്റിൻ സഹോ​ദരൻ പറയുന്നു. ഇനി, മറ്റൊരു മൂപ്പനായ ഹെൻറി സഹോ​ദരൻ പറയുന്നു: “മൂപ്പന്മാർതന്നെ തിരി​ച്ചു​വ​ന്ന​വ​രു​മാ​യി കൂട്ടാ​കു​ന്നതു കാണു​മ്പോൾ മറ്റുള്ള​വ​രും അങ്ങനെ ചെയ്യാൻ തയ്യാറാ​കും.”

പഠിക്കാൻ അവരെ സഹായി​ക്കുക. ക്രമമാ​യി പഠിക്കുന്ന ഒരു ശീലം വളർത്തി​യെ​ടു​ക്കാൻ പക്വത​യുള്ള ഒരു കൂട്ടു​കാ​രനു തിരി​ച്ചു​വ​ന്ന​വരെ സഹായി​ക്കാ​നാ​കും. ഡാർക്കോ എന്നു പേരുള്ള ഒരു മൂപ്പൻ പറയുന്നു: “ഞാൻ പഠിച്ച​പ്പോൾ കണ്ടെത്തിയ നല്ലനല്ല ആശയങ്ങൾ അവരോ​ടു പറയാൻ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. അങ്ങനെ, ബൈബിൾ പഠിക്കു​ന്നത്‌ എത്ര രസമാ​ണെന്നു ഞാൻ അവർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നു. ചില ലേഖന​ങ്ങ​ളൊ​ക്കെ അവരുടെ കൂടെ​യി​രു​ന്നു പഠിക്കാ​നും ഞാൻ പ്ലാൻ ചെയ്യാ​റുണ്ട്‌.” ഇനി, മറ്റൊരു മൂപ്പനായ ക്ലേറ്റൻ സഹോ​ദ​രനു പറയാ​നു​ള്ളത്‌ ഇതാണ്‌: “അവരു​ടേ​തു​പോ​ലുള്ള അനുഭ​വങ്ങൾ ഉണ്ടായി​ട്ടുള്ള ബൈബിൾ കഥാപാ​ത്ര​ങ്ങളെ കണ്ടെത്താ​നും ആ വ്യക്തി​ക​ളിൽനിന്ന്‌ എന്തു പഠിക്കാ​മെന്നു നോക്കാ​നും ഞാൻ അവരോ​ടു പറയും.”

ഒരു നല്ല ഇടയ​നെ​പ്പോ​ലെ അവരെ പരിപാ​ലി​ക്കുക. ഒരു വ്യക്തി പാപം ചെയ്യു​മ്പോൾ മൂപ്പന്മാർ ന്യായാ​ധി​പ​ന്മാ​രെ​പ്പോ​ലെ പ്രവർത്തി​ക്കു​മെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ, ഇപ്പോൾ ആ വ്യക്തി തിരി​ച്ചു​വന്ന സ്ഥിതിക്ക്‌ ഒരു ഇടയ​നെ​പ്പോ​ലെ അദ്ദേഹത്തെ പരിപാ​ലി​ക്കണം. (യിരെ. 23:4) ആ വ്യക്തിക്കു പറയാ​നു​ള്ളതു കേൾക്കാ​നും അദ്ദേഹത്തെ അഭിന​ന്ദി​ക്കാ​നും ഒരു മടിയും കാണി​ക്ക​രുത്‌. ഇടയ്‌ക്കി​ടെ അവരെ ഫോൺ വിളി​ക്കു​ക​യും മറ്റും ചെയ്യുക. ഇടയസ​ന്ദർശനം നടത്തു​മ്പോൾ ഒരു മൂപ്പനായ മാർക്കസ്‌ സഹോ​ദരൻ ചെയ്യാ​റു​ള്ളത്‌ ഇതാണ്‌: “ഞങ്ങൾ ബൈബി​ളിൽനി​ന്നുള്ള ഏതെങ്കി​ലും ആശയം അവരോ​ടു പറയും. അവരെ അഭിന​ന്ദി​ക്കും. യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ അവർ ചെയ്‌ത കഠിന​ശ്രമം ഓർത്ത്‌ അവരെ​ക്കു​റിച്ച്‌ അഭിമാ​നം തോന്നു​ന്നു എന്നും പറയും. കൂടാതെ, യഹോ​വ​യ്‌ക്കും അവരെ​ക്കു​റിച്ച്‌ എത്ര സന്തോഷം തോന്നു​ന്നു​ണ്ടാ​കു​മെന്ന്‌ അവരെ ഓർമി​പ്പി​ക്കു​ക​യും ചെയ്യും. എന്നിട്ട്‌, അവി​ടെ​നിന്ന്‌ പോരു​ന്ന​തി​നു മുമ്പു​തന്നെ വീണ്ടും കൂടി​ക്കാ​ണാ​നുള്ള തീയതി​യും തീരു​മാ​നി​ക്കും.”

a ഈ ലേഖന​ത്തി​ലേത്‌ യഥാർഥ​പേ​രു​കളല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക