വെൺകൽഭരണി
സുഗന്ധദ്രവ്യം സൂക്ഷിക്കുന്ന ഇത്തരം ചെറിയ ഭരണികൾ കണ്ടാൽ പൂപ്പാത്രംപോലിരിക്കും. ഈജിപ്തിലെ അലബാസ്റ്റ്രോണിനു സമീപം കാണപ്പെടുന്ന ഒരുതരം കല്ലുകൊണ്ടാണു വെൺകൽഭരണി അഥവാ അലബാസ്റ്റർഭരണി ഉണ്ടാക്കിയിരുന്നത്. കാൽസ്യം കാർബണേറ്റിന്റെ ഒരു രൂപമായ ഈ കല്ലും പിൽക്കാലത്ത് അലബാസ്റ്റ്രോൺ എന്ന് അറിയപ്പെടാൻതുടങ്ങി. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഭരണി ഈജിപ്തിൽനിന്ന് കണ്ടെടുത്തതാണ്. അത് ഏതാണ്ട് ബി.സി. 150-നും എ.ഡി. 100-നും ഇടയ്ക്കുള്ള കാലഘട്ടത്തിലേതാണെന്നു കരുതപ്പെടുന്നു. കാഴ്ചയ്ക്ക് ഇതുപോലിരിക്കുന്ന പാത്രങ്ങൾ, ജിപ്സംപോലുള്ള വിലകുറഞ്ഞ വസ്തുക്കൾകൊണ്ടും ഉണ്ടാക്കിയിരുന്നു. അവയ്ക്കും അലബാസ്റ്റർഭരണിയുടെ അതേ ഉപയോഗം ആയിരുന്നതുകൊണ്ട് അവയും അലബാസ്റ്റർ എന്ന് അറിയപ്പെടാൻതുടങ്ങി. എന്നാൽ വിലയേറിയ ലേപനികളും സുഗന്ധദ്രവ്യങ്ങളും സൂക്ഷിച്ചിരുന്നത് യഥാർഥ അലബാസ്റ്റർഭരണികളിലാണ്. ഗലീലയിൽ ഒരു പരീശന്റെ വീട്ടിൽവെച്ചും ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽവെച്ചും യേശുവിന്റെ മേൽ ഒഴിച്ചത് ഇത്തരം വിലകൂടിയ സുഗന്ധദ്രവ്യം ആയിരുന്നിരിക്കാം.
കടപ്പാട്:
© Trustees of the British Museum. Licensed under CC BY-NC-SA 4.0 (http://creativecommons.org/licenses/by/4.0/). Source: http://www.britishmuseum.org/research/collection_online/collection_object_details.aspx?objectId=449197&partId=1&searchText=1888,0601.16
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: