ഏദെൻ തോട്ടത്തിലെ ഒരു വൃക്ഷം. അതിലെ ഫലത്തിനു ജീവൻ നൽകാനുള്ള എന്തെങ്കിലും പ്രത്യേകകഴിവുണ്ടെന്നു ബൈബിൾ പറയുന്നില്ല. പകരം ആ വൃക്ഷഫലം കഴിക്കാൻ ദൈവം അനുവദിക്കുന്നവർക്ക് എന്നേക്കും ജീവിക്കാൻ കഴിയും എന്ന ദൈവത്തിന്റെ ഉറപ്പിനെയാണ് അതു പ്രതീകപ്പെടുത്തിയത്.—ഉൽ 2:9; 3:22.