ബൈബിളിന്റെ വീക്ഷണം
ജാതകങ്ങൾ—സഹായകരമോ ദ്രോഹകരമോ?
“നിങ്ങളുടെ നക്ഷത്രങ്ങൾ” എന്ന പംക്തി വർത്തമാനപത്രത്തിൽ നിന്നു വയിച്ചുകൊണ്ടാണ് ഒരു വീട്ടമ്മ അവളുടെ ദൈനന്ദിന വേലകൾ ആരംഭിക്കുന്നത്. വ്യാപാരം ആരംഭിക്കുന്നതിനുമുമ്പ്തന്നെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ദല്ലാൾ തന്റെ ജ്യോൽസ്യനു ടെലഫോൺ ചെയ്യുന്നു. കുതിരപ്പന്തയ ഓട്ടപഥത്തിൽ വെച്ച് ചൂതാട്ടക്കാരൻ ഒരു കയ്യിൽ നിറയെ പണം പിടിച്ചുകൊണ്ടും മറുകയ്യിൽ ജാതകപരമായ കുതിരയെ എങ്ങനെ ഓടിക്കാം എന്ന പുസ്തകവും പിടിച്ചുകൊണ്ട് നിൽക്കുന്നു. ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്പോർട്ട്സ് താരങ്ങളും രാഷ്ട്രീയനേതാക്കൻമാരും മറ്റനേകരും കർത്തവ്യബോധത്തോടെ തങ്ങളുടെ ജാതകം എഴുതിയവരോട് അഭിപ്രായം അന്വേഷിക്കുന്നു.
ഒരു വ്യക്തിയുടെ ജനനസമയത്തെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനങ്ങൾ ജ്യോൽസ്യൻമാർ പട്ടികപ്പെടുത്തിയതുപോലെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ? അപ്രകാരം അവ ബാധിക്കുന്നുവെന്ന് ഇന്നു ദശലക്ഷങ്ങൾ വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
ജാതകങ്ങൾ യഥാർത്ഥത്തിൽ സഹായകരമാണോ?
തീക്ഷ്ണതയോടെ ഇതിനെ അനുകരിക്കുന്നവർ ഉവ്വ് എന്ന് ഉത്തരം പറയുന്നു. അവർ ഇപ്രകാരം വിചാരിക്കുന്നത് എന്തു കൊണ്ടാണ്? ഒരാൾ ഇപ്രകാരം വിശദീകരിച്ചു: “ഞാൻ എന്റെ ജാതകം എല്ലാദിവസവും വായിക്കുന്നു . . . എന്നോടു പറഞ്ഞതനുസരിച്ച് 80 ശതമാനം കാര്യങ്ങളും ശരിയായി ഭവിച്ചുവെന്നു ഞാൻ പറയുന്നു.” അതെ, ഉത്തരങ്ങൾ അഥവാ അവരുടെ പ്രശ്നങ്ങൾക്കു ഉത്തരം ലഭിക്കത്തക്ക വിധത്തിൽ കുറഞ്ഞപക്ഷം വഴിനടത്തുന്നതായി അവർ ജാതകത്തെ കണ്ടെത്തുന്നതായി കരുതുന്നു.
എന്നിരുന്നാലും, വർത്തമാനപത്രങ്ങളിലും മാസികകളിലും കാണപ്പെടുന്ന ജാതക പംക്തികൾ യഥാർത്ഥത്തിൽ സഹായകരമാണോ? അസ്ട്രോളജി ഫോർ ദി അക്വേറിയൻ ഏജ് എന്ന തന്റെ പുസ്തകത്തിൽ പ്രശസ്ത ജ്യോൽസ്യനായ അലക്സാൻഡ്രാ മാർക്ക് ഇപ്രകാരം നിരീക്ഷിക്കുന്നു: “ഈ ജാതകവായനകൾ . . . ആകസ്മികമായി ഒരുമിച്ചു സംഭവിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു വ്യക്തിക്കു ബാധകമാക്കുന്നതിനുള്ള സാദ്ധ്യത മിക്കവാറും ഒട്ടും തന്നെയില്ല. എന്നാൽ നിർദ്ദേശക ശക്തി തള്ളിക്കളയാവുന്നതല്ല.” നിന്നു ചിന്തിക്കുക, വെറും ആകസ്മിക സംഭവത്താലോ നിർദ്ദേശക ശക്തിയാൽ മാത്രമോ നിങ്ങളുടെ ജീവിതം നയിക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
എന്നിരുന്നാലും, ഒരുവന്റെ കൃത്യമായ ജനന സമയത്തിന്റെയും സ്ഥലത്തിന്റെയും അടിസ്ഥാനത്തിൽ എഴുതപ്പെടുന്ന വ്യക്തിപരമായ ഒരു ജാതകം കൂടുതൽ കൃത്യമായിരിക്കയില്ലേയെന്നു നിങ്ങൾ ചോദിച്ചേക്കാം. ഈ വിശ്വാസം സ്പഷ്ടമായും ആകാശഗോളങ്ങൾ മനുഷ്യരുടെ ജീവിതങ്ങളിൻമേൽ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്ന ധാരണയിൻമേൽ അധിഷ്ഠിതമാണ്. എങ്കിലും ഭൂമിയും ഗ്രഹങ്ങളും തമ്മിലുള്ള അതിബൃഹത്തായ വിദൂരതയുടെ വീക്ഷണത്തിൽ ഇതെങ്ങനെ സത്യമായിരിക്കാൻ കഴിയും? വ്യക്തികളുടെ മേൽ ഏതെങ്കിലും ഒരു ഗ്രഹം സ്വാധീനം ചെലുത്തുന്നതിനെ ശാസ്ത്രജ്ഞൻമാർ അവഗണിക്കുന്നതായി കാണുന്നു. യഥാർത്ഥത്തിൽ, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും സൂര്യനും ഗ്രഹങ്ങളും അതിനു ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നുമുള്ള ജ്യോതിഷം അടിസ്ഥാനപ്പെട്ടിരിക്കുന്ന ആശയം തെറ്റാണ്.
ജാതകത്തിന്റെ സഹായകത്വം ചോദ്യം ചെയ്യപ്പെടാവുന്നതായിരിക്കെ നമുക്കു കൂടുതൽ പ്രാധാന്യമർഹിക്കുന്ന ചോദ്യം ശരിയായി ചോദിക്കാവുന്നതാണ്.
ജാതകങ്ങൾ ഹാനികരമായിരിക്കാൻ കഴിയുമോ?
അതെ, അവക്ക് കഴിയും. നിങ്ങൾ ജാതക പംക്തികൾ വായിക്കുമ്പോൾ അർത്ഥപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിങ്ങളുടെ പ്രാപ്തി നഷ്ടപ്പെടുന്നതിന്റെ ഒരു അപകട സാദ്ധ്യതയുണ്ട്. അഥവാ ജ്യോതിശാസ്ത്രജ്ഞനായ റോജൻ കൽവെർ പറഞ്ഞപ്രകാരം: “നിങ്ങൾക്കു ഉത്തരവാദിത്വം മാറ്റിവെക്കാൻ കഴിയുമെന്നതാണ് അപകടം—നക്ഷത്രങ്ങളാണ് എന്നെക്കൊണ്ടതു ചെയ്യിച്ചത്.” സത്യമായി, ഒരു വ്യക്തി വിനോദാർത്ഥം മാത്രം ആ പംക്തികൾ വായിച്ചേക്കാം, എന്നാൽ അയാൾ ജാതകത്തിൽ വായിച്ചതുപോലെ തന്റെ ജീവിതത്തിൽ ആകസ്മികമായി ഒരുകാര്യം സംഭവിച്ചെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ താൻ വായിച്ച ജാതകമുന്നറിയിപ്പിൽ അല്പം സത്യമുണ്ടെന്നു കൗശലമായി വിശ്വസിക്കപ്പെടുന്നതിലേക്കു നയിക്കപ്പെടാമോ? അയാൾ ജ്യോതിഷത്തിലേക്കു അധികം ആഴത്തിൽ ഉൾപ്പെടന്നതിലേക്കു പരീക്ഷിക്കപ്പെടുകയില്ലേ?
അങ്ങനെയെങ്കിൽ, കൂടുതൽ ഗൗരവതരമായ ചിലതു സംഭവിക്കാവുന്നതാണ്. നിരുപദ്രവകരമായ ജിജ്ഞാസയായി ആരംഭിച്ചതു സർവശക്തനായ ദൈവം പറഞ്ഞതിനെ ലംഘിക്കുന്ന വഴക്കമായിമാറാവന്നതാണ്. ആകാശത്തിലെ ഗ്രഹങ്ങളെനോക്കുന്നതുൾപ്പെടെ ഏതുതരത്തിലുമുള്ള ദിവ്യത്വത്തെയും യഹോവയാം ദൈവം വെറുക്കുന്നുവെന്നു പുരാതന യിസ്രായേല്യരോട് ദൈവം പറഞ്ഞു.
സംഗതി എത്രമാത്രം കൃത്യമായും ഗുരുതരമാണെന്നു കാണിക്കാൻ ബൈബിൾ പറയുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു നഗരത്തിലെങ്കിലും നിന്റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രൻമാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്ക്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും അതിനെക്കുറിച്ച് നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നുവെന്നുള്ള വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിനു പുറത്തുകൊണ്ടു പോയി കല്ലെറിഞ്ഞു കൊല്ലേണം.”—ആവർത്തനം 17:2-5.
ശകുനം നോക്കുന്നതിനായി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉപയോഗിക്കുന്നതിനെ ദൈവം വെറുക്കുന്നത് എന്തുകൊണ്ടാണ്? ഒന്നാമതായി, ഇത് അവയെ സൃഷ്ടിച്ച തന്റെ ഉദ്ദേശ്യത്തിന് എതിരാണെന്നതാണ്. (ഉല്പത്തി 1:14-18) വഴിനടത്തിപ്പിനായി നാം സൃഷ്ടിയിലേക്കല്ല, സ്രഷ്ടാവിലേക്കാണു നോക്കേണ്ടത്. (റോമർ 1:25) രണ്ടാമതായി, നമ്മുടെ ജീവിതത്തിൽ ദൈവത്തിന് അതുല്യമായ ഒരു സ്ഥാനം ഉണ്ടായിരിക്കേണ്ടതാണ്. അവനെ ആരാധിക്കുന്ന ആരാധന യാതൊരു വ്യക്തിയോടും വസ്തുവിനോടും കൂടെ പങ്കിടാൻ പാടില്ല. (ആവർത്തനം 4:24) ആരാധനക്കും ആശ്രയത്വത്തിനും ഇടക്കുള്ള നേരിയ രേഖ കുറുകെ കടന്നുപോകത്തക്കവിധം ഒരുവൻ തന്റെ ജാതകത്തിൽ വളരെയധികം ആശ്രയിച്ചേക്കാം. മൂന്നാമതായി, ഇതു മാന്ത്രിക വിദ്യയുടെ വാതിൽ തുറക്കുന്നതാണ്. മാന്ത്രിക വിദ്യയുമായി കളിക്കുന്നത് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രകൃത്യാതീത ശക്തിയായ—ഭൂതങ്ങളുടെ ലക്ഷ്യത്തിൽ സംശയാലുവല്ലാത്ത ഒരു വ്യക്തിപോലും വീഴുന്നതിന് ഇടയാകും. (ആവർത്തനം 18:9-12; യെശയ്യാവ് 47:12-14; പ്രവൃത്തികൾ 16:16-18) ജാതകവുമായി നാം അപകടകരമായി ഉൾപ്പെടുന്നതിനെ തടയുന്നതിനായി മെച്ചപ്പെട്ട എന്തോ ഒന്നു നമുക്കു ദൈവം പ്രദാനം ചെയ്യുന്നു.
ഒരു ശ്രേഷ്ഠ വഴികാട്ടി
എല്ലായ്പ്പോഴും ആശ്രയയോഗ്യമായ തന്റെ വചനമായ ബൈബിൾ യഹോവയാം ദൈവം പ്രദാനം ചെയ്തിട്ടുണ്ട്. അവൻ നമുക്ക് ഉറപ്പു നൽകുന്നു: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന വചനം അത് അപ്രകാരമെന്നു തെളിയിക്കും . . . ഞാൻ എന്തിനുവേണ്ടി അതിനെ അയച്ചുവോ അതിൽ അതിനു നിശ്ചിത വിജയമുണ്ടായിരിക്കും.”—യെശയ്യാവ് 55:11.
എന്നിരുന്നാലും, ദൈവവചനത്തിലേക്കു അന്വേഷിച്ചിറങ്ങുന്നതിനും അതിലെ പ്രത്യേക ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിനും നമ്മുടെ ഭാഗത്തു പരിശ്രമം ആവശ്യമാണ്. അതുതന്നെയാണ് ജ്ഞാനിയായ രാജാവായ ശലോമോൻ ചെയ്തത്. അവൻ എഴുതി: “ഇതൊക്കെയും, നീതിമാൻമാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നുവെന്നുള്ളതൊക്കെയും തന്നെ, ശോധനചെയ്യാൻ ഞാൻ മനസ്സുവെച്ചു.” (സഭാപ്രസംഗി 9:1) അതുകൊണ്ട്, ജ്യോൽസ്യൻമാരുടെ ഇളകുന്നകയ്യാകുന്ന ജാതകത്താൽ വഴിനടത്തപ്പെടുന്നതിനു പകരം യഹോവയാം ദൈവത്തിന്റെ ഉറപ്പുള്ള കയ്യാൽ നടത്തപ്പെട്ട് അവനിൽ നിങ്ങളുടെ ദൃഢവിശ്വാസം വെച്ചകൊള്ളുക. (g85 9/8)
[15-ാം പേജിലെ ചതുരം]
“ജനങ്ങൾ കുഴഞ്ഞവരാണ്, അവർക്കു തൊഴിൽ, വ്യക്തിപരമായ ബന്ധങ്ങൾ, സാമ്പത്തികം മുതലായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു സഹായം ആവശ്യമുണ്ട്. ഒരിക്കൽ ചെയ്തിരുന്നുവെങ്കിലും മതം ഈ ആവശ്യം നിറവേറ്റുന്നില്ല. മനഃശാസ്ത്രത്തിന് അതിന്റേതായ പരിമിതികളുണ്ട്. അതുകൊണ്ട് . . . ശാസ്ത്രീയ സാദ്ധ്യതയുണ്ടെന്നു തോന്നിപ്പിക്കുന്ന എന്തിനോടോ തങ്ങളെ ബന്ധിപ്പിക്കുവാനുള്ള ഒരു ശ്രമത്തിൽ [അവർ] ഒരു വർദ്ധിച്ച അളവിൽ ജ്യോതിഷത്തിലേക്കു തിരിഞ്ഞിരിക്കുന്നു.”—ഡോ. അലൻ റോസൻ ബർഗ്, മനഃശാസ്ത്രജ്ഞൻ, നേച്ചൻ⁄സയൻസ് ആനുവൽ.
[16-ാം പേജിലെ ചതുരം]
നിഷേധാത്മകമായ പ്രസ്താവനപ്രസിദ്ധീകരിക്കുന്ന എല്ലാ ജാതകപംക്തികളെയും സംബന്ധിച്ച്, ഇത്തരത്തിലുള്ള അവകാശവാദങ്ങളെക്കുറിച്ച് സൂക്ഷ്മാന്വേഷണം നടത്തുന്നതിനുവേണ്ടിയുള്ള ഒരു ശാസ്ത്രീയ കമ്മിറ്റി 1984 നവംബർ 16-ാം തീയതി ഇപ്രകാരം നിർദ്ദേശിച്ചു: “പിൻവരുന്ന ജോതിഷപരമായ പ്രവചനങ്ങളെല്ലാം വിനോദമൂല്യത്തിനുവേണ്ടി മാത്രം വായിക്കാവുന്നതാണ്. ഇത്തരം പ്രവചനങ്ങൾക്കു ശാസ്ത്രീയ യാഥാർത്ഥ്യത്തിൽ ആശ്രയിക്കത്തക്ക അടിസ്ഥാനമില്ല.”