വൻ നഗരസ്കൂളുകളിലേക്ക് ഒരു എത്തിനോട്ടം
കുട്ടികൾ ഉണർന്നിരിക്കുന്ന സമയങ്ങളിലധികവും സ്കൂളിൽ ചെലവഴിക്കുന്നു. സ്കൂളിലെ സ്വാധീനം അഗാധമായിരിക്കാൻ കഴിയും. എന്നിരുന്നാലും പല മാതാപിതാക്കൻമാർക്കും സ്കൂളുകൾ എങ്ങനെയിരിക്കും എന്നതു സംബന്ധിച്ച് ഒരു അവ്യക്തമായ ധാരണയേയുള്ളു. അതുകൊണ്ട് ഉണരുക! ഐക്യനാടുകളിൽ തുടങ്ങി നാലു വ്യത്യസ്ത രാജ്യങ്ങളിലെ വിദ്യാഭ്യാസരംഗം സർവ്വെ ചെയ്യുന്നു.
ആയിരത്തിതൊള്ളായിരത്തി എൺപത്തിമൂന്ന് ഏപ്രിലിൽ ഗവൺമെൻറ് മുൻകൈ എടുത്തു പ്രസിദ്ധീകരിച്ച റിപ്പോർട്ട് മാതാപിതാക്കൻമാരെയും അദ്ധ്യാപകരെയും ഒരുപോലെ ഞെട്ടിപ്പിച്ചു. ഒരു രാഷ്ട്രം അപകടത്തിൽ എന്ന ഭീഷണിപ്പെടുത്തുന്ന ശീർഷകം അതിനു നൽകിയിരുന്നു. വിദഗ്ദ്ധരുടെ ഒരു വിശിഷ്ട സേവാ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ഇപ്രകാരം ആരംഭിക്കുന്നു: “നമ്മുടെ രാഷ്ട്രം അപകടത്തിലാണ് . . . നമ്മുടെ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ അടിസ്ഥാനങ്ങൾ ഇപ്പോൾ രണ്ടാം തരത്തിന്റെ ഉയർന്നു വരുന്ന വേലിയേറ്റത്താൽ ദ്രവിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. അത് ഒരു രാഷ്ട്രവും ഒരു ജനതയുമെന്ന നിലയിൽ നമ്മുടെ അടുത്ത ഭാവിതന്നെ ഭീഷണിപ്പെടുത്തപ്പെടുന്നു.” തെളിവ് താഴെ കൊടുക്കുന്നു:
◼ “ഏകദേശം 2 കോടി 30 ലക്ഷം പ്രായപൂർത്തിയായ അമേരിക്കക്കാർ അനുദിന വായന, എഴുത്ത്, ഗ്രഹണശക്തി എന്നിവയുടെ ഏറ്റവും ലളിതമായ പരീക്ഷകളിൽ പ്രത്യക്ഷത്തിൽ അജ്ഞരാണ്.”
◼ “ഐക്യനാടുകളിൽ എല്ലാ 17 വയസ്സുകാരിലും ഏകദേശം 13 ശതമാനം പ്രത്യക്ഷത്തിൽ അജ്ഞരാണെന്ന് പരിഗണിക്കാൻ കഴിയും.”
◼ “ഇപ്പോൾ മിക്ക നിലവാര പരീക്ഷകളിലും ഹൈ (സെക്കണ്ടറി) സ്കൂൾ വിദ്യാർത്ഥികളുടെയും ശരാശരി നേട്ടം 26 വർഷം മുമ്പത്തേതിലും താഴ്ന്നതാണ്.”
ഈ റിപ്പോർട്ടിനെ തുടർന്ന് യു.എസ്. സ്കൂളുകൾ അടുത്ത സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ഒരു പക്ഷെ യു.എസ്സിലെ വൻ നഗരസ്കൂളുകളിലെപ്പോലെ മറ്റൊരിടത്തും വിദ്യാഭ്യാസ പ്രശ്നങ്ങൾ അത്രമാത്രം വെളിപ്പെടുന്നില്ല. അവ ചുരുങ്ങുന്ന ബജറ്റിന്റെയും നിറഞ്ഞു കവിയുന്ന ക്ലാസ്സ് മുറികളുടെയും മരണകരമായ സംയോജനത്താൽ പ്രയാസപ്പെടുന്നു. താഴ്ന്ന ശമ്പളവും ക്ലാസ്സ് മുറിയിലെ അക്രമവും വിദ്യാർത്ഥികളുടെ വർദ്ധിച്ച നിരക്കിലുള്ള പൊഴിഞ്ഞുപോക്കും അനേകം സമർത്ഥരായ അദ്ധ്യാപകരെയും നിരുത്സാഹപ്പെടുത്തുകയും വിട്ടുപോകാനിടയാക്കുകയും ചെയ്യുന്നു. ചില കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ സ്വകാര്യസ്കൂളുകളിലൊ നഗരപ്രാന്തങ്ങളിലെ സ്കൂളുകളിലൊ വിട്ടുകൊണ്ട് ഇതിനോടെല്ലാം പ്രതികരിക്കുന്നു.a
എന്നിരുന്നാലും, നഗരങ്ങളിലെ പ്രശ്നങ്ങൾ സംബന്ധിച്ച പുസ്തകങ്ങളൊ ലേഖനങ്ങളോ മുഴു ചിത്രവും നൽകുകയില്ല. അതുകൊണ്ട് ഒരു ഉണരുക! ലേഖകൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഒരു സ്നേഹിതന്റെ സഹായത്തോടെ ചില സ്കൂളുകളിൽ നേരിട്ട് ഒരു എത്തിനോട്ടം നടത്തുന്നതിന് നിശ്ചയിച്ചു. അദ്ദേഹം താഴെ പറയുന്ന റിപ്പോർട്ടു നൽകി:
വിദ്യാഭ്യാസത്തിന്റെ ഒരു ദൃശ്യം
“ഞങ്ങൾ നഗരത്തിലെ ഏറ്റവും വലിയ എലിമെൻറ്റി സ്കൂളിലൊന്നിന്റെ വെളിയിൽ നിൽക്കയായിരുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഡസൻ കണക്കിനു ചെറുപ്പക്കാർ അലക്ഷ്യമായി സ്കൂൾ ഗ്രൗണ്ടിൽ കഴിയുന്നു. എന്റെ സ്നേഹിതനും ആതിഥേയനുമായ ആൾ, ‘അവർക്ക് ആവശ്യത്തിന് സ്കൂൾസേവകരെ വാടകക്കെടുത്ത് ഈ കുട്ടികളെ കൂട്ടിവരുത്താനുള്ള ശേഷിയില്ല’ എന്നു വിശദീകരിച്ചു.
“ആ സ്കൂൾ നഗരത്തിന്റെ അഴുകലിന്റെ ചെവിയടയാളം വഹിക്കുന്നു. ഞങ്ങൾ പ്രിൻസിപ്പലിന്റെ ഓഫീസ് വീക്ഷിക്കയും ചെവിക്കല്ലു പൊട്ടിക്കുന്ന ശബ്ദത്തിനും ടൈപ്പ്റ്റൈറ്റുകൾക്കും ഫോൺ മണിയടികൾക്കും ഉപരി സംസാരിക്കയും ചെയ്തു. സമയം രാവിലെ 10 മണിയായിരുന്നതേയുള്ളു, പ്രിൻസിപ്പൽ ക്ഷീണിതനും വലഞ്ഞവനുമായ കാണപ്പെട്ടു. അദ്ദേഹം വിനയമുള്ളയാളാണ്. ഞങ്ങൾ ആദ്യത്തെ ക്ലാസ്സ് മുറി വീക്ഷിക്കുന്നതിനുപോയി.
“അവിടെ ഒരു നല്ല അദ്ധ്യാപകന് ചെയ്യാൻ കഴിയുന്നതെന്തെന്ന് പ്രകടമാക്കുന്ന ഒരു ഊർജ്ജസ്വലനായ മനുഷ്യനെ ഞങ്ങൾ കാണുന്നു. ‘നിങ്ങൾ പഠിക്കാനിഷ്ടപ്പെടുന്നതെന്താണ്?’ എന്ന് അദ്ദേഹം തന്റെ വിദ്യാർത്ഥികളോട് ചോദിക്കുന്നു. ‘നാക്ക് മൂക്കിനകത്തായിരിക്കുന്ന ഒരു മൃഗം, ഫ്ളോറിഡായിലെ ഒരു സഞ്ചരിക്കുന്ന വൃക്ഷം, അല്ലെങ്കിൽ പറക്കാൻ കഴിയാത്ത ഒരു പക്ഷി?’ വിസ്മയരായ കുട്ടികൾ ഒന്നാമത്തേത്, ആന്റ് ഈറ്റേഴ്സ് (anteaters) തിരഞ്ഞെടുത്തു. അവർ ജിജ്ഞാസയോടെ പതിവു വായനക്കും ഗ്രഹണശക്തിയുടെ അഭ്യാസങ്ങൾക്കുമായി തങ്ങളുടെ പാഠപുസ്തകങ്ങൾ തുറന്നു. എന്നിരുന്നാലും, അവരുടെ അദ്ധ്യാപകന് അവർക്ക് പഠനത്തിനുള്ള ആഗ്രഹം ഉണ്ടാക്കേണ്ടിയിരുന്നു.
“നഗരസ്കൂളുകൾ പഠനങ്ങളിൽ വൈരുദ്ധ്യമുള്ളവയാണ്. ഞങ്ങൾ ഇപ്പോൾ, പഴയതെങ്കിലും മാലിന്യമില്ലാതെ വൃത്തിയും ക്രമവുമുള്ള ഒരു സ്കൂൾ സന്ദർശിച്ചു. യുവാക്കളാരും ‘അലക്ഷ്യരായി’ നടക്കുന്നില്ല. ഹാളിന്റെ ഇടനാഴികളെല്ലാം ശാന്തമാണ്. ‘ഈ സ്കൂളിന് ഒരു നല്ല പ്രിൻസിപ്പലുണ്ട്’ എന്ന് എന്റെ ആതിഥേയൻ വിശദീകരിക്കുന്നു.
“ഖേദകരമായി, ഫലപ്രദരായ ഭരണ കർത്താക്കളും വളരെയധികം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഉദ്യോഗസ്ഥ മേധാവിത്വ ചുവപ്പുനാട അദ്ധ്യാപകരെ, പഠിപ്പിക്കുന്നതിനുപകരം ഫോറങ്ങൾ പൂരിപ്പിക്കുന്നതിൽ തിരക്കുള്ളവരാക്കുന്നു. സ്കൂൾ അച്ചടക്കത്തെ നിയമങ്ങൾ തടസ്സപ്പെടുത്തുന്നു. അദ്ധ്യാപകർ തങ്ങളുടെ വൈകാരികവും ശാരീരികവുമായ അതിജീവനം സംബന്ധിച്ചു ഭയപ്പെടുന്നു. കുട്ടികൾ പഠനത്തെ തിരസ്കരിക്കുന്നു, എന്നാൽ ഡിപ്ലോമാ അവകാശപ്പെടുകയും ചെയ്യുന്നു. പണം പുസ്തകങ്ങളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും നശീകരണത്തിന്റെ ആകാശത്തോളമുയരുന്ന ചെലവുകൾക്കുവേണ്ടി തിരിച്ചു വിടുന്നു. വൻ നഗരസ്കൂളുകൾ ചെയ്യാവുന്നടത്തോളം അവ ചെയ്യുന്നു എന്നത് പ്രശംസനീയമാണ്!”
“സന്തോഷകരമായി, ദി കാർനെജി ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെൻറ് ഓഫ് ടീച്ചിംഗ് ഇപ്രകാരം പറയുന്നു: “അമേരിക്കൻ പൊതു വിദ്യാഭ്യാസം പുരോഗമിക്കാൻ തുടങ്ങുന്നുണ്ട് എന്നു ഞങ്ങൾ വിശ്വസിക്കുന്നു. . . . എന്നിരുന്നാലും നിങ്ങളുടെ കുട്ടിയുടെ സ്കൂൾ എങ്ങനെയുണ്ട് എന്നു കണ്ടുപിടിക്കുന്നതിന് ഒരു വഴിയേയുള്ളു: നിങ്ങൾതന്ന നിരീക്ഷിക്കുക. (g85 9/22)
[അടിക്കുറിപ്പുകൾ]
a 1955-നു ശേഷം കുട്ടികളെ സ്വകാര്യസ്കൂളിൽ ചേർക്കുന്നതിൽ 60 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.
[16-ാം പേജിലെ ആകർഷകവാക്യം]
“നമ്മുടെ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ അടിസ്ഥാനങ്ങൾ ഇപ്പോൾ രണ്ടാം തരത്തിന്റെ ഉയർന്നു വരുന്ന വേലിയേറ്റത്താൽ ദ്രവിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.”—ഒരു രാഷ്ട്രം അപകടത്തിൽ.
[15-ാം പേജിലെ ചതുരം]
യു. എസ്. സ്കൂളുകളെ അലട്ടുന്ന പ്രശ്നങ്ങൾ
“പരമ്പരാഗതവും കർക്കശവുമായ പല കോഴ്സുകൾക്കും പകരം വിദ്യാഭ്യാസപരമായ വിനോദം എന്നു നന്നായി വിവരിക്കപ്പെട്ട രീതികള കൊണ്ടുവന്നു.”—പോൾ കോപ്പർമാനാലുള്ള ദി ലിറ്ററസി ഹോക്സ്
“മയക്കു മരുന്നിന്റെ ഉപയോഗം വളരെ വ്യാപകമാണ് . . . കുറ്റകൃത്യത്തെ സംബന്ധിച്ചടത്തോളം സ്കൂളുകൾ തെരുവുകളുടെ ഒരു കൂട്ടിച്ചേർപ്പാണ്.”— പ്രൊഫസ്സർ ലൂയിസ് സിമിനില്ലോ, ഇൻഡ്യാനാ യൂണിവേഴ്സിറ്റി നോർത്ത് വെസ്റ്റ്.
“കഴിഞ്ഞ 15 വർഷക്കാലമായി തകർന്ന ഭവനങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ കഴിയുന്നവരിൽ നിന്നുമുള്ള കുട്ടികളുമട വലിയ വർദ്ധനവു മൂലം രാജ്യത്തെ സ്കൂൾ ജന സംഖ്യ സമൂലമായി മാറിയിരിക്കുന്നു.”—ദി എക്സ് പ്രസ്സ്, ഈസ്റ്റേൺ, പെൻസിൽവേനിയാ, യു.എസ്.എ.
“അദ്ധ്യാപകരുടെ മേൻമയിൽ ഒരു ഞെട്ടിക്കുന്ന അധഃപതനം ഉണ്ടായിട്ടുണ്ട്.”—യു.എസ്. ന്യൂസ് ആഡ് വേൾഡ് റിപ്പോർട്ട്.
“ക്ലാസ്സിൽ കയറാതെ അലസമായി നടക്കുന്നതും മയക്കു മരുന്നിന്റെ ഉപയോഗവും ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ അച്ചടക്കും ആണ് ഡെൻവർ ബോർഡ് ഓഫ് എഡ്യൂക്കേഷൻ അഭീമുഖീകരിക്കുന്ന ഏറ്റവും സമ്മർദ്ദമുളവാക്കുന്ന പ്രശ്നം.”—റോക്കി മൗണ്ടൻ ന്യൂസ്.
“വിദ്യാർത്ഥികൾ കത്തികളും തോക്കുകളും കൈവശം വെക്കുന്നത് വിപുലമായി വ്യാപിച്ചിരിക്കുന്നു. വാതുക്കൽ ഒരു ലോഹ സാന്നിദ്ധ്യം കണ്ടുപിടിക്കുന്ന ഉപകരണം വെക്കുന്നതിന് അപേക്ഷിച്ചുകൊണ്ട് 100 കുട്ടികൾ ഒരു പരാതി ഒപ്പിട്ടു.”—ദി ന്യൂയോർക്ക് ടൈംസ്.