ലോകത്തെ വീക്ഷിക്കൽ
മാരകമായ കൊക്കേയിൻ
കൊക്കേയിൻ ഹെറോയിനേക്കാൾ കൂടുതൽ ആസക്തപൂർണ്ണവും മാരകവുമാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. “എലികളിൽ കൊക്കോയിനോ ഹെറോയിനോ സ്വതന്ത്രമായി പ്രവേശിപ്പിച്ചതിൽനിന്നു്, കൊക്കേയിൻ ഹെറോയിനേക്കാൾ മൂന്നുമടങ്ങു് മാരകമാണെന്നു് കണ്ടെത്തിയതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ മാസികയുടെ അടുത്തകാലത്തെ ഒരു ലക്കം റിപ്പോർട്ടു ചെയ്യുന്നു. ഈ അടുത്തകാലം വരെ, കൊക്കോയിന്റെ ഉപയോഗം താരതമ്യേന നിരുപദ്രവകരമാണെന്നു് അനേകരും കരുതിയിരുന്നു. എന്നാൽ കാനഡയിലെ മോൻട്രീയിലിലുള്ള കോൺകോർഡിയ സർവ്വകലാശാലയിലെ ഗവേഷകരായ മിഖായേൽ ബോസാർത്തും റോയി വൈസും “കൊക്കേയിന്റെ വിഷലിപ്തത കുറേ കണക്കാക്കിയിട്ടുണ്ടു്” എന്നു് അവരുടെ റിപ്പോർട്ടിൽ പറയുന്നു. ഐക്യനാടുകളിലെ മയക്കുമരുന്നു് ദുരുപയോഗത്തിന്റെ ദേശീയ സ്ഥാപനത്തിലെ ഡയറക്ടറായിരുന്ന വില്യം പൊള്ളിൻ പറയുന്നതനുസരിച്ചു്, “കൊക്കേയിൻ ഇപ്പോൾ സാധാരണ ഉപയോഗത്തിലുള്ള വളരെ മാരകമായ ഒരു നിയമവിരുദ്ധ മയക്കുമരുന്നായി പൊതുവെ അംഗീകരിച്ചു വരികയാണു്.” അടുത്തകാലത്തെ ഗവേഷണം “അതു് വളരെ ആസക്തപൂർണ്ണമാണെന്ന നിഗമനത്തിലേക്കു്” നയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ദന്തവൈദ്യന്റെ പറുദീസയോ?
പതിനെട്ട് മുതൽ ഇരുപത്തഞ്ചു് വരെ പ്രായമുള്ളവരുടെയിടയിലെ ദന്തക്ഷയം ലോകത്തിൽവച്ചു് ഏറ്റവും കൂടുതൽ കാണപ്പെടുന്നതു് ബ്രസീലിലാണെന്നു് പറയപ്പെടുന്നു—ഒരാളിൽ 18 ദന്തദ്രവീകരണം കൂടാതെ, ബ്രസീലിലെ കാമ്പിനാസിലുള്ള ദന്ത വൈദ്യ സംഘടനയുടെ പ്രസിഡന്റായ ജോസ് പോളോ ഗോവെയ്യ ടി ടോലെഡോ പറയുന്നതനുസരിച്ചു്, ജനസംഖ്യയുടെ 90 ശതമാനത്തിനും ഏറ്റവും പ്രാഥമികമായ ദന്ത ചികിൽസ ലഭിക്കുന്നില്ലതന്നെ. അദ്ദേഹം പറയുന്നതനുസരിച്ചു്, ദന്തചികിൽസയിൽലെ സാങ്കേതിക പുരോഗതിയുടെ സംഗതിയിൽ ബ്രസീൽ “ലോകത്തിലെ പ്രമുഖ (രാഷ്ട്രങ്ങളിൽ) പെട്ടതായി” അംഗീകരിച്ചിരിക്കുന്നു എന്നതാണു് സാഹചര്യം വഷളാകാൻ കാരണം.
ലൈംഗികത സംബന്ധിച്ച പുരോഹിതൻമാരുടെ വീക്ഷണം
ഐക്യനാടുകളിലെ ഹൂസ്റ്റൺ സർവ്വകലാശാലയുടെ പാർക്ക് ലോസെൻറ്റിൽ നിന്നുള്ള രണ്ട് പ്രതിനിധികളായ ജി. സിഡ്നി ബുച്ചനനും മാർക്കു് ജോൺസനും 469 മതോപദേഷ്ടാക്കളോടും പാസ്റ്റർമാരോടും ലൈംഗികബന്ധങ്ങളെക്കുറിച്ചു ചോദിച്ചു. വെറും 40 ശതമാനം പുരോഹിതൻമാരെ ദുർവൃത്തി ഒരു പാപമാണെന്നു് വിശ്വസിക്കുന്നതായി പറഞ്ഞുള്ളു. “കലാകാലങ്ങളിൽ ദുർവൃത്തിയിലേർപ്പെടുകയും പുരോഹിതൻമാരുടെയടുത്തു് ബുദ്ധിയുപദേശത്തിനും ധാർമിക മാർഗ്ഗനിർദേശത്തിനുമായി വരുന്ന ജോണിനോടും മേരിയോടും ദുർവൃത്തി അധാർമികതയാണെന്നു് പറയുന്നതിനെക്കാൾ അതേ സംഗതി” വെറുതെ പ്രസംഗിക്കുന്നതു് പുരോഹിതൻമാർക്ക് എളുപ്പമുള്ളതായി തങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിൽ കണ്ടെത്തിയെന്നു് ബുച്ചനനും ജോൺസനും സൈക്കോളജി റ്റുഡേയിൽ പ്രസ്താവിക്കുകയുണ്ടായി.
ഞാൻ എന്റെ കുട്ടിയെ മർദ്ദിക്കണോ?
ന്യു ഹാംപ്ഷയ യൂണിവേഴ്സിറ്റിയുടെ കുടുംബ ലാബോറട്ടറിയുടെ വോട്ടെടുപ്പിൻ പ്രകാരം മിക്ക ശിശുസംരക്ഷണ വിദഗ്ദ്ധരും മർദ്ദനത്തെ അംഗീകരിക്കാത്തപ്പോൾ, ഐക്യനാടുകളിലെ 88 ശതമാനം മതാപിതാക്കൾ തങ്ങളുടെ കുട്ടികളെ മർദ്ദിക്കുന്നുണ്ടു്. മനഃശാസ്ത്രജ്ഞൻമാരുടെ വർദ്ധിച്ചുവരുന്ന സംഖ്യ മതാപിതാക്കൾ അതിനു പകരം മറ്റ് ശിക്ഷണ രീതികൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. മെഡിക്കൽ സ്കൂളിന്റെ നോർത്തു് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ മനഃശാസ്ത്രചികിൽസാവിഭാഗത്തിലെ ഒരു അസോഷിയേറ്റ് പ്രൊഫസറായിരിക്കുന്ന ഡോ. കെന്നത്തു് കേയി “മതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിനു് മർദ്ദനം ഒരിക്കലും നല്ല ഒരു ഉപദേശമായിരിക്കയില്ല” എന്നു് വാദിക്കുന്നു. ഈ മനഃശാസ്ത്രജ്ഞനോടു് യോജിക്കാത്തതു് 4-8 വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളുടെ ഒരു മാതാവാണു്. മർദ്ദനം നല്ല ആശയവിനിമയത്തിനു് സംഭാവന ചെയ്യുന്നുവെന്ന് അവൾ വിശ്വസിക്കുന്നു. “മറ്റ് ശിക്ഷണ രീതികൾ അവരുടെ മനസ്സിൽ അധികം പതിയുകയില്ലെന്നു് തോന്നുന്നു.”