ലോകത്തെ വീക്ഷിക്കൽ
യാത്രയിലെ മുന്നറിയിപ്പുകൾ
വിനോദസഞ്ചാരികളുടെ കുടൽ സംബന്ധമായ രോഗങ്ങൾ തടയാൻ, കുടിവെള്ളം പൂർണ്ണമായി ഒഴുവാക്കുന്നതിനോ സ്ഥലപരമായി ലഭിക്കുന്ന വെള്ളത്തിൽ ആൽക്കഹോൾ കലർത്തുന്നതിനോ മൂന്നാം ലോകരാഷ്ട്രങ്ങളിലെ പാശ്ചാത്യ വിനോദസഞ്ചാരികളോടു് പലപ്പോഴും പറയപ്പെട്ടിട്ടുണ്ടു്. എന്നാൽ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ പറയുന്നതനുസരിച്ചു് ഈ നടപടികൾ വിജയം ഉറപ്പാക്കുകയില്ല. ഗവേഷകരിൽ ഒരാളായിരുന്ന ഡോ. ഹെർബേർട്ടു് എൽ ഡുപോണ്ടു് പറയുന്നു: അതിസാരം ഉളവാക്കുന്ന രോഗാണുവിനെ നിർവ്വീര്യമാക്കാൻ “ആൽക്കഹോളിന്റെ വീര്യം വളരെ കൂടതലായിരിക്കണം.” അതിനാൽ ആൽക്കഹോൾ വെള്ളത്തിൽ കലർത്തുന്നതു് “വാസ്തവത്തിൽ ഒരു പ്രായോഗിക ശുപാർശയായിരിക്കയില്ല.”കൂടാതെ, സഞ്ചാരികളുടെ കുടൽ സംബന്ധമായ രോഗങ്ങളുടെ പ്രമുഖ ഉറവു് വെള്ളമല്ല പിന്നെയോ മോശമായ ആഹാരമാണെന്നു് ഡുപോണ്ടു് പറയുന്നു. വിനോദ സഞ്ചാരികൾ വേവിച്ച ചൂടുള്ള ഭക്ഷണങ്ങൾ, അമ്ലത്തിന്റെ ലവണമുള്ള ഫലങ്ങൾ, ബ്രെഡും റൊട്ടിയും പോലെയുള്ള ജലാംശമില്ലാത്ത ഭക്ഷണങ്ങൾ, ജെല്ലി പോലെയുള്ള മധുരപലഹാരങ്ങൾ തുടങ്ങിയവ മാത്രം ഭക്ഷിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണമെന്നു് അദ്ദേഹം ഉപദേശിക്കുന്നു.
പരാജയപ്പെട്ട നാസിപ്രതിരോധം
ഹിറ്റ്ലറിന്റെ ഭരണകാലത്തു് നാസിസ് പ്രതിരോധം എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു മദ്ധ്യസ്ഥചർച്ചക്കുവേണ്ടി ജർമ്മനിയിലെ ഡുസ്സൽഡോർഫിൽ സമ്മേളിച്ച കത്തോലിക്കാ സഭയുടെ പ്രതിനിധികളെ ഡുസ്സൽഡോഫിലെ 83 വയസ്സുകാരനായ പ്രിലേറ്റ് ഡോ. കാൾ ക്ലിൻകാമർ ഞെട്ടിപ്പിച്ചു. റേനിസ്ക് പോസ്റ്റിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നതനുസരിച്ചു്, അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: “പ്രതിരോധിക്കുന്നതിൽ സഭയിലെ ആരെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്നു് അറിയാം. യാതൊരു മടിയും കൂടാതെ, അദ്ദേഹം ആ സമയത്തെ ജർമ്മൻ ബിഷപ്പൻമാരുടെ അധികാരപരിധിയിലുള്ള പ്രമുഖരായ ആളുകളുടെ പേരുകൾ പറഞ്ഞു. കർദ്ദിനാളൻമാരായ മ്യൂനിക്കിലെ ഫോൾഹാബർ, ബ്രേസ്ലായിലെ ബ്രെട്രാം, കോളോഗ്നിലെ സ്കുൾട്ടും ഫ്രിൻജ്സും. അവർക്കു് പ്രതിരോധത്തിനുള്ള അംഗങ്ങൾ ഒഴികെ മറ്റെല്ലാം ഉണ്ടു്.” ചർച്ചയുടെ പത്ര റിപ്പോർട്ടു് തുടർന്നു. “പ്രസംഗങ്ങളിൽ നിന്നുള്ള നിരവധി ഉദ്ധരണികളുടെയും ഇടയലേഖനങ്ങളുടെയും ഹിറ്റ്ലറിനുള്ള കമ്പിസന്ദേശങ്ങളുടെയും ജർമ്മൻ ബിഷപ്പൻമാരുടെ മറ്റു് ലഘുവിജ്ഞാപനങ്ങളുടെയും സഹായത്തോടെ പല പുരോഹിതൻമാരുടെയും ചില അയ്മേനികളുടെയും താല്പര്യങ്ങൾക്കു് വിപരീതമായി ഈ നേതാക്കൾ, തങ്ങൾ അധികാരത്തിൽ വന്നശേഷം (നാസിസ്) എതിർപ്പുപ്രകടിപ്പിക്കുന്നതിനു് എതിരായിരുന്നു എന്നു് കാണിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അവർ അവരിൽ ‘കമ്യൂണിസത്തിൽ നിന്നും സോഷ്യലിസത്തിൽനിന്നുമുള്ള വിടുതലിന്റെ ഏകപ്രത്യാശ’ കാണുകയും ചെയ്തു.
“പോപ്പു്: പകുതിവില”
അതായിരുന്നു കാനഡായിലെ പോപ്പിന്റെ സന്ദർശനശേഷം മോൻട്രിയൽ നഗരത്തിന്റെ കേന്ദ്രഭാഗത്തെ ഒരു ബുക്ക്സ്റ്റാളിന്റെ ജനാലയിൽ പ്രത്യക്ഷപ്പെട്ട സന്ദേശം. അതു് കച്ചവടക്കാരുടെ ദുരവസ്ഥ വെളിപ്പെടുത്തി. ഫ്രഞ്ചു് ഭാഷയിലുള്ള ലാ പ്രസ്സേ എന്ന പത്രം, കച്ചവടക്കാർ മിച്ചം വന്ന പോപ്പിന്റെ പടങ്ങളും ചീട്ടും കലണ്ടറുകളും കീ ചെയ്നും റ്റീഷർട്ടുകളും വാങ്ങിക്കുന്നതിലെ പൊതുജനങ്ങളുടെ ‘ഉദാസീനതയുടെ ഒരു തടസ്ഥത്തെ അഭിമുഖീകരിക്കുകയുണ്ടായി.’ എന്നു് പറഞ്ഞു. പല കച്ചവടക്കാർക്കും വിറ്റഴിക്കാൻ വയ്യാത്ത വസ്തുക്കൾ കെട്ടുകണക്കിനു് മിച്ചം വന്നു. ആധികാരിക മാസികയുടെ വില്പന ഏകദേശം 46 ലക്ഷം ഡോളറിന്റേതായിരുന്നെങ്കിലും മൊത്തം കച്ചവടം ലാഭകരമായിരുന്നില്ല എന്നു് ലാ പ്രസ്സേ പറയുന്നു.
പുകവലിക്കുന്ന സ്ത്രീകൾ
പുകവലി ശീലിക്കാനുള്ള സമ്മർദ്ദം സ്ത്രീകളുടെമേൽ വർദ്ധിക്കുകയാണു്. ബ്രിട്ടനിലെ സ്ത്രീകളുടെ മാസികകളിൽ ഓരോ ലക്കത്തിലും പരസ്യമുള്ളതായി ലിവർപൂളിലെ ഡെയ്ലിപോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഈ ശീലം എത്ര അപകടകരമാണു്? ശ്വാസകോശ ക്യാൻസർ പലപ്പോഴും പുകവലിയോടു് ബന്ധപ്പെട്ടതാണു്. അതു് ഇപ്പോൾ സ്കോട്ടലൻറിലെ 55നു് മുകളിലുള്ള സ്ത്രീകളുടെ പ്രമുഖകൊലയാളിയാണു്. 1983-ൽ ബ്രിട്ടനിലെ 33,000 സ്ത്രീകളിൽ അധികവും മരിച്ചതു് പുകവലിനിമിത്തമുള്ള രോഗങ്ങളാലാണെന്നു് ബ്രിട്ടീഷു് മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. കൂടാതെ, പുതിയ തെളിവുകൾ സിഗററ്റുവലിയെ കണ്ഠത്തിലെ ക്യാൻസറിനോടു് ബന്ധിപ്പിക്കുന്നതായി അതു് മുന്നറിയിപ്പു് നൽകുന്നു. എന്നിട്ടും മിക്ക സ്ത്രീകളും പുകവലി ഉപേക്ഷിക്കുന്നില്ലെന്നു് ഗവേഷകനായ ഡോ. ബോബി ജെക്കോബ്സൺ കുറിക്കൊള്ളുന്നു. ചിലർ തങ്ങൾക്കു് ഭാരം കൂടുമെന്നു് ഭയന്നാണു് പുകവലി ഉപേക്ഷിക്കാത്തതു്.