ലോകത്തെ വീക്ഷിക്കൽ
വീണ്ടും നിർമ്മിച്ച ഹിറോഷിമാ ബോംബ്
ന്യൂ മെക്സിക്കോയിലെ ലോസ് അലമോസ് നാഷനൽ ലബോറട്ടറിയിലുള്ള ഗവേഷകർ ഹിറോഷിമാ നിലം പരിശാക്കിയ ആറ്റം ബോംബിന്റെ ഒരു കൃത്യമായ മാതൃക പുനർനിർമ്മിച്ചിരിക്കുന്നു. കാരണമെന്താണ്? 40 വർഷം മുമ്പത്തെ സ്ഫോടനത്തിൽനിന്നുള്ള താപ പ്രസരണത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇപ്പോഴും മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടുപിടിക്കുന്നതിനുതന്നെ. പരിശോധനാ വിധേയമായ നാഗസാക്കി ബോംബ് മറ്റ് ബോംബുകളും പ്ലൂട്ടോണിയം [ഒരു രാസമൂലകം] ആയുധങ്ങൾ ആയിരുന്നെങ്കിലും, ഹിറോഷിമാ ബോംബുമാത്രം ഒരു യുറേനിയം [റേഡിയോ ആക്റ്റീവ് ലക്ഷണങ്ങളുള്ള] ബോംബായിരുന്നു. 1980-കളുടെ ആദ്യഘട്ടത്തിൽ, അതിന്റെ സ്ഫോടന വില കണക്കാക്കിയപ്പോൾ മുൻ കണക്കുകൂട്ടലുകളെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു. അത് ന്യൂടോൺ താപപ്രസരണമായിരിക്കുന്നതിനു പകരം, ബോംബിന്റെ ഉൽപ്പന്നം അധികവും ഗാമാരശ്മികൾ [റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ വികിരണം ചെയ്യുന്ന ഉഗ്രരശ്മികൾ] ആയിരുന്നു. ഏതു കണക്കുക്കൂട്ടലാണ് ശരിയെന്നുള്ള പ്രശ്നം പരിഹരിക്കുന്നതിനും താപപ്രസരണത്തിന്റെ മാനുഷ അഭികരണത്തിനുവേണ്ടി സുരക്ഷിതമായ അതിരുകൾ വെക്കുന്നതിന് സഹായിക്കുന്ന അടിസ്ഥാനവിവരങ്ങൾ കണ്ടുപിടിക്കുന്നതിനും അടുത്ത കാലത്ത് അമേരിക്കൻ ഐക്യനാടുകളിലെയും ജപ്പാനിലെയും ഏതാണ്ട് 60 ശാസ്ത്രജ്ഞൻമാരുടെ സംഘടിത ശ്രമം ഉപയോഗിക്കപ്പെടുന്നുണ്ട്. “ഒരളവുവരെ, യുദ്ധകാലങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ന്യൂക്ലിയർ ആയുധങ്ങളുടെ ജീവശാസ്ത്രപരമായ ഫലത്തിന്റെ യാതൊരു യഥാർത്ഥ ഗ്രാഹ്യവും നമുക്കില്ല എന്നതാണ് വസ്തുത” എന്ന് ഐക്യനാടുകളിൽ ന്യൂക്ലിയർ ആയുധങ്ങൾ നിർമ്മിക്കുന്ന ഒരിടത്തെ ഒരു ഊർജ്ജ തന്ത്രജ്ഞനായിരിക്കുന്ന ഡോ. ഹഗ് ഡെവിറ്റ് പറഞ്ഞു. “പ്രതിരോധ വകുപ്പിലെ ഏതൊരുവനും വിചാരിക്കുന്നതിനെക്കാൾ വളരെ മോശമായിരിക്കും പരിണതഫലങ്ങൾ.”
ആഫ്രിക്കയിലെ ദുരിതം
“ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളും ‘സാമ്പത്തിക തകർച്ചയുടെ’ വക്കിലാണെന്നുള്ള ഒരു പ്രഖ്യാപനത്തിനുശേഷം . . . ആഫ്രിക്കൻ ഏകോപന സംഘടനയുടെ 21-ാമത്തെ മീറ്റിംഗ് അവസാനിച്ചു.” എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “ഏകദേശം 15 കോടി ആഫ്രിക്കക്കാർ ഭക്ത്യ ഭൗർലഭ്യത്തെ അഭിമുഖീകരിക്കുന്നു. ഏതാണ്ട് ആഫ്രിക്കൻ ദേശങ്ങൾ പകുതിയോളം ഭക്ത്യ സഹായത്തിൽ ആശ്രയിക്കുന്നുണ്ട്.” പ്രശ്നങ്ങൾ കുറയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടികളിൽ, കൃഷിക്കുവേണ്ടി കൂടുതൽ പണം മുടക്കുന്നതും കർഷകർക്ക് കൂടുതൽ ലാഭകരമായ വിലനൽകുന്നതും വ്യവസായ വളർച്ചക്കുവേണ്ടി പ്രോത്സാഹനങ്ങൾ നൽകുന്നതും ഉൾപ്പെടുന്നു. “എന്നാൽ ഈ നിർദ്ദേശങ്ങൾ വാസ്തവത്തിൽ ബാധകമാക്കുമോ എന്നതാണ് നിലവിലുള്ള പ്രശ്നം,” എന്ന് കിഴക്കേ ആഫ്രിക്കയിലെ ഒരധികാരി പറയുകയുണ്ടായി. ചില രാജ്യങ്ങൾ ഇപ്പോൾത്തന്നെ പരിഷ്കാരങ്ങൾ വരുത്തുന്നത് കുറിക്കൊണ്ടിട്ടുണ്ടെങ്കിലും, “തുറന്നു പറഞ്ഞാൻ, മറ്റുള്ളവർക്ക് വ്യത്യസ്ത പ്രാമുഖ്യതകൾ ഉള്ളതായി തോന്നുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഒരു ഛിദ്രിച്ച വ്യാപാര സംഘം
“കൃഷി വകുപ്പ് ഒരു വർഷം 53 ലക്ഷം ഡോളർ വീതം സുരക്ഷിത സിഗരറ്റിനുവേണ്ടിയുള്ള പുകയില വികസിപ്പിച്ചെടുക്കുന്നതിത് ഗവേഷണം നടത്താൻ ചെലവഴിക്കുന്നു” എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അതെ സമയം, അത്തരം ഗവേഷണം നിഷ്ഫലമാണെന്ന് ആരോഗ്യ, മാനവ വികസന വകുപ്പ് പറയുന്നു. “സുരക്ഷിത സിഗറ്ററ് എന്നൊന്നില്ല എന്നതാണ് നാം ഏതാനും വർഷം മുമ്പ് ചെന്നെത്തിയ നിഗമനം” എന്ന് പുകവലിയും ആരോഗ്യവും സംബന്ധിച്ച വകുപ്പിന്റെ ഡയറക്ടറായ ഡൊനാൾഡ് ആർ. ഷോപ്ലാൻഡ് പറയുന്നു. “സിഗറ്ററിന്റെ നിർമ്മാണത്തിന് മാറ്റം വരുത്താൻ ശ്രമിക്കുന്നതിനു പകരം, പുകവലി നിരുത്സാഹപ്പെടുത്തുന്നതിന് ആ പണം ചെലവഴിച്ചാൽ നന്നായിരിക്കും.” കഴിഞ്ഞ പത്തു വർഷമായി കൃഷിവകുപ്പിന്റെ ഗവേഷണം തുടരുകയാണ്. തങ്ങൾ അത്തരം ഗവേഷണം നടത്തുന്നുണ്ടെന്ന് പുകയില വ്യവസായത്തിന്റെ ഒരു വക്താവ് നിഷേധിച്ചു. ഒരാൾ ഇങ്ങനെ പറഞ്ഞു: “ഒരു സിഗറ്ററ് സുരക്ഷിതമല്ലാതാക്കിത്തീർക്കുന്ന യാതൊന്നും ഞങ്ങൾക്കറിയില്ല. അതുകൊണ്ട് ഒരു സുരക്ഷിത സിഗരറ്റിനുവേണ്ടി ഞങ്ങൾക്ക് ശ്രമിക്കാൻ കഴിയുന്നതെങ്ങനെ?
ഒന്നാമത്തെ ആഗ്രഹം
“ജപ്പാനിലെ കുട്ടികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്താണ്?” എന്ന് അഷാഹി സായാഹ്നപത്രം ചോദിക്കുകയുണ്ടായി. “അടുത്ത കാലത്തെ ഒരു സർവ്വേ അനുസരിച്ച്, പണം. മാതാപിതാക്കൾ അവരെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നും സർവ്വേ കണ്ടെത്തി.” യുവാക്കളുടെ പ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന നഗരസഭ ടോക്കിയോയ്ക്ക് വെളിയിലുള്ള ഒരു നഗരമായ കോളനിയിലെ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലെ 1244 വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സർവ്വേ നടത്തി. അവർക്ക് പണം വേണ്ടതെന്തുകൊണ്ട്? “അത് കൈവശം ഉണ്ടായിരിക്കുന്നതിലെ സന്തോഷത്തിനു വേണ്ടി” എന്ന് 57 ശതമാനം ചെറുപ്പക്കാർ പ്രസ്താവിച്ചു. 43 ശതമാനം തങ്ങൾക്ക് “ഏതെങ്കിലും വാങ്ങാൻ” പണം ആവശ്യമാണ് എന്ന് പറഞ്ഞു. പത്രം ഇപ്രകാരം പ്രസ്താവിച്ചു: “50 ശതമാനത്തിലധികം കുട്ടികൾ പണത്തിൽ ആശ്രയിക്കുന്നതിനാൽ മാത്രം അതിൽ താല്പര്യമെടുക്കുന്നതുകൊണ്ട് അവരുടെ ലോകം യെൻ [ജപ്പാനിലെ അടിസ്ഥാന നാണയം] സർവ്വശക്തനായിരിക്കുന്ന പ്രായപൂർത്തിയായവരുടെ ലോകത്തിൽനിന്ന് അധികം വ്യത്യസ്തമല്ല എന്ന നിഗമനത്തിലാണ് നഗര സഭ ചെന്നെത്തിയത്.”
വീണ്ടും മറവാക്കി
അടുത്തകാലത്ത്, ഫിൻലാൻഡിലെ കുമോയിനനിൽ 200 വർഷം പഴക്കമുള്ള ഒരു പള്ളി കേടുപോക്കുകയും പതുക്കിപ്പണിയുകയും ചെയ്തപ്പോൾ യഹോവ എന്ന ദൈവനാമം വെളിച്ചത്തു വന്നു. പഴയ പെയിൻറ് നീക്കം ചെയ്തപ്പോൾ “യഹോവ” (“Jehova” ദിവ്യനാമത്തിന്റെ ഫിനിഷ് അക്ഷരങ്ങൾ) എന്ന വാക്ക് അൾത്താരയ്ക്കു മുകളിലായി ഒരു വലിയ ചുവർ ചിത്രത്തിനു കീഴിൽ വലത്തെ ചുവരിൽ വ്യക്തമായി കാണാനിടയായി. “അല്പം പ്രശ്നമുണ്ടാക്കുന്ന ഈ പദവും വലിയ ചുവർചിത്രവും അതിന്റെ വ്യത്യസ്ത വശങ്ങളിൽ, സഭയ്ക്കുള്ളിൽ പരിചിന്തനവിധേയമായി. തീരുമാനം ഇടവക ഭരണസമിതിക്ക് വിട്ടുകൊടുക്കാൻ അവർ തീരുമാനിച്ചു,” എന്ന് കുമോയിസ്റ്റൻ സനോമറ്റ് എന്ന തദ്ദേശപത്രം പറഞ്ഞു. സെൻട്രൽ ഫിൻലണ്ട് കാഴ്ചബംഗ്ലാവിന്റെ സൂപ്രണ്ടായ ജാനിവിൽകുന ആ ചിത്രം “ഒട്ടും താമസിയാതെ വിദഗ്ദ്ധരെക്കൊണ്ട് പുനരുദ്ധരിക്കണമെന്ന്” അഭിപ്രായപ്പെട്ടതായി വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്തു. എന്നാൽ “കുഴച്ചിലുണ്ടാക്കുന്ന” ദൈവനാമം മറവാക്കുന്നതിന്, ആ ചിത്രപ്പണി ഒരു ചട്ടമുണ്ടാക്കി മറവാക്കിക്കളയാൻ ഇടവക ഭരണസമിതി ഏകകണ്ഠേന വോട്ടുചെയ്തു.
അപകടത്തിലായ ആനകൾ
ആഫ്രിക്കയിൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് ആനകളുടെ അവസാനത്തെ രക്ഷാകേന്ദ്രങ്ങളിൽ ഒന്ന് എന്ന് വന്യ ജീവിസംരക്ഷകർ പറയുന്നു. എന്നാൽ ആഫ്രിക്കൻ ആനകളുടെ ഒരു പ്രമുഖവിദഗ്ദ്ധനും സർവ്വേ സംഘത്തിലെ ഒരംഗവുമായിരിക്കുന്ന ഡോ. അയിൻ ഡോഗ്ളാസ് ഹാമിൽടൻ പറയുന്നതനുസരിച്ച്, കഴിഞ്ഞ നാലുവർഷമായി അവിടുത്തെ ആനകളുടെ സംഖ്യയിൽ ഒരു “ദാരുണമായ കുറവ്” സംഭവിച്ചതായി ഒരു ചെറിയ സർവ്വേ സംഘം റിപ്പോർട്ടു ചെയ്യുന്നുണ്ട്. സുഡാനിൽനിന്നും ചാഡിൽനിന്നുമുള്ള നായാട്ടുകാർ ആനക്കൊമ്പുകൾക്കുവേണ്ടി അവയെ വേട്ടയാടുന്നു. കൂടാതെ, തദ്ദേശവാസികൾ ആനക്കൊമ്പുകൾക്കും ഇറച്ചിക്കും വേണ്ടി അവയെ കൊല്ലുന്നു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്കിലെ ആനകളുടെ സംഖ്യ കഴിഞ്ഞ ദശാബ്ദത്തിൽ 80,000 ത്തിൽനിന്ന് 15,000മായി കുറഞ്ഞിരിക്കയാണെന്ന് സർവ്വേ സംഘം കണക്കാക്കുന്നു. (g85 11/8)