ലോകത്തെ വീക്ഷിക്കൽ
സമാധാനത്തിനുവേണ്ടി പ്രചരണം
ഐക്യരാഷ്ടസംഘടനയുടെ സമാധാന വർഷത്തോയുള്ള (1986) ബന്ധത്തിൽ ഒക്ടോബർ 22-ന് ന്യൂയോർക്ക് നഗരത്തിലെ വിശുദ്ധ യോഹന്നാന്റെ ആംഗ്ലിക്കൻ പള്ളിയിൽ “പകിട്ടേറിയ ഒരു അന്തർദേശീയാഘോഷം” ആസൂത്രണം ചെയ്യുകയുണ്ടായി. “സമാധാനത്തിന്റെ ദശലക്ഷം മിനിറ്റുകൾ” എന്ന ശീർഷകത്തോടുകൂടിയ ലഘുപത്രികയനുസരിച്ച് ഇത് “എല്ലായിടത്തുമുള്ള ആളുകളുടെ ഒരദ്വിതീയമായ പരിപാടി”യിൽ പര്യയവസാനിക്കും. അത് അടുത്തവർഷം 42 ദേശങ്ങളിലായി നടത്തപ്പെട്ടു. ബ്രഹ്മ കുമാരിസ് ആദ്ധാത്മിക ലോകസംഘടനയുൾപ്പെടെ അതിന്റെ രക്ഷാധികാരികൾ ഇതിനെ “സമാധാനത്തെ പിൻന്താങ്ങുന്നതിനും അതിനായി പ്രയത്നിക്കുന്നതിനും വേണ്ടി വിഭിന്ന രാഷ്ടീയ, വർഗ്ഗീയ, മത പശ്ചാത്തലങ്ങളിൽനിന്നുള്ളവരെ ഒന്നിപ്പിക്കുന്ന ഗോളമാസകലമുള്ള ഒരു പരിപാടി” എന്ന് വർണ്ണിക്കുകയുണ്ടായി. ആർച്ച് ബിഷപ്പ് ഗ്യോവനി ചെലി അതിന്റെ സംഘാടകർക്ക് “തങ്ങളുടെ സഹകരണവും സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകളും” വാഗ്ദാനം ചെയ്തു. മദർ തെരേസാ ഇപ്രകാരം പ്രസ്താവിച്ചു: “ഇതിന്റെ വിജയത്തിനുവേണ്ടി ഞാൻ വളരെയധികം പ്രാർത്ഥിക്കാം.” അതിന്റെ ആഘോഷത്തെത്തുടർന്ന്, “1986 ഒക്ടോബർ 24-ന് ഐക്യരാഷ്ട ദിനത്തിൽ, സമാധാനത്തിന്റെ ബഹുലക്ഷക്കണക്കിന് മിനിറ്റുകളുടെ ഒരു നാടകം ഉണ്ടായിരുന്നു”
“അവസാന നാൾ” വരന്നുവവോ?
അടുത്ത കാലത്ത് നൈജീരിയായിലെ രണ്ട് വിദഗ്ദ്ധൻമാർ ഇപ്പോഴത്തെ ലോക സംഭവങ്ങളെ ലോകാവസാനവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. ഫെമി അബ്ബാസ് നാഷണൽ കൊൺകോർഡിലെ “ഇസ്ളാം” എന്ന ലേഖനത്തിൽ എഴുതവെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായ റൊണാൾഡ് റെയ്ഗൻ 1987-ൽ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിച്ചു: നാമെല്ലാവരും ബൈബിളിൽ വായിച്ചിരിക്കുന്ന അർമ്മഗെദ്ദോൻ ഒരു പക്ഷേ നമ്മുടെ നാളിൽ സംഭവിച്ചേക്കാം.” റെയ്ഗന്റെ പ്രസ്താവന “ഭീഷണമായ അവസാനനാളുകളുടെ ഭാഗികമായ ഒരു നിവൃത്തി മാത്രമാണെന്ന് അബ്ബാസ് എഴുതി. മറ്റൊരു വിദഗ്ദ്ധനായ ലാഗോസ് സർവ്വകലാശാലയിലെ അന്തർദ്ദേശീയ നിയമ പ്രൊഫസറായിരിക്കുന്ന എം. എ അജമോ “അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും” എന്ന തന്റെ പ്രസംഗത്തിൽ “അടുത്തകാലത്തെ ഭൂകമ്പങ്ങളും യുദ്ധങ്ങളും എയ്ഡ്സ് പോലെയുള്ള വ്യാധികളും “അവസാനത്തെ അടയാളങ്ങളാ”ണെന്ന് പ്രസ്താവിച്ചതായി ന്യൂ നൈജീരിയൻ റിപ്പോർട്ടു ചെയ്യുന്നു.
ചൈനയുടെ ‘ഏക—ശിശു നയം’
വർദ്ധിച്ചുവരുന്ന ജനപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിൽ ചൈന 1979-ൽ ഒരു ഏക-ശിശു നയം’ സ്വീകരിക്കുകയുണ്ടായി. ഒരോ സമൂഹത്തിനും ഉല്പാദിപ്പിക്കാവുന്ന കുട്ടികളുടെ ക്വോട്ടായും ഏതാണ്ട് കണക്കാക്കി. അവിടത്തെ കുടുംബാസൂത്രണ കമ്മീഷന്റെ ഡയറക്ടറായിരിക്കുന്ന ക്വാൻ ചിൻഹോംഗ് പറയുന്നതനുസരിച്ച് ഇപ്പോഴത്തെ ജനസംഖ്യയുടെ പകുതിലധികവും 21 വയസ്സിൽ തഴെയാണ്. ‘ഏക-ശിശു നയം’ സ്വീകരിക്കുന്ന ദമ്പതികൾക്ക് കൂടുതൽ ജീവിത സൗകര്യവും കൂടുതൽ പെൻഷനും സൗജന്യ ചികിത്സയും പിന്നീട് അവരുടെ കുട്ടികൾക്ക് സ്കൂളിലെ അഡ്മിഷനിൽ മുൻഗണനയും ജോലിക്ക് മുൻഗണനയും ലഭിക്കുന്നു. എന്നിരുന്നാലും ഈ നയം ചില പ്രശ്നങ്ങൾ ഉളവാക്കിയിട്ടുണ്ട്. മുഴു ശ്രദ്ധയും ഒരേ ശിശുവിൽ കേന്ദ്രീകരിച്ചിട്ടും ഈ പരിപാടി ‘ആസക്തരും സ്വാർത്ഥരും അന്തർദർശികളും ചിന്തയില്ലാത്തവരും സ്വന്തം കാര്യം നോക്കാൻ പോലും പ്രാപ്തിയില്ലാത്തവരുമായ കുട്ടികളെ” ഉല്പാദിപ്പിച്ചിരിക്കുന്നു എന്ന് ബീജിംഗിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടറായ യാൻചംഗ് പറയുന്നു. വളരെയേറെ കുട്ടികൾ പൊണ്ണത്തടിയൻമാരായിത്തീരുകയും ചെയ്തിട്ടുണ്ട്.
ടെലിവിഷനിലെ മൃഗീയത
ജർമ്മനിയിലെ രണ്ട് പ്രമുഖ ടെലിവിഷൻ മാദ്ധ്യമങ്ങളുടെ ഒരാഴ്ചത്തെ മുഴുപരിപാടികളും നിരീക്ഷിച്ചശേഷം ബവേറിയൻ വിദ്യാഭ്യാസ വകുപ്പ് “ഭീതിദമായ പ്രവണതകൾ ” കുറിക്കൊള്ളുകയുണ്ടായി. ഓരോ എട്ട് മിനിറ്റിലും ശരാശരി ഓരോ മൃഗീയ ദൃശ്യങ്ങൾ പ്രത്യക്ഷപ്പടുന്നു. വൈകുനനേരം അഞ്ചുമണി മുതൽ 8 മണിവരെയുള്ള പരിപാടികളാണ് ഏറ്റവും കൂടുതൽ ആക്രമണം പ്രദർശിപ്പിക്കുന്നതെന്ന് ജർമ്മനിയിലെ ഗവേഷകർ പറയുന്നു. ആ സമയത്തെ മിക്ക പരിപാടികളും കുട്ടികൾ ദർശിക്കുന്നു. ഫ്രാങ്കൻപോസ്റ്റ് പത്രത്തിൽ ബവേറിയൻ ഗവൺമെന്റ് “നിയന്ത്രണാതീതമായി ടെലിവിഷൻ ദർശിക്കുന്നതിൽ നിന്നും ക്രൂര ദൃശ്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് മാതാപിതാക്കളോടും ചുമതലക്കാരോടും ആവശ്യപ്പെട്ടു. ഇത് പരിപാടികൾ സശ്രദ്ധം മുന്നമേ തെരഞ്ഞെടുക്കുന്നതിലൂടെയും ഉച്ചകഴിഞ്ഞത്തെയും വൈകുന്നേരത്തെയും ടെലിവിഷൻ ചിത്രങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുന്നതിലൂടെയും സാദ്ധ്യമാണ്.”
മതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ
പാരീസിലെ ദിനപ്പത്രമായ ലിമോൺഡിയിൽ റിപ്പോർട്ട് ചെയ്ത ഒരു സർവ്വേ അനുസരിച്ച് മതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഫ്രാൻസിലെ കുടുംബങ്ങളിലെ 80 ശതമാനം ഭവനങ്ങളിലെയും ശിരസ്സ് സ്ത്രീകളാണ്. (മൊത്തം ഫ്രഞ്ച് കുടുംബങ്ങളിലെ ആറ് ശതമാനത്തിലധികവും, മതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളാണ്) മതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കടുംബങ്ങളുടെ സർവ്വേ കാണിക്കുന്നതനുസരിച്ച് “ചില സ്ത്രീകൾ വിവാഹമോചനം നേടിയത് സ്വാതന്ത്ര്യ’ത്തിന്റെ മുടക്കുന്യായം പറഞ്ഞാണ്. അതിന്റെ ഫലമായി അവരുടെ കുട്ടികളോടുള്ള ബന്ധത്തിൽ അവർ വൈകാരികമായും സാമ്പത്തികമായും പാപ്പരത്വത്തിൽ വീഴുകയുണ്ടായി.
വിപുലവ്യാപകമായി ദുരുപയോഗം ചെയ്യുന്ന മയക്കുമരുന്നുകൾ
ആസ്ട്രേലിയൻ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻമാർ മദ്യവും പുകയിലയും ആസ്ട്രേലിയായിൽ വിപുല വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന മയക്കുമരുന്നുകളാണെന്ന് പറയുന്നു. ഇവ രണ്ടും നിയമപരമായി വാങ്ങാവുന്നതിനാൽ അവ “നിയമാനുസൃത” മയക്കുമരുന്നുകൾ എന്ന പേരിൽ അറിയപ്പെടുന്നു. എന്നാൽ കഞ്ചാവും കറപ്പും നിയമ വിരുദ്ധമായ മയക്കുമരുന്നുകളാണ്. പക്ഷേ ഈ നിയമപരമായ മയക്കുമരുന്നുകൾ മറഞ്ഞുകിടക്കുന്ന കൊലയാളികളാണെന്ന് ആസ്ട്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. ആസ്ട്രേലിയായിൽ ഒരോ വർഷവും മറ്റെല്ലാ മയക്കുമരുന്നുകളും കൈവരുത്തുന്ന മരണങ്ങളെക്കാൾ 30 ശതമാനം കൂടുതൽ ഇതു കൈവരുത്തുന്നു. “മദ്യാസക്തി നിമിത്തം നാം അനുഭവിക്കുന്ന എണ്ണമറ്റ പ്രശ്നങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ നിയമ വിരുദ്ധമായ മയക്കുമരുന്നുകൾ കൈവരുത്തുന്ന പ്രശ്നങ്ങൾ തുലോം നിസ്സാരമാണ്” എന്ന് വിക്ടോറിയായിലെ മദ്യ, മയക്കുമരുന്ന് സ്ഥാപനത്തിന്റെ മാനേജർ സമ്മതിച്ചുപറയുന്നു.
തോക്കുകൾ —ഭവനത്തിൽ ഭദ്രമല്ല
ഒരു തോക്ക് ഭവനത്തിലുണ്ടായിരിക്കുന്നതിനാൽ വാസ്തവത്തിൽ ആളുകളുടെ മരണസാദ്ധ്യത കുറയുകയല്ല മറിച്ച് കൂടുകയാണ്” എന്ന് ന്യൂ ഇംഗ്ലണ്ട് ജേർനൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഡോക്ടർ ആർഥർ കെല്ലർമാൻ കുറിക്കൊള്ളുന്നു. സ്വരക്ഷയ്ക്കുവേണ്ടി തോക്ക് സൂക്ഷിക്കുന്ന ഭവനങ്ങളിൽ ഏതാണ്ട് 43 ആത്മഹത്യകളും നരഹത്യയും അബദ്ധവശാലുള്ള മരണങ്ങളും സംഭവിക്കുന്നതായി ഗവേഷണം വെളിപ്പെടുത്തി. അതിനിരയാകുന്നവരിൽ കൂടുതലും സുഹൃത്തുക്കളും പരിചയക്കാരുമാണ്. അവരുടെ സംഖ്യ അപരിചിതരിലും 12 ശതമാനം കൂടുതലാണ്. സ്ഥിതിവിവരക്കണക്കുകളിൽ ആത്മഹത്യകൾ ഉൾപ്പെടുത്തുന്നില്ലെങ്കിൽപോലും കുടുംബങ്ങളുടെയിടയിലെ മരണം അപരിചിതരുടേതിലും 18 മടങ്ങ് കൂടുതലാണ്. ഇത് ഭവനത്തിൽ തോക്കുള്ളതിനാലാണ്. ഇത്തരം കണ്ടുപിടത്തങ്ങളുടെ വീക്ഷണത്തിൽ, ഡോക്ടർ കെല്ലർമാൻ മുന്നറിയിപ്പു നൽകുന്നു: “സംരക്ഷണത്തിനു വേണ്ടി ഭവനത്തിൽ വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.”
റൈനോയുടെ എണ്ണം കുറയുന്നു.
ഒരിക്കൽ ആഫ്രിക്കയിലെ ഭൂമദ്ധ്യരേഖാപ്രദേശത്ത് വ്യാപകമായി കാണപ്പെട്ടിരിക്കുന്ന ആഫ്രിക്കൻ റൈനോകൾക്ക് അതിവേഗം വംശനാശം ഭവിക്കുകയാണ്. കെനിയയിൽ മാത്രം 15000 റൈനോകളുണ്ടെന്ന് 1969-ൽ ജന്തുശാസ്ത്ര വിദഗ്ദ്ധനായിരിക്കുന്ന എ. കെ. കെ. ഹിൽമാൻ റിപ്പോർട്ടുചെയ്തു. ഇന്ന് മുഴു ആഫിക്കയിലും കേവലം 9000 റൈനോകളേ ഉള്ളു. അവയെ കൊല്ലാൻ പ്രേരിപ്പിക്കുന്നതെന്താണ്? വ്യർത്ഥവും വ്യാജവുമായ ധാരണകൾ. “50 ശതമാനത്തിലധികം റൈനോ കൊമ്പുകൾ കഠാരിപ്പിടിയുണ്ടാക്കാൻ ഉത്തരയമനിലേക്ക് പോകുന്നു”വെന്ന് ഏർത്ത്സ്കാൻ ബുള്ളറ്റിനിൽ ലൂസി വിഗ്നി എഴുതുന്നു. റൈനോ കൊമ്പുകൊണ്ടുള്ള പിടിയോടുകൂടിയ ഒരു കഠാരയ്ക്ക് യമനിലുള്ളവർ 6000 (അമേരിക്കൻ) ഡോളർ വിലകൊടുക്കും” ശേഷിച്ച കൊമ്പുകൾ പൂർവ്വേഷ്യയിലേക്ക് പോകുന്നു.” പൊടിച്ച റൈനോ കൊമ്പുകൾ ഒരു ലൈംഗികോദ്ദീപക വസ്തുവായി കണക്കാക്കുന്നു. അതിന്റെ ഒരൗൺസിന് 450 ഡോളർ വില വരും.
സമാധാനാഭിലാഷം
1986-ൽ മിക്ക സ്വിറ്റ്സർലണ്ടുകാരും പൊതു മനുഷ്യവർഗ്ഗത്തിനിടയിൽ എന്തു കാണാൻ ഉൽക്കടമായി ആഗ്രഹിച്ചു? സ്വിറ്റ്സർലണ്ടിലെ ഒരു വോട്ടെടുപ്പു സ്ഥാപനമായിരിക്കുന്ന ഡെമോസ്കോപ്പ് 517 പേരുള്ള ഒരു പ്രതിനിധി സംഘത്തെ ഇൻറർവ്യൂ ചെയ്തു. അതിൽ 49 ശതമാനവും ലോകവ്യാപകമായി സമാധാനം കാണുന്നതിനും യുദ്ധങ്ങളും കലാപസ്ഥാനങ്ങളും ഇല്ലാതാകുന്നതിലും ആഗ്രഹിക്കന്നു എന്ന് സ്വിറ്റ്സർലണ്ടിലെ വർത്തമാനപ്പത്രമായ ബാസ്ലർ സീറ്റിംഗ് റിപ്പോർട്ട് ചെയ്യുന്നു. 37 ശതമാനത്തിന് ഒരു സന്തുഷ്ട കുടുംബജീവിതത്തിന്റെ അഭിലാഷമായിരുന്നു പരമപ്രധാനസംഗതി. രണ്ടാമതായി അവർ അയൽക്കാരുമായി സമാധാനപൂർണ്ണമായ ഒരന്തരീക്ഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ചെറുപ്പക്കാർ ഒരു ജോലിയും സമ്പത്തും വളരെ പ്രധാനമാണെന്ന് കുറിക്കൊണ്ടു.
വ്യായാമവും വാർദ്ധക്യവും
പ്രായം ചെന്ന മിക്കവരിലും ‘ചോദനത്തിനും പ്രതികർമ്മത്തിനും ഇടയ്ക്കുള്ള സമയം’ ചെറുപ്പക്കാരെക്കാൾ കുറഞ്ഞിരിക്കുന്നതെന്തുകൊണ്ട്? ഇത് മസ്തിഷ്ക്കത്തിൽ വാർദ്ധക്യം കൈവരുത്തുന്ന രാസമാറ്റത്തിന്റെ ഫലമാണെന്ന് ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാലയിൽനിന്നുള്ള ഒരു ഗവേഷണ സംഘം വിശ്വസിക്കുന്നു. ഈ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിൽനിന്നും എന്നും വ്യായാമം ചെയ്യുന്ന എലികൾ വ്യായാമം ചെയ്യാത്ത എലികളെയപേക്ഷിച്ച്, അവർ പ്രായമാകുമ്പോൾ ചോദനത്തിനും പ്രതികർമ്മത്തിനുമിടയ്ക്ക് ദീർഘമായ സമയം’ നിലനിർത്തുന്നതായി കണ്ടെത്തി. “വ്യായാമം പ്രായംചെന്ന ഒരാളെ ചെറുപ്പക്കാരനാക്കുകയല്ല. എന്നാൽ മസ്തിഷ്കത്തിലെ അതിന്റെ രാസമാറ്റഫലമായി, വ്യായാമത്തിന് നാം പണ്ട് വിചാരിച്ചിരുന്നതിനേക്കാൾ കൂടുതൽ ക്രിയാത്മകമായ സ്വാധീനം ‘ചോദനത്തിനും പ്രതികർമ്മത്തിനും ഇടയ്ക്കുള്ള സമയത്തിൻമേൽ ഉണ്ടായിരിക്കു”മെന്ന് ഡോക്ടർ റിച്ചാർഡ് ഇ. വിൽകോക്സ് പറയുന്നു.
മയക്കുമരുന്നുകളും കുറ്റകൃത്യവും
യു. എസ്. ന്യുസ് ആൻഡ് വേൾഡ് റിപ്പോർട്ട് അനുസരിച്ച് “കുറ്റകൃത്യത്തിന്റെ ഏക വലിയ ഉറവ് മയക്കുമരുന്നുക”ളാണെന്നുള്ളതിന്റെ കൃത്യമായ തെളിവ്” ഇപ്പോൾ പോലീസ് ഉദ്ദോഗസ്ഥൻമാരുടെ പക്കലുണ്ട്. നീതിന്യായവകുപ്പിന്റെ അടുത്തകാലത്തെ ഒരു പഠനത്തിൽ, വാഷിംഗ്ടൻ ഡി. സി. യിലും ന്യൂയോർക്ക് നഗരത്തിലും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മൂന്നിൽ രണ്ടിലും തങ്ങളുടെ ശരീരത്തിൽ നിയമവിരുദ്ധമായ മയക്കുമരന്നുകളുടെ അംശം കണ്ടെത്തുകയുണ്ടായി—വിദഗ്ദ്ധർ പ്രതീക്ഷിച്ചതിന്റെ ഇരട്ടി അളവ്. റിപ്പോർട്ടനുസരിച്ച് മിക്കവരും ഇഷ്ടപ്പെട്ട മയക്കുമരുന്ന് കൊക്കെയിനാണ്.
ഇൻഡ്യാക്കാരുടെ ആത്മാഹൂതികൾ
ടൈറെണ്ടോ സ്റ്റാർ അനുസരിച്ച് കാനഡയിലെ ഇൻഡ്യൻ വംശജരുടെ ആത്മഹത്യാനിരക്ക് ലോകത്തിലെ മറ്റെല്ലാ വർഗ്ഗത്തിലും വംശത്തിലും പെട്ടവരുടേതിലും കൂടുതലാണെന്ന് ദേശീയ സ്ഥിതി വിവരക്കണക്ക് ചൂണ്ടിക്കാണിക്കുന്നു. 1978-1982-ൽ ആൽബർട്ടായിൽ 146 ഇൻഡ്യാക്കാർ ആത്മഹത്യ ചെയ്തു—ഓരോലക്ഷം ഇൻഡ്യാക്കാർക്കും 61 എന്ന നിരക്കിൽ. ലെത്ബ്രിഡ്ജ് സർവ്വകലാശാലയിലെ മെന്നോ ബോൾട്ട് ഇപ്രകാരം കുറിക്കൊണ്ടു: “ഇൻഡ്യാക്കാരുടെ ആത്മഹത്യാനിരക്കിനോട് മറ്റേതെങ്കിലും വർഗ്ഗം അടുത്തുവരുന്നുണ്ടോയെന്നതിന്റെ തെളിവ് കാണേണ്ടിയിരിക്കുന്നു.”
വനങ്ങൾ സംരക്ഷിക്കുക
1985-ഡിസംബറിൽ അന്തർദ്ദേശീയ വന സംരക്ഷണ വർഷം സമാപിച്ചപ്പോൾ യു. എൻ. ക്രോണിക്കിൾ ഇപ്രകാരം റിപ്പോർട്ടു ചെയ്യുകയുണ്ടായി: “ഓരോവർഷവും സമൃദ്ധമായ 270 ലക്ഷത്തിലധികം ഏക്കർ (110 ലക്ഷം ഹെക്ടർ) വനപ്രദേശം—ഓസ്ട്രിയായേക്കാൾ വലിയ പ്രദേശം നഷ്ടപ്പെടുന്നു.” “വനനശീകരണത്തിന്റെ ഇപ്പോഴത്തെ നിരക്ക് തുടരുന്നെങ്കിൽ ലോകത്തിലെ സമൃദ്ധമായ വന്യപ്രദേശങ്ങളിൽ അധികഭാഗവും ഇല്ലാതാകാനിടയുണ്ട്” എന്ന് ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ, കൃഷി സ്ഥാപനം മുന്നറിയിപ്പു നൽകുന്നു. ഈ നില തുടരുന്നെങ്കിൽ, അല്ലെങ്കിൽ വനനശീകരണത്തിന് അറുതി വരുത്തുന്നില്ലെങ്കിൽ 2000-മാണ്ടാകുന്നതോടെ ഏതാണ്ട് 10-20 ശതമാനം വൃക്ഷങ്ങളും മൃഗങ്ങളും ഇല്ലാതാകാനിടയുണ്ട്.
‘അവരുടെ അവസാനത്തെ വൈക്കോലും കത്തിക്കുന്നു’
മൂന്നാം ലോകരാഷ്ടങ്ങളിലെ ദശലക്ഷങ്ങൾ വിറകിന്റ അഭാവം നിമിത്തം ഇപ്പോൾ വൈക്കോലും ധാന്യാവശിഷ്ടങ്ങളും ചാണകവും ഉപയോഗിക്കുകയാണ്. അപ്രകാരം ചെയ്യുന്നതിനാൽ അവർ അധോഗതിയിലേക്ക് നീങ്ങുകയാണെന്ന് ലണ്ടനിലെ പരിസ്ഥിതി വികസന വാർത്താ വിതരണ വകുപ്പ് കുറിക്കൊള്ളുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പാവപ്പെട്ട കർഷകർ തങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന വളം ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ അവർക്ക് മോശമായ വിളവ് ലഭിക്കുന്നു. അതുപോലെ ഇപ്പോൾത്തന്നെ വന നശീകരണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സ്ഥലങ്ങളിൽ വൈക്കോൽ ഉപയോഗിക്കുന്നത് പ്രശ്നം വഷളാക്കും. എർത്ത്സ്കാൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു. ‘പാവപ്പെട്ട കർഷകർ അവരുടെ അവസാനത്തെ വൈക്കോലും കത്തിക്കുന്നു.’
മാരകമായ പ്രശ്നങ്ങൾ
ജർമ്മനിയിൽ രേഖപ്പെടുത്തിയ 13,000 ആത്മഹത്യകളിൽ മിക്കതും 70 വയസ്സിനു മുകളിലുള്ളവരുടേതാണെന്ന് ആത്മഹത്യാ പ്രവണതകളെക്കുറിച്ച് അടുത്തകാലത്ത് മ്യൂനിക്കിൽ നടത്തിയ ആദ്യത്തെ യൂറോപ്യൻ സിമ്പോസിയം വെളിപ്പെടുത്തി. എന്നാൽ ആത്മഹത്യാശ്രമം ഈ സംഖ്യയെക്കാൾ 10-20 മടങ്ങ് കൂടുതലാണെന്ന് പ്രൊഫസർ എച്ച്. ജെ മെല്ലർ കണക്കാക്കിയതായി ജർമ്മൻ വർത്തമാനപ്പത്രമായ സുഡറ്റിസ്ക് സീറ്റിംഗ് പറയുന്നു. മിക്ക ആത്മഹത്യകളിലും സാമൂഹ്യ ഏകാന്തതയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ അപ്രാപ്തിയുമാണ് അപകടസാദ്ധ്യതകൾ. ആത്മഹത്യ ചെയ്യാനുള്ള വ്യക്തിയുടെ അവകാശത്തെ അംഗീകരിക്കുന്ന ആധുനിക പ്രവണത മനഃശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നു.