ലോകത്തെ വീക്ഷിക്കൽ
ആയുധവിലപന
ഐക്യനാടുകളും സോവ്യററ്യൂണിയനും മത്സരത്തിലാണ്: ആർക്കാണ് വികസ്വരരാജ്യങ്ങൾക്ക് കൂടുതൽ ആയുധങ്ങൾ വിൽക്കാൻകഴിയുന്നത്? അമേരിക്കൻ വില്പന 1988-ൽ 66 ശതമാനം ഉയർന്ന് 920 കോടി ഡോളർ ആയി, 990 കോടി ഡോളർ എന്ന സോവ്യററ് തലത്തോട് ഏതാണ്ട് തുല്യമായി—അതേ കാലഘട്ടത്തിൽ ഏതാണ്ട് 47 ശതമാനം കുറവായിരുന്നു അത്. ഇരു രാജ്യങ്ങളുംകൂടെ വികസ്വരരാജ്യങ്ങൾക്കു വിൽക്കപ്പെടുന്ന മൊത്തം ആയുധങ്ങളുടെ ഏതാണ്ട് മൂന്നിൽ രണ്ട് വിൽക്കുന്നു. ഫ്രാൻസും ചൈനയുമാണ് അടുത്തത്, കഴിഞ്ഞവർഷം ഇരു രാജ്യങ്ങളും ഏതാണ്ട് 310 കോടി ഡോളർ വിലവരുന്ന ആയുധങ്ങൾ വികസ്വരരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു. ഏററവും വലിയ വിപണി മദ്ധ്യപൂർവപ്രദേശമാണ്. കഴിഞ്ഞ നാലുവർഷത്തിൽ വിൽക്കപ്പെട്ട ആയുധങ്ങളുടെ മൂന്നിൽ രണ്ട് അവിടേക്കാണ് അയച്ചുകൊടുക്കപ്പെട്ടത്. (g89 11⁄22)
ബൈബിളുകളുടെ ആവശ്യം
സോവ്യററ്യൂണിയനിൽ ബൈബിളുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. 18 മാസത്തിനിടക്ക് ഇരുപതു ലക്ഷം ബൈബിളുകൾ കയററിയയച്ചുവെങ്കിലും ആവശ്യത്തിനു കുറവില്ലാതെ തുടരുന്നു. ലണ്ടനിലെ ചർച്ച്റൈറംസ റിപ്പോർട്ടുചെയ്തതുപോലെ, “1917-ലെ വിപ്ലവം മുതലുള്ള കാലഘട്ടത്തിലാകെ അയച്ചതിനെക്കാൾ കൂടുതൽ ബൈബിളുകൾ 1988-ൽ സോവ്യററ് യൂണിയനിലേക്ക് ഇറക്കുമതിചെയ്യപ്പെട്ടു.” മുൻവർഷങ്ങളിലേതിൽനിന്നു വ്യത്യസ്തമായി യുണൈററഡ് ബൈബിൾ സൊസൈററിയിൽനിന്ന് കൂടുതലായി അയക്കുന്നതിനുള്ള എൻട്രി പെർമിററുകൾ ഇപ്പോൾതന്നെ അംഗീകരിച്ചിരിക്കുകയാണ്. (g89 12⁄8)
സാക്ഷികളുടെ വളർച്ച ഇററലിയിലെ കത്തോലിക്കർ ഉത്കണ്ഠപ്പെടുന്നു
“റോമിലെ ചില ഇടവകകളിൽ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ കൂടെക്കൂടെ പ്രസംഗപീഠങ്ങളിൽനിന്ന് മുഴക്കപ്പെടുന്ന വിഷയമായിരിക്കുകയാണ്” എന്ന് ദി കാത്തലിക്ക സററാൻഡേർഡ ആൻഡ റൈറംസ പറയുന്നു. “സാക്ഷികളുടെ വളർച്ചാനിരക്കും ഊർജ്ജസ്വലവും പ്രത്യക്ഷത്തിൽ ഫലപ്രദവുമായ അവരുടെ പുതിയ അനുയായികളെ ചേർക്കുന്ന രീതികളുമാണ് സഭയെ ഉൽക്കണ്ഠപ്പെടുത്തുന്നത്.” ഈ വർഷാരംഭത്തിൽ സെമിനാരി പ്രൊഫസ്സർ മോൺസിഞ്ഞോർ ലോറൻസോ മിനൂട്ടി “യഹോവയുടെ സാക്ഷികൾ സഭക്കു തുരങ്കംവെക്കുന്ന ‘ചിതലുകൾ’ ആണെന്ന്” ജോൺ പോൾ II-മൻ പാപ്പായോടു പറയുകയും “അവരെ ഒരു ‘പകർച്ചവ്യാധി’യോടു താരതമ്യപ്പെടുത്തുകയുംചെയ്തു.” ഒരു ബാധ നിർത്തൽചെയ്യുന്നതുപോലെ നിവാരണമാർഗ്ഗങ്ങൾ സ്വീകരിക്കാൻ അദ്ദേഹം സഭയെ ആഹ്വാനംചെയ്തു. മിനൂട്ടി പറയുന്നതനുസരിച്ച് റോമിലെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളുടെ എണ്ണം 1982-ലെ 10-ൽനിന്ന് 1989-ൽ 66 ആയി വർദ്ധിച്ചിരിക്കുകയാണ്, അതേസമയം, നഗരത്തിൽ കത്തോലിക്കരല്ലാത്ത മററുള്ളവർക്കെല്ലാംകൂടെ 44 ആലയങ്ങളും പള്ളികളുമേയുള്ളു. “പാപ്പാമാരുടെയും പള്ളികളുടെയും ദേശത്ത് സാക്ഷികൾക്കു ലഭിക്കുന്ന വിജയത്തിന്റെ രഹസ്യം ഇററലിയിൽ ഒരു പുതിയ കത്തോലിക്കാ സുവിശേഷീകരണം ആവശ്യമാക്കിത്തീർക്കുന്ന അവരുടെ സുവിശേഷിക്കൽ തീക്ഷ്ണതയാണ്” എന്ന് പത്രം പറയുകയുണ്ടായി. (g89 12⁄8)
കൊമ്പില്ലാത്ത കാണ്ടാമൃഗം
മൃഗമോഷ്ടാക്കളെ വിഫലരാക്കുന്നതിനുള്ള ഒരു അവസാനത്തെ ശ്രമത്തിൽ കാണ്ടാമൃഗങ്ങളെ മൃഗമോഷ്ടാക്കൾക്ക് വിലയില്ലാത്തവയാക്കാൻ അവയുടെ കൊമ്പുകൾ അറുത്തുകളയാൻ തുടങ്ങിയിരിക്കുന്നു. ഒരുവന്റെ നഖം വെട്ടുന്നതുപോലെ വേദനാരഹിതമാണതെന്ന് സംരക്ഷകർ അവകാശപ്പെടുന്നു, കാരണം കൊമ്പുകൾ കേവലം അവമർദ്ദിത രോമങ്ങളുടെ വളർച്ചയാണ്, അവക്ക് നാഡികളില്ല. കൊമ്പില്ലാത്ത ഒരു കാണ്ടാമൃഗം ഇരപിടിയൻമാർക്കും മററു കാണ്ടാമൃഗങ്ങൾക്കുമെതിരെ നിസ്സഹായനാണെന്നിരിക്കെ ഈ സാഹസികനടപടി അപകടത്തിലായിരിക്കുന്ന ആഫ്രിക്കയിലെ ഒരു മൃഗജാതിയായ ബ്ലാക്ക്റിനോയുടെ സംഹാരം നിർത്തുന്നതിന് ആവശ്യമാണെന്ന് കാണപ്പെടുന്നു. ഒരു ദശാബ്ദത്തിൽ കുറഞ്ഞകാലം കൊണ്ട് ആഫ്രിക്കൻ ബ്ലാക്ക്റിനോയുടെ എണ്ണം 15,000ത്തിൽനിന്ന് 3,500 ആയി കുറഞ്ഞുപോയിരിക്കുന്നു എന്ന് ആഫ്രിക്കൻ വൈൽഡലൈഫ മാസിക റിപ്പോർട്ടുചെയ്തു. 100 റിനോകളേ ശേഷിച്ചിട്ടുള്ളുവെന്നു വിചാരിക്കപ്പെടുന്ന നമീബിയായിൽ ഈ വർഷം ആദ്യത്തെ അഞ്ചുമാസത്തിൽ 16 എണ്ണമെങ്കിലും മൃഗമോഷ്ടാക്കളുടെ കയ്യിൽ അകപ്പെട്ടു. ഔഷധഗുണങ്ങളുണ്ടെന്നുള്ള സങ്കൽപ്പത്തിൽ വിലമതിക്കപ്പെടുന്ന ബ്ലാക്ക്റിനോയുടെ കൊമ്പുകൾക്ക് ഇപ്പോൾ അന്തർദ്ദേശീയ കരിഞ്ചന്തയിൽ ഒരു ജോടിക്ക് 50,000 ഡോളറോളം വിലയുണ്ട്. (g89 11⁄22)
പ്രാർത്ഥനകൾക്കു കൂലികൊടുക്കുക
ബന്ധുക്കളാരുമില്ലാത്ത അല്ലെങ്കിൽ ഏറെയില്ലാത്ത പ്രായമേറിയ അനേകം ജപ്പാൻകാരുടെ ഒരു വലിയ ഉൽക്കണ്ഠ അവരുടെ മരണശേഷം അവർക്കുവേണ്ടി പ്രാർത്ഥിക്കാനോ അവരുടെ ശവക്കുഴികൾ പരിപാലിക്കാനോ ആരുമില്ലാത്തതിലാണ്. എന്നിരുന്നാലും ഒരു കൂലി വാങ്ങിക്കൊണ്ട് ബുദ്ധമതക്ഷേത്രങ്ങൾ പ്രതികരിച്ചുതുടങ്ങുകയാണ്. ഒരു ടോക്കിയോ ക്ഷേത്രം അതു നിലനിൽക്കുന്നിടത്തോളംകാലം മൃതിയടഞ്ഞവരുടെ ഭൗതികാവശിഷ്ടങ്ങൾ എല്ലാ മുഖ്യ ഉത്സവങ്ങളിലും പുറത്തെടുക്കാമെന്നും മരിച്ചയാളിനുവേണ്ടി പ്രാർത്ഥിക്കാമെന്നും വാഗ്ദാനംചെയ്യുന്നു. കൂലി 3,500 ഡോളറാണ്. അടുത്തുള്ള സായ്ററാമാ പെർഫെക്ചറിലെ ഒരു ശവക്കോട്ട 50 വർഷത്തേക്ക് 4,800 ഡോളറിന് പ്രാർത്ഥനക്കും ശവക്കുഴിപരിപാലനത്തിനും ഉറപ്പുകൊടുക്കുന്നു. ‘കൂലിക്കു പ്രാർത്ഥിക്കുന്ന’ സേവനം തേടിക്കൊണ്ട് വ്യക്തികളിൽനിന്നുള്ള അപേക്ഷകൾ ഇപ്പോൾത്തന്നെ ലഭിച്ചുതുടങ്ങിയിരിക്കുന്നു. (g89 11/22)
കുടിക്കണമോ വേണ്ടയോ?
ദിവസേനയുള്ള ഒരു “സാധാരണ” മദ്യപാനം യഥാർത്ഥത്തിൽ ആരോഗ്യത്തിന് ഭീഷണിയാണോ? അതെ എന്ന് ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിലെ ഉലം യൂണിവേഴ്സിററിയിലെ ന്യൂറോളജി ആസ്പത്രിയിലെ എച്ച്. എച്ച്. കോൺഹബർ അവകാശപ്പെടുന്നു. ദിവസവുമുള്ള മദ്യപാനം കരളിനാലുള്ള കൊഴുപ്പിന്റെ സംസ്ക്കരണത്തെ തടസ്സപ്പെടുത്തുകയും പൂർണ്ണിപ്പിലേക്കു നയിക്കുകയും ചെയ്യുന്നു. മററു പാർശ്വഫലങ്ങളാണ് നാഡീസ്പന്ദന നിരക്കിലും രക്തസമ്മർദ്ദത്തിലുമുള്ള ഉയർച്ചയും കൊളസ്റററോൾ വർദ്ധനവും. “അതിർവരമ്പ്—ആരോഗ്യഭീഷണി തുടങ്ങുന്നിടം—സ്ഥിതിചെയ്യുന്നത് കുറച്ച് മദ്യം സേവിക്കുന്നവർക്കും കൂടുതൽ സേവിക്കുന്നവർക്കുമിടക്കല്ല, പിന്നെയോ മിതമായി മദ്യം കഴിക്കുന്നവർക്കും ഒട്ടും കഴിക്കാത്തവർക്കുമിടക്കാണ്” എന്ന് ഗവേഷണങ്ങൾ “വ്യക്തമായി” പ്രകടമാക്കുന്നുവെന്ന് ജർമ്മൻ ന്യൂസ്പേപ്പറായ ഫ്രാങ്കഫേർട്ടർ ആൾഗമീൻ സീററംഗ പ്രസ്താവിക്കുന്നു. (g89 11⁄22)