കാൻസറിനെതിരെ പോരാടുന്നു
ഒളിമ്പിക്ക് ഗുസ്‌തി ജേതാവായ ജഫ് ബ്ലാറ്റ്‌നിക്ക് 1984-ൽ ഗ്രീസും റോമും തമ്മിലുള്ള ഗുസ്‌തി മത്സരത്തിൽ തന്റെ സ്വർണ്ണമെഡൽ നേടുന്നതിനുവേണ്ടി കാൻസറിൽ നിന്ന് (ഹോഡ്കിന്നിന്റെ രോഗം) തിരിച്ചു വന്നുകൊണ്ട് സ്പോട്ട്സ് ലോകത്തെ അതിശയിപ്പിച്ചു. പിന്നീട് അയാളുടെ കാൻസർ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും ബാധിച്ചു. അയാൾ എങ്ങനെ പ്രതികരിച്ചു?
അയാൾ കരഞ്ഞുപോയി എന്നു സമ്മതിച്ചു. എന്നാൽ പിന്നീട് അയാൾ പോരാടുന്നതിനു തീരുമാനിച്ചു. “‘ഞാൻ ഒരിക്കൽ അതിനെ കീഴ്പെടുത്തി, ഞാൻ അതിനെ വീണ്ടും കീഴ്പെടുത്തും,’ എന്ന് ഞാൻ ഉറച്ചു.” അയാൾ തുടർന്നു: “അത് ഞാൻ എല്ലാം വീണ്ടും ആരംഭിക്കുന്നതുപോലെയായിരുന്നു. ഞാൻ മുഴുകാര്യവും ഒരു വെല്ലുവിളിയായി എടുത്തു. കാൻസർ അത്രയേ ഉള്ളു—അത് കേവലം ജീവിതത്തിന്റെ മറ്റൊരു ക്രമീകരണമാണ്.”
ജഫ് കെമഥെറപ്പി (രോഗാണു നാശകങ്ങളായ ദ്രവ്യങ്ങൾ കൊണ്ടുള്ള ചികിത്സാ പദ്ധതി)ക്ക് വിധേയനായി, അത് മിക്കപ്പോഴും പാർശ്വ ഫലങ്ങൾ ഉളവാക്കുന്നു. എന്നാൽ അയാൾ ഇപ്രകാരം ഉപസംഹരിപ്പിക്കുന്നു: “വളരെയധികം മാനസ്സികമാണ് കെമഥെറപ്പിയുടെ പ്രത്യാഘാതം പോലും. വിരസനായിത്തീരാതിരിക്കാൻ ഞാൻ തീരുമാനിക്കയും അങ്ങനെ ആകാതിരിക്കയും ചെയ്‌തു. ആ മനോഭാവമുണ്ടായിരിക്കുന്നതിന് നിങ്ങൾ ഒരു ഒളിമ്പിക്ക് ജേതാവായിരിക്കയും വേണ്ട. . . . ആളുകൾ കാൻസറിനുശേഷം ജീവിതം ഉണ്ടെന്ന് അറിയുന്നത് പ്രധാനമാണ്.”—ദി ന്യൂയോർക്ക് ടൈംസ്, ഏപ്രിൽ 8, 1986. (g86 10/22)