വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 1/8 പേ. 18-19
  • ഒട്ടകപ്പക്ഷിയും കൊക്കും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒട്ടകപ്പക്ഷിയും കൊക്കും
  • ഉണരുക!—1988
  • സമാനമായ വിവരം
  • കൗതുകമുണർത്തുന്ന, പറക്കാനാവാത്ത, ഓട്ടക്കാരൻ—ഒട്ടകപ്പക്ഷി
    ഉണരുക!—1999
  • ജന്തുലോകം യഹോവയെ മഹത്ത്വപ്പെടുത്തുന്നു
    2006 വീക്ഷാഗോപുരം
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1989
  • കൊക്ക്‌—ഒരു “വിശ്വസ്‌ത” പക്ഷി
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1988
g88 1/8 പേ. 18-19

ഒട്ടകപ്പ​ക്ഷി​യും കൊക്കും

രണ്ടും ദീർഘ​കാ​യ​രും ചിറകും തൂവലും ഉള്ളവയും നീണ്ടകാലുകളോടുകൂടിയവയുമാണെന്നതിനേക്കാൾ ഉപരി കൊക്കി​നും ഒട്ടകപ്പ​ക്ഷി​ക്കും വളരെ കുറച്ചു സാമ്യ​മേ​യു​ള്ളു. പലവി​ധ​ങ്ങ​ളി​ലും അവ വ്യത്യ​സ്‌ത​മാണ്‌.

പറക്കലിൽ കൊക്ക്‌ മനോ​ഹാ​ര്യ​ത​യു​ടെ ശരി ചിത്ര​മാണ്‌. അതിന്റെ വിപു​ല​മായ ചിറകി​ന്റെ വ്യാപ്‌തി 8.5 അടിവരെ എത്തുന്നു. അവയുടെ അത്ഭുത​ക​ര​മായ പറക്കലി​ന്റെ ശക്തിയാൽ ചില കൊക്കു​കൾ ദക്ഷിണ വിദൂര നാടു​ക​ളിൽ ശൈത്യ​കാ​ലം കഴിച്ചു​കൂ​ട്ടു​ന്നു. ഒട്ടകപ്പ​ക്ഷി​കൾ അത്രതന്നെ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വയല്ല. അവയുടെ ചിറകു​കൾ ഉഗ്രമായ വേഗത്തിൽ അടിക്കു​മ്പോൾ പോലും അവയുടെ ബൃഹത്തായ ശരീരങ്ങൾ ഭൂമി​യിൽ തന്നെ സ്ഥിതി​ചെ​യ്യു​ന്നു. അപ്രകാ​രം ബൈബിൾ ചോദി​ക്കു​ന്നു: “പെൺ ഒട്ടകപ്പ​ക്ഷി​യു​ടെ ചിറക്‌ സന്തോ​ഷ​ത്തോ​ടെ അടിക്കു​മോ; അല്ലെങ്കിൽ അവൾക്ക്‌ കൊക്കി​ന്റെ പറക്കത്തക്ക ചിറകു​ക​ളും തൂവലു​ക​ളും ഉണ്ടോ?”—ഇയ്യോബ്‌ 39:13.

എന്നിരു​ന്നാ​ലും, പ്രകോ​പി​പ്പി​ക്കു​ക​യോ ഭയപ്പെ​ടു​ത്തു​ക​യോ ചെയ്യു​മ്പോൾ ഒരു ഒട്ടകപ്പ​ക്ഷിക്ക്‌ അതിന്റെ ചിറകു​ക​ളു​ടെ സഹായ​ത്തോ​ടെ മണിക്കൂ​റിൽ 64 കി. മീ. വേഗത​യിൽ ഓടാൻ കഴിയും. ബൈബിൾ പ്രസ്‌താ​വി​ക്കു​ന്ന​പ്ര​കാ​രം: “അവളുടെ ചിറകു​കൾ ഉയർത്തി അടിക്കു​മ്പോൾ, അവൾ കുതി​ര​യെ​യും കുതിര സവാരി​ക്കാ​ര​നെ​യും പരിഹ​സി​ക്കു​ന്നു.” (ഇയ്യോബ്‌ 39:18) ഒരു ഒട്ടകപ്പക്ഷി ശക്തമായി തൊഴിച്ച്‌ ഒരു കുതി​രയെ പലായനം ചെയ്യി​ക്കു​ന്നത്‌ ഒരു നിരീ​ക്ഷകൻ വീക്ഷി​ക്കു​ക​യു​ണ്ടാ​യി.

ഈ രണ്ടു പക്ഷികൾക്കും വൈരു​ദ്ധ്യ​മാർന്ന സവി​ശേ​ഷ​ത​ക​ളും ഉണ്ട്‌. എബ്രാ​യ​യിൽ കൊക്ക്‌ എന്നതിന്റെ തുല്യ​നാ​മം “സ്‌നേ​ഹദയ,“ അഥവാ “വിശ്വസ്‌ത സ്‌നേഹം” എന്നർത്ഥ​മുള്ള ഒരു പദത്തിൽ നിന്ന്‌ ഉടലെ​ടു​ത്ത​താണ്‌. ഈ പേര്‌ എത്ര ഉചിത​മാണ്‌! ദേശാ​ന്ത​ര​ഗ​മ​ന​ത്തി​നു​വേണ്ടി വേർപി​രി​ഞ്ഞ​ശേഷം കൊക്കു​ക​ളു​ടെ ഒരു ജോടി ഓരോ​വർഷ​വും ഒരേ കൂട്ടിൽ ഒരുമി​ച്ചു വീണ്ടും ചേരുന്നു. അവ കൂട്‌ പുനർനിർമ്മി​ക്കു​ന്ന​തി​നും മുട്ട വിരി​ക്കു​ന്ന​തി​നും പുതു​താ​യി വിരിഞ്ഞ കുഞ്ഞു​ങ്ങളെ പരിപാ​ലി​ക്കു​ന്ന​തി​നും പങ്കു​ചേ​രു​ന്നു. സാധാ​ര​ണ​യാ​യി ഒരു സമയം നാലു കുഞ്ഞുങ്ങൾ വിരി​ഞ്ഞു​ണ്ടാ​കു​ന്നു. അനേക ആഴ്‌ച​ക​ളി​ലേക്ക്‌ മാതാ​പി​താ​ക്കൾ അവയെ തീറ്റി​പോ​റ്റു​ന്ന​തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു. “കൊക്കിൻ കുഞ്ഞു​ങ്ങൾക്ക്‌ രണ്ടുമാ​സം പ്രായ​മാ​കു​മ്പോ​ഴേക്ക്‌ അപ്പോ​ഴും തങ്ങളെ വീക്ഷി​ക്കു​ക​യും വേട്ടയാ​ടാൻ പഠിപ്പി​ക്കു​ക​യും ചെയ്യുന്ന തങ്ങളുടെ മാതാ​പി​താ​ക്ക​ളാൽ അനുന​യി​ക്ക​പ്പെട്ട്‌ അവയുടെ ആദ്യത്തെ പറക്കൽ നടത്താൻ കഴിയും” എന്ന്‌ ലാറോ​സ്സെ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ ഓഫ്‌ അനിമൽ ലൈഫ്‌ പ്രസ്‌താ​വി​ക്കു​ന്നു.

നേരെ വിപരീ​ത​മാ​യി ഒട്ടകപ്പ​ക്ഷി​കൾ ബഹുഭാ​ര്യ​രാണ്‌, പിടകൾ തങ്ങളുടെ മുട്ടകൾ സംബന്ധിച്ച്‌ വലിയ ചിന്തയു​ള്ള​വ​രു​മല്ല. ഇവ ഒരു പൊതു​വായ കൂട്ടിൽ ചേക്കേ​റു​ന്നു, എന്നാൽ ചിലവ പുറത്തു കഴിയു​ന്നു. ഒട്ടകപ്പ​ക്ഷി​കൾ അപകടം മനസ്സി​ലാ​ക്കു​മ്പോൾ തങ്ങളുടെ മുട്ടക​ളെ​യോ കുഞ്ഞു​ങ്ങ​ളേ​യോ താല്‌ക്കാ​ലി​ക​മാ​യി ഉപേക്ഷി​ക്കു​ന്നു.

അത്തരം പ്രകട​മായ അവഗണന പെൺ ഒട്ടകപ്പ​ക്ഷി​യെ സംബന്ധി​ച്ചുള്ള ബൈബിൾ വിവര​ണ​ത്തോ​ടു യോജി​ക്കു​ന്നു: “അവൾ നിലത്തു മുട്ട ഇട്ടിട്ടു പോകു​ന്നു . . . ഏതെങ്കി​ലും കാൽ അവയെ ഉടച്ചു കളഞ്ഞേ​ക്കു​മെന്ന്‌ അവൾ മറന്നും പോകു​ന്നു . . . അവൾ തന്റെ കുഞ്ഞു​ങ്ങ​ളോ​ടു തന്റെ അല്ല എന്നപോ​ലെ കഠിന​മാ​യി പെരു​മാ​റു​ന്നു.” (ഇയ്യോബ്‌ 39:14-16) പക്ഷി ശാസ്‌ത്ര​ജ്ഞൻമാ​രായ ഡോ. ആർ. സി. മർഫി​യും ഡോ. ഡി. അമദോ​നും, “ഈ വരികൾ എത്ര കൃത്യ​മാ​ണെന്ന്‌ ബൈബി​ളി​ന്റെ ചുരുക്കം വായന​ക്കാ​രെ തിരി​ച്ച​റി​യു​ന്നു​ള്ളു” എന്ന്‌ പ്രസ്‌താ​വി​ക്കു​ന്നു.

ഒട്ടകപ്പ​ക്ഷി​കൾക്ക്‌ ഒരു ചെറിയ തലയാ​ണു​ള്ളത്‌, അവയുടെ തലച്ചോ​റിന്‌ അക്രോ​ട്ട​ണ്ടി​യു​ടെ വലിപ്പ​വു​മാ​ണു​ള്ളത്‌. ഇത്‌ മൃഗശാ​ലാ ഡയറക്ട​റായ ടെറി മർഫി ഇപ്രകാ​രം എഴുതി​യ​തെ​ന്തു​കൊ​ണ്ടെന്ന്‌ വിശദീ​ക​രി​ക്കു​ന്നു: “പക്ഷികൾ ബുദ്ധി​യുള്ള ജീവി​ക​ളാണ്‌ എന്ന തത്വത്തിൽനിന്ന്‌ ഒഴിവുള്ള ഒരു വർഗ്ഗം ഉണ്ടെങ്കിൽ അത്‌ ഒട്ടകപ്പക്ഷി ആണ്‌.”

ഒരു ഒട്ടകപ്പക്ഷി ഒരു തണു​പ്പേ​റിയ രാത്രി​യിൽ വേലി​ക്ക​രി​കിൽ കിടന്നു​റ​ങ്ങു​ക​യും മരവിച്ചു ചാവു​ക​യും ചെയ്യു​ന്ന​വി​ധം മർഫി സം ഓഫ്‌ മൈ ബസ്‌റ്റ്‌ ഫ്രൻഡ്‌സ്‌ ആർ അനിമൽസ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ വിവരി​ക്കു​ന്നു. മറ്റൊന്ന്‌ അതിന്റെ കഴുത്ത്‌ വേലി​യു​ടെ രണ്ടു കമ്പികൾക്കി​ട​യിൽ കുരു​ക്കു​ക​യും കഴുത്തു ഞെങ്ങി ചാവു​ക​യും ചെയ്‌തു. “എന്നാൽ അവ തിന്നുന്ന വസ്‌തു​ക്ക​ളാണ്‌ അവയെ സംബന്ധിച്ച ഏറ്റവും അപഹാ​സ്യ​മായ വസ്‌തുത” എന്ന്‌ മർഫി എഴുതി.

അടുത്ത കാലത്ത്‌ ഒരു വിനോ​ദ​സ​ഞ്ചാ​രി ഒരു ഒട്ടകപ്പ​ക്ഷി​യു​ടെ അടുത്തു നിന്നു ചിത്രം എടുക്കാൻ പരി​ശ്ര​മി​ച്ച​പ്പോൾ അയാളു​ടെ ക്യാമറാ അയാളു​ടെ പിടി​യിൽ നിന്ന്‌ പിടിച്ചു പറി​ച്ചെ​ടു​ത്തു. അമ്പര​പ്പോ​ടെ അയാൾ വീക്ഷി​ച്ച​പ്പോൾ അത്‌ ഒട്ടകപ്പ​ക്ഷി​യു​ടെ നീണ്ട കഴുത്തി​ലൂ​ടെ സാവകാ​ശം കീഴോട്ട്‌ ഇറങ്ങു​ന്നതു കണ്ടു! ഒരു മാതൃകാ വയറ്റിൽ താഴെ പറയുന്ന ഇനങ്ങൾ കണ്ടു പിടി​ച്ച​താ​യി ദി ഗിന്നസ്സ്‌ ബുക്ക്‌ ഓഫ്‌ അനിമൽ ഫാക്‌റ്റ്‌സ്‌ ആൻഡ്‌ ഫീറ്റ്‌സ്‌ രേഖ​പ്പെ​ടു​ത്തു​ന്നു: “3 അടി നീളമുള്ള ഒരു കഷണം കയറ്‌, ഒരു ഫിലിം ചുറ്റുന്ന ചക്രം, ഒരു അലാറം ക്ലോക്കി​ന്റെ താക്കോൽ, ഒരു സൈക്കിൾ വാൽവ്‌, ഒരു പെൻസിൽ, ഗ്ലോവ്‌ഫാ​സ​നേ​ഴ്‌സ്‌, സ്വർണ്ണ​മാ​ല​യു​ടെ കഷണങ്ങൾ, രണ്ടു കോളർ ബട്ടണുകൾ, ഒരു ബൽജിയൻ ഫ്രാങ്ക്‌, രണ്ടു കാൽപെ​നി​കൾ, നാല്‌ അരപെ​നി​കൾ എന്നിവ.”

ഉചിത​മാ​യി, പെൺ ഒട്ടകപ്പ​ക്ഷി​യെ​ക്കു​റിച്ച്‌ ബൈബിൾ ഇപ്രകാ​രം പറയുന്നു: “ദൈവം അതിനു ജ്ഞാനമി​ല്ലാ​താ​ക്കി.” (ഇയ്യോബ്‌ 39:17) സ്രഷ്ടാവ്‌ ഒരു പിശകു വരുത്തി എന്ന്‌ ഇത്‌ സൂചി​പ്പി​ക്കു​ന്നു​വോ? ഒരു വിധത്തി​ലു​മില്ല. യഥാർത്ഥ​ത്തിൽ ഒട്ടകപ്പ​ക്ഷി​യു​ടെ പ്രകട​മായ അവഗണന അതിന്റെ നിലനിൽപി​നു ഉപകരി​ക്കു​ന്നു. കൂടിനു വെളി​യിൽ അശ്രദ്ധ​മാ​യി ഉപേക്ഷി​ക്കുന്ന മുട്ടകൾ ചില​പ്പോൾ പുതിയ കുഞ്ഞു​ങ്ങൾക്ക്‌ തീറ്റി​ക്കാ​വ​ശ്യ​മാ​യി​വ​രു​ന്നു. കൂടാതെ, ഒട്ടകപ്പ​ക്ഷിക്ക്‌ പല്ലുകൾ ഇല്ലാത്ത​തി​നാൽ കല്ലുകൾപോ​ലെ വിഴു​ങ്ങുന്ന പ്രാകൃത വസ്‌തു​ക്കൾ ദഹനത്തിന്‌ ഒരു പ്രധാന സഹായ​മാണ്‌.

ഒരു ഒട്ടകപ്പക്ഷി അതിന്റെ മുട്ടക​ളെ​യോ കുഞ്ഞു​ങ്ങ​ളെ​യോ ഉപേക്ഷി​ക്കു​മ്പോൾ ഇത്‌ ശത്രു​ക്കളെ കുഴപ്പി​ക്കു​ന്നു. ചില​പ്പോൾ ഒട്ടകപ്പ​ക്ഷി​കൾ ഇതു ചെയ്യു​മ്പോൾ അതിശ​യി​പ്പി​ക്കുന്ന ധൈര്യം പ്രകടി​പ്പി​ക്കു​ന്നു. ഒരു ഒട്ടകപ്പക്ഷി, അടുത്തു​വ​രുന്ന ഒരു ട്രക്ക്‌ കണ്ടപ്പോൾ അവളുടെ കുഞ്ഞു​ങ്ങളെ ഉപേക്ഷിച്ച്‌ വാഹന​ത്തി​ന്റെ അടുക്ക​ലേക്ക്‌ ഓടി​ച്ചെന്നു! അവൾ പിന്നീട്‌ തന്റെ ഒരു ചിറകു​കൊണ്ട്‌ അതിന്റെ വശത്തേക്ക്‌ തിരിച്ചു താഴ്‌ത്തി, പരുക്കു പറ്റി​യ​താ​യി ഭാവിച്ചു.

ഒട്ടകപ്പ​ക്ഷി​യും കൊക്കും അവയെ തികച്ചും വ്യത്യ​സ്‌ത​മാ​യി രൂപക​ല്‌പന ചെയ്‌ത​വന്റെ അത്യഗാ​ധ​മായ മാനസ്സിക കഴിവു​ക​ളി​ലേക്ക്‌ ശ്രദ്ധ ക്ഷണിക്കു​ന്നു. (റോമർ 11:33) സങ്കീർത്ത​ന​ക്കാ​രൻ ഉദ്‌ഘോ​ഷി​ച്ച​തു​പോ​ലെ: “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്രയ​ധി​ക​മാണ്‌! നീ ജ്ഞാനപൂർവ്വം അവയെ എല്ലാം ഉണ്ടാക്കി​യി​രി​ക്കു​ന്നു.—സങ്കീർത്തനം 104:24. (g87 1/8)

[18, 19 പേജു​ക​ളി​ലെ ചിത്രങ്ങൾ]

മാർബൊ കൊക്ക്‌

സാഡിൽ-ബിൽ കൊക്ക്‌

കാട്ടുകൊക്ക്‌

Wood stork is missing in MY

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക