ലോകത്തെ വീക്ഷിക്കൽ
അർമ്മഗെദ്ദോനെ തടയുന്നുവോ?
പ്രധാനമന്ത്രി മിഖായേൽ ഗോർബച്ചേവും പ്രസിഡണ്ട് റോണാൾഡ് റെയ്ഗനും കഴിഞ്ഞ ജൂണിൽ മോസ്ക്കോയിൽ ഒന്നിച്ചുകൂടുകയും പ്രമാണീകരണരേഖകൾ കൈമാറുകയും ചെയ്തപ്പോൾ കരയിൽനിന്ന് അയക്കുന്ന മദ്ധ്യ-ഹ്രസ്വദൂര മിസൈലുകൾ നീക്കംചെയ്യുന്നതിന് സോവ്യററ്യൂണിയനും ഐക്യനാടുകളും തമ്മിൽ ഒരു ഉടമ്പടി പ്രാബല്യത്തിൽവന്നു. ഈ ഉടമ്പടിപ്രകാരം സോവ്യററ്യൂണിയൻ മിസൈലുകളിൽ 1752 എണ്ണവും ഐക്യനാടുകൾ 859 എണ്ണവും നശിപ്പിക്കും. മിസൈലുകൾ നശിപ്പിക്കുന്നതെങ്ങനെയെന്നു കാണാൻ ഒരു പ്രകടനം വീക്ഷിക്കുന്നതിന് ഇദംപ്രഥമമായി ഒരു സോവ്യററ് റോക്കററ് താവളം സന്ദർശിക്കാൻ പാശ്ചാത്യ റിപ്പോർട്ടർമാർ അനുവദിക്കപ്പെട്ടു. കേണൽ യേവ്ജനി എ. കോസ്ലോവ് താവളം കാണിച്ചുകൊണ്ടിരുന്നപ്പോൾ ആയുധങ്ങൾ നശിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം എങ്ങനെ വിചാരിക്കുന്നുവെന്ന് ചോദിച്ചപ്പോൾ “ഞങ്ങൾ ഒരിക്കലും അർമ്മഗെദ്ദോൻ ആഗ്രഹിക്കുന്നില്ല, ഞങ്ങൾ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല” എന്ന് കേണൽ കോസ്ലോവ് പറയുകയുണ്ടായി.
നല്ല മുതൽമുടക്ക്
ഉന്നതവിദ്യാഭ്യാസം തങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട സ്ഥാനങ്ങൾക്കും ഉയർന്ന ആദായങ്ങൾക്കും മികച്ച ജീവിതശൈലികൾക്കും ഉറപ്പുനൽകുമെന്ന് ജപ്പാനിലെ അനേകം മാതാപിതാക്കൾ ദൃഢമായി വിശ്വസിക്കുന്നു. ചിലർ ഒരു കുട്ടിയെ ഏററവും നല്ല സ്വകാര്യസ്കൂളുകളിലും യൂണിവേഴ്സിററികളിലും അയക്കുന്നതിന് 6 കോടിയിൽപരം യെൻ ചെലവിട്ടുകൊണ്ട് കടം വരുത്തിക്കൂട്ടുകപോലും ചെയ്യുന്നു. അവർ ഉദ്ദിഷ്ടഫലങ്ങൾ കൊയ്തെടുക്കുന്നുണ്ടോ? “യഥാർത്ഥത്തിൽ . . . ഈ വിശ്വാസം മേലാൽ സത്യമല്ല” എന്ന് മെയ്നിച്ചി ഡെയ്ലി ന്യൂസ് പറയുന്നു. “അവരെ സ്വീകരിക്കാൻ വേണ്ടത്ര ഉയർന്ന പദവികൾ ഇല്ല.” അനേകർ മുമ്പ് ഹൈസ്കൂൾ പാസായവർ സ്വീകരിച്ചിരുന്ന കൂട്ടുസ്ഥാപനങ്ങളിലെ ഉദ്യോഗങ്ങൾ സ്വീകരിക്കേണ്ടിവന്നു. യൂണിവേഴ്സിററി ബിരുദധാരികളുടെ ശരാശരി ആയുഷ്ക്കാല സമ്പാദ്യം ഉയർന്നതായിരുന്നുവെന്നിരിക്കെ—ഹൈസ്കൂൾ പാസായ ഓഫീസ്ജോലിക്കാരുടെ 19,29,30,000-ത്തോടു താരതമ്യപ്പെടുത്തുമ്പോൾ 20,65,50,000 യെൻ—“തങ്ങളുടെ കുടുംബ സമ്പദ്സ്ഥിതിയിൽ ഒരു ഗുരുതരമായ ഭാരം അർഹിക്കാൻ കഴിയാത്തവിധം വ്യത്യാസങ്ങൾ തീരെ ചെറുതാണെന്ന് ജപ്പാനിലെ മാതാപിതാക്കൾ ഒരു കാലത്ത് തിരിച്ചറിഞ്ഞേക്കാം” എന്ന് പത്രം പറയുന്നു.
വിലയേറിയ ഒട്ടകപ്പക്ഷി
ഒരു ഒട്ടകപ്പക്ഷിയുടെ വാണിജ്യമൂല്യം എന്താണെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ മുട്ടകളിലൊന്ന് 24 കോഴിമുട്ടക്ക് തുല്യമാണ്, ഒട്ടകപ്പക്ഷിയുടെ മാംസം നല്ല രുചിയുള്ളതുമാണ്. കൊളസ്റററോൾ വളരെ കുറഞ്ഞതാണെന്നുള്ള ഒരു ഗുണംകൂടെയുണ്ടതിന്. ഒട്ടകപ്പക്ഷിയുടെ തൂവലുകൾക്ക് ഓരോന്നിനും 75 രൂപാ വിലയുണ്ട്. കട്ടിയുള്ള അതിന്റെ ത്വക്ക് ഗുണവൈശിഷ്ട്യമുള്ള തോലാണ്. സൗത്ത്ആഫ്രിക്കാക്കാരും ടെക്സാസുകാരും ഇപ്പോൾത്തന്നെ തഴച്ചുവളരുന്ന ഒട്ടകപ്പക്ഷിവളർത്തൽകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഇപ്പോൾ ആസ്ത്രേലിയായും അവരെ അനുകരിക്കുകയാണ്. ആസ്ത്രേലിയായിലെ ആദ്യത്തെ ഒട്ടകപ്പക്ഷികേന്ദ്രങ്ങളിലൊന്ന് അഥവാ ആദ്യത്തെ വളർത്തൽകേന്ദ്രം സെൻട്രൽ ന്യൂസൗത്ത്വെയ്ൽസിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതായി ദി വീക്ക് എൻഡ് ആസ്ത്രേലിയൻ റിപ്പോർട്ടുചെയ്യുന്നു. പത്രം പറയുന്നതനുസരിച്ച് ഒട്ടകപ്പക്ഷികളുടെ വലിയ വലിപ്പം ഉണ്ടെങ്കിലും അവയെ കൈകാര്യംചെയ്യാൻ യഥാർത്ഥത്തിൽ പ്രയാസമില്ലെന്ന് ശുഭാപ്തിവിശ്വാസമുള്ള ഒരു കർഷകൻ പറയുന്നു. അയാൾ വയലിൽ അവയെ ചെമ്മരിയാടുകളോടും കോലാടുകളോടുംകൂടെ തീററുന്നു. ഓരോ ദിവസവും ഒട്ടകപ്പക്ഷിക്ക് അവയുടെ പുല്ലുതീററിയോടുകൂടെ കുറേ വൈക്കോലും ബാർലിയും കൂടെ വേണമെന്നേയുള്ളു.
റെക്കോഡ് ആഴം
ആയിരത്തിത്തൊള്ളായിരത്തി എൺപത്തെട്ടു മാർച്ചിൽ ചതുരശ്ര ഇഞ്ചിന് 700ൽപരം പൗണ്ട് മർദ്ദമുള്ള 1706 മുതൽ 1742 വരെ അടി ആഴത്തിൽ മൂന്നര മണിക്കൂറിൽ കൂടുതൽ ജോലിചെയ്തുകൊണ്ട് ഫ്രഞ്ച് മുങ്ങൽവിദഗ്ദ്ധൻമാർ സകല മുൻ മുങ്ങൽ റെക്കോഡുകളും ഭേദിച്ചു. മെഡിറററേനിയനിൽ തെക്കുകിഴക്കൻ ഫ്രാൻസിലെ കാസിസിൽനിന്ന് കുറെ അകലെയാണ് മുങ്ങൽ നടന്നത്. ആറു മുങ്ങൽവിദഗ്ദ്ധൻമാർ ഒരാഴ്ചമുമ്പേ ഒരു ഹൈപ്പർബാറിക്ക് അറയിൽ നിർത്തപ്പെട്ടു. അവിടത്തെ സമ്മർദ്ദം ജലസമ്മർദ്ദത്തിന് തുല്യമായി ക്രമേണ ഉയർത്തപ്പെട്ടു. ഫ്രഞ്ച് പത്രമായ ലേ ഫിഗറോ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അങ്ങനെയുള്ള സമ്മർദ്ദത്തിൽ അവർക്ക് അപകടം കൂടാതെ അറവിട്ട് ഉപരിതലത്തിൽനിന്ന് 520 മീററർ താഴ്ചയിൽ ഇറങ്ങാൻ കഴിഞ്ഞു.” തീരത്തുനിന്ന് അകലെയുള്ള എണ്ണ ഖനന പ്ലാററ്ഫോമുകളുടെ മുങ്ങിക്കിടക്കുന്ന ഭാഗങ്ങളുടെ അററകുററപ്പണി നടത്താമെന്നുള്ളതാണ് സാദ്ധ്യതയുള്ള ഒരു പ്രയുക്തത.
കൃത്രിമ കണ്ണുനീർ
അശ്രുഗ്രന്ഥികളുടെ നാശം നിമിത്തമോ അശ്രുവാഹിനികളിലെ തടസ്സംനിമിത്തമോ കണ്ണുനീരില്ലാതെ വരുന്നത് ഗുരുതരമായ കുഴപ്പം, ചിലപ്പോൾ അന്ധതപോലും, വരുത്തിക്കൂട്ടിയേക്കാം. ഇതിനു പരിഹാരം കാണാൻ ഒരു പാരീസ് ഫിസിഷ്യനായ ജീൻ ആന്റോയിൻ ബേണാഡ് 14 ഔൺസ് തൂക്കമുള്ള, ബാറററികൊണ്ടു പ്രവർത്തിപ്പിക്കുന്ന ഒരു ഓട്ടൊമാററിക്ക് അശ്രുപമ്പ് നിർമ്മിച്ചിരിക്കുന്നു. രോഗി തന്റെ കക്ഷത്തിൽ ഇതു ധരിക്കുന്നു. ഫ്രഞ്ച് വാരികയായ ലേ ഫിഗറോ മാഗസിൻ പറയുന്നതനുസരിച്ച് ഈ സംവിധാനം “ശരീരക്രിയാത്മക ലവണലായനി നിറച്ച . . . ഒരു സിറിഞ്ചാണ് , അത് മിക്കവാറും അദൃശ്യമായ ഒരു പ്ലാസ്ററിക്ക് നാളിയിലൂടെ സഞ്ചരിച്ച്, കൺപോളക്കടിയിൽ വെച്ചിരിക്കുന്ന ഒരു ചെറിയ സിലിക്കൻ കതെററർ മുഖേന കണ്ണിനെ ക്രമമായി വിക്ഷോഭിപ്പിക്കുന്നു.” കാററുള്ള കാലാവസ്ഥയിൽ ആവശ്യമായിരിക്കുന്ന കൂടിയ അളവിലുള്ള ദ്രാവകവും ഉറക്കത്തിൽ ആവശ്യമായിരിക്കുന്ന കുറഞ്ഞ അളവിലുള്ള ദ്രാവകവും ക്രമീകരിക്കുന്നതിന് ഒഴുക്കിന്റെ നിരക്ക് ക്രമപ്പെടുത്താവുന്നതാണ്.
ചിരിക്കാനുള്ള കാര്യമല്ല
ചിരി നല്ല ഔഷധമാണെന്നുള്ള പഴയ വിശ്വാസം ഇപ്പോൾ ഗൗരവമായി എടുക്കുകയാണ്. ഐക്യനാടുകളിലെ ചില ആശുപത്രികൾ വേദനിക്കുന്ന രോഗികൾക്ക് “ഫലിതമുറികൾ” പ്രദാനംചെയ്യുന്നു, ചികിൽസാവിദഗ്ദ്ധൻമാർ “പുഞ്ചിരിചികിൽസ” പഠിപ്പിക്കുന്നു. “ചിരിക്കാൻ നേഴ്സുമാർ” എന്ന ഒരു സംഘടന പ്രചാരം നേടുന്നുവെന്ന് ദി വാൻകുവർ സൺ പ്രസ്താവിക്കുന്നു. ചിരി “പിരിമുറുക്കത്തിനുള്ള പ്രതിവിധി”യായിരിക്കാൻ കഴിയുമെന്നും “രോഗപ്രതിരക്ഷാവ്യവസ്ഥക്ക് നല്ലതാണെന്നും” ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായി റിപ്പോർട്ട് കുറിക്കൊള്ളുന്നു. ഒരാൾ അതിനെ “ആന്തരിക നടപ്പ്” എന്നുപോലും വിളിക്കുന്നു. ദി സൺ പറയുന്നതനുസരിച്ച് “ചിരി ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിനുകൾ പുറത്തുവിട്ടുകൊണ്ട് വേദനയുടെ ബോധപരിധിയെ വർദ്ധിപ്പിക്കുന്നു”വെന്ന് ഒരു മനഃശാസ്ത്ര പ്രൊഫസർ അവകാശപ്പെടുന്നു. ചിരിക്കാൻ സഹായിക്കുന്ന മുഖത്തെ മാംസപേശികൾ “നിങ്ങളുടെ വിചാരം പരിഗണിക്കാതെ സുഖംതോന്നിക്കാൻ തലച്ചോറിനെ ഉദ്ബോധിപ്പിക്കുന്നു” എന്ന് കനേഡിയൻ ചികിൽസാവിദഗ്ദ്ധൻ പറയുന്നു.
റെക്കോഡ് ഓട്ടം
കഴിഞ്ഞവർഷം മെയ്യിൽ ജർമ്മൻ ഫെഡറൽ റയിൽവേ “ഇൻറർസിററി എക്സ്പെരിമെൻറൽ” (ICE) എന്ന അതിന്റെ തീവണ്ടിയുടെ ഒരു പ്രത്യേക പരീക്ഷണ ഓട്ടത്തിൽ പങ്കുചേരാൻ ഏതാണ്ട് 80 അതിഥികളെ ക്ഷണിച്ചു. രണ്ട് ഐസിഈ കോച്ചുകളിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്ത യാത്രക്കാർ വാതിലുകൾക്കുമീതെയുള്ള സ്പീഡോമീറററുകളിലെ ജ്വലിക്കുന്ന അക്കങ്ങൾ മണിക്കൂറിൽ 252 മൈലിൽ എത്തുന്നത് നിരീക്ഷിക്കുകയുണ്ടായി! അത് തീവണ്ടിയുടെ ഒരു പുതിയ ലോക വേഗ റക്കോഡാണ്. ഫ്രാങ്ക്ഫേർട്ടർ ആൾജമീൻ സീററഗ് പത്രം പറയുന്നതനുസരിച്ച് ജർമ്മൻ ഫെഡറൽ റയിൽവേ അടുത്ത കാലത്ത് 41 ഐസിഇ റെയിൽകാറുകൾ നിർമ്മിക്കുന്നതിന് ഓർഡർ കൊടുത്തു. അതിന് 150 കോടി ജർമ്മൻ മാർക്കിൽ കൂടുതൽ ചെലവുവരും.
പുതിയ തക്കാളിചെടി ചാമ്പ്യൻ
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയെട്ട് ഫെബ്രുവരിയിൽ ജപ്പാനിലെ സുക്കുബായിൽ വളർന്ന ഒരു ബൃഹത്തായ തക്കാളിച്ചെടി 3,585 തക്കാളിപ്പഴങ്ങൾ കൂടുതലായി ഉല്പാദിപ്പിച്ചുകൊണ്ട് 1985ലെ ലോകറക്കോഡ് ഭേദിച്ചു. മുൻ ജേതാവും ഈ വർഷത്തെ ജേതാവും ഹൈഡ്രോപ്പോണിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വളർത്തപ്പെട്ടത്. ഈ ചെലവേറിയ സാങ്കേതികവിദ്യകളിൽ മണ്ണിന്റെ ഉപയോഗംകൂടാതെ ഒരു ഉഷ്ണശാലയിൽ ചെടികൾക്ക് ദ്രാവകരൂപത്തിലുള്ള വളം കൊടുക്കുന്നത് ഉൾപ്പെടുന്നു. ഈ പുതിയ പേരുകാരന്റെ ശാഖകൾ താങ്ങിനുവേണ്ടി ഉണ്ടാക്കിയ ഒരു പന്തലിൻമേലാണ് വളർന്നത്. ഒരു വർഷത്തിൽ അല്പംകൂടിയ ചെടിയുടെ മത്സരാത്മക ആയുസ്സിന്റെ അവസാനമായതോടെ ഈ ചാമ്പ്യൻചെടി 16,897 തക്കാളികൾ ഉല്പാദിപ്പിച്ചിരുന്നു!
റേഡിയോ ആക്ടിവതയുടെ നല്ല ഉപയോഗം
റേഡിയോ ആക്ടിവതയുടെ ഒരു പുതിയ ഉപയോഗം ആസ്ത്രേലിയായിലെ ചില ചരിത്രപ്രധാന കെട്ടിടങ്ങളിലെ ചിതലുകളെ നിർമ്മാർജ്ജനംചെയ്യാൻ സഹായിച്ചിരിക്കുന്നു. റേഡിയോ ആക്ടിവതയുടെ ഒരു ചെറിയ അംശം അവയുടെ തീററിയിൽ ചേർക്കുന്നുവെന്നും അത് ചിതൽപുററിലാസകലം പരക്കുന്നുവെന്നും അതിന്റെ വലിപ്പം നിർണ്ണയിക്കാനും അതിന്റെ വഴികൾ കണ്ടെത്താനും സാദ്ധ്യമാക്കുന്നുവെന്നും ദി കാൻബറാ റൈറസ് റിപ്പോർട്ടുചെയ്യുന്നു. റേഡിയോ ആക്ടിവതയുള്ള വസ്തു ചിതലുകളെ കൊല്ലുന്നില്ല. അവയെ കണ്ടുപിടിച്ചുകഴിഞ്ഞാൽ സാമ്പ്രദായിക കീടനാശിനികൾ കൂടുതൽ ഫലപ്രദമായും ലാഭകരമായും ഉപയോഗിക്കാൻകഴിയും. ടൈംസ് പറയുന്നതനുസരിച്ച് ഈ രീതി വളരെ ഫലപ്രദമായതുകൊണ്ട് ശ്രീലങ്ക, മലേഷ്യാ, ഫിലിപ്പീൻസ്, തായ്ലണ്ട്, ഈജിപ്ററ് മുതലായ രാജ്യങ്ങൾ അവയുടെ സ്വന്തം ചിതൽപ്രശ്നങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനുവേണ്ടി താല്പര്യം പ്രകടമാക്കിയിട്ടുണ്ട്. ആവശ്യമായ റേഡിയോ ആക്ടീവ് വസ്തുവിന്റെ അളവ് തുച്ഛമായതുകൊണ്ട് മനുഷ്യരുടെ കാര്യത്തിൽ പ്രദൂഷണത്തിന്റെ അപകടമില്ലെന്ന് പറയപ്പെടുന്നു.
വ്യായാമാസക്തർ
മിതമായ വ്യായാമത്തിന് സുനിശ്ചിതമായ ആരോഗ്യപ്രയോജനങ്ങളുണ്ട്. എന്നാൽ അധികമധികം അമേരിക്കക്കാർ തങ്ങളേത്തന്നെ ഉപദ്രവിക്കുന്ന ഘട്ടത്തോളം പ്രവർത്തിക്കുകയാണ്. “കായികാരോഗ്യത്തോടുള്ള ഒരു ദേശീയ പ്രേമവും—ഒപ്പം വിശപ്പില്ലായ്മയുടെയും ഭക്ഷണാർത്തിയുടെയും ക്രമക്കേടുകൾക്കിടയാക്കുന്ന ഒരേ മനഃശാസ്ത്ര പ്രശ്നങ്ങളും—വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നം ഉളവാക്കിയിരിക്കുന്നു: നിരന്തര ആവേശത്തോടും ആസക്തിയോടുംകൂടിയ വ്യായാമം.” ദി വാൾസ്ത്രീററ ജേണൽ പറയുന്നതാണിത്. “അനേകരും, തങ്ങൾ വ്യായാമംചെയ്യാത്തപ്പോൾ, മദ്യാസക്തരും മയക്കുമരുന്നാസക്തരും കുടിയും മയക്കുമരുന്നുപയോഗവും നിർത്തുമ്പോൾ ഉണ്ടാകുന്ന അതേ രോഗലക്ഷണങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ടുചെയ്യുന്നു: മ്ലാനത, ധൈര്യക്കുറവ്, ഉറക്കമില്ലായ്മ.” ആരോഗ്യപ്രദമായ വ്യായാമത്തിനും ആവേശത്താലുള്ള വ്യായാമത്തിനുമിടയിൽ നല്ല ഒരു രേഖയുണ്ടെങ്കിലും പരുക്കുകളുള്ളപ്പോഴും—വേദന മൂടിവെക്കാൻ നീരിനെതിരായ മരുന്നുകൾ മിക്കപ്പോഴും ഉപയോഗിച്ചുകൊണ്ട് വ്യായാമംചെയ്യുന്നത് വ്യായാമ ആസക്തിയുടെ ഒരു സുനിശ്ചിത ലക്ഷണമാണെന്ന് ഡോക്ടർമാർ പറയുന്നു. “ആവേശഭരിതരായ നടപ്പുകാരും വായവ നർത്തകരും അനുഭവിക്കുന്ന സമ്മർദ്ദ ഉളുക്കുകളൊ കാൽവിരലിലെ പരുക്കുകളൊ മുട്ടുവീക്കമൊ ഒരു ആയുഷ്കാലം നിലനിന്നേക്കാമെന്ന് തൽപ്പരരായ ഈ ഡോക്ടർമാർക്ക് അറിയാം,” ജേണൽ പറയുന്നു. (g88 9/22)