ലോകം 1914-നു ശേഷം
ഭാഗം 5: 1943-1945 രണ്ടാം ലോക മഹായുദ്ധം—അതിന്റെ ഘോരവും പൊള്ളുന്നതുമായ അവസാനം
റേയ് ഒരു ചെറിയ സ്കൂൾകുട്ടി എന്നനിലയിൽ 1940-കളുടെ പ്രാരംഭത്തിൽ അയാളും അയാളുടെ സഹോദരനും തങ്ങളുടെ കാലിഫോർണിയായിലെ ഭവനത്തിൽ ഓരോ രാത്രിയും പത്തുമണിയുടെ വാർത്ത ശ്രവിക്കുന്നതിന് പതിവായി ഇരുന്നിരുന്ന വിധം ഓർമ്മിക്കുന്നു. അവരുടെയും യൂറോപ്പിന്റെയും ഇടയിലുള്ള സമയ വ്യത്യാസം ജർമ്മനിയുടെ മേലുള്ള ആ രാത്രിയിലെ ബോംബാക്രമണത്തിന്റെ റിപ്പോർട്ട് അവർക്ക് കേൾക്കാൻ സാദ്ധ്യമാക്കിത്തീർത്തു. ഈ രണ്ടു ചെറുപ്പക്കാർക്ക് എസ്സെൻ, ബർലിൻ, സ്റ്റുട്ട്ഗാർട്ട്, ഹാംബർഗ്, എന്നിവയും മറ്റു ജർമ്മൻ നഗരങ്ങളും അവരുടെ മുമ്പാകെയുള്ള തറയിൽ വിടർന്നു കിടന്നിരുന്ന യൂറോപ്പിന്റെ മാപ്പിൽ സ്ഥാനനിർണ്ണയം ചെയ്യുന്നതിനു ശ്രമിക്കുക എന്നത് രാത്രിയിലെ ഒരു ചടങ്ങ് ആയിത്തീർന്നിരുന്നു.
ഇതിനിടയിൽ ജർമ്മൻ യുവാക്കൾ യുദ്ധത്തെക്കുറിച്ച് ഒരു അധികം അടുത്ത വിധത്തിൽ പഠിച്ചുകൊണ്ടിരിക്കയായിരുന്നു. വിമാനാക്രമണം നടക്കുന്ന അഭയസ്ഥാനങ്ങളുടെ ഇരുണ്ട അതിർത്തിക്കുള്ളിൽ ഉറങ്ങുന്നതിനു പരിശീലിക്കുക എന്നതായിരുന്നു അവരുടെ രാത്രിയിലെ ചടങ്ങ്. ജർമ്മനി ക്രമാനുഗതമായി മുട്ടുമടക്കാൻ നിർബന്ധിതമായിക്കൊണ്ടിരുന്നു. ഒരു ജർമ്മൻ ദിനപ്പത്രം പിന്നീട് ഇപ്രകാരം എഴുതി: “അതുവരെ ഭയപ്പെട്ടിരുന്നത് ഇപ്പോൾ പ്രത്യക്ഷമായിത്തീർന്നു—ഏറ്റവും വൈകിയാൽ 42⁄43-ലെ ശൈത്യകാലത്ത്: ജർമ്മനിക്ക് നേരത്തെ തന്നെ നഷ്ടപ്പെട്ട ഒരു യുദ്ധത്തിൽ മേലാൽ വിജയിക്കാൻ സാദ്ധ്യമായിരുന്നില്ല.”
ആകാശത്തു നിന്നു തീ
ആകാശത്തു നിന്നു തീ പോലെ വീണുകൊണ്ടിരുന്ന സഖ്യകക്ഷി ബോംബുകൾ ജർമ്മൻകാരെ തോല്വി അനിവാര്യമാണെന്നു ബോദ്ധ്യപ്പെടുത്താൻ സഹായിച്ചു. കണക്കുകളനുസരിച്ച് യുദ്ധ സമയത്ത് രാജ്യത്തെ മിക്കവാറും ഓരോ അഞ്ചിനും ഒന്നു വീതം ഭവനങ്ങളും ഒന്നുകിൽ നശിപ്പിക്കപ്പെടുകയോ വാസയോഗ്യമല്ലാതെ ഭയങ്കരമായി കേടുവരുത്തപ്പെടുകയോ ചെയ്തു. പത്തു ലക്ഷത്തിലധികം അസൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി മുറിവേൽപ്പിക്കപ്പെടുകയോ ചെയ്തു, എഴുപതുലക്ഷത്തിനും എൺപതുലക്ഷത്തിനും ഇടയ്ക്ക് ആളുകൾ ഭവനരഹിതരായിത്തീരുകയും ചെയ്തു.
യുദ്ധരംഗങ്ങളിൽ നിന്നുള്ള വാർത്ത നല്ലതായിരിക്കയും ആളുകൾ രാത്രികളിൽ വ്യോമയുദ്ധ രക്ഷാസങ്കേതങ്ങളിൽ കഴിയാൻ നിർബന്ധിതരായിത്തീരാതിരിക്കയും ചെയ്യുന്നടത്തോളം അവരിൽ മിക്കവരും ഹിറ്റ്ലറോടും അയാളുടെ നയങ്ങളോടും അനുകൂലിക്കുന്നതിനു സമ്മതമുള്ളവരായിരുന്നു. എന്നാൽ, സുഡെറ്റ്ഷി ഡിറ്റംഗ് വിശദീകരിക്കുന്ന പ്രകാരം, “ദുർവാർത്തകൾ കുന്നുകൂടാൻ തുടങ്ങിയപ്പോൾ, ഒരു വഴിത്തിരിവു വന്നു ചേർന്നു.” 1934 ആഗസ്റ്റ് 9-ലെ ഒരു ജർമ്മൻ രഹസ്യ റിപ്പോർട്ട്, വ്യോമയുദ്ധം അനന്തരഫലങ്ങൾ ഉളവാക്കിയെന്ന് സമ്മതിച്ചു. അത് ഇപ്രകാരം പറഞ്ഞു: “വ്യക്തിപരമായ നിലനിൽപ്പിന്റെ പരിഹൃതമല്ലെന്നു തോന്നിയ പ്രശ്നത്തെ അഭിമുഖീകരിച്ച” ആളുകൾ ഇപ്പോൾ അതുവരെ ചോദിക്കപ്പെടാതിരുന്ന, “എന്തുകൊണ്ട് എന്ന ചോദ്യം” ഉന്നയിക്കാൻ തുടങ്ങി. ഹിറ്റ്ലറെ മറിച്ചിടുകയോ സമാധാനാഭ്യർത്ഥന നടത്താൻ അയാളെ നിർബന്ധിക്കുകയോ ചെയ്യുന്നതിന് ഉദ്ദേശിച്ചുള്ള രഹസ്യമുന്നേറ്റങ്ങൾക്കു പുതിയതായി പിന്തുണ ലഭിച്ചു. 1944 ജൂലൈ 20-ൽ നടത്തിയ പ്രസിദ്ധമായ ശ്രമം ഉൾപ്പെടെ അയാളെ വധിക്കുന്നതിനുള്ള വിജയപ്രദമല്ലാത്ത പല ഉദ്യമങ്ങളും നടത്തപ്പെട്ടു.
മിക്കപ്പോഴും ഫലിതരൂപത്തിൽ വെളിപ്പെടുത്തപ്പെട്ട, അടച്ചിട്ട മുറിക്കുള്ളിൽ നിന്നുള്ള അസംതൃപ്തിയുടെ അഭിപ്രായങ്ങൾ അധികം സാധാരണമായിത്തീർന്നു. ദൃഷ്ടാന്തത്തിന്, ഒരു കഥ വിവരിച്ചതനുസരിച്ച്, ബർലിനിലെ ഒരു മനുഷ്യനും എസ്സെനിലെ ഒരു മനുഷ്യനും തങ്ങളുടെ നഗരങ്ങളിൽ ബോംബു സ്ഫോടനം വരുത്തിയ നാശത്തിന്റെ വ്യാപ്തി ചർച്ച ചെയ്കയായിരുന്നു. ബോംബാക്രമണത്തിനുശേഷം അഞ്ചുമണിക്കൂറുകൾ കഴിഞ്ഞ് ജാലകത്തിന്റെ കണ്ണാടിച്ചില്ലുകൾ വീടുകളിൽ നിന്ന് വീണുകൊണ്ടിരിക്കത്തക്കവണ്ണം ബർലിനിലെ ബോംബാക്രമണം അത്ര ഭയങ്കരമായിരുന്നു എന്ന് ബർലിൻകാരൻ പറഞ്ഞു. അതിന് എസ്സെൻകാരൻ ഇപ്രകാരം മറുപടി പറഞ്ഞു: “അത് ഒന്നുമില്ല. എസ്സെനിലെ ആക്രമണത്തിനുശേഷം രണ്ടാഴ്ചത്തേക്ക് നേതാവിന്റെ ചിത്രങ്ങൾ ജനലുകളിൽകൂടി പറന്നുപോയിക്കൊണ്ടിരുന്നു!”
സഖ്യകക്ഷികളുടെ പ്രതീക്ഷിക്കപ്പെട്ട യൂറോപ്യൻ പടയേറ്റം അടുത്തു വന്നിരുന്നു, “ഋജുവായ”തെന്നു നാമകരണം ചെയ്യപ്പെട്ടിരുന്ന സഖ്യകക്ഷികളുടെ ബോംബാക്രമണം തീവ്രതരമാക്കി. യഥാർത്ഥത്തിൽ അത് ആ യുദ്ധത്തിന്റെ പരമാന്ത്യം വരെ തുടർന്നിരുന്നു, 1945 ഫെബ്രുവരി വരെ ആ യുദ്ധത്തിലെ ഏറ്റവും വിവാദാസ്പദമായ ബോംബാക്രമണങ്ങളിൽ ഒന്ന് നടന്നിരുന്നില്ല. സ്റ്റട്ട് ഗാർട്ടർ സിറ്റംഗ് എന്ന ജർമ്മൻ വർത്തമാനപ്പത്രം ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ആദ്യം ലക്ഷ്യം ബർലിൻ ആണെന്നു പരിഗണിക്കപ്പെട്ടിരുന്നു. പിന്നീട് പ്രായോഗികമായി അതുവരെ തൊടാതിരുന്ന ഒരു നഗരം . . . ഡ്രെസ്ഡൻ നഗരം . . . തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഹിറോഷിമായെ മുൻകൂട്ടി കണ്ടുകൊണ്ട്, നശീകരണത്തിന്റെ വ്യാപ്തി, ഈ ആക്രമണത്തെ മറ്റുള്ളവയിൽ നിന്നെല്ലാം വ്യത്യസ്തമാക്കിത്തീർത്തു.” ഇല്ലസ്ട്രിയെർട്ടെ വോച്ചെർ സിറ്റംഗ് ഇപ്രകാരം കൂട്ടിച്ചേർത്തു: “യൂറോപ്പിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായ ഡ്രെസ്ഡൻ ഒരു മരിച്ച നഗരമായിത്തീർന്നു. ജർമ്മനിയിലെ മറ്റൊരു നഗരവും ഇത്ര വ്യവസ്ഥാപിതമായി ബോംബു ചെയ്തു തകർത്തിരുന്നില്ല.”
ഇതിനോടനുബന്ധിച്ചുള്ള ബോക്സിലെ ഈ ബോംബാക്രമണത്തെ സംബന്ധിച്ച രണ്ടു ദൃക്സാക്ഷികളുടെ വിവരണം താരതമ്യപ്പെടുത്തുക. അതിനുശേഷം നിങ്ങളോടുതന്നെ ചോദിക്കുക: യുദ്ധഭ്രാന്തും ക്രൂരതയും ഇതിനെക്കാളധികമായി മറ്റെന്തെങ്കിലും വിശദമായി ചൂണ്ടിക്കാണിക്കുമോ?
അങ്ങനെ, “താരയുദ്ധങ്ങളുടെ” നാളുകൾക്ക് വളരെക്കാലം മുമ്പ് ആകാശങ്ങൾ കേവലം രൂക്ഷമായ കാലാവസ്ഥയെക്കാൾ അധികമായി അപകടം വഹിച്ചിരുന്നു എന്ന് നേരത്തെ തന്നെ പ്രകടമായിരുന്നു. യേശു അന്ത്യനാളുകളെക്കുറിച്ച് പ്രവചിച്ചിരുന്നത് എത്രമാത്രം ഓർമ്മിപ്പിക്കുന്നു: “ഭയാനകമായ കാഴ്ചകളും ആകാശത്തുനിന്ന് വലിയ അടയാളങ്ങളും ഉണ്ടായിരിക്കും. കൂടാതെ, സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടായിരിക്കും.—ലൂക്കോസ് 21:11, 25; വെളിപ്പാട് 13:13 താരതമ്യപ്പെടുത്തുക.
ഒരു രഹസ്യ ആയുധം സമാധാനം കൈവരുത്തുന്നതിൽ പരാജയപ്പെടുന്നു
അച്ചുതണ്ടു ശക്തികളെ വടക്കെ ആഫ്രിക്കയിൽ നിന്ന് തുരത്തിയശേഷം 1943 ജൂലൈയിൽ സഖ്യ കക്ഷികൾ സിസിലിയെ ആക്രമിച്ചു. സെപ്റ്റംബറിൽ അവർ ഇറ്റലിയുടെ മുഖ്യപ്രദേശത്തേക്കു തന്നെ നീങ്ങി. ഇതിനിടയിൽ മുസ്സോളിനിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇറ്റലി സർക്കാർ കീഴടങ്ങി. ഒക്ടോബറിൽ അതിന്റെ മുൻ പങ്കാളിയായിരുന്ന ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കപോലും ചെയ്തു.
അതേ വർഷത്തിന്റെ അവസാനത്തോടെ, പടിഞ്ഞാറു നിന്നുള്ള ഒരു ആക്രമണം മുൻകൂട്ടി കണ്ട ഹിറ്റ്ലർ അയാളുടെ സൈനീകരിൽ കുറെപ്പേരെ കിഴക്കു നിന്നു പിൻവലിച്ചു. ഉത്തര ഫ്രാൻസിന്റെയും ബൽജിയം തീരത്തിന്റെയും നിയന്ത്രണം പരിരക്ഷിക്കുക എന്നത് അയാൾക്ക് അടിയന്തിരമായിരുന്നു. ഒരിക്കൽ കൂടി യുദ്ധത്തിന്റെ തിരമാല തനിക്കനുകൂലമായി തിരിയുമെന്ന് അയാൾ ആശിച്ചത്—ഒരു രഹസ്യ ആയുധം—അവിടെ നിന്ന് തൊടുത്തുവിടാൻ ഉദ്ദേശിച്ചിരുന്നു!
അത് എന്തായിരുന്നിരിക്കണം? ഊഹമനുസരിച്ച് അത് അസാധാരണമാം വിധം ചുരുങ്ങിയ സമയത്തിനുള്ളിൽ ലണ്ടന്റെ വലിപ്പമുള്ള ഒരു നഗരത്തെ തുടച്ചു നീക്കുന്നതിനു കഴിവുള്ളതായിരുന്നു. ജർമ്മനിയുടെ പടിഞ്ഞാറുഭാഗത്തു വസിച്ചിരുന്ന ആളുകൾ തങ്ങളുടെ വ്യോമാക്രമണ സങ്കേതങ്ങളിൽ 60 മണിക്കൂർ താമസിക്കുന്നതിന് ഒരുക്കം ചെയ്യാൻ അറിയിപ്പുകൊടുക്കപ്പെട്ടതായി 1943 ഡിസംബറിൽ ഒരു കിംവദന്തി പരന്നു. പിന്നീട് പ്രതികാരത്തിന്റെ ആ രഹസ്യ ആയുധം അതിന്റെ ലക്ഷ്യം പൂർത്തീകരിച്ചശേഷം അവർക്ക് നാസി ആധിപത്യത്തിന്റെ സമാധാന ലോകത്തേക്ക് വെളിയിൽ വരാൻ കഴിയും.
എന്നാൽ ഹിറ്റ്ലറുടെ രഹസ്യ ആയുധം പ്രവർത്തനക്ഷമമാകുന്നതിനു മുമ്പ്, 1944 ജൂൺ 6-ാം തീയതി അതിരാവിലെ കരക്കിറങ്ങിയ സഖ്യകക്ഷികളുടെ സൈന്യം ഫ്രാൻസിന്റെ നോർമാണ്ടി തീരങ്ങളെ ഊറ്റമായി ആക്രമിച്ചു. ഹിറ്റ്ലറുടെ സൈന്യങ്ങളെ കിഴക്കു നിന്നും പടിഞ്ഞാറുനിന്നും തെക്കു നിന്നും ഏറ്റുമുട്ടി. ഒരാഴ്ച കഴിഞ്ഞ് ജൂൺ 13-ാം തീയതി ഹിറ്റ്ലർ തന്റെ വാഗ്ദത്തം ചെയ്യപ്പെട്ട രഹസ്യ ആയുധം കൊണ്ട് ആക്രമിച്ചു. യഥാർത്ഥത്തിൽ അത് രണ്ട് ആയുധങ്ങൾ കൂടിച്ചേർന്നതായിരുന്നു. ഒന്ന് V-1 മിസൈൽ എന്നു വിളിക്കപ്പെട്ട ഒരു പറക്കും ബോംബായിരുന്നു, മറ്റേത്, V-2 റോക്കറ്റ് എന്നു വിളിക്കപ്പെട്ടത് ആധുനിക ദീർഘദൂര ബാലിസ്റ്റിക്ക് മിസൈലുകളുടെ ഒരു മുൻഗാമിയായിരുന്നു. “V” “പ്രതികാരത്തിന്റെ ആയുധങ്ങൾ” എന്ന അർത്ഥം വരുന്ന ജർമ്മൻ പദമായ വെർഗെൽ റ്റുംഗ് സ്വാഫെൻ—എന്നതിനെ പ്രതിനിധീകരിക്കുന്നു. അതു മുതൽ അടുത്ത മാർച്ചു വരെ ബ്രിട്ടനിലേക്കും ബൽജിയത്തിലേക്കും ഘോര ശബ്ദത്തോടെ 23,000-ൽ പരം ഗുരുതരമായ അത്യാഹിതങ്ങൾക്കും അനേകായിരം മരണങ്ങൾക്കും ഇടയാക്കിക്കൊണ്ട് അവ അയച്ചുകൊണ്ടിരുന്നു. എന്നാൽ ഹിറ്റ്ലറുടെ രഹസ്യായുധം വളരെ വൈകി, വളരെ കുറച്ചുമാത്രമേ അവതരിപ്പിച്ചുള്ളു എന്ന് പെട്ടെന്നു പ്രകടമായി.
കൂടാതെ ഹിറ്റ്ലർ തന്റെ പരാജയത്തിനു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിരുന്നു എന്നും തെളിഞ്ഞു. അയാൾ എഴുതിയ അന്തിമ വാക്കുകളിൽ താഴെ പറയുന്നവയുണ്ടായിരുന്നു: “എന്റെ വിശ്വാസത്തെ അനേകം ആളുകൾ തെറ്റായി ഉപയോഗപ്പെടുത്തി. അവിശ്വസ്തതയും ചതിയും യുദ്ധത്തിലുടനീളം ചെറുത്തുനിൽപ്പിനു തുരങ്കം വെച്ചു.” ഇപ്പോൾ വഞ്ചകൻമാർ എന്ന് അയാൾ പരിഗണിച്ച അയാളുടെ മുൻകാല സുഹൃത്തുക്കളായിരുന്ന ഹെർമൻ ഗോറിംഗ്, ഹെൻറിച്ച് ഹിമ്മ്ലർ എന്നിവരെ പാർട്ടിയിൽ നിന്നും ഉദ്യോഗത്തിൽനിന്നും പുറത്താക്കിക്കൊണ്ട് അയാൾ ഈ വിശ്വാസത്തിന് അടിവരയിട്ടു. ജർമ്മൻ പത്രപ്രവർത്തകനും സമ്മാനം നേടുന്ന ഗ്രൻഥകാരനുമായ സെബാസ്റ്റ്യൻ ഹാഫ്നർ പറയുന്നതനുസരിച്ച്, “യഥാർത്ഥത്തിൽ ഹിറ്റ്ലർ തന്നെയായിരുന്നു മനഃപൂർവ്വ രാജ്യദ്രോഹി” മറ്റു രാഷ്ട്രങ്ങൾക്കും സംഘടനകൾക്കും എതിരെ ഹിറ്റ്ലർ ചെയ്ത ക്രൂരകൃത്യങ്ങൾ നിസ്സാരീകരിക്കാൻ തുനിയുന്നില്ല, എന്നാൽ ഹാഫ്നർ പറയുന്നു, “വസ്തുനിഷ്ഠമായി വീക്ഷിക്കുമ്പോൾ, ഹിറ്റ്ലർ ജർമ്മനിയെയായിരുന്നു ഏറ്റവും അങ്ങേയറ്റം നശിപ്പിച്ചത്.”
ഹിറ്റ്ലർ ഇപ്പോൾ, ബർലിന്റെ നിയന്ത്രണത്തിനുവേണ്ടിയുള്ള ഘോരയുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ 1945 ഏപ്രിൽ 30-ാം തീയതി ബർലിനിലെ തന്റെ രക്ഷാസങ്കേതത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. അയാളുടെ നിർദ്ദേശാനുസരണം ചാൻസലറുടെ ഭവനവളപ്പിലെ പൂന്തോട്ടത്തിൽ അയാളെ ദഹിപ്പിച്ചു. ഉയർന്നു പൊങ്ങിയ പുകയിൽ ഹിറ്റ്ലറും അയാളുടെ ഘനഗംഭീരമായ വ്യാമോഹങ്ങളും പറന്നു പോയി.
ഡ്രെസ്ഡനെക്കാൾ മോശമായ ചിലത്
ഇതിനിടയിൽ, ജപ്പാനെതിരായ യുദ്ധത്തിൽ സഖ്യകക്ഷികൾ സാരവത്തായ നേട്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ജപ്പാന്റെ മുഖ്യ പ്രദേശത്തേക്കുള്ള തങ്ങളുടെ വഴിയിൽ ദ്വീപു—ചാട്ടത്തിനുള്ള അവരുടെ ആസൂത്രണം ലളിതമായിരുന്നു. എന്നാൽ അതു പ്രായോഗികമാക്കുന്നത് പ്രയാസമുള്ളതും, കൂടാതെ, അങ്ങേയറ്റം ചെലവേറിയതും ആയിരുന്നു. കൂടാതെ, ആന്തരിക ദ്വീപുകൾതന്നെ ആക്രമിക്കുന്നതിനാൽ കുറഞ്ഞത് സഖ്യകക്ഷികളുടെ അഞ്ചുലക്ഷം പേരുടെയും സാദ്ധ്യതയനുസരിച്ച് ജപ്പാന്റെയും അതിലുമധികം പേരുടെയും മരണത്തെ അർത്ഥമാക്കുമെന്ന് കണക്കാക്കപ്പെട്ടു. കൂടുതൽ വേഗത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതെങ്കിലും വിധം ഉണ്ടായിരുന്നെങ്കിൽ! അപ്രകാരം ചെയ്യുന്നതിൽ ഐക്യനാടുകൾ വികസിപ്പിച്ചെടുത്ത രഹസ്യായുധം വിജയിക്കുമോ?
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ്, ജർമ്മൻ ശാസ്ത്രജ്ഞൻമാർ ആണവ ഊർജ്ജത്തെ ആയുധങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിന്റെ സാദ്ധ്യത പരീക്ഷിച്ചുകൊണ്ടിരിക്കയാണെന്ന് ആൽബർട്ട് ഐൻസ്റ്റീൻ യു. എസ്. പ്രസിഡൻറിനെ അറിയിച്ചിരുന്നു. ഇതു നിവർത്തിക്കുന്നതിൽ അവർ വിജയിക്കുമോ, അയാൾ ഇങ്ങനെ മുന്നറിയിപ്പു നൽകി, അവരുടെ ലക്ഷ്യം നേടുന്നതിന് സൈന്യത്തിനുപയോഗിക്കാൻ കഴിയുന്ന ഗംഭീര ശക്തി അവർ വിദഗ്ദ്ധമായി കൈകാര്യം ചെയ്യും. ഈ അപകടത്തിനു പരിഹാരമായി, യു. എസ്. യുദ്ധവകുപ്പ് 1942-ൽ ഒരു അണുബോംബ് വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിൽ മാൻഹാട്ടൻ പദ്ധതി എന്ന് പിന്നീട് അറിയപ്പെട്ട ഒരു പരിപാടി പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു.
ആദ്യമായി, 1945 ജൂലൈ 16-ാം തീയതി അത്തരം ഒരു ബോംബ് ന്യൂമെക്സിക്കോയിൽ വിജയകരമായി സ്ഫോടനം ചെയ്യിച്ചു. ഈ രഹസ്യായുധം യൂറോപ്പിൽ ഉപയോഗിക്കുന്നതിനു വളരെ വൈകി, എന്നാൽ ഏഷ്യയിൽ അപ്രകാരമായിരുന്നില്ല.a അതുകൊണ്ട്, ആഗസ്റ്റ് 6-ാം തീയതി ജപ്പാനിലെ ഹിറോഷിമായിൽ ഒരു ആറ്റം ബോംബിട്ടു, മൂന്നു ദിവസങ്ങൾക്കുശേഷം ഒന്ന് നാഗസാക്കിയിലും ഇട്ടു. ഡ്രെസ്ഡൻ ആക്രമണം വിവാദാത്മകമായിരുന്നെങ്കിൽ ഈ രണ്ട് ആക്രമണങ്ങളും എത്രയധികം അപ്രകാരമായിരുന്നിരിക്കണം! സാദ്ധ്യതയനുസരിച്ച് വിദൂര ഭാവിയിൽ ശതസഹസ്രക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചുകൊണ്ട് അവ നീതീകരിക്കപ്പെട്ടു എന്ന് ചിലർ വാദിക്കുന്നു. എന്നിരുന്നാലും, ജപ്പാൻ കീഴടങ്ങുന്നതിനു നിർബന്ധിതമാക്കിത്തീർക്കുന്നതിന് ജനവാസമില്ലാതിരുന്ന ഒരു സ്ഥലത്ത് ഒരു പരീക്ഷണ സ്ഫോടനം മതിയാകുമായിരുന്നു എന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു. ഏതു വിധേനയും, സാഹചര്യം ആശയറ്റതായിരുന്നു എന്ന് തിരിച്ചറിഞ്ഞ ജപ്പാൻ ആയുധം വെച്ചുകീഴടങ്ങി. യുദ്ധം അവസാനിച്ചു—യഥാർത്ഥത്തിൽ അവസാനിച്ചു!
“എന്തുകൊണ്ട്?” എന്ന ചോദ്യത്തിനുത്തരം
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനും അതു തുടർന്നതിനും മുഖ്യ ഉത്തരവാദികളെന്നു സഖ്യകക്ഷികൾ പരിഗണിച്ചവർ യുദ്ധ കുറ്റകൃത്യങ്ങൾക്ക് വിചാരണ ചെയ്യപ്പെട്ടു. കുറ്റം ചെയ്തതായി തെളിഞ്ഞവരെ ശിക്ഷിച്ചു.b നാസ്സിസം മുഴുചരിത്രത്തിലും വെച്ച് ഏറ്റവും ഭയാനകമായ നീചകൃത്യങ്ങളിൽ ചിലതു ചെയ്തു. എന്നാൽ ഇവയിലേക്കെല്ലാം ഏതു വസ്തുതകൾ നയിച്ചിരുന്നിരിക്കാം? നാസ്സിസത്തിന്റെ ഉദയത്തെ സംബന്ധിച്ചു സംസാരിക്കയിൽ, സ്വിസ്സ് ചരിത്രകാരനായ പ്രൊഫസ്സർ വാൽത്തെർ ഹോഫെർ ഇപ്രകാരം വാദിക്കുന്നു, “ചരിത്രപരമായ ചോദ്യങ്ങൾക്കുള്ള വളരെ ലളിതമായ എല്ലാ ഉത്തരങ്ങളും പൊതുവേ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു, ഈ സംഗതിയിൽ അതു പ്രത്യേകിച്ചും അങ്ങനെയാണ്. അയാൾ ഇപ്രകാരം തുടർന്നു വിശദീകരിക്കുന്നു: “മൊത്തം യുദ്ധവും സൈനിക ചുറ്റുപാടുകളും മൂലം 1914 മുതൽ 1918 വരെ അനുഭവിച്ച തീവ്രമായ അനന്തര ഫലങ്ങളെ കൂടാതെ, ദേശീയ സോഷ്യലിസത്തിന്റെ ആദർശവും നിയമവും ദുർജ്ഞേയമായിരിക്കുമായിരുന്നു.”
ഇത്, ഈ നൂറ്റാണ്ടിലധികവും നിലനിന്നിരുന്ന കൊടും യാതനകളുടെ ലോകാവസ്ഥകളുടെ ഉത്ഭവം 1914-നും 1918-നും ഇടയ്ക്കു സംഭവിച്ച കാര്യങ്ങളിൽ ആയിരുന്നു എന്ന് കണ്ടെത്താൻ കഴിയും എന്ന വാദഗതിയെ പിന്താങ്ങുന്നു. ബൈബിൾ കാലക്കണക്കനുസരിച്ച്, “മുഴു ഭൂമിയെയും വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന പിശാചും സാത്താനും എന്നു വിളിക്കപ്പെടുന്നവനെ” രാഷ്ട്രങ്ങളുടെ മേൽ വിഘാതമില്ലാതെ ഭരിച്ചുകൊണ്ടിരുന്ന തന്റെ സ്വർഗ്ഗീയ സ്ഥാനത്തുനിന്നും പുറംതള്ളുന്നതിനുള്ള സമയം ഇതായിരുന്നു. “അവനെ ഭൂമിയിലേക്കു ചുഴറ്റിയെറിഞ്ഞു” എന്നു പറയുന്ന ബൈബിൾ എഴുത്തുകാരൻ പിന്നീട് ഇപ്രകാരം മുന്നറിയിപ്പുനൽകുന്നു: “ഭൂമിക്കു. . . . അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് അല്പകാലമേ ഉള്ളു എന്നറിഞ്ഞുകൊണ്ട് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”—വെളിപ്പാട് 12:9, 12; 11:18 താരതമ്യപ്പെടുത്തുക.
രണ്ടാം ലോകമഹായുദ്ധം പോലെ ഒന്നാം ലോകമഹായുദ്ധവും പിശാചിന്റെ ക്രോധത്തിന്റെ ഒരു പ്രകടനമായിരുന്നു. അങ്ങനെ രണ്ടു യുദ്ധങ്ങളുടെയും അവ ഉല്പാദിപ്പിച്ച മുഴു ദുരിതത്തിന്റെയും മൂലകാരണക്കാരൻ അവനാണ്. ആഷ്വിറ്റ്സ് മൂലം ജർമ്മൻകാരോടും പേൾഹാർബർ മൂലം ജപ്പാൻകാരോടും ചില ആളുകൾക്കുള്ള കോപം അമർത്തുന്നതിന് പ്രയാസമാണെന്നു കണ്ടെത്തുന്നു എന്നത് മനസ്സിലാക്കാവുന്നതാണ്. നേരെ മറിച്ച് ഡ്രെസ്ഡൻ മൂലം ബ്രിട്ടീഷുകാരോടും ഹിറോഷിമാ മൂലം അമേരിക്കക്കാരോടും ചിലർക്ക് കോപം തോന്നുന്നു. ദേശീയവും വ്യക്തിപരവുമായ വിദ്വേഷം ഒരു വിഷമമേറിയ മരണം മരിച്ചു. എന്നാൽ കൂടുതൽ ഉചിതമായി തങ്ങളുടെ കോപം പിശാചായ സാത്താനിലേക്കു തിരിച്ചു വിടുന്ന ക്രിസ്ത്യാനികളുടെ ചിന്തയെ അവ നിയന്ത്രിക്കുകയില്ല.
പെട്ടെന്നുതന്നെ ദൈവരാജ്യം പിശാചിനെ നശിപ്പിക്കയും മുഴുമനുഷ്യവർഗ്ഗത്തിന്റെയും പ്രശ്നങ്ങളെ പരിഹരിക്കയും ചെയ്യും. യഹോവയുടെ സാക്ഷികൾ, 1939-ൽ 71,509 ആയിരുന്നതിൽ നിന്ന് 1945-ൽ 1,41,609 ആയി വളർന്ന തങ്ങളുടെ നിരകൾ, രണ്ടാം ലോകമഹായുദ്ധം അവസാനിച്ച അവസരത്തിൽ ഒരു വിപുലമായ രീതിയിൽ പ്രസംഗിക്കപ്പെടാൻ ആഗ്രഹിച്ച സുവാർത്ത ഇതാണ്. “നാസ്തിയായ ഒരു സമാധാനത്തിൻ മദ്ധ്യേ വഞ്ചകമായ സമൃദ്ധി” അപ്രകാരം ചെയ്യുന്നതിൽ നിന്ന് അവരെ തടഞ്ഞില്ല. ഞങ്ങളുടെ അടുത്ത ലക്കത്തിൽ അതിനെക്കുറിച്ച് വായിക്കുക. (g87 5/8)
[അടിക്കുറിപ്പുകൾ]
a ഹിറ്റ്ലർ മറ്റൊരു മൂന്നുമാസത്തേക്കുകൂടി ചെറുത്തു നിന്നിരുന്നെങ്കിൽ, ജർമ്മനിക്ക് ഒരു ആറ്റം ബോംബിനാൽ അടിക്കപ്പെട്ട ആദ്യത്തെ രാജ്യം എന്ന ആശങ്കാകുലമായ ഖ്യാതിയുണ്ടായിരിക്കുമായിരുന്നു.
b നൂറംബർഗ് വിചാരണയിൽ വിസ്തരിക്കപ്പെട്ട 22 ഉന്നത നാസികളിൽ 12 പേരെ വധശിക്ഷയ്ക്കു വിധിച്ചു; 3 പേർ മാത്രം മോചിതരായി; മറ്റുള്ളവർ പത്തുവർഷം മുതൽ ജീവപര്യന്തം വരെയുള്ള തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു.
[11-ാം പേജിലെ ചതുരം]
അഗ്നിജ്വാലയുടെ ഒരു ബൃഹത്തായ സമുദ്രം
“മുഴു ഡ്രെസ്ഡൻ നഗരവും പ്രകമ്പനം കൊള്ളുകയായിരുന്നു. സ്ഫോടനബോംബുകൾ പെട്രോളും ഫോസ്ഫറസും പോലുള്ള മഴ ഛർദ്ദിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളിൽനിന്ന് തെരുവുകളിലേക്ക് തീജ്വാലകൾ കുതിച്ചു ചാടി, അത് റോഡിലെ കറുത്ത കീലിന് തീപിടിപ്പിക്കയും ചൂടുപിടിച്ച് ചുമക്കുന്നതിനിടയാക്കുകയും ചെയ്തു. അത് നാലു കിലോമീറ്റർ വീതിയും ഏഴു കിലോമീറ്റർ നീളവും ഉള്ള അഗ്നിജ്വാലയുടെ ഒരു ബൃഹത്തായ സമുദ്രമായിരുന്നു. എഴുപതിനായിരം ആളുകൾ ജീവനോടെ ദഹിപ്പിക്കപ്പെട്ടു, ബോംബുകളാൽ ചീന്തപ്പെട്ടു, ഭിത്തികൾ വീണ് തകർക്കപ്പെട്ടു, പുകമൂലം ശ്വാസംമുട്ടി മരിച്ചു. അനന്തരഫലമായുണ്ടായ ഭയങ്കര അഗ്നിക്കൊടുങ്കാറ്റ് സകലതിനെയും വായുവിലേക്ക് എറിഞ്ഞു—ഗൃഹോപകരണങ്ങൾ, ഉവ്വ് ആളുകൾ പോലും അഗ്നിച്ചുഴിയിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. പഴയ ചന്തയിൽ മൂന്നു മീറ്റർ ചുറ്റളവുള്ള ഒരു വാട്ടർ ടാങ്കുണ്ടായിരുന്നു. സംഭ്രാന്തരായ ആളുകൾ സംരക്ഷണത്തിനുവേണ്ടി വെള്ളത്തിൽ കുതിച്ചു ചാടി, അവിടെ അവർ മുങ്ങിച്ചാവുകയോ ശ്വാസംമുട്ടിമരിക്കുകയോ ചെയ്തു; ചുരുക്കംപേർ ജീവനോടെ പുറത്തുവന്നു. കരിഞ്ഞ ശവശരീരങ്ങൾ മാത്രമാണ് കണ്ടെടുക്കപ്പെട്ടത്. മരിച്ചവരെ അടക്കം ചെയ്യുന്നത് അസാദ്ധ്യമായിരുന്നു; അവ കേവലം കൂനകൂട്ടുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു, ഈ കൂനകൾ തുടർച്ചയായി ദിവസങ്ങളോളം കത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഭവനം പൂർണ്ണമായി ദഹിപ്പിക്കപ്പെട്ടു. ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ട ജോസിയെയും അവളുടെ അഞ്ചു വയസ്സുണ്ടായിരുന്ന കൊച്ചു കുഞ്ഞിനെയും നഷ്ടപ്പെട്ടു.”—ഡ്രെസ്ഡൻ വാസികളായ എച്ച്., എസ്. എം.
“ആകാശത്തുനിന്ന് നഗരം വളരെ മനോഹരമായി ദീപാലംകൃതമായി കാണപ്പെട്ടു . . . മദ്ധ്യത്തിൽ വിവിധ നിറങ്ങളോടുകൂടിയ തീകൊണ്ട് . . . അതിന്റെ ബീഭത്സമായ മനോഹാരിത നിമിത്തം ആ ഭീകരതയെല്ലാം ഉണ്ടായിരുന്നിട്ടും അത് യഥാർത്ഥത്തിൽ എന്നെ ഞെട്ടിച്ചില്ല.”—പേർ വെളിപ്പെടുത്താത്ത റോയൽ എയർഫോഴ്സ് ബോംബർ പൈലറ്റ്
[14-ാം പേജിലെ ചതുരം]
വാർത്ത ഉളവാക്കിയ മറ്റ് ഇനങ്ങൾ
1944—പോപ്പ് യുദ്ധം ചെയ്തുകൊണ്ടിരുന്ന രാഷ്ട്രങ്ങളോട് ബോംബാക്രമണത്തിൽനിന്ന് റോമിനെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു
1945—അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതിന് ഐക്യ രാഷ്ട്ര സംഘടന സ്ഥാപിച്ചു
കരിഞ്ചന്ത വ്യാപകമായപ്പോൾ യൂറോപ്പിലേക്ക് ആഹാരവും വസ്ത്രവും മരുന്നുകളും അയയ്ക്കുന്നതിന് കെയർ (CARE) [Cooperative for American Relief to Everywhere] സ്ഥാപിച്ചു
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനമാസങ്ങളിൽ കൂടുതലായി 13 രാജ്യങ്ങൾ, അവയിൽ 7 എണ്ണം തെക്കെ അമേരിക്കയിലുള്ളവ, ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു
ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം നിയമമായിത്തീരുന്നു
രക്തരഹിതവിപ്ലവം ബ്രസീലിന്റെ പ്രസിഡണ്ടായിരുന്ന ഗെട്ടുലിയൊ വാർഗാസിന്റെ 15 വർഷത്തെ ഭരണം മറിച്ചിട്ടു
[12-ാം പേജിലെ ചിത്രങ്ങൾ]
ജർമ്മൻ V-1 മിസൈലും (വലത്ത്) V-2 റോക്കറ്റും (താഴെ) രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചപ്പോൾ
[കടപ്പാട്]
Imperial War Museum, London
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Air Force photo