ഒരു പ്രശാന്ത ലോകത്തിൽനിന്ന്
അത് അതിരാവിലെ അഞ്ചുമണിക്കായിരുന്നു. എന്റെ ഭർത്താവായ ബേസിലും ഞാനും പുതപ്പുകൾ പുതച്ച് സുഖമായി കിടക്കുകയായിരുന്നു. അദ്ദേഹം എന്നെ തട്ടിയിട്ട് പതുക്കെ മന്ത്രിച്ചു, “ഹണീ, മഴ പെയ്യുന്നുണ്ട്.” കിടക്കയിൽ കിടന്നുകൊണ്ട് വീടിനെതിരെ ശാന്തമായി മഴ പൊഴിയുന്ന ശബ്ദം കേൾക്കുന്നത് എനിക്കെന്തിഷ്ടമായിരുന്നു! എന്നാൽ എട്ടുവർഷക്കാലത്ത് മഴ പെയ്യുമ്പോൾ ബേസിൽ എന്നോടു പറയണമായിരുന്നു. കാരണം എനിക്ക് അത് കേൾക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും ഈ പ്രാവശ്യം വ്യത്യസ്തമായിരുന്നു. ഞാൻ പെട്ടെന്ന് നിവർന്നിരുന്നു. എനിക്കതു കേൾക്കാൻ കഴിയുമായിരുന്നു! വർഷങ്ങളായി ആദ്യമായിട്ടാണ് എനിക്ക് ആ മനോഹരമായ ശബ്ദം കേൾക്കാൻ കഴിഞ്ഞത്!
വർഷങ്ങളായി ഞാൻ കേൾക്കാതിരുന്ന പരിചിത ശബ്ദങ്ങൾ ആദ്യം കേൾക്കുന്നത് ഇപ്പോഴായിരുന്നില്ല. കഴിഞ്ഞ ആഴ്ച ശബ്ദങ്ങളുടെ സ്വരമേള നിറഞ്ഞതായിരുന്നു—ഫർണസ് ഫാൻ കറങ്ങുന്ന പർപർശബ്ദം, റെറലഫോൺ ഡയലിന്റെ നിരന്തര ഹംശബ്ദം, അടുക്കളയിലെ തറയിലൂടെ നടക്കുമ്പോഴത്തെ എന്റെ സ്വന്തം കാൽപെരുമാററം. മിക്കവർക്കും വളരെ സാധാരണമായ ഈ ശബ്ദങ്ങൾ എന്റെ കാതുകൾക്കു സംഗീതമായിരുന്നു.. എന്റെ കേൾവി തിരിച്ചുകിട്ടിയിരുന്നു! ഞാൻ എന്റെ കഥ നിങ്ങളോടു പറയട്ടെ.
നേരത്തെയുള്ള രോഗനിർണ്ണയം
ചെറുപ്പവും സമർപ്പിതയുമായിരുന്ന ഞാൻ 1958-ൽ ഒരു മുഴുസമയ ബൈബിളുപദേഷ്ടാവെന്ന നിലയിലുള്ള എന്റെ ജീവിതവൃത്തിയിൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ 30 വർഷം കഴിഞ്ഞ് ഞാൻ അതേ പ്രവർത്തനഗതിയിൽ തുടരുകയാണ്. 1970കളുടെ തുടക്കത്തിൽ ബേസിലും ഞാനും ദൈവവചനത്തിലെ അത്ഭുത സത്യങ്ങൾ സംബന്ധിച്ച് അടഞ്ഞ കാതുകൾ തുറക്കാനും ആത്മീയകാഴ്ച നേടാനും ആളുകളെ സഹായിച്ചുകൊണ്ടിരിക്കവേ എന്റെ സ്വന്തം ശാരിരികകേൾവി ശല്യകരമാംവിധം മന്ദമായിത്തീർന്നു.
ഞാൻ 1977-ൽ കാലിഫോർണിയാ, സാൻ പെഡ്രോയിലെ ഒരു ഡോക്ടറെ സമീപിച്ചു. അദ്ദേഹം എന്നെ “ഓടോ സ്ക്ലെറോസിസ്” എന്ന പദം പരിചയപ്പെടുത്തി. അത് സാധാരണമായ ഒരു പാരമ്പര്യരോഗമാണെന്നും ഒരു ശസ്ത്രക്രിയക്ക് എന്റെ കേൾവിയെ മെച്ചപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഓപ്പറേഷന്റെ സാദ്ധ്യതയുള്ള പാർശ്വഫലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് ഇറങ്ങിപ്പോകുകയും: ‘എനിക്കതു വേണ്ട! അതുപോലെയുള്ള കാര്യങ്ങൾ എനിക്കു സംഭവിക്കുന്നില്ല’ എന്ന് എന്നോടുതന്നെ ആത്മസംതൃപ്തിയോടെ പറയുകയും ചെയ്തു.
എന്റെ പ്രശാന്ത ലോകത്തിലേക്കു പ്രവേശിക്കുന്നു
അടുത്ത മൂന്നു വർഷക്കാലത്ത് ഞാൻ പ്രശാന്തമൃദുലമായ ഒരു ലോകത്തിലേക്ക്—യാതൊരു പശ്ചാത്തല ശബ്ദവുമില്ലാത്ത ഒരു ലോകത്തിലേക്കു പ്രവേശിച്ചുതുടങ്ങി. ആളുകൾ പിറകിൽനിന്ന് എന്റെ മുമ്പിലേക്ക് ഒളിച്ചുവന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതുപോലെ തോന്നി. എന്റെ ഭർത്താവിന്റെ കാർ വഴിയിലേക്കിറങ്ങുന്ന പുട്ട്-പുട്ട് ശബ്ദം പൊയ്പ്പോയിരുന്നു. അദ്ദേഹവും ഞാൻ ഇതികർത്തവ്യതാമൂഢയാകത്തക്കവണ്ണം എന്നെ പേടിപ്പിച്ചുകൊണ്ട് പെട്ടെന്ന് വീട്ടിൽ പ്രത്യക്ഷപ്പെടുമായിരുന്നു! എനിക്ക് ആളുകളുടെ അധരങ്ങൾ കാണാൻ പാടില്ലാതെ അവർ സംസാരിക്കുമ്പോൾ അവരുടെ ശബ്ദത്തിന്റെ ധ്വനി മറേറതോ ദിശയിൽനിന്ന് വരുന്നതായി തോന്നിയതുകൊണ്ട് അത് എന്നെ അലോസരപ്പെടുത്തി. ഞാൻ അവരുടെ സംസാരശേഷം തെററായ വിധത്തിൽ പ്രതികരിക്കുന്നില്ലെന്ന് തിട്ടപ്പെടുത്താൻ ഏകാഗ്രമായി അവരുടെ മുഖഭാവങ്ങൾ നിരീക്ഷിക്കുമായിരുന്നു. ഞാൻ ഭക്ഷണം ചവക്കുമ്പോൾ സംഭാഷണം കേൾക്കുന്നതിന് ഞാൻ അതു നിർത്തണമായിരുന്നു. മന്ദസ്വരമുള്ള അദ്ധ്യേതാക്കളുമായി ബൈബിളദ്ധ്യയനങ്ങൾ നടത്തുമ്പോൾ എനിക്കനുഭവപ്പെട്ട രോഗമൂർച്ഛയും മിക്കവാറുമുള്ള ഭയവുമായിരുന്നു ഏററവും ഭയങ്കരം. എന്തുകൊണ്ടെന്നാൽ എനിക്കവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ എപ്പോഴും കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂർ കഴിയുമ്പോഴേക്ക് ഞാൻ ക്ഷീണിച്ചവശയാകുമായിരുന്നു.
വാച്ച്ടവർസൊസൈററി പയനിയർസേവനസ്കൂളിൽ സംബന്ധിക്കാൻ എന്നെ ക്ഷണിച്ച 1980-ൽ ഒരു വഴിത്തിരിവുണ്ടായി—ബൈബിൾ പ്രബോധനത്തിന്റെ രണ്ടാഴ്ചത്തെ ഒരു പഠനപദ്ധതിയായിരുന്നു അത്. ഈ പദ്ധതിക്കുവേണ്ടി ഞാൻ അനേകവർഷങ്ങൾ കാത്തിരിക്കയായിരുന്നു. എന്നാൽ എനിക്കു വ്യക്തമായി കേൾക്കാൻ പാടില്ലെങ്കിൽ എനിക്ക് സ്കൂളിൽനിന്ന് പ്രയോജനം നേടാൻ ഇപ്പോൾ കഴിയുമായിരുന്നില്ല. ഈ സമയത്ത് മറെറാരു വൈദ്യോപദേശം തേടാൻ ഞാൻ തീരുമാനിച്ചു.
ഡോക്ടറുടെ ഓഫീസിൽ ഈ പ്രാവശ്യം ഞാൻ ഒരു നരച്ച, ദീർഘകായനായ, ഓടോളജിസ്ററിന്റെ മുമ്പിലായിരുന്നു ഇരുന്നിരുന്നത്. അദ്ദേഹത്തിന് സൗമ്യതയുള്ള ഒരു മുഖവും സമീപിക്കാവുന്ന രീതിയുമാണ് ഉണ്ടായിരുന്നത്. “സാൻ പെഡ്രോ ഡോക്ടറോടു ഞാൻ യോജിക്കുന്നു, നിങ്ങൾക്ക് ഓടോസ്ക്ലെറോസിസ് ഉണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്റെ ചോദ്യങ്ങൾ ശ്രദ്ധിക്കയും ഉത്തരം തരുന്നതിന് മുമ്പ് തനിക്കു മനസ്സിലാകുന്നുണ്ടെന്ന് തിട്ടപ്പെടുത്തുകയും ചെയ്തതുകൊണ്ട് എനിക്ക് അദ്ദേഹത്തിൽ വിശ്വാസം തോന്നിത്തുടങ്ങി. അദ്ദേഹം ഒരു ശ്രോതാവായിരുന്നു! ഓടോസ്ക്ലെറോസിസ് എന്താണെന്ന് വിശദീകരിക്കാൻ അദ്ദേഹം സമയമെടുക്കുകയും വായിക്കുന്നതിന് എനിക്ക് സാഹിത്യം തരികയും ചെയ്തു. അദ്ദേഹം ശ്രദ്ധാലുവാണെന്ന് തോന്നിയതുകൊണ്ട് എനിക്ക് സുഖാനുഭൂതിയുണ്ടായി.
ഓടോസ്ക്ലെറോസിസ്—അതെന്താണ്?
ഓടോ (ചെവി എന്നതിന്റെ ഗ്രീക്ക്) എന്നും സ്ക്ലെറോസിസ് (“കട്ടിയാകൽ” എന്നതിന്റെ ഗ്രീക്ക്) എന്നുമുള്ള പദങ്ങൾ എന്റെ ചെവിയിൽ സംഭവിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് എനിക്ക് ഒരു സൂചന നൽകി. ചെവിമദ്ധ്യത്തിലെ ചെറിയ അസ്ഥികളെക്കുറിച്ച്—കൊട്ടുവടി, അടകല്ല്, സ്റെററപ്പ്,—എന്നിവയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ എന്നേപ്പോലെ ഈ ചെറിയ ഘടനകളിൽ തൽപ്പരരല്ലായിരിക്കാം, എന്നിരുന്നാലും നാം അവയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. എന്നെ വ്യക്തിപരമായി ബാധിച്ചതുവരെ ഞാൻ അവയുടെ പേരുകൾ പഠിച്ചിരുന്നില്ല—മാല്യസ്, ഇൻകസ്, സ്റേറപ്സ്. സ്റേറപ്സ് (അല്ലെങ്കിൽ സ്റെററപ്സ്) മിഡിൽ ഇയർ ട്രാൻസ്ഡ്യൂസർ ചെയിനിൽ അവസാനത്തെ കണ്ണിയാണ്. സാധാരണയായി, ഒടോസ്ക്ലെറോസിസ് സ്റേറപ്സിലേക്കു പരക്കുന്നു, അസ്ഥി കട്ടിയാകുമ്പോൾ അകത്തെ ചെവിയിലെ ദ്രാവകത്തിലേക്ക് അത് മാററുന്ന കമ്പനങ്ങൾക്ക് അധികമധികം തീവ്രത കുറയുന്നു. അത് കേൾവി നഷ്ടത്തിൽ (കണ്ടക്ററീവ് ഹിയറിംഗ് ലോസ്) കലാശിക്കുന്നു. സ്റേറപ് ഡയൽ ഒടോസ്ക്ലെറോസിസ് സാധാരണയായി ശസ്ത്രക്രിയകൊണ്ടു ശരിയാക്കാവുന്ന അത്തരം ഒരു ബധിരതയാണ്.
ഞാൻ പഠിച്ച ആദ്യ സംഗതികളിലൊന്ന് ഇത്തരം കേൾവിനഷ്ടം എന്നാലെന്താണെന്നുള്ളതായിരുന്നു. അത് കേവലം ശബ്ദത്തെ തടയുന്ന ഏതോ അവസ്ഥ നിമിത്തം മദ്ധ്യകാതിലൂടെ ശബ്ദം വഹിക്കപ്പെടാത്തതാണ്. എന്നാൽ അപ്പോഴും നല്ല നാഡീപ്രവർത്തനമുണ്ടെങ്കിൽ ഒരുവന് ശസ്ത്രക്രിയ ഫലിക്കും. സന്തോഷകരമെന്നു പറയട്ടെ, എനിക്ക് നല്ല നാഡീപ്രവർത്തനമുണ്ടായിരുന്നു.
സ്റ്റേപ്സ് നീക്കംചെയ്യുന്നു
സ്റേറപ്സ് ഓപ്പറേഷന്റെ സമയത്ത് എല്ലാം ശാന്തമായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു, എന്നാൽ നേരേ മറിച്ചാണ് സംഭവിച്ചത്. ചെവി മരപ്പിച്ചിട്ടും, ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ചുകൊണ്ടും കർണ്ണചാലിലൂടെ കടന്നും ഡോക്ടർ സ്റേറപ്സ് നീക്കംചെയ്യുകയും അതിനു പകരം ഒരു വയർ പ്രോസ്തസിസ് സ്ഥാപിക്കുകയുംചെയ്തപ്പോൾ ഞാൻ ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേട്ടു. പിന്നീട്, ശസ്ത്രക്രിയാമേശയിൽ കിടക്കുമ്പോൾത്തന്നെ ഞാൻ മണിപോലെ വ്യക്തമായ ഒരു ശബ്ദംകേട്ടു—ഡോക്ടർ നേഴ്സിനോടു സംസാരിക്കുന്നതായിരുന്നത്. അടുത്തതായി “എങ്ങനെയിരിക്കുന്നു?” എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. “എനിക്ക് എല്ലാം കേൾക്കാം” എന്നു ഞാൻ ഉദ്ഘോഷിച്ചു. എന്നാൽ ചെവിയിലെ നീരു നിമിത്തം പെട്ടെന്നുതന്നെ എന്റെ കേൾവി പിന്നോക്കം പോകുമെന്നും ഏതാനും ആഴ്ചകൾക്കുശേഷമേ വീണ്ടും കേൾവി മെച്ചപ്പെടുകയുള്ളുവെന്നും അദ്ദേഹം എനിക്കു മുന്നറിയിപ്പു നൽകി.
ഓപ്പറേഷൻമുറിയിൽനിന്നു ഡോക്ടർ പോകുന്നതിനു മുമ്പ് ഒരു ചെറിയ പ്ലാസ്ററിക്ക് പാത്രത്തിൽ അദ്ദേഹം എന്റെ സ്റേറപ്പുകൾ എനിക്കു തന്നു. ഞാൻ അതിശയിച്ചുപോയി. വളരെ ചെറുത്! ചെറുതെങ്കിലും പ്രധാനപ്പെട്ട അത്തരം വസ്തുക്കൾ ഉണ്ടാക്കിയതിൽ യഹോവയാം ദൈവം എത്ര വലിയവനാണെന്ന് ഞാൻ നിമിഷ നേരത്തേക്കു ചിന്തിച്ചു. ഞാൻ സങ്കീർത്തനക്കാരന്റെ വാക്കുകൾ ഓർത്തു: “ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെട്ടപ്പോൾ എന്റെ അസ്ഥികൾ നിന്നിൽനിന്ന് മറഞ്ഞിരുന്നില്ല . . . എന്റെ ഭ്രൂണത്തെപ്പോലും എന്റെ കണ്ണുകൾ കണ്ടു, നിന്റെ പുസ്തകത്തിൽ അതിന്റെ സകല ഭാഗങ്ങളും എഴുതപ്പെട്ടിരുന്നു.” അതെ, മനുഷ്യശരീരത്തിലെ ഏററം ചെറിയ അസ്ഥിയായ സ്റേറപ്പുകൾ പോലും ഗർഭാശയത്തിൽ കണക്കിലെടുക്കപ്പെട്ടിരുന്നു.—സങ്കീർത്തനം 139:15,16.
കേൾക്കുന്നതിനും നന്നായി ആശയവിനിമയംചെയ്യുന്നതിനുമുള്ള പ്രാപ്തി നമ്മുടെ സ്രഷ്ടാവിൽനിന്നുള്ള ഒരു അത്ഭുതകരമായ ദാനമാണ്. ആ പ്രാപ്തി നഷ്ടപ്പെടുന്നത് തീർച്ചയായും ഒരു വലിയ നഷ്ടമാണ്. അതു നഷ്ടപ്പെട്ടശേഷം തിരിച്ചുകിട്ടുന്നത് അതിനേക്കാൾ പുളകപ്രദമാണ്. എന്റെ പ്രശാന്ത ലോകം വിട്ടുപോരാൻ കഴിഞ്ഞതിൽ ഞാൻ എത്ര നന്ദിയുള്ളവളാണ്! (g88 7/8)
[19-ാം പേജിലെ ചതുരം]
നിങ്ങൾ കേട്ടിട്ടുണ്ടോ?
ബധിരത സംബന്ധിച്ച ചികിൽസയിലുണ്ടായിട്ടുള്ള പിൻവരുന്ന വികാസങ്ങളെസംബന്ധിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
◼ മെനിയേഴ്സ് രോഗം ഡോക്ടർ വില്യം ഹൗസും ലോസ് ആൻജലീസിലെ ഹൗസ് ഇയർ ഇൻസ്ററിററ്യൂട്ടും വികസിപ്പിച്ചെടുത്ത ഒരു ഷണ്ട്ററ്യൂബ് കടത്തി ശസ്ത്രക്രിയയിലൂടെ ഇപ്പോൾ ചികിൽസിക്കുന്നുണ്ട്. അത് സമനില പാലിക്കുന്നതിലുള്ളള ഗുരുതരമായ പ്രശ്നങ്ങളും ഒടുവിൽ ബധിരതയും വരുത്തിക്കൂട്ടുന്ന ചെവിക്കകത്തെ ഒരു വ്യാധിയാണ്.
◼ ഗണ്യമായി ബധിരതയുള്ളവർക്ക് ശ്രുതിതട പ്രതിഷ്ടാപനങ്ങളിലെ നേട്ടങ്ങളിലായിരിക്കാം പ്രത്യാശ സ്ഥിതിചെയ്യുന്നത്. ഈ പ്രതിഷ്ടാപനത്തിൽ ഒരു ചെറിയ ഇലക്ട്രോണിക് സംവിധാനം ചെവിയിൽ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുന്നതാണ് ഉൾപ്പെട്ടിരിക്കുന്നത്. അത് ശരീരത്തിൽ ധരിക്കുന്ന ഒരു മൈക്രോഫോണും സ്പീച്ച്പ്രോസസറും മുഖേന പ്രവർത്തനനിരതമാക്കപ്പെടുന്നു. ഈ സംവിധാനങ്ങൾ ശബ്ദവീചികളെ വൈദ്യുത പ്രവാഹമാക്കി മാററുന്നു. തലച്ചോറിലേക്കു സന്ദേശങ്ങൾ പ്രേഷണംചെയ്യുന്നതിന് പ്രതിഷ്ഠാപനത്തിലൂടെ കറൻറ് ശ്രവണ നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുന്നു. തലച്ചോർ ഈ ഉത്തേജനങ്ങളെ ശബ്ദമായി തിരിച്ചറിയുന്നു. അങ്ങനെ, പ്രതിഷ്ടാപന രോഗി നിശ്ബ്ദതയുടെ ലോകത്തിൽനിന്ന് ശബ്ദത്തിന്റെ ലോകത്തിലേക്കു മാററപ്പെടുന്നു. കേൾവിയുടെ സ്ഫുടത വളരെ പരിമിതമാണെങ്കിലും രോഗി തന്റെ പരിസ്ഥിതിയുമായി സമ്പർക്കത്തിലാക്കപ്പെടുന്നു. അത് ആശയവിനിയമം ചെയ്യുന്നതിനും പരിസ്ഥിതിപരമായ ശബ്ദങ്ങളെ വേർതിരിച്ചറിയുന്നതിനും സ്വന്തം ശബ്ദത്തെ നിയന്ത്രിക്കുന്നതിനും അയാളെ സഹായിക്കുന്നു. ഇതുവരെ ഏതാണ്ട് 400 രോഗികൾക്ക് ഏതെങ്കിലും രൂപത്തിലുള്ള ശ്രുതിതട പ്രതിഷ്ഠാപനം നടത്തിയിട്ടുണ്ട്. ഈ പ്രതിഷ്ഠാപനത്തിന്റെ ഉപയോഗത്തിൽ ഇതിലും കൂടിയ അഭിവൃദ്ധി വരുമാറ് ഭാവി ശോഭനമായി കാണപ്പെടുന്നു.
[20-ാം പേജിലെ ചതുരം]
കേൾവിക്കു തകരാറുണ്ടായ ഒരാളുമായി ആശയവിനിയമം എങ്ങനെa
◼ നിങ്ങളുടെ സന്ദേശത്തിന്റെ വിഷയമെന്താണെന്ന് ആളിനോടു പറഞ്ഞുതുടങ്ങുകയും വിശേഷാൽ പ്രധാനമായ ആശയങ്ങളുടെ ഒരു കുറിപ്പ് തുടർന്നു കൊടുക്കുകയുംചെയ്യുക.
◼ വ്യക്തമായും അൽപ്പം സാവധാനത്തിലും എന്നാൽ സാധാരണസ്വരത്തിലും സംസാരിക്കുക.
◼ വ്യക്തിയെ അഭിമുഖീകരിച്ചു സംസാരിക്കുക, നിങ്ങളുടെ മുഖത്തു നല്ല വെളിച്ചം ഉണ്ടായിരിക്കുന്നത് ഏറെ നല്ലത്.
◼ സംസാരിക്കുമ്പോൾ ചവയ്ക്കുകയോ നിങ്ങളുടെ കൈകൾ നിങ്ങളുടെ മുഖത്തു വെക്കുകയോ ചെയ്യരുത്.
◼ മറെറാരു മുറിയിൽനിന്നോ വെള്ളമൊഴുകുന്നതുപോലെയുള്ള ഒഴിവാക്കാവുന്ന പശ്ചാത്തല ശബ്ദത്തിലൊ സംസാരിക്കുന്നത് ഒഴിവാക്കുക.
[അടിക്കുറിപ്പുകൾ]
a ന്യൂയോർക്ക് റ്റൈംസിന്റെ ആരോഗ്യവിദഗ്ദ്ധനായ ജയിൻ ഈ ബ്രൂഡിയിൽനിന്നുള്ള നിർദ്ദേശങ്ങൾ
[21-ാം പേജിലെ രേഖാചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സ്റേറപ്സ് ഓപ്പറേഷൻ
സ്റെറപ്പ് 1: സ്റേറപ്സ് ഒടോസ്ക്ലെറോസിസ്
സ്റെറപ്പ് 2: സ്റേറപ്സ് നീക്കംചെയ്യപ്പെടുന്നു
സ്റെറപ്പ് 3: സ്റേറപ്സിനു പകരം വയർ സ്ഥാപിക്കുന്നു
[19-ാം പേജിലെ ബെറ്റി ഇ സ്റ്റെററ്റിന്റെ ചിത്രം]