സ്പോർട്ട്സ് ലോകത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഇററലിയിലെ ഉണരുക! ലേഖകൻ
എതിർവശത്തെ റിപ്പോർട്ടുകൾ ഒരു ലാററിൻ അമേരിക്കൻ രാജ്യത്ത് ഏററവുമൊടുവിൽ അധികാരം പിടിച്ചെടുക്കാൻ നടന്ന വിപ്ലവത്തെയോ യൂറോപ്യൻമണ്ണിൽ എവിടെയെങ്കിലും നടന്ന ഭീകരപ്രവർത്തകരുടെ മറെറാരു ആക്രമണത്തെയോ വർണ്ണിക്കുന്നുവോ? ഇല്ല, ഒരു ഇററാലിയൻ പത്രം പ്രസ്താവിക്കുന്നതുപോലെ, ഇവയും സമാനമായ മററു റിപ്പോർട്ടുകളും “സാധാരണമായ ഒരു ഭയങ്കര സ്പോർട്ട്സ്ദിനത്തെ” സംബന്ധിച്ചുള്ളതാണ്.
സ്പോർട്ട്സും അക്രമവും ഈ നാളുകളിൽ കൈകോർത്തുനീങ്ങുന്നതായി തോന്നുന്നു. ദൃഷ്ടാന്തത്തിന്, അനേകർ ഇപ്പോഴും 1985 മെയ് 29-ലെ സംഭവം ഓർക്കുന്നുണ്ട്. അന്ന് യൂറോപ്യൻ ചാമ്പ്യൻസ് കപ്പ് സോക്കർ കളികളുടെ ഫൈനലിനു മുമ്പ് സ്പോർട്ട്സ് ആരാധകർ തമ്മിൽ നടന്ന ഏററുമുട്ടലുകളിൽ 39 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നിരുന്നാലും, കളിക്കാരും കാണികളും നടത്തുന്ന അക്രമങ്ങളുടെ കഥകൾ സോക്കർപോലുള്ള ഒരൊററ കളിക്ക് പരിമിതപ്പെട്ടിരിക്കുന്നില്ല. അവ എല്ലാത്തരം കളികളിലും പൊട്ടിപ്പുറപ്പെടുന്നുണ്ട്—ബെയ്സ്ബോളിലും ബോക്സിംഗിലും ഹോക്കിയിലും.
“ഏററവും നല്ല മനുഷ്യൻ ജയിക്കട്ടെ” എന്നും “ജയിക്കുന്നതിനെക്കാൾ പങ്കെടുക്കുന്നതാണ് കൂടുതൽ പ്രധാനം” എന്നും മററുമുള്ള മൊഴികൾ സ്പോർട്ട്സ്ലോകത്തിൽ കുററിയററുപോയിരിക്കുകയാണ്. കളിക്കാരും കാണികളും തങ്ങളുടെ അധഃപതിച്ച വാസനകളും അനിയന്ത്രിതമായ ആക്രമണോത്സുകതയും മത്സരക്കളികളിൽ അഴിഞ്ഞാടാൻ അനുവദിക്കുന്നതെന്തുകൊണ്ട്? സ്പോർട്ട്സ്ലോകത്തിലെ അക്രമത്തിനു പിമ്പിലെന്താണുള്ളത്? പ്രശ്നം എത്ര ഗൗരവമുള്ളതാണ്? (g89 11/8)