ക്രിസ്ത്യാനികളായി ജീവിക്കാം
ഏതാണു മെച്ചം—ദൈവഭക്തിയോ കായികപരിശീലനമോ?
കായികപരിശീലനം പ്രയോജനമുള്ളതാണോ? ആണ്. പക്ഷേ ആത്മീയകാര്യങ്ങളോടുള്ള താരതമ്യത്തിൽ അതിന് അൽപ്പപ്രയോജനമേ ഉള്ളൂ. (1തിമ 4:8) അതുകൊണ്ട് ക്രിസ്ത്യാനികൾ സ്പോർട്സിന്റെ കാര്യത്തിൽ സമനിലയുള്ള വീക്ഷണം വെച്ചുപുലർത്തുന്നു.
സ്പോർട്സിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്ന ബോർഡിലെ രേഖാചിത്രീകരണം കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക:
1. ഏതെല്ലാം പ്രാപ്തികൾ വളർത്തിയെടുക്കാൻ സ്പോർട്സ് സഹായിക്കുന്നു?
2. ഒരു കളി നമുക്കു പ്രയോജനം ചെയ്യുമോ ഇല്ലയോ എന്നു കണ്ടെത്താൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ എന്തെല്ലാം?
3. ഏതെല്ലാം തരം സ്പോർട്സ് കാണാമെന്നും കളിക്കാമെന്നും തീരുമാനിക്കാൻ സങ്കീർത്തനം 11:5 സഹായിക്കുന്നത് എങ്ങനെ?
4. ഫിലിപ്പിയർ 2:3-ഉം സുഭാഷിതങ്ങൾ 16:18-ഉം അനുസരിച്ച്, കളികളിൽ ഏർപ്പെടുമ്പോൾ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം?
5. സ്പോർട്സ് കാണാനും കളിക്കാനും കണക്കിലധികം സമയം കളയാതിരിക്കാൻ ഫിലിപ്പിയർ 1:10 സഹായിക്കുന്നത് എങ്ങനെ?