കളികളെ അവയുടെ ഉചിതമായ സ്ഥാനത്ത് നിർത്തൽ
ആളുകൾ തങ്ങൾക്കിഷ്ടപ്പെട്ട കളികളിലേർപ്പെടുമ്പോൾ അവരുടെ ശരീരങ്ങൾ പ്രതികരിക്കുകയും വൈദഗ്ദ്ധ്യത്തിന്റെയോ സഹിഷ്ണുതയുടെയോ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്യവേ പുളകം കൊള്ളാറുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ ആസ്വദിക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ഒരുപക്ഷേ, കൂടുതൽ പേർ, മററുള്ളവർ കളിക്കുന്നത് കാണുന്നതിൽ നിന്നും സന്തോഷം അനുഭവിച്ചേക്കാം. അതുകൊണ്ട്, അവയുടെ ഉചിതമായ സ്ഥാനത്ത് നിർത്തുമ്പോൾ നല്ലതായ മററു പല കാര്യങ്ങളുംപോലെയാണ് കളികളും.
അതിങ്ങനെ ചിത്രീകരിക്കാം: സൂര്യപ്രകാശം ആസ്വദിക്കാൻ ആളുകൾ കടൽത്തീരത്ത് പോകുമ്പോൾ അത് അധികമായാൽ എന്ത് സംഭവിക്കും? അവർ തങ്ങളുടെ നല്ല സമയത്തെ നശിപ്പിക്കുന്നതും ഗുരുതരമായ അപകടം വരുത്തിയേക്കാവുന്നതുപോലുമായ വേദനാജനകമായ സൂര്യാതപമേല്ക്കേണ്ടിവരും. കളികൾ ഇതിന് സമാനമാണ്. ഒരല്പം നല്ലതാണ്, എന്നാൽ അമിതത്വം ഹാനികരമായിരുന്നേക്കാം.
കളികൾക്ക് നന്നായി അയവുവരുത്തുന്നതും രസിപ്പിക്കുന്നതുമായിരിക്കാൻ കഴിയും, എന്നാൽ അവ അവയിൽതന്നെ ലക്ഷ്യമായിത്തീരരുത്. അവ യഥാർത്ഥ സംതൃപ്തിയോ നിലനിൽക്കുന്ന സന്തോഷമോ കൈവരുത്തുന്നില്ല. നിർഭാഗ്യകരമായി, ഇത് തിരിച്ചറിയാൻ ഒരാൾക്ക് ചിലപ്പോൾ ഒരു ദുരന്തം ആവശ്യമായി വന്നേക്കാം. “എന്റെ സകല ട്രോഫികളും മെഡലുകളും, അവ ഒട്ടും പ്രാധാന്യമുള്ളവയല്ല” എന്ന് ഒരു പാലത്തിൽ നിന്ന് ചാടുകയും തളർന്നുപോകുകയും ചെയ്ത മേരി വസേററർ എന്ന വനിതാകായികതാരം വിശദീകരിച്ചു.
“ജീവിതത്തേക്കുറിച്ച് ഞാൻ അനേകം സത്യങ്ങൾ പഠിച്ചിരിക്കുന്നു,” അവൾ റിപ്പോർട്ടു ചെയ്തു. “അനവധി ആളുകൾ പൂർണ്ണതക്കും നേട്ടത്തിനും വേണ്ടി കഠിന പ്രയത്നം ചെയ്യുന്ന വഴികളിലൂടെയല്ല യഥാർത്ഥ സംതൃപ്തി കൈവരുന്നത് എന്നതാണ് ഒരു സംഗതി. ഏററവും മികച്ച വിദ്യാർത്ഥിയായിരുന്നതിൽ നിന്നോ സ്റേറററ് ചാമ്പ്യൻഷിപ്പ് ഓട്ടക്കാരിയായിരുന്നതിൽ നിന്നോ ഒരു ആകർഷണീയ ആകാരത്തിന്റെ ഉടമയായിരുന്നതിൽ നിന്നോ എനിക്ക് സംതൃപ്തി ലഭിച്ചില്ല.”
കാര്യങ്ങളിൽ കൂടുതൽ കർക്കശമായി കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യശാസ്ത്രജ്ഞനായ ജോൺ വിററ്വർത്ത് ഇങ്ങനെ കുറിക്കൊണ്ടു: “കളിയുടെ അവസാനം ആകെപ്പാടെ നിങ്ങൾക്കുള്ളത് കണക്കുകളുടെ ഒരു ലിസ്ററാണ്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നു തോന്നുന്നു. എന്നിരുന്നാലും അത് നമ്മുടെ സമൂഹത്തിന് ചേർന്നതാണെന്ന് ഞാൻ അനുമാനിക്കുന്നു.” ഇന്ന് കളികൾക്കുള്ള അമിതപ്രാധാന്യം യഥാർത്തിൽ പ്രാധാന്യമുള്ളവയെ സംബന്ധിച്ച ഒരു അയഥാർത്ഥ വീക്ഷണത്തിൽ കലാശിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിനാലിലെ ഒളിംപിക്സിൽ 200 മീററർ ഓട്ടത്തിൽ വിജയിച്ചതിനുശേഷം ഹെൻറി കാർ ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ഒളിംപിക്സ് ഗ്രാമങ്ങളിലേക്ക് ഓടിച്ചുപോയപ്പോൾ ആ സ്വർണ്ണമെഡലിൽ ഞാൻ ആദ്യമായി യഥാർത്ഥ നിരീക്ഷണം നടത്തി . . . വാസ്തവത്തിൽ ഞാൻ എന്നോടുതന്നെ ചോദിച്ചു: ‘എന്താണിത്! ഈ വർഷങ്ങളിലെല്ലാം ഞാൻ കഠിനാദ്ധ്വാനം ചെയ്തത് ഇത് നേടാനാണോ?’ ഞാൻ സന്തുഷ്ടനായിരിക്കേണ്ടിയിരുന്നപ്പോൾ ഞാൻ കുപിതനായിരുന്നു. അതൊരു യഥാർത്ഥ നിരാശയായിരുന്നു.” 1987-ലെ വേൾഡ് ബോക്സിംഗ് അസ്സോസ്സിയേഷൻ വെൽററർ വെയിററ് ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷം മർലോൺ സ്ററാർലിനും സമാനമായി അനുഭവപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഈ പദവി ‘ഡാഡീ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു’ എന്ന് എന്റെ കുട്ടി പറയുന്നതിനോട് ഒട്ടും കിടപിടിക്കുന്നില്ല.”
അതുകൊണ്ട് ഒരു പ്രധാന പാഠം പഠിക്കാൻ കഴിയും: കാര്യക്ഷമമായ ജോലി, കുടുംബം, അതിലുമുപരി ദൈവാരാധന ഇവക്ക് മുൻഗണന ലഭിക്കണം. “ശരീരാഭ്യാസം [കളികൾ പ്രദാനം ചെയ്യുന്നത്] അല്പം മാത്രം പ്രയോജനമുള്ളതാണ്” എന്ന് പറയുമ്പോൾ ബൈബിൾ ശരിയാണ്. (1 തിമൊഥെയോസ് 4:8, NW) അത് നമ്മുടെ ജീവിതത്തിൽ കളികൾക്കുള്ള ഉചിതമായ സ്ഥാനത്തെ സൂചിപ്പിക്കുന്നു. അതിന് രണ്ടാം സ്ഥാനമേ ഉണ്ടായിരിക്കാവൂ. കളികൾ വശ്യമായിരിക്കുന്നതിനാൽ അധികം പ്രാധാന്യമുള്ള കാര്യങ്ങൾ അവഗണിക്കപ്പെടാതിരിക്കാൻ ഒരു വ്യക്തി എപ്പോഴും ജാഗ്രതയുള്ളവനായിരിക്കണം.
അതുകൊണ്ട് സ്പോർട്സിനേക്കുറിച്ച് സംസാരിക്കുന്നതിനും അവ കാണുന്നതിനും കളിക്കുന്നതിനുമായി നിങ്ങൾ വളരെക്കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങൾ പരാതി പറഞ്ഞാൽ അതിനോട് സംവേദകത്വമുണ്ടായിരിക്കുക. കളികളോടുള്ള അഭിനിവേശത്തിൽ മാററം വരുത്തിയ തന്റെ ഭർത്താവിനെക്കുറിച്ച് ഒരു സ്ത്രീ നന്ദിപൂർവ്വം ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ അദ്ദേഹം എന്നോടും കുട്ടികളോടും ഒപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു. ചിലപ്പോൾ ടെലിവിഷനിൽ ഞങ്ങൾ ഒരു കളി കണ്ടേക്കാം, എന്നാൽ മിക്ക സായാഹ്നങ്ങളിലും ഞങ്ങൾ ഒന്നിച്ച് നടക്കുകയും ആ ദിവസത്തെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. ഇത് വളരെ ഉല്ലാസകരമാണ്, സന്തുഷ്ടരായി നിലനില്ക്കാൻ ഇത് ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നു.”
സംഭവ്യമായ പ്രശ്നങ്ങളുടെ വീക്ഷണത്തിൽ എന്തുകൊണ്ട് പിൻവരുന്ന ചോദ്യത്തെ ആത്മാർത്ഥമായി അഭിമുഖീകരിച്ചുകൂടാ: കൊടുക്കേണ്ടതിൽകൂടുതൽ സമയവും ശ്രദ്ധയും ഞാൻ കളികൾക്കു കൊടുക്കുന്നുണ്ടോ? എന്നിരുന്നാലും, കളികളെ ഉചിതമായ സ്ഥാനത്ത് നിർത്തുക എന്ന ഈ കാര്യത്തിന് മററു വശങ്ങളുമുണ്ട്.
മത്സരത്തെ സംബന്ധിച്ചെന്ത്?
കളികൾ ഹാനികരമായിരിക്കാതെ പ്രയോജനപ്രദമായിരിക്കുന്നതിന് മത്സരത്തോടുള്ള ഒരു ശരിയായ മനോഭാവം പ്രധാനമാണ്. “[ചെറുപ്പക്കാർക്ക് വേണ്ടിയുള്ള] സ്പോർട്സ് എന്തുദ്ദേശ്യത്തിലാണെന്ന് മറന്നുകളയാൻ തക്കവണ്ണം പരിശീലകരും കായികാദ്ധ്യാപകരും മാതാപിതാക്കളും കുട്ടികൾ തന്നെയും വിജയിക്കുന്നതിൽ അത്ര ഏകാഗ്രമനസ്സുള്ളവരായിത്തീർന്നിരിക്കുന്നു.” ഇങ്ങനെയാണ് ഒരു പ്രൊഫഷണൽ ഹോക്കി ടീമിന്റെ ഡോക്ടർ വിലപിച്ചത്. സ്പോർട്സിന്റെ ഉദ്ദേശ്യം, അദ്ദേഹം പറഞ്ഞത്, “ഏകീകരിച്ചുള്ള യത്നവും, ശിക്ഷണവും വികസിപ്പിക്കുക, ശാരീരിക യോഗ്യത വളർത്തിയെടുക്കുക, എല്ലാററിലും പ്രധാനമായി, വിനോദിക്കുക” എന്നിവയായിരിക്കണം എന്നാണ്.
എന്നിരുന്നാലും സങ്കടകരമെന്ന് പറയട്ടെ, ജയിക്കുന്നതിനുള്ള ഊന്നൽ അനേകരുടേയും വിനോദത്തെ ക്ഷയിപ്പിച്ചിരിക്കുന്നു. സ്പോർട്സ് മനശ്ശാസ്ത്രജ്ഞനായ ബ്രൂസ് ഒജിൽവി ഇങ്ങനെ കുറിക്കൊണ്ടു, “10 പ്രമുഖ ലീഗ് ബേയ്സ്ബോൾ ക്യാമ്പുകളിലെ ഒന്നാം വർഷ കളിക്കാരുമായി ഞാൻ ഒരിക്കൽ അഭിമുഖസംഭാഷണം നടത്തിയപ്പോൾ 87 ശതമാനം പേരും തങ്ങൾ ലിററിൽ ലീഗ് ബേയ്സ്ബോൾ ഒരിക്കലും കളിച്ചില്ലായിരുന്നെങ്കിൽ എന്നാശിച്ചിരുന്നെന്ന് പറഞ്ഞു എന്തെന്നാൽ അത്, രസകരമായിരുന്ന ഈ കളിയിൽ നിന്ന് തങ്ങളുടെ സന്തോഷം എടുത്തുകളഞ്ഞു.” ഒരു ബന്ധപ്പെട്ട പ്രശ്നം, അമിതമായ മത്സരം അനവധി പരിക്കുകൾക്ക് ഇടയാക്കുമെന്നുള്ളതാണ്.
“നാം അന്യോന്യം പോരിനു വിളിച്ചും [മത്സരം ഇളക്കിവിട്ടുകൊണ്ട്, NW] അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുത്”എന്ന് പറഞ്ഞുകൊണ്ട് ബൈബിൾ മാർഗ്ഗനിർദ്ദേശം നൽകുന്നു, (ഗലാത്യർ 5:26) ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻസ് അനുസരിച്ച് “മത്സരം ഇളക്കിവിടുക” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുവാക്കിന്റെ അർത്ഥം “ക്ഷണിച്ചുവരുത്തുക,” “ഒരുവനെ പോരിനോ മത്സരത്തിനോ വെല്ലുവിളിക്കുക” എന്നാണ്. ആൻ അമേരിക്കൻ ട്രാൻസ്ലേഷൻ അതിങ്ങനെ പരിഭാഷപ്പെടുത്തുന്നു: “അഭിമാനഗർവ്വത്താൽ നമുക്കു പരസ്പരം വെല്ലുവിളിക്കാതിരിക്കാം.” “പരസ്യസംഘട്ടനത്തിലേക്ക് പരസ്പരം നിർബന്ധിച്ചുകൊണ്ട്,” എന്നാണ് ദ ന്യൂ വേൾഡ് ട്രാൻസ്ലേഷന്റെ അടിക്കുറിപ്പിൽ പകരമായി നൽകിയിരിക്കുന്നത്.
അതുകൊണ്ട്, മത്സരം ഇളക്കിവിടുന്നത് ഒരിക്കലും ബുദ്ധിയല്ലെന്നുള്ളത് വ്യക്തമാണ്. അത് നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നില്ല. നിങ്ങൾ ഒരു പരസ്യസംഘട്ടനത്തിലേർപ്പെടാൻ നിർബന്ധിക്കപ്പെടുകയും പരാജയമടയുകയും വിജയി പരിണതഫലത്തേക്കുറിച്ച് വീമ്പിളക്കുകയുമാണെങ്കിൽ അതിന് അപമാനകരമായിരിക്കാൻ കഴിയും. തീവ്രമായ ഒരു മത്സരമനോഭാവം സ്നേഹരഹിതമാണ്. (മത്തായി 22:39) അതേസമയം, മത്സരം സൗഹൃദപൂർവ്വവും നല്ലമനസ്ഥിതിയോടും കൂടെയാണ് നടത്തുന്നതെങ്കിൽ കളിയുടെ ആസ്വാദ്യതക്കും താൽപര്യത്തിനും അത് സംഭാവന ചെയ്യും.
ചിലർ മത്സരഘടകത്തെ ചുരുക്കിക്കൊണ്ട് കളിക്കാനുള്ള മാർഗ്ഗങ്ങൾ തേടാൻ ആഗ്രഹിച്ചേക്കാം. “13-ഓ 14-ഓ വയസ്സുവരെ കളികൾ കളികൾക്കുവേണ്ടി എന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഞാൻ,” എന്ന് ഒരു ഇംഗ്ലീഷ് ഫുട്ബോൾ പരിശീലകൻ പറഞ്ഞു. ഫലങ്ങളുടെ റെക്കോർഡോ ടീമുകളുടെ നിലയോ സൂക്ഷിക്കാതിരിക്കാൻ അദ്ദേഹം ശുപാർശ ചെയ്തു—“എത്തിപ്പിടിക്കാൻ പടികളോ ഫൈനലുകളോ വേണ്ട.” അതെ, വിജയിക്കുന്നതിനുള്ള ഊന്നൽ ഉചിതമായി ലഘൂകരിക്കണം അല്ലെങ്കിൽ പൂർണ്ണമായും എടുത്തുകളയണം.
കായികതാരങ്ങളോടുള്ള മനോഭാവം
കളികളെ അവയുടെ ഉചിതമായ സ്ഥാനത്തു നിർത്തുന്നതിൽ, കഴിവുള്ള പ്രശസ്തരായ കായികതാരങ്ങളോടുള്ള നമ്മുടെ മനോഭാവവും ഉൾപ്പെടുന്നു. മനസ്സിലാക്കാൻ കഴിയുന്നതുപോലെ, നാം അവരുടെ കായിക കഴിവുകളെയോ, അവരുടെ അതിശയകരമായ സാമർത്ഥ്യത്തെയോ പുകഴ്ത്തിയേക്കാം. എന്നാൽ അവരെ ആരാധനാപാത്രമാക്കണമോ? മിക്കപ്പോഴും ചെറുപ്പക്കാർ ഇത്തരം കായികതാരങ്ങളുടെ പടങ്ങൾ തങ്ങളുടെ മുറികളിൽ പ്രദർശിപ്പിക്കുന്നത് കാണാറുണ്ട്. ഇത്തരം വ്യക്തികളുടെ നേട്ടങ്ങൾ യഥാർത്ഥത്തിൽ ആദരവർഹിക്കുന്നതാണോ? ഒരുപക്ഷേ വസ്തുത, നേരെ വിപരീതമായിരിക്കാം.
“നാഷണൽ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ്” ടീമിലെ ഒരു പുതിയ കളിക്കാരൻ തന്റെ അനേകം സഹകളിക്കാരെയും ബഹുമാനത്തോടെയാണ് വീക്ഷിച്ചത്. എന്നാൽ അവരുടെ നടത്തയും മനോഭാവവും, അദ്ദേഹം പറഞ്ഞു, “എനിക്കവരോടുണ്ടായിരുന്ന ബഹുമാനവും മമതയും പൂർണ്ണമായും അപ്രത്യക്ഷമാകാൻ ഇടയാക്കി.” അദ്ദേഹം വിശദീകരിച്ചു: “ഉദാഹരണത്തിന്, അവർ പറയുമായിരുന്നു: ‘ഹേയ്, കഴിഞ്ഞ ആഴ്ചയിൽ ഞാൻ എന്റെ ഭാര്യയെ കൂടാതെ അഞ്ചു പെൺകുട്ടികളുമായി അത് നടത്തി.’ അപ്പോൾ ഞാൻ ആ വ്യക്തിയെ നോക്കി മനസ്സിൽ ചിന്തിച്ചു: ‘അപ്പോൾ ഇയാളെയാണ് ഞാൻ വിഗ്രഹമാക്കിയത്.’”
യഥാർത്ഥത്തിൽ, ഏതു മനുഷ്യനേയും വിഗ്രഹമാക്കുന്നത് അനുചിതമാണ്, അല്പം അഥവാ പരിമിതമായ പ്രയോജനമുള്ളതെന്ന് ബൈബിൾ പറയുന്ന പ്രവർത്തനങ്ങളിൽ മികച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് വിശേഷിച്ചും ശരിയായിരിക്കും. ദൈവത്തിന്റെ ദാസൻമാർ “വിഗ്രഹാരാധനയിൽ നിന്നും ഓടാൻ” ശക്തമായി ഉപദേശിക്കപ്പെട്ടിരിക്കുന്നു.—1 കൊരിന്ത്യർ 10:14, NW.
കളികൾ പ്രയോജനപ്രദമായിരിക്കുന്ന വിധം
നാം കണ്ടുകഴിഞ്ഞതുപോലെ, കളികളിൽനിന്നു ലഭിക്കുന്നതുപോലെയുള്ള ശരീരാഭ്യാസം “അല്പപ്രയോജനമുള്ള”താണെന്ന് ബൈബിൾ പറയുന്നു. (1 തിമൊഥെയോസ് 4:8) ഇതിങ്ങനെ ആയിരിക്കുന്നത് ഏതു വിധങ്ങളിലാണ്? കളികളിൽ നിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
റോമാ ചക്രവർത്തിയായിരുന്ന മാർക്കസ് ഒറീലിയസിന്റെ സ്വകാര്യ ഡോക്ടറായിരുന്ന രണ്ടാം നൂററാണ്ടിലെ ഗ്രീക്ക് ഡോക്ടർ ഗാലെൻ പൊതു ആരോഗ്യത്തിനു വ്യായാമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അദ്ദേഹം പന്തു കളികളെ ശുപാർശ ചെയ്തു, എന്തെന്നാൽ മുഴു ശരീരത്തിനും ഇവ സ്വാഭാവികമായ വിധത്തിൽ വ്യായാമം നൽകും. പന്തുകളികൾ സാധാരണയായി കളിക്കാൻ രസവുമാണ്, അതുകൊണ്ടു വ്യായാമത്തിന്റെ മററുരൂപങ്ങളിൽ ഏർപ്പെടുന്നതിനേക്കാൾ ഒരുവൻ താൻ ആസ്വദിക്കുന്ന ഈ കളികൾ കളിക്കാനാണ് കൂടുതൽ സാധ്യത.
സ്പോർട്സിൽ നിന്ന് ലഭിക്കുന്ന വ്യായാമം തങ്ങൾക്ക് ക്ഷേമത്തിന്റെ ഒരു ബോധം നൽകുന്നുവെന്ന് അനേകർ കണ്ടെത്തിയിട്ടുണ്ട്. ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമത്തിനോ കളിക്കോ ശേഷം തങ്ങൾ ഉൻമേഷവും വീര്യവും വീണ്ടെടുക്കുന്നതായി അവർക്ക് അനുഭവപ്പെടുന്നു. എന്നിരുന്നാലും ഇതിൽ അതിശയിക്കരുത്, എന്തുകൊണ്ടെന്നാൽ ഡോ. ഡൊരോത്തി ഹാരീസ് പറയുന്ന പ്രകാരം “വ്യായാമം പ്രകൃതിയുടെ അത്യുത്തമ പ്രശാന്തകനാ”ണ്.
ക്രമീകൃതവും താളാത്മകവുമായ വ്യായാമമുറകൾ, സാവകാശമുള്ള ഓട്ടം, കളികൾ മുതലായ ശാരീരിക വ്യായാമം നല്ല ആരോഗ്യത്തിന് പ്രധാനമായിരിക്കുന്നതായി ഇന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. “ശാരീരികമായി കഴിവുററ ആളുകൾ തങ്ങളുടെ പതിവുജോലികൾ ക്ഷീണിക്കാതെ അനായാസം നിർവ്വഹിക്കുകയും അതോടൊപ്പം അവർക്ക് മററ് താല്പര്യങ്ങൾക്കായി പിന്നെയും ഊർജ്ജം ശേഷിച്ചിരിക്കുകയും ചെയ്യും,” എന്ന് ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ സൂചിപ്പിക്കുന്നു. “ശാരീരികപ്രാപ്തിയില്ലാത്തവരേക്കാൾ മെച്ചമായി ഇക്കൂട്ടർക്ക് വാർദ്ധക്യത്തിന്റെ ഫലങ്ങളെ നന്നായി ചെറുത്തുനിൽക്കുന്നതിനും സാധിച്ചേക്കും.”
എന്നിരുന്നാലും, കളികൾ ഒരുവനെ എത്ര തന്നെ ശാരീരികകമായി കഴിവുററവനായിത്തീരാൻ സഹായിച്ചാലും, അതിന്റെ പ്രയോജനം പരിമിതമാണ്. മാനുഷിക ശ്രമങ്ങളാൽ വാർദ്ധക്യത്തെയും മരണത്തെയും പരാജയപ്പെടുത്താൻ കഴിയില്ല. അതിനാൽ, “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ” എന്ന് പറഞ്ഞതിനുശേഷം ബൈബിൾ പ്രസ്താവിക്കുന്നു: “ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.”—1 തിമൊഥെയോസ് 4:8.
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു മാത്രമേ നമുക്ക് ജീവൻ നൽകാൻ കഴിയൂ. അതുകൊണ്ട്, ദൈവത്തെ ബഹുമാനിക്കുക, ആരാധിക്കുക, സേവിക്കുക എന്നിവ ഉൾപ്പെടുന്ന “ദൈവഭക്തി”യേക്കാൾ പ്രധാനമായി യാതൊന്നുമില്ല. അതുകൊണ്ട് ദൈവഭക്തി അഭ്യസിക്കുന്നവർക്ക് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനായിരിക്കും മുൻഗണന. ദൈവത്തെക്കുറിച്ചുള്ള നല്ല കാര്യങ്ങളെയും അവന്റെ രാജ്യത്തെയും കുറിച്ച് മററുള്ളവരോട് പറഞ്ഞുകൊണ്ട് യേശുക്രിസ്തു ചെയ്തതുപോലെ തങ്ങളുടെ യുവത്വം ഉപയോഗിച്ചുകൊണ്ട് അവർ തങ്ങളേത്തന്നെ ദൈവികസേവനത്തിൽ ചെലവഴിക്കും.
അതെ, ദൈവികതാല്പര്യങ്ങൾ ഒന്നാമതു വെച്ചുകൊണ്ട് മനുഷ്യർക്ക് അവന്റെ പ്രീതി സമ്പാദിക്കുന്നതിനും അവന്റെ നീതിയുള്ള പുതിയ ലോകത്തിൽ നിത്യജീവൻ നേടുന്നതിനും കഴിയും. അവിടെ സന്തുഷ്ടനായ ദൈവമായ യഹോവ അവർക്ക് യഥാർത്ഥവും നിലനില്ക്കുന്നതുമായ സന്തോഷവും സംതൃപ്തിയും നൽകും. (g91 8/22)