ലോകത്തെ വീക്ഷിക്കൽ
“അധികാരം പ്രയോഗിക്കുന്ന”മാതാപിതാക്കൾ ഏററവും നല്ലത്
“കഠിന ശിക്ഷ നൽകാത്തവരും എന്നാൽ ദൃഢമായ അതിർവരമ്പുകൾ വച്ച് അതിനോട് പററിനിൽക്കുന്നവരും ആയ മാതാപിതാക്കൾ പ്രധാനമായും ഉയർന്ന നേട്ടമുണ്ടാക്കുന്നവരും മററുള്ളവരോട് പൊരുത്തപ്പെട്ടുപോകുന്നവരുമായ മക്കളെ ഉൽപ്പാദിപ്പിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്,” എന്ന് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. അത്തരം മാതാപിതാക്കൾ “അധികാരം പ്രയോഗിക്കുന്നവർ” (“ഈ കാരണത്താൽ അതു ചെയ്യുക”) എന്ന് വിളിക്കപ്പെടുന്നു, “അധികാരോൻമത്തത”ക്കും (“ഞാൻ പിതാവായതുകൊണ്ട് അത് ചെയ്യുക”) “അനുവദനീയത”ക്കും (“നീ ആഗ്രഹിക്കുന്ന എന്തും ചെയ്യുക”) എതിരുതന്നെ, എടുത്ത പറയത്തക്ക വിധം വ്യത്യസ്തമായ സ്വഭാവവിശേഷതകളോടു കൂടിയ മക്കളെ ഉൽപ്പാദിപ്പിക്കുന്ന ശിക്ഷണ രീതികൾ തന്നെ. അധികാരം പ്രയോഗിക്കുന്നവരായ മാതാപിതാക്കൾക്ക് സ്ഥിരതയുള്ളവരും സംതൃപ്തരും ആത്മനിയന്ത്രണമുള്ളവരും സ്വാശ്രയശീലരും മയക്കുമരുന്നുകൾ പരീക്ഷിക്കാൻ കുറഞ്ഞ സാദ്ധ്യതയുള്ളവരും ആയ മക്കൾ ഉണ്ടായിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്ന് രണ്ടു പതിററാണ്ടുകാലത്തെ പഠനങ്ങൾ വെളിപ്പെടുത്തി. “അധികാരം പ്രയോഗിക്കുന്നവരായ മാതാപിതാക്കൾ മുതലാളി പ്രകൃതം ഉള്ളവരല്ല” എന്ന് പഠനങ്ങൾ നടത്തിയ കാലിഫോർണിയ സർവ്വകലാശാലയിലെ മനഃശാസ്ത്രവിദഗ്ദ്ധയായ ഡയാനാ ബോംറിൻഡ് പറയുന്നു. “അവർ സ്കൂളിൽ എന്തു ചെയ്യുന്നുവെന്നും അവരുടെ സ്നേഹിതർ ആരാണെന്നും തങ്ങളുടെ മക്കളെക്കുറിച്ച് അറിയുന്നതിന് അവർ സമയമെടുക്കുന്നു. അവരുടെ നിയന്ത്രണം കുട്ടിയോടുള്ള കടപ്പാടിന്റെ ഉയർന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നു, കുട്ടിയെ അഭിമുഖീകരിക്കാൻ അവർ ഭയമുള്ളവരുമല്ല.” (g90 1/22)
ആന—ഇപ്പോൾ അപകടത്തിലായിരിക്കുന്ന ഒരിനം
കഴിഞ്ഞ ഒക്ടോബറിൽ സ്വിററ്സർലണ്ടിലെ ലൊസേയ്നിൽ സമ്മേളിച്ച അപകടത്തിലായ ഇനങ്ങളുടെ അന്തർദ്ദേശീയ വ്യാപാരമേള, അതിന്റെ അപകടത്തിലായ ഇനങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ ആനയേയും ഉൾപ്പെടുത്തി. ആ നടപടി ആനക്കൊമ്പുകൊണ്ടുള്ള വ്യാപാരത്തെ നിരോധിക്കുന്നു. ഈ നീക്കം ആനവേട്ടക്കാരുടെ വേട്ടയാടലിന് അറുതി വരുത്തുമെന്ന് സമ്മേളനം പ്രത്യാശിക്കുന്നു. കഴിഞ്ഞ പതിററാണ്ടിൽ ആഫ്രിക്കൻ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്ന് അത് കണക്കാക്കി. ആ ഭൂഖണ്ഡത്തിൽ 1979-ൽ 13 ലക്ഷം ആനകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഏതാണ്ട് 6,25,000 മാത്രമേയുള്ളു. (g90 1/22)
ആഗോള വിജനപ്രദേശ പട്ടിക
ലോകത്തിൽ എത്രത്തോളം ഇപ്പോഴും വിജനപ്രദേശമാണ്, മനുഷ്യസ്പർശം ഏററിട്ടില്ലാത്തതുതന്നെ? കരയിൽ ഏതാണ്ട് മൂന്നിൽ ഒന്ന്—ഏകദേശം 18.56 ദശലക്ഷം ചതുരശ്രമൈൽ—എന്ന് പരിസ്ഥിതി അപഗ്രഥന വിദഗ്ദ്ധനായ ജെ. മൈക്കൽ മക്ലോസ്ക്കിയും ഭൂമിശാസ്ത്രജ്ഞനായ ഹീതർ സ്പാൾഡിങ്ങും 18 മാസക്കാലം ഗവേഷണം നടത്തിയശേഷം പറയുന്നു. വ്യോമയാന ചാർട്ടുകൾ ഗാഢമായി പഠിച്ചശേഷം, “അവർ റോഡുകളും കുടിയേററ സ്ഥലങ്ങളും റയിൽവേ ലൈനുകളും പൈപ്ലൈനുകളും കെട്ടിടങ്ങളും വിമാനത്താവളങ്ങളും വൈദ്യുത ലൈനുകളും അണക്കെട്ടുകളും ജലാശയങ്ങളും എണ്ണക്കിണറുകളും ഉള്ള പ്രദേശങ്ങൾ വിട്ടുകളഞ്ഞു,” എന്ന് സയൻസ് ന്യൂസ് പറയുന്നു. അവർ “പത്തു ലക്ഷം ഏക്കറെങ്കിലും വരുന്ന ഭൂഭാഗങ്ങൾ മാത്രമെ കണക്കിൽപ്പെടുത്തിയുള്ളു.” മുഴുവൻ വിജനപ്രദേശവുമായി പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത് അൻറാർട്ടിക്കയാണ്. അടുത്തതായി വടക്കെഅമേരിക്ക വരുന്നു (37.5 ശതമാനം); സോവ്യററ് യൂണിയൻ (33.6 ശതമാനം); തെക്കുപടിഞ്ഞാറൻ പസഫിക് ദ്വീപുകൾ ഉൾപ്പെടെ ഓസ്ട്രലേഷ്യ (27.9 ശതമാനം); ആഫ്രിക്കാ (27.5 ശതമാനം); തെക്കെ അമേരിക്ക (20.8 ശതമാനം); ഏഷ്യ (13.6 ശതമാനം); യൂറോപ്പ് (2.8 ശതമാനം). ലോകത്തിലെ വിജനപ്രദേശങ്ങളില 20 ശതമാനത്തിൽ താഴെ ചൂഷണത്തിൽ നിന്ന് നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. (g90 2/8)
കൂടുതലായ ഭീഷണി
നിലവിലുള്ള മയക്കുമരുന്നു ബാധയോടുകൂടെ മറെറാരു വശവും കൂട്ടപ്പെട്ടിരിക്കുന്നു: വനങ്ങളുടെ നശീകരണം. അമേരിക്കക്കാരുടെയും യൂറോപ്യരുടെയും കൊക്കെയിൻ ആവശ്യം കണക്കിലെടുത്ത് പെറുവിലെ കൊക്കാകൃഷിക്കാർ ആമസോൺ കൊടുംകാടുകൾ വെട്ടിത്തെളിക്കുകയും ലക്ഷക്കണക്കിന് ഗ്യാലൻ രാസവിഷങ്ങൾ കുന്നിൻ പ്രദേശങ്ങളിലേക്കും നീരുറവുകളിലേക്കും വിതറുകയും ആണ്,” എന്ന് ന്യൂയോർക്ക് ടൈംസ് കുറിക്കൊള്ളുന്നു. റിപ്പോർട്ട് പ്രകാരം, കൊക്കാകൃഷിക്കാർ “രണ്ട് ദേശീയ പാർക്കുകളും രണ്ട് ദേശീയ വനങ്ങളും കയ്യടക്കിയിരിക്കുന്നു, ‘കാടിന്റെ പുരികം’ എന്ന് അറിയപ്പെടുന്ന ഒരു കൊടും വനത്തിലധികപങ്കും ഉഷ്ണമേഖലാ വനങ്ങളിൽ അഞ്ചു ലക്ഷം ഏക്കറിലധികവും നശിപ്പിച്ചുകളഞ്ഞിരിക്കുന്നു.” പെറുവിലെ ആമസോൺ സമതലത്തിൽ ഇപ്പോൾ കൃഷിചെയ്യുന്ന ഏററവും വലിയ വിളവ് കൊക്കായിലയാണ്. കൊക്കെയിൻ കൃഷിചെയ്യുന്നതിലെ അവരുടെ തിടുക്കത്തിൽ കൃഷിക്കാർ മണ്ണൊലിപ്പ് തടഞ്ഞിരുന്ന അവരുടെ പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചിരിക്കുന്നു. (g90 1/22)
കുററകൃത്യം അവസാനിപ്പിക്കുന്ന നിശാനിയമങ്ങൾ
രാത്രി 11 മണിക്കുശേഷം ചെറുപ്പക്കാരെ വീടിനകത്ത് ഇരുത്തുന്നതിന് ഓസ്ത്രേലിയായിലെ ക്വീൻസ്ലണ്ടിൽ ഒരു പട്ടണത്തിൽ ഒരു അസാധാരണ നിശാനിയമം സ്ഥാപിക്കപ്പെട്ടു. ഫലങ്ങൾ നല്ലതായിരുന്നു. പ്രദേശത്ത് കുററകൃത്യം ഗണ്യമായി കുറഞ്ഞതായി പോലീസും പ്രാദേശിക സമിതിയിലെ അംഗങ്ങളും റിപ്പോർട്ട് ചെയ്തു. തൽഫലമായി, ക്വീൻസ്ലണ്ട് ഗവൺമെൻറ് ഇപ്പോൾ 15 വയസ്സിൽ താഴെയുള്ള എല്ലാ ചെറുപ്പക്കാരുടെമേലും പരീക്ഷണാടിസ്ഥാനത്തിൽ നിശാനിയമങ്ങൾ സ്ഥാപിക്കാൻ മന്ത്രിസഭയുടെ അനുമതി തേടിയിരിക്കുകയാണ്. രണ്ട് പരീക്ഷണനിശാനിയമങ്ങൾ പ്രയോഗിക്കാനാണ് പദ്ധതി, ഒന്ന് ഒരു നഗരപ്രദേശത്തും മറെറാന്ന് ഒരു പ്രാദേശിക പട്ടണത്തിലും. പരീക്ഷണ നിശാനിയമങ്ങളുടെ ഫലങ്ങൾ കുററകൃത്യനിരക്ക് വെട്ടിക്കുറക്കുന്നതിൽ അനുകൂലമെന്ന് തെളിഞ്ഞാൽ ഗവൺമെൻറ് അപ്പോൾ സംസ്ഥാനത്തുടനീളം എല്ലാ ചെറുപ്പക്കാരിലും നിശാനിയമങ്ങൾ പ്രയോഗിക്കുന്നതിന് നിയമനിർമ്മാണം നടത്താൻ ആവശ്യപ്പെടും. (g90 1/8)