ലോകത്തെ വീക്ഷിക്കൽ
സഭയിലെ ലൈംഗികാപവാദം
വർഷങ്ങളായി ന്യൂഫൗണ്ട്ലാൻഡിലെ റോമൻ കത്തോലിക്കാ പുരോഹിതൻമാരും മററു സഭാപ്രവർത്തകരും ഡസൻകണക്കിനു കുട്ടികളെ ആവർത്തിച്ച് ദുർവിനിയോഗംചെയ്തുകൊണ്ടാണിരുന്നത്. അവരിൽ മിക്കവരും ആക്രമണകാരികളുടെ പരിപാലനത്തിലുള്ള അനാഥബാലൻമാരായിരുന്നു”വെന്ന് കാനഡായിലെ വാർത്താമാസികയായ മക്ലീൻസ റിപ്പോർട്ടുചെയ്യുന്നു. “അപവാദം ന്യൂഫൗണ്ട്ലാൻഡിൽ പരിമിതപ്പെട്ടിരിക്കുന്നില്ല: കാനഡായിൽ മററു ചിലടങ്ങളിൽ കത്തോലിക്കാ പുരുഷൻമാരാലുള്ള കുട്ടികളുടെ കുറഞ്ഞപക്ഷം ആറു ദുർവിനിയോഗകേസുകളും ഐക്യനാടുകളിൽ 20ൽപരം കേസുകളും ഉണ്ടായിട്ടുണ്ട്.” ഓരോ മാസവും ലൈംഗികദുരുപയോഗത്തിന്റെ കേസുകൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുള്ളതിനാൽ—ഇപ്പോൾത്തന്നെ മൊത്തം 17 പുരോഹിതൻമാരുടെയും പള്ളിയോടു ബന്ധപ്പെട്ട മററു ചിലരുടെയും പേരിൽ ആരോപണമുണ്ട്—പുരോഹിതൻമാരിലുള്ള അനേകം കത്തോലിക്കരുടെ വിശ്വാസത്തിനും ആശ്രയത്തിനും കുലുക്കംതട്ടിയിട്ടുണ്ട്. സഭയിലെ ലൈംഗിക ദുർവിനിയോഗം പണ്ടേയുള്ളതാണെന്നും സാധാരണയായി മറച്ചുവെക്കുകയാണെന്നും കുററക്കാരായ പുരോഹിതൻമാരെ കേവലം മറെറാരു ഇടവകയിലേക്കു മാററുന്നേയുള്ളുവെന്നും അവിടെ ചിലപ്പോൾ പുതിയ കുററങ്ങൾ ചെയ്യപ്പെടുന്നുവെന്നുമുള്ള ആരോപണമാണ് കൂടുതൽ അസഹ്യം. മാതാപിതാക്കൾ തങ്ങളുടെ പുത്രൻമാരെ ആൾട്ടർ ബോയികളാകാനോ ഒരു കുമ്പസാരക്കൂട്ടിൽ കയറാൻപോലുമോ അനുവദിക്കാൻ വിസമ്മതിച്ചുകൊണ്ട് പ്രതികരിച്ചിരിക്കുന്നു. “ഒരിക്കൽ അഭിമാനത്തോടെ ധരിച്ചിരുന്ന റോമൻ കോളർ ബുദ്ധിമുട്ടിന്റെയും സംശയത്തിന്റെയും ഒരു ഉറവായിത്തീർന്നിരിക്കുന്നു”വെന്ന് സെൻറ് ജോൺസ് കാത്തലിക്ക് സ്കൂൾ ബോർഡിന്റെ വൈസ്ചെയർമാനായ പോൾ സ്ററാപ്പിൾട്ടൻ പറയുന്നു. “അടുത്ത കാലത്തെ സംഭവങ്ങൾ പുരോഹിതൻമാരെക്കുറിച്ചെല്ലാം സംശയങ്ങൾ പറയാനോ മൗനമായി വെച്ചുപുലർത്താനോ ഇടയാക്കിയിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളെത്തന്നെയും ദൈവത്തെയുമല്ലാതെ ആരെയും വിശ്വസിക്കാൻ കഴിയുകയില്ല എന്നതാണ് സന്ദേശമെന്നു തോന്നുന്നു.”
“വംശനാശത്തിലേക്കു കുതിക്കുന്നു”
“ആഫ്രിക്കൻ ആന വംശനാശത്തിലേക്കു കുതിക്കുകയാണ്, അത് ആർത്തിപൂണ്ട ആഗോള ആനക്കൊമ്പു വ്യാപാരത്തിന്റെ ഇരയാണ്” എന്ന് സയൻസമാസിക പറയുന്നു. കഴിഞ്ഞ പത്തു വർഷങ്ങളിൽ ആഫ്രിക്കൻ ആനയുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടായി—13 ലക്ഷം 7,50,000 ആയി. സംഹാരത്തിന്റെ ഇപ്പോഴത്തെ നിരക്കിൽ 50 വർഷംകൊണ്ട് ആനകൾക്കു വംശനാശം ഭവിക്കും. എന്നാൽ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. “ആനക്കൊമ്പിനുവേണ്ടിയുള്ള തൃഷ്ണ ഈ മൃഗജാതിയുടെ ജനസംഖ്യാശാസ്ത്രത്തെയും സാമൂഹികഘടനയെയും വികലമാക്കിയിരിക്കുന്നു”വെന്ന് സയിൻസ പറയുന്നു. ചില പ്രദേശങ്ങളിൽ കൊമ്പനാനകൾ 5 ശതമാനത്തിൽ കുറവാണ്, അതുകൊണ്ട് മദചക്രത്തിൽ പിടിയാനകൾക്ക് ഇണചേരാൻ കഴിയാത്തതിനാൽ സംഖ്യാനിരക്കു കൂടുതലായി കുറഞ്ഞേക്കാം. വലിയ കൊമ്പനാനകൾ കൂടുതലായി കുറയുമ്പോൾ ഒരേ അളവിൽ ആനക്കൊമ്പ് ഉല്പാദിപ്പിക്കുന്നതിന് കൂടുതൽ ആനകളെ കൊല്ലേണ്ടിയിരിക്കുന്നു. ചാകുന്ന ആനകളുടെ നാലിലൊന്നിൽ കൂടുതൽ അവയുടെ തള്ളകൾ കൊല്ലപ്പെട്ട ശേഷം പട്ടിണികിടക്കുന്ന അനാഥക്കുട്ടികളാണ്. വാണിജ്യപരമായ ആനക്കൊമ്പുവ്യാപാരം പൂർണ്ണമായി നിരോധിക്കാനുള്ള നിർദ്ദേശമുണ്ടായിരിക്കെ, ആസന്നമായ നിരോധനത്തിന്റെ വാർത്തകൾ മോഷ്ടാക്കളാലുള്ള ശേഷിച്ച ആനകളുടെ അവസാനത്തെ ഭ്രാന്തമായ സംഹാരത്തിലേക്കു നയിച്ചേക്കാമെന്ന് ഭയമുണ്ട്.
സമൃദ്ധിക്കുമദ്ധ്യേ പട്ടിണി
കുറഞ്ഞപക്ഷം അമ്പതു കോടിയാളുകൾ പട്ടിണിയിലാണ് എന്ന് ഒരു യു. എൻ. ഏജൻസിയായ വേൾഡ് ഫുഡ് കൗൺസിലിന്റെ 15-ാം വാർഷിക കോൺഫറൻസിൽ പങ്കെടുത്തവരോട് പറയപ്പെട്ടു. ലോകത്തിന് ആവശ്യമുള്ള ഭക്ഷ്യത്തിന്റെ ഏതാണ്ട് 10 ശതമാനംകൂടെ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും അലംഭാവവും ഉദാസീനതയും അപ്രാപ്തിയും നിമിത്തം ദശലക്ഷങ്ങൾ പട്ടിണിയിലാണ്. കൗൺസിൽ ചെയർമാനായ മെക്സിക്കോയിലെ എഡ്വേർഡോ പെസ്ക്ക്വീറാ പറയുന്ന പ്രകാരം ലോക പട്ടിണിക്ക് അറുതിവരുത്തുന്നതിന് “സമാധാനം അടിസ്ഥാനാവശ്യമാണ്; യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന അനേകം രാഷ്ട്രങ്ങൾ തങ്ങളുടെ ദുർല്ലഭമായ വിഭവങ്ങൾ ഭക്ഷ്യപരിപാടികൾക്കല്ല, ആയുധനിർമ്മാണത്തിനാണ് വിനിയോഗിക്കുന്നത്. വികലപോഷിതരായ മിക്കവരും ഏഷ്യയിലും ആഫ്രിക്കയിലുമാണ് വസിക്കുന്നത്. വികലപോഷണവും ഒപ്പം അതിസാരവും സാംക്രമികരോഗങ്ങളും നിമിത്തം ഓരോ വർഷവും അഞ്ചു വയസ്സിൽ താണ ഏതാണ്ട് ഒരു കോടി 40 ലക്ഷം കുട്ടികൾ മരിക്കുന്നുവെന്ന് കൗൺസിൽ പറയുകയുണ്ടായി. (g89 11⁄8)
അപൂർവ ഇനം എയഡസ വൈറസ
ന്യൂയോർക്ക് നഗരത്തിലെ പല രക്തസാമ്പിളുകളിൽ മുഖ്യമായി പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തപ്പെട്ട രണ്ടാമത്തെ ജാതി എയ്ഡ്സ് വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഐക്യനാടുകളിൽ ഉപയോഗിക്കപ്പെടുന്ന നിലവാരപ്പെട്ട എയ്ഡ്സ് പരിശോധനകൾ എച്ച്.ഐ.വി-2 എന്ന പുതിയ ഇനം വൈറസിന്റെ പ്രതിദ്രവ്യങ്ങൾ സ്ഥിരമായി കണ്ടുപിടിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത് രണ്ടു കൂട്ടം ആളുകൾക്ക് അനിശ്ചിതത്വത്തിനിടയാക്കുന്നു: നിലവാരപ്പെട്ട എയ്ഡ്സ് പരിശോധനയിൽ രോഗാണുപ്രസരം ഉണ്ടെന്നു വെളിപ്പെടുത്താത്തവർക്കും, രക്തബാങ്കുകൾ നടത്തുന്നവർക്കും. കാരണം ദാനംചെയ്യപ്പെട്ട രക്തം ഭദ്രമാണെന്ന് അവർക്ക് ഉറപ്പില്ല. ലക്ഷണങ്ങൾ കാണുന്നതുവരെ പുതിയ ഇനം ദീർഘകാലത്തേക്ക് ശരീരത്തിൽ “നിശ്ശബ്ദമായി” സ്ഥിതിചെയ്തേക്കാമെന്നും ആദ്യ എയ്ഡ്സ് വൈറസായിരുന്ന എച്ച്. ഐ. വി-1നെപ്പോലെ രോഗം പരത്താനുള്ള സാദ്ധ്യതയുണ്ടായിരിക്കാമെന്നും വിദഗ്ദ്ധൻമാർ വിശ്വസിക്കുന്നു. ദി ന്യൂയോർക്ക റൈറംസ പറയുന്നതുപോലെ എച്ച്.ഐ.വി-1 “പത്തു ലക്ഷമോ കൂടുതലോ അമേരിക്കക്കാരെ ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു, [1989] മെയ് 31നോടകം 97,193 എയ്ഡ്സ് കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ 56,468 പേർ മരിച്ചു.” (g89 10⁄8)
ഒരു “ഉത്തേജന”ത്തിനുവേണ്ടി എന്തും
മയക്കുമരുന്നുദുരുപയോക്താക്കൾ തങ്ങൾ തേടുന്ന രാസ ഉത്തേജനത്തിനായി അസാധാരണ വിധങ്ങളിൽ പ്രവർത്തിക്കും. അടുത്ത മൂന്നു ഐററങ്ങൾ ഇതു ചിത്രീകരിക്കുന്നു.
◼ ന്യൂയോർക്ക് നഗരത്തിലെ മയക്കുമരുന്നു ദുരുപയോക്താക്കൾ ക്രാക്ക് എന്നറിയപ്പെടുന്ന മയക്കുമരുന്നിൽനിന്ന് തങ്ങൾക്കു കിട്ടുന്ന സ്ഫോടകാത്മകമായ ഹ്രസ്വ ഉത്തേജനത്തെ തുടർന്ന് സാധാരണയായി അനുഭവപ്പെടുന്ന നാഡീസംബന്ധമായ മ്ലാനതയെ നേരിടാൻ ഒരു മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു. അവർ കോക്കേയ്നിന്റെ ഒരു രൂപമായ ക്രാക്ക് ഹിറോയിനുമായി കലർത്തി ഒരു പൈപ്പിലൂടെ വലിക്കുന്നു. ഹിറോയിനിൽനിന്നുള്ള ഉത്തേജനം മണിക്കൂറുകളോളം നിൽക്കുകയും ക്രാക്കിൽനിന്നിറങ്ങുന്നതിന്റെ തകർച്ചയെ മയപ്പെടുത്തുകയും ചെയ്യുന്നു. പ്രായം കുറഞ്ഞ മയക്കുമരുന്നുപയോക്താക്കൾക്ക് സൂചികൾ ഉപയോഗിക്കാൻ വൈമനസ്യമുള്ളതുകൊണ്ട് ഹിറോയിന്റെ ജനപ്രീതി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഹിറോയിന്റെ ആസക്തിയുടെ ദാസ്യത്തിൽ പുതിയ ഒരു സംഘം മുഴുവൻ അകപ്പെട്ടേക്കാം.
◼ മെക്സിക്കോയിലെ ജ്വാരെക്സിൽ സ്ഥലത്തെ കുട്ടികൾ മുനിസിപ്പൽ ചപ്പുകൂനയിൽ കണ്ടെത്തിയ വിചിത്രപച്ചക്കല്ലുകൾ മൂക്കിലൂടെ വലിച്ചുകയററുന്നതു കാണപ്പെട്ടു. ഈ കല്ലുകൾ മെക്സിക്കോയിലുള്ള യു. എസ്. കമ്പനികൾ നിയമവിരുദ്ധമായി മറിച്ച കട്ടിയായിത്തീർന്ന വിഷമാലിന്യങ്ങളായിരുന്നു. കല്ലുകൾ വലിച്ചുകയററുന്നത് ഗ്ലൂ വലിക്കുന്നതുപോലെ കുട്ടികൾക്ക് അപകടകരമായിരുന്നു: കിഡ്നിക്കും കരളിനും തലച്ചോറിനും അപകടസാദ്ധ്യതയുണ്ടായിരുന്നു. വന്ധ്യതയുടെയോ ഒരു കാലത്ത് വിരൂപരായ സന്താനങ്ങളെ ഉളവാക്കുന്നതിന്റെയോ അപകടംപോലും ഉണ്ടായിരുന്നു.
◼ സാൻഫ്രാസിസക്കോ എകസാമിനർ പറയുന്നതനുസരിച്ച് ചിലർ ഉത്തേജനം ലഭിക്കുന്നതിന് പേക്കാന്തവളകളെ നക്കുകപോലും ചെയ്യും. ചിലയിനം പേക്കാന്തവളകളുടെ തൊലിയിൽനിന്ന് ബുഫോററനൈൻ എന്നു പേരുള്ള ഒരു രാസവസ്തു ഒലിക്കുന്നു. ചെറിയ അളവുകളിൽ അകത്താക്കുമ്പോൾ അത് ഇന്ദ്രിയങ്ങളെ ബാധിക്കുകയും കുറെ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. വലിയ അളവുകളിൽ അത് അപകടകരമാംവിധം വിഷമയമായിത്തീരുന്നു. അതിനെ മയക്കുമരുന്നുവിദഗ്ദ്ധർ എൽഎസ്ഡിയും ഹിറോയിനും പോലെയുള്ള മററു നിയമവിരുദ്ധ മയക്കുമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു. ഒട്ടുംതന്നെ സാധാരണനടപടിയായിത്തീർന്നിട്ടില്ലെങ്കിലും റിപ്പോർട്ടനുസരിച്ച് ആളുകൾ സൗത്തമേരിക്കാ, ഐക്യനാടുകൾ, ആസ്ത്രേലിയാ എന്നിവിടങ്ങൾപോലെയുള്ള പ്രദേശങ്ങളിൽ പേക്കാന്തവളകളുടെ ത്വക്കിൽനിന്ന് ഉത്തേജനം ലഭിക്കാൻ ശ്രമിക്കുകയാണ്.
ഭക്ഷ്യം ദുർവ്യയം ചെയ്യുന്നു
യൂറോപ്പിൽ ഭക്ഷ്യം നശിപ്പിക്കുന്നത് പണ്ടേ നയപരമായ ഒരു സംഗതിയാണ്. പഴങ്ങളുടെയും സസ്യങ്ങളുടെയും വില സ്ഥിരമാക്കിനിർത്തുന്നതിന് യൂറോപ്യൻ കോമൺമാർക്കററ് ഓർഗനൈസേഷൻ മിച്ചമുള്ള ഉല്പന്നങ്ങൾ വാങ്ങുന്നു. എന്നാൽ യൂറോപ്യൻ ഓഡിററ് ഓഫീസിന്റെ അടുത്ത കാലത്തെ ഒരു റിപ്പോർട്ടനുസരിച്ച് ഇററലിയിലും ഫ്രാൻസിലും നെതർലൻഡ്സിലും ഗ്രീസിലും വാങ്ങപ്പെടുന്ന മിച്ച വസ്തുക്കളുടെ ഏതാണ്ട് 84 ശതമാനം നശിപ്പിക്കപ്പെടുന്നു—ഓരോ വർഷവും 250 ലക്ഷം ടൺ ഉല്പന്നങ്ങൾ. ശേഷിച്ചവയിൽ “10 ശതമാനം കാലിത്തീററയാക്കി മാററുന്നു, 5 ശതമാനം ചാരായമായി വാററിയെടുക്കുന്നു, കഷ്ടിച്ച് 1 ശതമാനമാണ് ദരിദ്രർക്കു വിതരണംചെയ്യപ്പെടുന്നത്” എന്ന് ജർമ്മൻ പത്രമായ വെറററോർ സീററംഗ പ്രസ്താവിക്കുന്നു. (g89 10⁄22)