ഉണർന്നിരിക്കാൻ ആളുകളെ സഹായിക്കുന്ന തടി!
സ്വീഡനിലെ ഉണരുക! ലേഖകൻ
നിങ്ങൾ നിങ്ങളുടെ കൈയിൽ പിടിച്ചിരിക്കുന്ന ഉണരുക! മാസികയുടെ അച്ചടി, ഒരു വലിയ അളവിൽ, ഒരു വനത്തിൽ തുടങ്ങുന്ന ഒരു പ്രവിധിയെ ആശ്രയിച്ചിരിക്കുന്നു. വൃക്ഷകാണ്ഡങ്ങൾ കടലാസിനുവേണ്ടിയുള്ള അസംസ്കൃതവസ്തു നൽകുന്നു. അതിന്റെ തുടക്കം ഇങ്ങനെയാണ്. എന്നാൽ നമുക്കിപ്പോൾ ഒരു ചിത്രപര്യടനം നടത്തി ഒരു വൃക്ഷം ഉണരുക! പോലെയുള്ള ഒരു മാസികയായിത്തീരുന്നതെങ്ങനെയെന്നു കാണാം.
ഒന്നാമത്തെ ചിത്രത്തിലെ ഉപകരണം ഒരു ആധുനിക മരംവെട്ടുയന്ത്രമാണ്, പ്രവർത്തനത്തിലിരിക്കുന്ന ഒരു പ്രോസ്സസർ. അത് വൃക്ഷങ്ങൾ വെട്ടിയിടുകമാത്രമല്ല, ശിഖരങ്ങൾ നീക്കംചെയ്യുകയും ചെയ്യുന്നു. കൂടാതെ, അത് തടികളെ കണക്കിനുള്ള നീളത്തിൽ അറുത്തുമുറിക്കുന്നു. തടി കടലാസ്മില്ലിലേക്ക് ലോറിയിലോ തീവണ്ടിയിലോ കയററിക്കൊണ്ടുപോകുന്നു. പൂർണ്ണമായി ഭാരം കയററിയ ഒരു ലോറി ഒരു സമയത്ത് 20 ടൺ ഇറക്കിക്കൊടുക്കുന്നു. ഈ റിപ്പോർട്ടിനുവേണ്ടി ഉണരുക! സന്ദർശിച്ച കടലാസ്മില്ലിൽ ദിവസംമുഴുവൻ ഓരോ 15 മിനിററിലും ഒരു തടിലോറി തടിയിറക്കാനെത്തുന്നു. 19-ാം പേജിലെ അവസാനത്തെ ചിത്രത്തിൽ കാണുന്നതുപോലെ, ഒരു സെക്ഷനിലെത്തുന്ന മുഴുവൻ തടിയും ഭീമാകാരങ്ങളായ യന്ത്രനഖങ്ങൾക്ക് പെട്ടെന്ന് ഇറക്കാൻ കഴിയും.
ഉണരുക!യുടെ ഒരൊററ ലക്കത്തിന് അങ്ങനെയുള്ള അനേകം വൃക്ഷങ്ങൾ ആവശ്യമാണ്. ഓരോ വർഷവും വളരെധികം കടലാസ് ഉപയോഗിക്കുന്നതുകൊണ്ട്, അനേകം വൃക്ഷങ്ങൾ വെട്ടേണ്ടതുണ്ട്. എന്നിരുന്നാലും, സ്വീഡനിൽ ഇത് വളരെ ശ്രദ്ധാപൂർവം നിയന്ത്രിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. തുല്യവിസ്തീർണ്ണത്തിൽ വീണ്ടും വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചാൽ മാത്രമേ അധികാരികൾ മരംവെട്ട് അനുവദിക്കുകയുള്ളു. ഈ വിധത്തിൽ സ്വീഡനിലെ വനങ്ങൾ തുടർച്ചയായി പുതുക്കപ്പെടുന്നു.
പേജ് 19-ൽ കാണുന്ന ചിത്രം പേപ്പർ യന്ത്രത്തിനുള്ളിലെ പ്രക്രിയകൾ കാണിച്ചുതരുന്നു. ഒരററത്ത് പൾപ്പ് ഇട്ടുകൊടുക്കുന്നു. മറെറ അററത്ത് കടലാസ് പുറത്തുവരുന്നു. എന്നാൽ പൾപ്പ് ഉണ്ടാക്കുന്നതെങ്ങനെയാണ്?
ആദ്യമായി തടി കണക്കിനു നീളത്തിൽ മുറിക്കുന്നു. തൊലി വലിയ വീപ്പകളിൽ നീക്കംചെയ്യുന്നു. പിന്നീട് തടി കനവും നീളവുമനുസരിച്ച് സ്വയംപ്രവർത്തകമായി തരംതിരിക്കപ്പെടുന്നു. ചില നിലവാരങ്ങളിലുള്ള തടി അരക്കൽ യന്ത്രങ്ങളിൽ അരച്ച പൾപ്പാക്കുന്നു. ഈ മില്ലിൽ കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന നാലു വ്യത്യസ്ത തരം പൾപ്പുകളിലൊന്നാണിത്. ശേഷമുള്ള തടി ചെത്തി പൂളുകളാക്കി താപയാന്ത്രികപൾപ്പും സൾഫേററ് പൾപ്പും ഉല്പാദിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു. നാലാമത്തെ തരം പൾപ്പ് പുനഃചക്രണം ചെയ്ത കടലാസിൽനിന്നാണ് ലഭിക്കുന്നത്.
ഗ്രൗണ്ട്വുഡ്പൾപ്പ് തടി വെള്ളംചേർത്ത് മർദ്ദത്തിൻകീഴിൽ വലിയ അരകല്ലുകൾക്കിടക്ക് അരച്ചാണ് ഉൽപ്പാദിപ്പിക്കുന്നത്. ഫലം യാന്ത്രികമായി ഉല്പാദിപ്പിക്കപ്പെട്ട പൾപ്പാണ്.
താപയാന്ത്രികപൾപ്പ് ഉന്നതസമ്മർദ്ദത്തിലും ചൂടിലും തടിപ്പൂളുകൾ സ്ഫുടംചെയ്യുന്നതിനാലാണ് ലഭിക്കുന്നത്, തത്ഫലമായി നാരുകൾ പരസ്പരം വേർതിരിയുന്നു. ഇത് യാന്ത്രികപ്രക്രിയയെക്കാളും ശക്തിയും ദൈർഘ്യവുമേറുന്ന നാരുകൾ നൽകുന്നു.
സൾഫൈററ് പൾപ്പ് രാസികമായി ഉല്പാദിപ്പിക്കപ്പെടുന്നു. അത് വലിയ പാത്രങ്ങളിൽ തയ്യാറാക്കപ്പെടുന്നു. അവ മാഗ്നീഷ്യം ചേർത്ത് ഒരു പ്രഷർകുക്കറിലെന്നപോലെ തിളപ്പിക്കുന്നതിനാൽ പൂളുകളെ അപഘടിപ്പിക്കുന്നു. ഇത് ആദ്യത്തെ മൂന്ന് തരങ്ങളിൽ ഏററവും ഉറപ്പുള്ള പൾപ്പ് ഉളവാക്കുന്നു.
പുനഃചക്രണം ചെയ്ത കടലാസിൽനിന്നുള്ളതാണ് നാലാമത്തെ തരം. ഉപയോഗിക്കപ്പെട്ട കടലാസ് കുഴമ്പാക്കി പഴയ മഷിയും പശയും നീക്കംചെയ്ത് ശുദ്ധീകരിച്ച ശേഷം ഉളവാക്കപ്പെടുന്നു.
ഒടുവിൽ, കടലാസിന്റെ വലിയ റോളുകൾ പതിവുകാരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി മുറിക്കപ്പെടുന്നു. പിന്നീട് പായ്ക്ക് ചെയ്യുന്നു. പൂർത്തിയാക്കപ്പെടുന്ന റോളുകൾ അയക്കേണ്ട സ്ഥലങ്ങൾക്കനുസൃതമായി ഇനംതിരിച്ച് ലോറികളിലോ തീവണ്ടിയിലോ കപ്പലിലോ പതിവുകാർക്ക് അയച്ചുകൊടുക്കുന്നു.
കടലാസ് ഇപ്പോൾ ആർബോഗയിലെ അച്ചടിശാലയിലെത്തിയിരിക്കുന്നു. റോൾ ഒരു യന്ത്രത്തിൽ ഘടിപ്പിക്കുന്നു, അത് കടലാസ്ഷീററ് ഉപയോഗിക്കുന്ന സ്വീഡനിലെ പുതിയ ഫുൾകളർ പ്രസ്സിനുവേണ്ടി ഉചിതമായ വലിപ്പത്തിൽ കടലാസ് മുറിക്കുന്നു. ഈ പുതിയ പ്രസ്സിന് മണിക്കൂറിൽ 15,000 പ്രാവശ്യം മുദ്രണംചെയ്യാൻ കഴിയും.
ഓരോ ലക്കവും സ്വീഡനിലും പുറത്തുമുള്ള വരിക്കാർക്ക് അയച്ചുകൊടുക്കുന്നു. ഇതിനു പുറമേ, മാസികകളുടെ കെട്ടുകൾ രാജ്യത്തുടനീളമുള്ള യഹോവയുടെ സാക്ഷികളുടെ നൂറുകണക്കിന് സഭകൾക്ക് അയച്ചുകൊടുക്കപ്പെടുന്നു. സാക്ഷികൾ ആളുകളെ വീടുകളിൽ സന്ദർശിക്കുമ്പോഴോ അവരെ മറെറവിടെയെങ്കിലും കണ്ടുമുട്ടുമ്പോഴോ ഈ കെട്ടുകളിൽനിന്നുള്ള ആയിരക്കണക്കിനു പ്രതികൾ സമർപ്പിക്കപ്പെടുന്നു.
അതെ, വനത്തിൽനിന്നുള്ള ആ വൃക്ഷകാണ്ഡം അതിന്റെ അന്തിമസ്ഥാനത്തെത്തിയിരിക്കുന്നു—ഉണരുക! മാസിക. ഉണരുക! മാസിക വായനക്കാർക്ക് വിജ്ഞാനം പകരുകയും ബൈബിൾപ്രവചനത്തിന്റെ വെളിച്ചത്തിൽ ലോകസംഭവങ്ങളുടെ അർത്ഥംസംബന്ധിച്ച് അവരെ ഉണർച്ചയുള്ളവരാക്കുകയും ചെയ്യുന്ന ലേഖനങ്ങൾ ഉൾപ്പെടുത്തുന്നുവെന്ന് ദയവായി കുറിക്കൊള്ളുക. അങ്ങനെ മമനുഷ്യന്റെ സ്രഷ്ടാവിനെക്കുറിച്ചും നമ്മുടെ നാളിലേക്കുള്ള അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പഠിക്കാൻ അത് വായനക്കാരെ സഹായിക്കുന്നു. അങ്ങനെയുള്ള അറിവ് നമ്മുടെ നാളിൽ സംഭവിക്കുന്നതിന്റെ അർത്ഥം ഗ്രഹിക്കുന്നതിന് സഹായിക്കും. ഒരു മെച്ചമായ ഭാവിക്കുവേണ്ടി ഉറച്ച പ്രത്യാശ കെട്ടുപണിചെയ്യുന്നതിനും നിങ്ങളെ സഹായിക്കും. (g90 2⁄8)
[19-ാം പേജിലെ ചതുരം/രേഖാചിത്രം]
പേപ്പർയന്ത്രം
എ. പേപ്പർയന്ത്രത്തിൽ എത്തുന്ന പൾപ്പ് നേർത്ത കഞ്ഞിപോലിരിക്കും. അത് ഒരു വയർ-ഗോസ് കൺവേയർബൽററിൽ പല വാര വീതിയിൽ ഒരു പാടയായി വ്യാപിക്കുന്നു. ഈ ഘട്ടത്തിൽ പൾപ്പ് ഏതാണ്ട് 99 ശതമാനം വെള്ളമാണ്. യന്ത്രത്തിലൂടെയുള്ള സഞ്ചാരത്തിനിടയിൽ വെള്ളത്തിന്റെ അധികഭാഗവും നീക്കംചെയ്യപ്പെടും. യന്ത്രത്തിന് ഏകദേശം 230 അടി നീളമുണ്ട്.
ബി. പ്രസ്സ് സെക്ഷനിൽ വെള്ളത്തിന്റെ അളവ് ഏതാണ്ട് 60 ശതമാനമായി കുറയ്ക്കപ്പെടുന്നു. മിക്കപ്പോഴും വാക്വം വലിച്ചെടുക്കലുംകൂടെ ഉപയോഗിച്ച് വെള്ളം യന്ത്രസഹായത്താൽ അമർത്തി പുറത്തുകളയുന്നു.
സി. ഉണക്കൽ സെക്ഷനിൽ ആവികൊണ്ടു ചൂടാക്കിയ സിലണ്ടറുകളിൻമേൽ കടലാസ് പാളി ഉണക്കപ്പെടുന്നു.
ഡി. പോളീഷിംഗ് കടലാസിനെ കൂടുതൽ മിനുസപ്പെടുത്തുന്നു. കടലാസ് റോളറുകൾക്കിടയിലൂടെ കടന്നുപോകാൻ അനുവദിക്കുന്നതിനാലാണ് ഇത് ചെയ്യപ്പെടുന്നത്. ഒടുവിൽ കടലാസ് റോളുകളായി ചുററുമ്പോൾ 5 ശതമാനം വെള്ളമേ അവശേഷിക്കുന്നുള്ളു.
[രേഖാചിത്രം] (പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഹെഡ്ബോക്സ് വയർപാർട്ട് പ്രസ് സെക്ഷൻ ഉണക്കൽ സെക്ഷൻ ഗ്ലേസിംഗ്
നനഞ്ഞ അററം ചുററൽ
[20-ാം പേജിലെ ചിത്രം]
സ്വീഡൻ, ആർബോഗായിലെ ബ്രാഞ്ച്
കടലാസ് റോളുകൾ കൂട്ടിവെക്കുന്നു