ലോകത്തെ വീക്ഷിക്കൽ
മതമാചരിക്കാത്ത കത്തോലിക്കർ
പാരീസ് പത്രമായ ലേ ഫിഗറോ പറയുന്നതനുസരിച്ച് “ഫ്രഞ്ചുകാരുടെ ഇടയിൽ മതാരാധന തുടർന്നധഃപതിക്കുകയാണ്”എന്ന് അടുത്ത കാലത്തെ ഒരു പഠനം വെളിപ്പെടുത്തി. ഫ്രഞ്ച് ജനസംഖ്യയുടെ 82 ശതമാനം കത്തോലിക്കരാണെന്ന് അവകാശവാദംചെയ്യുന്നുവെങ്കിലും അവരിൽ 12 ശതമാനം—ഏറെയും പ്രായംചെന്ന സ്ത്രീകൾ—മാത്രമേ ക്രമമായി പള്ളിശുശ്രൂഷയിൽ സംബന്ധിക്കുന്നുള്ളു. മാത്രവുമല്ല, കത്തോലിക്കരാണെന്ന് അവകാശപ്പെടുന്നവരിൽ 44 ശതമാനം തങ്ങൾ “മതാചരണം നടത്താത്ത കത്തോലിക്കരാണ്” എന്നു പറയുകയും 83 ശതമാനം തങ്ങൾ “ഒരിക്കലും പള്ളിക്കകത്ത് കാലുകുത്തിയിട്ടില്ല” എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഫ്രഞ്ചുകാർ മതാചരണം നടത്താത്ത കത്തോലിക്കരുടെ ഒരു ജനതയാണെന്ന് തോന്നുന്നതായി ലേ ഫിഗറോ കുറിക്കൊള്ളുന്നു. അവരുടെ മതബന്ധം സജീവ വിശ്വാസത്തെക്കാൾ സ്നാപനം, വിവാഹം, ശവസംസ്കാരം എന്നിങ്ങനെ തങ്ങിനിൽക്കുന്ന സാമൂഹികാചാരങ്ങളിൽനിന്നുൽഭവിക്കുന്നതായി കാണപ്പെടുന്നു. (g90 6⁄22)
സ്വവർഗ്ഗസംഭോഗ തൊടുന്യായം
ബലാൽസംഗത്തിന്റെയും നിന്ദ്യമായ കൈയേററത്തിന്റെയും തികഞ്ഞ ആക്രമണത്തിന്റെയും നിയമരഹിതമായ ഞെരുക്കലിന്റെയും ആരോപണങ്ങളെ അഭിമുഖീകരിച്ച ഒരു ചെറുപ്പക്കാരൻ ഒരു അപ്രതീക്ഷിത സാക്ഷി പറഞ്ഞ മൊഴി ഒരു തൊടുന്യായം പ്രദാനംചെയ്തശേഷം കോടതികളാൽ വെറുതെവിടപ്പെട്ടു. പ്രസ്തുത സാക്ഷി യു.എസ്.എയിലെ പെൻസിൽവേനിയാ പിററ്സ്ബർഗ്ഗ് നഗര ഇടവകയിൽ നിയോഗിക്കപ്പെട്ടിരുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. നാഷനൽ കാത്തലിക്ക് റിപ്പോർട്ടർ പറയുന്നതനുസരിച്ച് “അദ്ദേഹവും പ്രതിയും കാമുകരാണെന്നും ആരോപിത ബലാൽസംഗം നടന്നപ്പോൾ അവർ ഒരുമിച്ചായിരുന്നുവെന്നും പുരോഹിതൻ സാക്ഷിപറഞ്ഞു.” സ്വവർഗ്ഗരതിയുടെ ഈ ഞെട്ടിക്കുന്ന പരസ്യസമ്മതത്തിന്റെ ഫലമായി സ്വവർഗ്ഗസംഭോഗിയായ പുരോഹിതൻ അനിശ്ചിതകാല അവധിയിൽ പ്രവേശിപ്പിക്കപ്പെട്ടു. (g90 7⁄8)
കാർറാഞ്ചലുകൾ
അനേകം കാറുകളിൽ ഇപ്പോൾ മോഷണനിരോധന ഉപാധികൾ സ്ഥാപിച്ചിട്ടുള്ളതിനാൽ മോഷ്ടാക്കൾ മറെറാരു മാർഗ്ഗമാണ് അവലംബിക്കുന്നത്. നോട്ടമില്ലാതെ കിടക്കുന്ന ഒരു കാറിന്റെ ജനാല തകർത്ത് അത് ഓടിച്ചുകൊണ്ടുപോകാൻ മേലാൽ കഴിയാത്തതുകൊണ്ട് അനേകം കാർമോഷ്ടാക്കൾ സഞ്ചരിക്കുകയോ വാഹനങ്ങളിലിരിക്കുകയോ ചെയ്യുന്ന സംശയരഹിതരായ മോട്ടോർവാഹനക്കാരെ റാഞ്ചാനാണ് ഇപ്പോൾ കൂടുതലിഷ്ടപ്പെടുന്നത്” എന്ന് സൗത്താഫ്രിക്കാ ജോഹാന്നാസ്ബർഗ്ഗിലെ സാററർഡേ സ്ററാർ റിപ്പോർട്ടുചെയ്യുന്നു. മോഷ്ടാക്കൾ ഉജ്ജ്വലമായ നീല ലൈററുകളോടുകൂടിയ കാറുകളിൽ പോലീസ് ഓഫീസർമാരായി ചമഞ്ഞിരിക്കുന്നു. തങ്ങളുടെ ഇരകളെ നിർത്തിച്ച ശേഷം അവർ തോക്കുചൂണ്ടി കാർ മോഷ്ടിക്കുന്നു. ട്രാഫിക്ക് ലൈററുകൾക്കുവേണ്ടി ഡ്രൈവർമാർ കാർനിർത്തിയപ്പോഴോ തങ്ങളുടെ കാറുകൾ തുറന്നുകൊണ്ടിരുന്നപ്പോഴോ ആണ് മററു ചില കാറുകൾ മോഷ്ടിക്കപ്പെട്ടത്. അകത്തെ സാധനങ്ങളും വാഹനംതന്നെയും മോഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് വാണിജ്യവാഹനങ്ങൾ തട്ടിയെടുക്കപ്പെട്ടതെന്ന് പോലീസ് റിപ്പോർട്ടുചെയ്യുന്നു. (g90 7⁄8)
അന്യായമായ മത്സരം!
കാലിഫോർണിയായിലെ കാലവറാസ് കൗണ്ടി 1928 മുതൽ അസാധാരണമായ ഒരു തവളചാട്ടമത്സരം നടത്തിയിരിക്കുന്നു. മത്സരത്തിൽ ചേർന്ന മിക്ക തവളകളും കാലിഫോർണിയാ ബുൾഫ്രോഗ്സ് ആയിരുന്നു. അവക്ക് അപൂർവമായി മാത്രമേ ഒരു റാത്തലിൽകൂടുതൽ തൂക്കംവെക്കുന്നുള്ളു. എന്നാൽ വിദേശജന്തുക്കളെ ഇറക്കുമതി ചെയ്യുന്ന ഒരാൾ തന്റെ സ്വന്തം തവളകളെ—വെസ്ററ് ആഫ്രിക്കയിൽനിന്നുള്ള ഗോലിയാത്ത് തവളകളെ—മത്സരത്തിനിറക്കാൻ ശ്രമിച്ചിരിക്കുന്നു. അവക്ക് 15 റാത്തലോളം തൂക്കംവരും, മൂന്നടിയോളം നീളവും വെക്കുന്നു. മത്സരത്തിലെ ഇപ്പോഴത്തെ റക്കോർഡ് മൂന്ന് കുതിപ്പിലൂടെ ചാടുന്ന 21.5 അടിയാണ്. തന്റെ തവളകൾക്ക് ഒരൊററ കുതിപ്പിന് ആ ദൂരം ചാടാൻ കഴിയുമെന്ന് ഗോലിയാത്തുകളെ ഇറക്കുമതി ചെയ്യുന്നയാൾ പറയുന്നു. മത്സരം സംഘടിപ്പിച്ചവർ മത്സരത്തിൽ പ്രവേശിക്കുന്നതിൽനിന്ന് ഗോലിയാത്തുകളെ തടയാൻ ശ്രമിച്ചു, അതിനെ അന്യായമായ മത്സരം എന്നു വിളിച്ചുകൊണ്ടുതന്നെ. ഗോലിയാത്തുകൾ ചെറിയ തവളകളെ തിന്നേക്കാമെന്നും 35 അടി ആഴമുള്ള മത്സരക്കളത്തിൽനിന്ന് ചിലത് വെളിക്കുചാടി ഒരു പ്രേക്ഷകനെ പ്രഹരിച്ചേക്കാമെന്നുമുള്ള തടസ്സവാദവും അവർ ഉന്നയിച്ചു. (g90 7⁄8)
കുരങ്ങുകൾ കൂലിപ്പണിക്ക്
കൂലിപ്പണിക്കാരുടെ ഗുരുതരമായ കുറവുനിമിത്തം സോളിനു തൊട്ടുപുറത്തു വസിക്കുന്ന ഒരു കൊറിയൻ കർഷകൻ തന്റെ കൃഷിക്കളത്തിൽ പൈൻകുരു പെറുക്കാൻ കുരങ്ങുകളെ പണിക്കുനിർത്തിയിരിക്കുന്നു. നിയമിക്കപ്പെട്ട 20 കുരങ്ങൻമാർ “ചുരുങ്ങിയ കാലഘട്ടത്തിലെ പരിശീലനത്തിനുശേഷം ഒരു ദിവസം അഞ്ചുകൂലിക്കാരുടേതിനു തുല്യമായ പണി ഓരോ കുരങ്ങും ചെയ്യത്തക്കവണ്ണം അത്ര ഉത്സാഹപൂർവം പണിയെടുക്കുന്നതായി കാണപ്പെട്ടു” എന്ന് ജപ്പാനിലെ മാഞ്ചസ്ററർ ഡെയ്ലി ന്യൂസ് റിപ്പോർട്ടുചെയ്തു. മററു കൃഷിയിടങ്ങളിലെ ജോലിക്ക് തങ്ങൾ ഈ വർഷം തായ്ലണ്ടിൽനിന്ന് കൂടുതൽ കുരങ്ങൻമാരെ ഇറക്കുമതി ചെയ്യുമെന്ന് തദ്ദേശ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ പറയുന്നു. കൊറിയാ റിപ്പബ്ലിക്കിൽ വിദേശകൂലിപ്പണിക്കാർ നിരോധിക്കപ്പെട്ടിരിക്കുകയാണെങ്കിലും പ്രസ്പഷ്ടമായി വിദേശകുരങ്ങൻമാർ നിരോധിക്കപ്പെട്ടിട്ടില്ല. (g90 8⁄8)
അവരുടെ ചെവികളിൽ ‘കണ്ണുകൾ’ പതിപ്പിക്കുന്നു
സിനിമയിൽനിന്നും റെറലിവിഷനിൽനിന്നും വേദിയിൽനിന്നും കൂടുതൽ ആസ്വാദനം കിട്ടാൻ അന്ധരെ പ്രാപ്തരാക്കാൻ ഒരു പുതിയ വിനോദപദ്ധതി സംവിധാനംചെയ്യപ്പെട്ടിരിക്കുന്നു. ഈ പദ്ധതി “ചിത്രരീതിയിൽ സംസാരിക്കുന്ന” കലയാണ് ഉപയോഗിക്കുന്നതെന്ന് യൂറോപ്പിലെ പ്രാരംഭ ശ്രമം റിപ്പോർട്ടുചെയ്തുകൊണ്ട് പാരീസിലെ ഇൻറർനാഷനൽ ഹെറൾഡ് ട്രിബ്യൂൺ പറയുന്നു. സാധാരണയുള്ള ശ്രാവ്യപരിപാടിക്കു പുറമേ, സംഭാഷണങ്ങൾക്കിടയിൽ അഭിനയം വിവരിക്കപ്പെടുന്ന രണ്ടാമത്തെ ഒരു തുല്യകാല സൗണ്ട് ട്രാക്ക് കേൾക്കാൻ ദർശനവൈകല്യമുള്ളവരെ പ്രത്യേകഹെഡ്ഫോണുകൾ അനുവദിക്കുന്നു. അത് കഥാപാത്രങ്ങളെയും അവരുടെ വേഷത്തെയും അവരുടെ ആംഗ്യങ്ങളെയും അവരുടെ ഭാവങ്ങളെയുംകൂടെ വർണ്ണിക്കുകയും അങ്ങനെ തങ്ങൾക്കു കാണാൻ കഴിയാത്തതിനെ വിഭാവനചെയ്യാൻ അന്ധരെ സഹായിക്കുകയും ചെയ്യുന്നു. ഈ പദ്ധതി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന തീയറററുകളിൽ ലഭ്യമാക്കപ്പെടുകയും റെറലിവിഷൻപരിപാടിയോടൊപ്പം എഫ്എം റേഡിയോയാൽ പ്രക്ഷേപണംചെയ്യപ്പെടുകയും ചെയ്യും. (g90 8⁄8)
ഏററവും ചെലവുകൂടിയ വിമാനം
ഐക്യനാടുകളുടെ പ്രസിഡണ്ട് അടുത്തുതന്നെ “ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ളതിലേക്കും ചെലവേറിയ ട്രാൻസ്പോർട്ട് വിമാനം” ഉപയോഗിക്കുന്നതായിരിക്കുമെന്ന് റൈറം മാസിക റിപ്പോർട്ടുചെയ്യുന്നു. പല വർഷങ്ങൾക്കു മുമ്പ് ഓർഡർചെയ്യപ്പെട്ട എയർഫോഴ്സ് വൺ ഏററവും സ്ഥലസൗകര്യമുള്ളതും ഏററവും സുരക്ഷിതവും ഏററവും നല്ലതും “നിർമ്മിക്കപ്പെട്ടിട്ടുള്ള മറേറതൊരു വിമാനത്തെക്കാളും കൂടുതൽ സ്വയംപര്യാപ്താവ്യാപ്തിയുള്ളതും (7,140 മൈൽ) സുഖവും സൗകര്യവുമുള്ളതു”മായിരിക്കാനാണ് രൂപസംവിധാനംചെയ്യപ്പെട്ടിരിക്കുന്നത്. ഇരട്ടക്കിടക്കകളും ഷവർടബ്ബും കൂടുതലായി ആറ് കക്കൂസുകളും 85 റെറലിഫോണുകളും ഒരു ചെറിയ ആശുപത്രിക്കുള്ള കരുതലുകളും ആറു ഘനയടി വരുന്ന ഒരു സേഫും ജനക്കൂട്ടങ്ങളെ വീക്ഷിക്കുന്നതിന് എട്ടു ചാനലുകൾ ഒരേസമയം കാണാൻകഴിയുന്ന ഒരു ടെലിവിഷൻ സിസ്ററവും 23 ജോലിക്കാർക്കും 70 യാത്രക്കാർക്കും ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ സംഭരിച്ചുവെക്കാവുന്ന റഫ്രിജറേററർ ഫ്രീസർ സഹിതമുള്ള രണ്ട് അടുക്കളകളും ഏററവും ആധുനികമായ മിസൈൽവേധക സംവിധാനങ്ങളും വാർത്താവിനിമയ സജ്ജീകരണങ്ങളും മററനേകം കാര്യനിർവഹണ സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഒരു മുറി പ്രസിഡണ്ടിനുവേണ്ടി ക്രമീകരിച്ചിരിക്കുന്നു. “അമേരിക്കക്കാർ തങ്ങളുടെ പ്രസിഡണ്ടിനെ വായുവിൽ നിർത്താൻ ഇരുപത്തയ്യായിരം കോടി രൂപയുടെ അധികപങ്കും ചെലവഴിക്കുന്നു. പിന്നീട് അദ്ദേഹത്തെ ഉയർത്തിനിർത്താൻ മണിക്കൂറിൽ ഏതാണ്ട് 1,50,000 രൂപായും ചെലവുവരുന്നു”വെന്ന് റൈറം പറയുന്നു. “അത് ഗ്രീൻലാൻഡിന്റെ മൊത്തം ദേശീയോത്പാദനത്തെക്കാൾ കൂടുതലാണ്.” (g90 8⁄8)
നായ്ക്കൾക്ക് നിറം കാണാൻ കഴിയുമോ?
സാൻറാ ബാർബറായിലുള്ള കാലിഫോർണിയാ യൂണിവേഴ്സിററിയിലെ ഗവേഷകർ നായ്ക്കൾക്ക് പരിമിതമായി മാത്രമേ നിറം കാണാനാവൂ എന്ന് നിഗമനംചെയ്യുന്നു. ഒരു വർഷം നീണ്ട പഠനത്തിനുശേഷം, നായ്ക്കൾക്ക് വർണ്ണരാജിയിലെ വിപരീത വർണ്ണങ്ങളായ ചുവപ്പും നീലയും തമ്മിൽ തിരിച്ചറിയാൻ കഴിയുമെന്നും മഞ്ഞയും പച്ചയും ഓറഞ്ചും തമ്മിൽ തിരിച്ചറിയാൻ കഴികയില്ലെന്നും ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. (g90 8⁄8)
ഇൻഡ്യയിൽ എയ്ഡ്സ്
ഇൻഡ്യയിൽ 1990ന്റെ തുടക്കത്തിൽ പൂർണ്ണവികസിത എയ്ഡ്സിന്റെ 41 കേസുകളേ ഉള്ളുവെന്ന് റിപ്പോർട്ടുചെയ്തു. എന്നാൽ ദി റെറാറൊണ്ടോ സ്ററാർ പറയുന്നതനുസരിച്ച് ഒരു വലിയ എയ്ഡ്സ് സാംക്രമിക വ്യാധി അനുഭവിക്കുന്ന ഏഷ്യയിലെ ആദ്യത്തെ രാഷ്ട്രം അതായിരിക്കാം. ബോംബേയിലുള്ള 1,00,000 വേശ്യമാരിൽ 10,000 പേർക്ക് ഇപ്പോൾത്തന്നെ മാരകമായ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ഇൻഡ്യൻ ഗവൺമെൻറ് കണക്കാക്കുന്നു. ആ കൂട്ടത്തിനുതന്നെ ഒരൊററ വർഷം 2,00,000 പുരുഷൻമാർക്ക് രോഗാണുബാധയുളവാക്കാൻ പ്രാപ്തിയുണ്ടായിരിക്കാം. തങ്ങൾക്ക് രോഗാണുബാധയുള്ളതായി മനസ്സിലാക്കിയശേഷവും അനേകം വേശ്യമാർ ജീവസന്ധാരണത്തിന് മററു യാതൊരു മാർഗ്ഗവുമില്ലെന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ തൊഴിൽ നിർത്താൻ വിസമ്മതിക്കുകയാണ്. രക്തം വിൽക്കുന്ന തൊഴിൽക്കാരായ ഇൻഡ്യയിലെ നൂറുകണക്കിനാളുകളും എയ്ഡ്സ് വൈറസ് വഹിക്കുന്നവരാണ്; എന്നിട്ടും അനേകർ ഉപജീവനത്തിനുവേണ്ടി രക്തം വിൽക്കുന്നതിൽ തുടരുകയാണ്. രാജ്യമാസകലം വൈറസ് വ്യാപിക്കുമ്പോൾ “ഇത് പ്രവർത്തനക്ഷമമായ ഒരു റൈറംബോംബാണ്” എന്ന് ബോംബെയിലെ ഒരു മെഡിക്കൽ ഉദ്യോഗസ്ഥൻ സംഗ്രഹിച്ചുപറഞ്ഞു. (g90 6⁄8)
രക്തപ്പകർച്ചകൾ സംബന്ധിച്ചൊരു പുനർവിചിന്തനം
ജീവനു ഭീഷണിയായിരിക്കുന്ന വിളർച്ച ബാധിച്ച യുവ മലേറിയാരോഗികളെ ചികിത്സിക്കാൻ വികസ്വര രാജ്യങ്ങളിൽ രക്തപ്പകർച്ചകൾ വർദ്ധിതമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, 1986ൽ സേയർ, കിൻഷാസായിലെ മാമായെമോ ആശുപത്രിയിൽ അത്തരം 16,352 രക്തപ്പകർച്ചകൾ കൊടുക്കപ്പെട്ടു. എന്നിരുന്നാലും, 1987ൽ രക്തപ്പകർച്ചകളുടെ എണ്ണം കുറഞ്ഞു. എന്തുകൊണ്ട്? മലേറിയായിക്ക് രക്തപ്പകർച്ച നടത്തിയ കുട്ടികളുടെ ഒരു കൂട്ടത്തിന്റെ 13 ശതമാനത്തിന് എയ്ഡ്സ്വാഹിവൈറസായ എച്ച്ഐവി ബാധിച്ചതായി മാമാ യെമോയിലെ ഡോക്ടർമാർ കണ്ടുപിടിച്ച ശേഷം “വിളർച്ച ബാധിച്ച കുട്ടികൾക്ക് സ്വതേ രക്തപ്പകർച്ച നടത്തുന്ന” നയം ആശുപത്രിയിലെ മെഡിക്കൽ സ്ററാഫ് മാററിയതായി ലണ്ടനിലെ പാനോസ്കോപ്പ് മാസിക റിപ്പോർട്ടുചെയ്യുന്നു. പകരം, കിൻഷാസാ ആശുപത്രിയിലെ ചില യുവരോഗികൾക്ക് അവരുടെ രക്തം വർദ്ധിപ്പിക്കുന്നതിന് ഇരുമ്പുപോഷകങ്ങൾ കൊടുക്കപ്പെട്ടു. ആ വിധത്തിൽ രക്തപ്പകർച്ചകളുടെ എണ്ണം 73 ശതമാനം കുറച്ച് 4,531 ആക്കി—ഒരൊററ കുട്ടിയുടെയും ജീവൻ നഷ്ടപ്പെട്ടുമില്ല.” (g90 6⁄8)
“വ്യാജ മൂല്യങ്ങൾ”
ബോറിസ് ബെക്കർ 22-ാം വയസ്സിൽ ലോകത്തിലെ പ്രമുഖ റെറന്നിസ്കളിക്കാരിൽ ഒരുവനാണ്; അയാൾ 75 ദശലക്ഷം ഡോളറിന്റെ (യു.എസ്.) സ്വത്തോടെ ലോകത്തിലെ അതിധനികരായവരിൽ ഒരുവനുമാണ്. അയാളുടെ ധനം റെറന്നിസ് മത്സരക്കളികളിൽ പടുത്തുയർത്തിയതാണ്. എന്നിരുന്നാലും തനിക്ക് അമിതമായ പ്രതിഫലമാണ് കിട്ടുന്നതെന്ന് യുവ ജർമ്മൻ അത്ലററ് വിശ്വസിക്കുന്നു: “നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അത് ഒരു തമാശയാണ്—വലയുടെ മീതെ ഒരു റെറന്നിസ്ബോൾ അടിച്ചുവിടുന്നതിന് എനിക്ക് എത്രയധികമാണ് കിട്ടുന്നത്.” പരേഡ് മാഗസിൻ പറയുന്നതനുസരിച്ച് “ഇന്നത്തെ സമുദായത്തിൽ ആരും പട്ടിണികിടക്കുകയോ ഭവനരഹിതരായിരിക്കുകയോ ചെയ്യേണ്ടതില്ലാത്തവിധം വളരെയധികം പണമുണ്ട്. ആളുകൾ വ്യാജമൂല്യങ്ങൾക്ക് വളരെയധികം ശ്രദ്ധകൊടുക്കുന്നു” എന്ന് അയാൾ പറഞ്ഞു. (g90 5⁄22)