മുൻകരുതലുകളും അപകടസാദ്ധ്യതകളും
മാനുഷ രോഗപ്രതിരോധ സംവിധാനം ദശലക്ഷക്കണക്കിനു സൂക്ഷ്മാണുക്കൾ നമ്മെ ഉപരോധത്തിൻ കീഴാക്കിയിരിക്കുന്നു. സുഖകരമായ ചൂടുള്ളതും ജലാംശം നിറഞ്ഞതുമായ നമ്മുടെ ശരീരത്തിനുള്ളിൽ അതിക്രമിച്ചു കയറുക എന്നതാണ് അവയുടെ ലക്ഷ്യം. പ്രവേശനം നേടിക്കഴിഞ്ഞാൽ അവ ഒരു ആഘാതത്തെ നേരിടേണ്ടിയിരിക്കുന്നു. അവിശ്വസനീയമായ വിധം സങ്കീർണ്ണമായ ഒരു രോഗപ്രതിരോധ സംവിധാനത്തെ അവക്കു നേരിടേണ്ടതായി വരുന്നു—അസംഖ്യം പ്രോട്ടീനുകളാൽ നിയന്ത്രിക്കപ്പെടുന്ന ശതകോടിക്കണക്കിനുള്ള വളരെ വൈദഗ്ദ്ധ്യമേറിയ കോശങ്ങളെ തന്നെ. റൈറം മാസിക പറയുന്നു: “രോഗപ്രതിരോധ സംവിധാനത്തെ അവയവങ്ങളിൽ ഏററവും സങ്കീർണ്ണമായിരിക്കുന്ന മസ്തിഷ്കത്തോടു നന്നായി താരതമ്യപ്പെടുത്താൻ കഴിയും” രോഗപ്രതിരോധ ശാസ്ത്ര വിദഗ്ദ്ധനായ വില്യം പോളിനെ അത് ഉദ്ധരിക്കുന്നു: “വിവരങ്ങളോടു പ്രതികരിക്കാനും പഠിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും വിവരങ്ങൾ സൃഷ്ടിക്കാനും സംഭരിക്കാനും ഉപയോഗിക്കാനുമുള്ള അസാമാന്യ വൈദഗ്ദ്ധ്യം രോഗപ്രതിരോധ സംവിധാനത്തിനുണ്ട്.” ഡോ. സ്ററീഫൻ ഷെർവിൻ തന്റെ പ്രശംസ ഇതോടു ചേർക്കുന്നു: “അത് അവിശ്വസനീയമായ ഒരു സംവിധാനമാണ്. ശരീരത്തിൽ മുമ്പുണ്ടായിരുന്നിട്ടില്ലാത്ത തൻമാത്രകളെ അവ തിരിച്ചറിയുന്നു. അവിടെ ഉണ്ടായിരുന്നതിനേയും അവിടെ ഇല്ലാതിരുന്നതിനെയും തമ്മിൽ തിരിച്ചറിയാൻ അവക്കു കഴിയും.” അവിടെ ഇല്ലാതിരുന്നവയാണെങ്കിൽ യുദ്ധമാണ്, സമ്പൂർണ്ണ യുദ്ധം.
ധാന്യകങ്ങൾ ഭക്ഷിക്കുമ്പോൾ ധാന്യക ഭക്ഷണങ്ങൾ ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വർദ്ധിപ്പിക്കുമെങ്കിലും അവ ഭക്ഷണശേഷം മയക്കവും തളർച്ചയും ഉണ്ടാക്കിയേക്കാം. പഠനങ്ങൾ സൂചിപ്പിച്ചത് ഒരു ധാന്യക ഭക്ഷണത്തിനുശേഷം ഏകാഗ്രതയും പരീക്ഷകളിൽ നേടുന്ന മാർക്കും കുറയുന്നു എന്നാണ്. അമിതമായ ഭക്ഷണം കഴിക്കുന്ന പലരും ധാന്യകങ്ങളെ മററുള്ള ഭക്ഷണങ്ങളെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നതിനു കാരണം അവർ മധുരം കൂടുതൽ ആഗ്രഹിക്കുന്നതുകൊണ്ടു മാത്രമല്ല, റൊട്ടിയും പാസ്ററായും അവർ ഇഷ്ടപ്പെടുന്നതിനാലുമാണ്. പുകവലി ഉപേക്ഷിക്കുന്ന പുകവലിക്കാർ ധാന്യങ്ങൾക്കായി കൊതിക്കുന്നു. പുകവലി ഉപേക്ഷിക്കുമ്പോൾ അവരുടെ തടി കൂടുന്നതിന് ഒരു കാരണം അവർ കൂടുതൽ മധുരവും ധാന്യക സമ്പുഷ്ടമായ ആഹാരങ്ങളും കഴിക്കുന്നുവെന്നതാണ്.
തടി കൂടുന്നതിലെ അപകടം മദ്ധ്യവയസ്കരും ചെറുപ്പക്കാരുമായ സ്ത്രീകളിൽ ഏതെങ്കിലും അളവിൽ തടി കൂടുന്നത് ഹൃദ്രോഗങ്ങളിൽ നിന്നുള്ള അപകടത്തെ വർദ്ധിപ്പിക്കുന്നു. 30 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള 1,16,000 നഴ്സുമാരിൽ നടത്തിയ 8 വർഷത്തെ പഠനമാണ് ഇതു വെളിപ്പെടുത്തിയത്. വണ്ണം കൂടിയ സ്ത്രീകളിലെ ഹൃദ്രോഗത്തിൽ എഴുപതു ശതമാനത്തിനും സ്ത്രീകളിൽ ആകെ ഉണ്ടാകുന്ന ഹൃദ്രോഗത്തിൽ 40 ശതമാനത്തിനും കാരണം അമിതമായ തടിയാണ്. ദി ന്യൂയോർക്ക് ടൈംസിൽ ഇതേപ്പററി വന്ന വാർത്ത തുടർന്നു: “പുരുഷൻമാരിൽ മുമ്പു നടത്തിയ പഠനം സൂചിപ്പിച്ചത് സാമാന്യമായ അമിത ഭാരം ഉള്ളവരായിരിക്കുന്നത് ഹൃദ്രോഗം മൂലമുള്ള അപകടത്തെ വർദ്ധിപ്പിച്ചു എന്നാണ്. എന്നാൽ മദ്ധ്യവയസ്കരായ സ്ത്രീകളിൽ അൽപ്പമായിപോലും അമിതഭാരമുള്ളവരാകുന്നതിലെ അപകടം രേഖപ്പെടുത്തപ്പെട്ടത് ഇത് ആദ്യമായാണ് എന്ന് ഈ പഠനത്തിന്റെ ഉപജ്ഞാതാവും ബോസ്ററണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിററലിലെ ഒരു സാംക്രമിക രോഗ ശാസ്ത്ര വിദഗ്ദ്ധനുമായ ഡോ. ചാൾസ് എച്ച്. ഹെനികെൻസ് പറയുന്നു. ‘യുണൈററഡ് സ്റേറററ്സിലെ വർദ്ധിച്ച രോഗ നിരക്കിനും മരണനിരക്കിനും ഒരു വലിയ കാരണമായി സിഗറററ് വലിക്കും അമിത മദ്യപാനത്തിനുമൊപ്പം അമിതമായ തടിയും നിൽക്കുന്നതായി ഫലം വെളിപ്പെടുത്തുന്നു’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.”
ശിശുമരണം പുകവലിയോടു ബന്ധപ്പെട്ടിരിക്കുന്നു മൂന്നു വർഷത്തെ ഒരു പഠനത്തിനു ശേഷം സ്വീഡനിലെ രണ്ടു ഡോക്ടർമാർ പുകവലിക്കും സഡൻ ഇൻഫെൻറ് ഡെത്ത് സിൻട്രോം അഥവാ സിഡ്സ് [SIDS] എന്ന അസുഖത്തിനും—ഒന്നു മുതൽ ആറുവരെ മാസം പ്രായമായ ശിശുക്കളിൽ അറിയപ്പെടാത്ത കാരണങ്ങളാൽ ഉണ്ടാകുന്ന മരണത്തെ കുറിക്കുന്ന ഒരു പദം—ഇടയിൽ ശക്തമായ ഒരു ബന്ധം കണ്ടെത്തി. സ്വീഡനിൽ ജീവനോടെയുള്ള ജനനങ്ങളിൽ 2,80,000-ത്തോളം എണ്ണത്തിന്റെ ഒരു സ്ഥിതിവിവരക്കണക്ക് ഡോ. ബെൻഗ്ററ് ഹാഗ്ലൻഡും ഡോ. സ്വെൻ ക്നാററിംഗിയസും രൂപീകരിച്ചു. ഈ ഗണത്തിൽ 190 എണ്ണം സിഡ്സ് മൂലം മരണമടഞ്ഞു, ഇതിൽ 50 മരണത്തിന് കാരണം അമ്മമാരുടെ പുകവലിയായിരുന്നെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. ഗർഭകാലത്ത് മിതമായി പുകവലിച്ച അമ്മമാർക്ക്—ഒരു ദിവസം ഒന്നു മുതൽ ഒൻപതുവരെ സിഗറററുകൾ—തങ്ങളടെ കുഞ്ഞിനെ സിഡ്സ് മൂലം നഷ്ടപ്പെടുവാനുള്ള സാദ്ധ്യത പുകവലിക്കാത്തവരെക്കാൾ ഇരട്ടിയായിരുന്നു. കടുത്ത പുകവലിക്കാർ—ഒരു ദിവസം പത്തൊ അതിലധികമൊ സിഗറററ് വലിക്കുന്നവർ—അപകടം മൂന്നു മടങ്ങാക്കി. ഡോ. ഹാഗ്ലൻഡ് പറഞ്ഞു: “ഒരു രോഗ പ്രതിരോധ വീക്ഷണത്തോടെ നോക്കുമ്പോൾ സിഡ്സിന്റെ ഏററവും വലിയ ഏക കാരണം പുകവലിയാണ്.” എന്നിരുന്നാലും സാമൂഹ്യ സാമ്പത്തിക ഘടകങ്ങളും ഉൾപ്പെട്ടിരുന്നേക്കാം എന്ന് അദ്ദേഹം പറയുന്നു: മാതാവിന്റെ പ്രായം, സാമൂഹ്യ സ്ഥാനം, കൂടാതെ പിതാവ് മാതാവിനോടും കുഞ്ഞിനോടും ഒപ്പമാണോ താമസം തുടങ്ങിയവ. ദി ന്യൂയോർക്ക് ടൈംസലെ റിപ്പോർട്ട് ഇപ്രകാരം ഉപസംഹരിച്ചു: “പഠനം വെളിപ്പെടുത്തിയത് സിഡ്സ് മൂലമുള്ള മരണം വ്യാവസായിക രാജ്യങ്ങളായ യുണൈററഡ് സ്റേറററ്സ് പോലെയുള്ള രാജ്യങ്ങളിലേതിനെക്കാൾ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ കുറവായിരിക്കുന്നു എന്നാണ്.”