ഭാഗ്യക്കുറികൾ ആർ വിജയിക്കുന്നു? ആർ തോൽക്കുന്നു?
ഗവൺമെൻറ് ഭാഗ്യക്കുറികൾക്കനുകൂലമായ ഒരു അടിസ്ഥാന വാദഗതി മററു വിധത്തിൽ മിക്കവാറും നികുതി കൂട്ടുന്നതിനാൽ മാത്രം കൈവരിക്കാൻ കഴിയുന്ന ദശലക്ഷക്കണക്കിനു ഡോളറുകൾ അവ ആർജ്ജിക്കുന്നു എന്നതാണ്. ‘അതെത്ര എളുപ്പമാണ്!’ എന്ന് പിന്തുണക്കാർ പറയുന്നു. അത് ആരും അടയ്ക്കണമെന്ന് നിബന്ധനയിലാത്ത ഒരു സ്വമേധയാനികുതി പോലെയാണ്. യഥാർത്ഥത്തിൽ ആളുകൾ അടയ്ക്കാനുള്ള ആകാംക്ഷയോടെ നിരയിൽ കാത്തുനിൽക്കുന്നു!
എന്നാൽ ഭാഗ്യക്കുറികൾക്കെതിരെയുള്ള ചില ആരോപണങ്ങൾ ഏവയാണ്?
ഭാഗ്യക്കുറിപരസ്യങ്ങൾ സാധാരണയായി മതിയായ വിവരങ്ങൾ നൽകാത്തതോ കേവലം വെറുതെ തെററിദ്ധരിപ്പിക്കുന്നതോ ആണെന്നതാണൊന്ന്. നിങ്ങൾ ജയിക്കാൻ പോകുകയാണ് എന്ന ആശയം അവർ എടുത്തുകാട്ടുന്നു. “ഞങ്ങൾ അത് ജയിക്കുന്നത് എളുപ്പമാക്കുന്നു!!” എന്നു പ്രസ്താവിക്കുന്ന ഒരു കനേഡിയൻ ഭാഗ്യക്കുറിപരസ്യം ഉദാഹരണമാണ്.
എന്നാൽ വിജയിക്കുന്നത് എത്ര എളുപ്പമാണ്? ആലി ഒരു പശ്ചിമജർമ്മൻ ഭാഗ്യക്കുറിയിൽ പങ്കെടുക്കുന്നയാളാണ്. പരസ്യം ഉത്തേജിപ്പിക്കുന്നു: “നിങ്ങളുടെ ജയസാദ്ധ്യതകൾ അവിശ്വസനീയം.” എന്നിട്ടും ആലി, “ഞാൻ പത്തുവർഷത്തോളം ഭാഗ്യക്കുറിയിൽ ചേർന്നു. ഞാൻ ഒരിക്കലും യാതൊന്നിലും വിജയിച്ചില്ല. യാതൊന്നിലെങ്കിലും വിജയിച്ച യാതൊരുവനേയും എനിക്കറിയില്ല,” എന്നു വിലപിക്കുന്നു.
ഓരോ വൻവിജയിക്കും, ആഴ്ചതോറും വർഷംതോറും തങ്ങളുടെ പണം വിനിയോഗിക്കുന്നവരും യാതൊന്നും തിരികെ കിട്ടാതെ തോൽവിക്കാരായിരിക്കുവരുമായ ആലിയെപ്പോലുള്ള ദശലക്ഷങ്ങൾ ഉണ്ട്. ഐക്യനാടുകളിൽ അവിടെയുള്ള 9 കോടി 70 ലക്ഷം ഭാഗ്യക്കുറിചൂതാട്ടക്കാരിൽ 10 ലക്ഷം ഡോളർ നേടുന്ന 0.000008 ശതമാനം മാത്രമേയുള്ളു.
ഒരു ഉയർന്ന സമ്മാനം നേടുന്നതിന് വെറും പത്തുലക്ഷത്തിൽ ഒന്ന് (ഏതാണ്ട് ഒരു വ്യക്തി ഇടിമിന്നലേററ് മരിക്കാനുള്ള സാധ്യത) എന്ന സാധ്യതപോലുമില്ല; അവർക്ക് അനേകം ദശലക്ഷങ്ങളിൽ ഒന്നായിരിക്കാൻ കഴിയും. ദൃഷ്ടാന്തമായി, സമ്മാനത്തുകക്ക് വലിപ്പമേറുന്നു എന്ന് വ്യക്തമാകുന്തോറും കൂടുതൽ ടിക്കററുകൾ വിൽക്കപ്പെടുന്നു. ന്യൂയോർക്ക് ലോട്ടോ പന്തയം ജയിക്കുന്നതിനുള്ള സാധ്യത 60 ലക്ഷത്തിൽ ഒന്നു മുതൽ 1 കോടി 29 ലക്ഷത്തിൽ ഒന്നുവരെ ആയി കുറയുന്നു!
ആളുകൾ ഭാഗ്യക്കുറികളെ, തങ്ങൾക്കെതിരെയുള്ള ഭീമമായ സാധ്യതക്കുറവുകളെക്കുറിച്ച് അന്ധരായ, ജാഗ്രതയില്ലാത്ത ഉപഭോക്താക്കളെ മുന്നോട്ടു തള്ളിവിടുന്നവയെന്ന് ആരോപിക്കുന്നതിൽ ഒട്ടും അതിശയമില്ല. ചൂതാട്ടകാരണങ്ങളെപ്പററിയുള്ള യു.എസ്സ്. നാഷനൽ സെൻററിന്റെ ഡയറക്ടറായ ഡോ. വാലറീലോറൻസ് ലളിതമായി പ്രസ്താവിക്കുന്നു, “ഭാഗ്യക്കുറികളോ? അവയാണ് ഉള്ളതിൽവെച്ച് ഏററവുമധികം ചൂഷണം ചെയ്യുന്ന പന്തയം. സാധ്യതകൾ ദാരുണമാംവിധം നിങ്ങൾക്കെതിരാണ്.”
നിങ്ങൾ ഒരു ദശലക്ഷം ഡോളർ ജയിക്കുന്നെങ്കിൽത്തന്നെയെന്ത്? നിങ്ങൾക്ക് അതുമുഴുവൻ കിട്ടുകയില്ല. നികുതിക്കാരൻ തന്റെ പങ്കെടുത്തു കഴിഞ്ഞ് ഐക്യനാടുകളിലെ വിജയികൾക്ക് വർഷത്തിൽ 35000 ഡോളർ വീതം 20 വർഷങ്ങളിലേക്ക് ലഭിക്കുന്നു. അതായത് 20 വർഷത്തെ നാണ്യപ്പെരുപ്പത്താൽ വീണ്ടും മൂല്യശോഷണം സംഭവിച്ച 700000 ഡോളർ തന്നെ.
ദരിദ്രരുടെമേലുള്ള ഫലം
മറെറാരു വിമർശനം അധികം ചെലവിടുന്നവർ അത് വഹിക്കാൻ ഏററവും അപ്രാപ്തരായ പാവപ്പെട്ടവർ തന്നെ എന്നതാണ്. സർവേകൾ പ്രകടമാക്കുന്നതനുസരിച്ച് ഭാഗ്യക്കുറികൾക്ക് ഇടനിലവരുമാനക്കാരായ ആളുകളുടെയിടയിലാണ് കൂടുതൽ ജനപ്രീതി എന്നു പറഞ്ഞുകൊണ്ട്, ഇത് അസത്യമാണെന്ന് ഭാഗ്യക്കുറിയുടെ നടത്തിപ്പുകാർ വാദിക്കുന്നു. ഭാഗ്യക്കുറികൾ സ്വമേധയായുള്ളതാണെന്നും ആരും ചേരാൻ നിർബന്ധിക്കപ്പെടുന്നില്ലെന്നും അവർ പറയുന്നു. ഇതൊക്കെയാണെങ്കിലും പരസ്യങ്ങൾ ചേരുന്നവരുടെ അഭിലാഷങ്ങളെ ബോധപൂർവം ജ്വലിപ്പിക്കുന്നു; അതിലധികവും പാവപ്പെട്ടവരാണ്. ഫ്ളോറിഡായിലെ ഒരു കടയിലെ കാഷ്യർ പറഞ്ഞു: “ഞങ്ങൾ എല്ലാ ആഴചയിലും കാണുന്ന ഒരു നിശ്ചിതവിഭാഗം ആളുകൾ ഉണ്ട്. ചിലർ ദിവസവും 10 ടിക്കററുകൾ വാങ്ങുന്നു. അവർക്ക് ഭക്ഷണത്തിന് പണമില്ല, എങ്കിലും ‘ലോട്ടോ’യിൽ ചേരുന്നു.”
ചില അൽപ്പവികസിത രാജ്യങ്ങളിൽ അവസ്ഥ സാധാരണയായി ഇതിലും മോശംപോലുമാണ്. സമീപകാലത്ത് മുഴുഗ്രാമങ്ങൾക്കും “പോർക്കാസ് ഭ്രാന്ത്” പിടിച്ചിരിക്കുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തപ്പോൾ ഇൻഡോനേഷ്യൻ ഗവൺമെൻറ് അതിന്റെ പോർക്കാസ് ഫുട്ബോൾ ഭാഗ്യക്കുറി പുനഃപരിശോധിച്ചു. “പോർക്കാസിനുവേണ്ടി മാത്രം പുരുഷൻമാർ സ്ത്രീകളെയും കുട്ടികളെയും മർദ്ദിക്കുന്നതിന്റെയും കുട്ടികൾ മാതാപിതാക്കളിൽനിന്ന് പണം മോഷ്ടിക്കുന്നതിന്റെയും സ്കൂൾഫീസിനു നീക്കിവെച്ചിരുന്ന, കഠിനാദ്ധ്വാനത്താൽ സമ്പാദിച്ച പണം കുട്ടികൾ ചെലവഴിച്ചു തീർക്കുന്നതിന്റെയും ഭീകരവൃത്താന്തങ്ങൾകൊണ്ട് ഇൻഡോനേഷ്യൻ വർത്തമാനപ്പത്രങ്ങൾ നിറഞ്ഞിരിക്കുന്ന”തായി ഏഷ്യാവീക്ക് മാസിക റിപ്പോർട്ടുചെയ്യുന്നു.
ഭാഗ്യക്കുറികൾ ലോകവിസ്തൃതമായി കുമിഞ്ഞുകൂടിയതോടെ അധികമധികം ആളുകൾ ചൂതാട്ടം പരിചയിച്ചു. ചിലർ ദരിദ്രർ മാത്രമല്ല—നിർബന്ധ ചൂതാട്ടക്കാർ—ഭാഗ്യക്കുറി ആസക്തർ ആയിത്തീർന്നു. യു.എസ്സ്.എ. ന്യൂജേഴ്സിയിലെ ചൂതാട്ട ആസക്തിയുടെ കൗൺസിൽ മേധാവിയാണ് ആർണിവെക്സ്ലർ. അദ്ദേഹം പറയുന്നു: “സാമാജികർ തങ്ങൾ ഒരു വേദനാരഹിതവും എളുപ്പവുമായ ധനാർജ്ജനമാർഗ്ഗം കണ്ടെത്തിയിരിക്കുന്നതായി വിചാരിക്കുമ്പോൾ, യഥാർത്ഥത്തിൽ അവർ ധാരാളം കുടുംബങ്ങളെയും ധാരാളം വ്യാപാരങ്ങളെയും ധാരാളം മനുഷ്യരെയും ധാരാളം ജീവിതങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.”
മൂല്യങ്ങളെ സംബന്ധിച്ച ഒരു പ്രശ്നം
മറെറാരു മുഖ്യ ഉത്ക്കണ്ഠ, ഗവൺമെൻറ് ഭാഗ്യക്കുറികൾ ചൂതാട്ടത്തോടുള്ള ആളുകളുടെ മനോഭാവം മാററിമറിച്ചിരിക്കുന്നു എന്നതാണ്. ഇന്ന് സംസ്ഥാനം നടത്തുന്ന “കളി 3” അഥവാ “ലക്കി നമ്പർ” ഭാഗ്യക്കുറികൾ ആയിരത്തിൽ ഒന്ന് സാധ്യത വാഗ്ദാനം ചെയ്യുന്നു, എന്നാൽ സമ്മാനത്തുകയായി 50 ശതമാനം മാത്രമേ മടക്കി നൽകുന്നുള്ളു. ഗവൺമെൻറ് ബിസിനസ്സിൽ പ്രവേശിക്കുന്നതിനുമുമ്പ് ഈ പന്തയം “ദൂഷകവും” നിയമവിരുദ്ധവുമായ അനാശാസ്യ ധനാർജ്ജനമാർഗ്ഗവും അധർമ്മവുമായിരുന്നു. ഇപ്പോൾ അതേ പന്തയക്കളിതന്നെ വിനോദം, തമാശ, പൗര ഉത്തരവാദിത്വത്തിന്റെ ഒരു പ്രവൃത്തി എന്നു വിളിക്കപ്പെടുന്നു!
തീർച്ചയായും, നിയമവിരുദ്ധ നമ്പർ ഗെയിമുകൾക്കും ഗവൺമെൻറ് ഭാഗ്യക്കുറികൾക്കുമിടയിലുള്ള ഒരു പ്രധാനവ്യത്യാസം ലാഭം കുററവാളികളുടെ കീശയിൽ പോകുന്നതിനു പകരം അവ ഗവൺമെൻറ് പദ്ധതികളെ പിന്താങ്ങുന്നു എന്നതാണ് എന്നുവരികിലും അനേകം നിരീക്ഷകരും അവ ഏതു സമൂഹത്തിനും പ്രയോജനം ചെയ്യണമെന്നു കരുതപ്പെടുന്നുവോ അതിന്റെ ധാർമ്മിക മൂല്യങ്ങളിൻമേൽ ഭാഗ്യക്കുറിക്കുള്ള ആഘാതത്തെപ്പററി ഭയപ്പെടുന്നു.
ഇത് പരിശ്രമം കൂടാതെ ധനികരാകാം എന്ന പ്രത്യാശയേയും ചായ്വിനേയും ഭാഗ്യക്കുറികൾ പ്രോത്സാഹിപ്പിക്കുന്നു എന്നതിനാലാണ്. ഗെയിമിംഗ് ആൻറ് വേഗറിംഗ് ബിസിനസ്സിന്റെ പത്രാധിപരായ പോൾ ഡോറിൻ, “കഴിഞ്ഞകാലത്ത്, നിങ്ങൾ നന്നായി അദ്ധ്വാനിച്ചാൽ നിങ്ങൾക്ക് ശുഭമായിരിക്കും എന്ന് രാഷ്ട്രം പറഞ്ഞിരുന്നു, ഇപ്പോൾ അത് ‘ഒരു ടിക്കറെറടുക്കുക നിങ്ങൾ ഒരു ലക്ഷാധിപതിയായിത്തീരും എന്നതാണ്.’ അത് ഒരു രാഷ്ട്രത്തിന് അയക്കാൻ കഴിയുന്ന ഒരു വിചിത്രമായ സന്ദേശമാണ്.” എന്നു പറഞ്ഞു. “ഏറെ ആളുകൾ ഭാഗ്യം ആകസ്മികത, യാദൃച്ഛികത, വിധി എന്നിവയുടെ പ്രാധാന്യത്തിൽ വിശ്വസിക്കുന്തോറും പരിശ്രമശീലം, മിതവ്യയം, ആശയടക്കം, ഉത്സാഹം, ആസൂത്രണശീലം തുടങ്ങിയ സ്ഥായിയായ മൂല്യങ്ങളുടെ പ്രാധാന്യത്തിലുള്ള അവരുടെ വിശ്വാസം കുറയുന്നു” എന്ന് ജോർജ്ജ് വിൽ ന്യൂസ് വീക്കിൽ എഴുതി.
മനുഷ്യസമൂഹത്തിന്റെ കേന്ദ്രമായ മറെറാരു സങ്കൽപ്പം ഇതാണ്: വ്യക്തികൾ മററുള്ളവരുടെ ദൗർഭാഗ്യങ്ങളിൽനിന്ന് മുതലെടുക്കാൻ ശ്രമിക്കരുത്. ഏതായാലും ഭാഗ്യക്കുറികളുടെ പ്രോത്സാഹകർ ഒരു വ്യക്തി മററുള്ളവരുടെ നഷ്ടങ്ങളിൽ നിന്ന് ലാഭവും സന്തോഷവും നേടുന്നത് ശരിയാണ് എന്ന വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. അത്തരം ചിന്ത സ്വാർത്ഥമാണ്. “നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെത്തന്നെ സ്നേഹിക്കേണം” എന്ന ബൈബിളിന്റെ ഉദ്ബോധനത്തെ അത് കാററിൽ പറത്തുന്നു.—മത്തായി 22:39.
എതിർപ്പിന്റെ അനവധി ശബ്ദങ്ങൾക്കിടയിലും, ഭൂമിയിലെങ്ങും ഭാഗ്യക്കുറികൾ നാടകീയമായി വളരുന്നതിൽ തുടരുന്നു. പശ്ചിമാഫ്രിക്കയിലെത്തിയ ഒരു സന്ദർശകൻ ഒരു സംസ്ഥാനഭാഗ്യക്കുറിക്കെട്ടിടത്തിനു ചുററും നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിരിക്കുന്നതു കണ്ട്, “ഈ ആളുകൾ അവരുടെ പണം ഭാഗ്യക്കുറിയിൽ ധൂർത്തടിക്കുന്നതെന്തുകൊണ്ട്, വിശേഷിച്ച് അവർ പാവപ്പെട്ടവർ ആയിരിക്കേ?” എന്ന് അദ്ദേഹം ഒരു തദ്ദേശവാസിയോടു ചോദിച്ചു.
“എന്റെ സ്നേഹിതാ, അവർ ഭാഗ്യക്കുറിയിൽ പങ്കെടുക്കുന്നത് അത് അവർക്ക് പ്രത്യാശ നൽകുന്നതിനാലാണ്, അവരിലനേകരെ സംബന്ധിച്ചും ജീവിതത്തിൽ അവർക്കാകെയുള്ള പ്രത്യാശ അതാണ്” എന്ന് ആ നാട്ടുകാരൻ പ്രതിവചിച്ചു.
എന്നാൽ ഭാഗ്യക്കുറിയിൽ ജയിക്കുക എന്നത് യഥാർത്ഥത്തിൽ ഒരു പ്രത്യാശയാണോ? അത് ഏറെയും ഒരു മിഥ്യ, ഒരു മരീചിക, ഒരു അസംഭവ്യസ്വപ്നം ആണ്. തീർച്ചയായും ഒരു മനസ്സാക്ഷിയുള്ള ക്രിസ്ത്യാനി സമ്പത്ത് ചൂതാടുന്നതിന്റെ വ്യർത്ഥമായ തേട്ടത്തിനായി തന്റെ സമയവും വിഭവങ്ങളും പാഴാക്കുകയില്ല. ജ്ഞാനികളായ ആളുകൾ “അവരുടെ പ്രത്യാശ അർപ്പിക്കുന്നത് അനിശ്ചിതമായ ധനത്തിലല്ല, നമ്മുടെ ആസ്വാദനത്തിനായി എല്ലാ വസ്തുക്കളും സമൃദ്ധമായി പ്രദാനം ചെയ്യുന്ന ദൈവത്തിലാണ്” എന്ന് എഴുതിയ അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം പിന്തുടരുന്നത് എത്രയേറെ നല്ലതാണ്.—1 തിമൊഥെയോസ് 6:17. (g91 5/8)
[8-ാം പേജിലെ ആകർഷകവാക്യം]
“തങ്ങൾ ധന സമാഹരണത്തിന് ഒരു വേദനാരഹിതമായ എളുപ്പവഴി കണ്ടെത്തിയിരിക്കുന്നു എന്ന് സാമാജികർ ചിന്തിക്കുമ്പോൾ യഥാർത്ഥത്തിൽ അവർ ധാരാളം കുടുംബങ്ങളെയും ധാരാളം വ്യാപാരങ്ങളെയും ധാരാളം മനുഷ്യരെയും ധാരാളം ജീവിതങ്ങളെയും നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു.”
[9-ാം പേജിലെ ചതുരം]
ചൂതാട്ടക്കാർക്കുള്ള ഏററം മികച്ച നിർദ്ദേശങ്ങൾ
“വിജയിക്കുന്ന ഒരു കക്ഷിക്ക് ഒരു ഭാഗ്യക്കുറികൊണ്ട് ഉപജീവിക്കുന്നയാൾ നൽകുന്നതിനെക്കാൾ തണുത്ത ഒരു പുഞ്ചിരിയില്ല. . . . തന്റെ കക്ഷിക്ക് വളരെയധികം നഷ്ടം സംഭവിക്കുന്നതിനാൽ അയാളെ പന്തയം വെക്കുന്നതിൽനിന്ന് തടയുന്ന ഒരു ഭാഗ്യക്കുറിക്കാരനുമില്ല. . . . ദരിദ്രരായിത്തീർന്ന ഭാഗ്യക്കുറിക്കാരില്ലാത്തതുപോലെ തന്നെ വിജയപ്രദരായ ചൂതാട്ടക്കാരും വിരളമാണ് എന്നും ഓർക്കുക.”—ഗ്രഹാം റോക്ക്, ദ റൈറംസ്, ലണ്ടൻ.
“ഇന്നു രാത്രിയിലെ ലോട്ടോ നറുക്കെടുപ്പായ 4 1⁄2 കോടി ഡോളറിന്റെ ഗാരണ്ടിയുള്ള ജാക്ക്പോട്ട് ന്യൂയോർക്ക് സംസ്ഥാന ചരിത്രത്തിലെ ഏററവും വലിയ നറുക്കെടുപ്പാണ്. എന്നാൽ ഒരു ഡോളറിനെ ഒരു പന്തയത്താൽ അതിൽ ജയിക്കുന്നതിനുള്ള സാധ്യത 1,29,13,582ൽ ഒന്നു മാത്രമാണ്.”—ദ ന്യൂയോർക്ക് ടൈംസ്.
“ഒരു വിഡ്ഢിയും അവന്റെ പണവും വേഗം വേർപെടുന്നു.” 16-ാം നൂററാണ്ടുമുതൽ ഇന്നുവരെയുള്ള ചൊല്ല്.—ഫെമിലിയർ കൊട്ടേഷൻസ്, ജോൺ ബാർട്ട്ലററ്
“ചൂതാട്ടക്കാരാ, നീ ആഹ്ലാദിക്കേണ്ട; ഇന്നു ജയിക്കുന്നവരെല്ലാം നാളെ തോൽക്കുന്നു.”—ഒരു സ്പാനിഷ് പഴമൊഴി.