ഞങ്ങളുടെ വായനക്കാരിൽ നിന്ന്
സ്തനാർബുദം “സ്തനാർബുദം—ഏതൊരു സ്ത്രീയുടെയും ഭയം” എന്ന പരമ്പര പ്രസിദ്ധീകരിച്ചതിന് വളരെ നന്ദി. (ഏപ്രിൽ 8, 1994) വല്ലപ്പോഴുമൊക്കെ ഞാൻ തന്നെത്താൻ പരിശോധന നടത്തുമായിരുന്നെങ്കിലും എന്റെ ഗ്രന്ഥികൾ കട്ടിയുള്ളതാണെന്നു മാത്രമാണ് ഞാൻ വിശ്വസിച്ചിരുന്നത്. അതേപ്പററി ഒട്ടും സംശയം തോന്നാതിരുന്നതുകൊണ്ട് ഞാൻ അതുസംബന്ധിച്ച് ഒന്നും ചെയ്യാതിരിക്കുകയായിരുന്നു. എന്നാൽ, ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ആശുപത്രിയിൽ പോയി. എനിക്കു കാൻസറായിരുന്നു. എനിക്ക് ഒരു ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ ആഴത്തിൽനിന്ന് നന്ദി പറയുന്നു.
ററി. വൈ., ജപ്പാൻ
ശസ്ത്രക്രിയ കഴിഞ്ഞതിൽപ്പിന്നെ എനിക്ക് കാൻസറിനെക്കുറിച്ച് ഒന്നും വായിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഈ മാസിക പുറത്തിറങ്ങിയപ്പോൾ എനിക്ക് അതിൽ രസം തോന്നിയില്ല. എന്നാൽ ഉണരുക!യുടെ എല്ലാ ലക്കങ്ങളും ഞാൻ ആദ്യംമുതൽ അവസാനംവരെ വായിക്കുക പതിവായിരുന്നു. അതുകൊണ്ട് കുറച്ചു വായിച്ചിട്ട് പേടിതോന്നുകയാണെങ്കിൽ വായന നിർത്താമെന്ന് ഞാൻ ആ രാത്രിയിൽ തീരുമാനിച്ചു. എന്നാൽ എനിക്ക് അതിന്റെ വായന നിർത്താൻ കഴിഞ്ഞില്ല. അത് നന്നായി തയ്യാർ ചെയ്തതും വളരെ വിജ്ഞാനപ്രദവും കരുതൽ പ്രകടമാക്കുന്നതും ആയിരുന്നു.
ജി. കെ., ഐക്യനാടുകൾ
ജീവനു ഭീഷണിയുയർത്തുന്ന ഒരു രോഗത്തെ അഭിമുഖീകരിക്കുമ്പോഴുള്ള നമ്മുടെ ഭയത്തെ യഹോവ എത്രമാത്രം മനസ്സിലാക്കുന്നു എന്നു കാണാൻ ആ ലേഖനം എന്നെ സഹായിച്ചു. ഈ രീതിയിൽ ചിന്തിക്കുന്ന ആളുകൾ ദുർബലരും വിശ്വാസമില്ലാത്തവരുമാണെന്നാണ് ഞാൻ എല്ലായ്പോഴും വിചാരിച്ചിരുന്നത്. യഹോവയുടെ ആഴമായ കരുണ മനസ്സിലാക്കാൻ അതെന്നെ യഥാർഥത്തിൽ സഹായിച്ചു.
കെ. ജി., ഐക്യനാടുകൾ
ഒരു മാസിക ആരോടെങ്കിലും എന്നെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ ആ ലക്കം യഥാർഥത്തിൽ എന്നോടു സംസാരിച്ചു. ഞാനും ഭർത്താവും എന്റെ സ്തനാർബുദ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള മെഡിക്കൽ ബില്ലുകളുമായി കിടക്കയിൽ ഇരിക്കുകയായിരുന്നു. ആ ബില്ലുകൾ ഞങ്ങളുടെ ചുററും വ്യാപിച്ചുകിടന്നു. ഒന്നിനു പുറകെ ഒന്നായി ഞങ്ങൾ ചെക്കുകൾ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തപാൽക്കാരൻ ഉണരുക!യുടെ പ്രസ്തുത ലക്കം കൊണ്ടുതന്നത്. സാധാരണയിൽ കവിഞ്ഞ താത്പര്യത്തോടെ ആ ലേഖനം ഞാൻ അന്നുതന്നെ വായിച്ചു. ആ ലേഖനങ്ങളിൽനിന്ന് ധൈര്യം സംഭരിക്കുന്ന എല്ലാ സ്ത്രീകൾക്കുംവേണ്ടി ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു.
ഇ. ജെ., ഐക്യനാടുകൾ
നഗരങ്ങൾ എനിക്ക് 16 വയസ്സുണ്ട്. ഞാൻ നഗരങ്ങളെക്കുറിച്ചുള്ള പരമ്പര വായിച്ചത് ആസ്വദിച്ചു. ഇഷ്ടമുള്ള വിഷയത്തെപ്പററി ഒരു ചെറു പ്രസംഗം നടത്താൻ ഭൂമിശാസ്ത്ര ക്ലാസ്സിൽ ഞങ്ങളോട് ആവശ്യപ്പെട്ടു. “ജനബഹുലമായിരുന്ന പട്ടണം” (ജനുവരി 22, 1994, ഇംഗ്ലീഷ്) എന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഞാൻ പ്രസംഗം തയ്യാറാക്കിയത്. ക്ലാസ്സിൽ ഞാൻ അത് ഉച്ചത്തിൽ വായിച്ചപ്പോൾ എല്ലാവരും കൈകൊട്ടിയാർത്തു. ഭൂമിശാസ്ത്രത്തെപ്പററിയുള്ള എന്റെ ഗ്രാഹ്യം വർധിപ്പിക്കാൻ എന്നെ സഹായിച്ചതിനു നന്ദി.
ററി. ആർ., ജർമനി
“1900-ത്തിൽ പത്തുലക്ഷം ജനങ്ങളുണ്ടായിരുന്ന ലോകത്തിലെ ഒരേ ഒരു നഗരം ലണ്ടനായിരുന്നു” എന്ന് “നമുക്കു തന്നെ ഒരു നഗരം പണിയാം” എന്ന ലേഖനത്തിൽ നിങ്ങൾ പറഞ്ഞു. (ജനുവരി 8, 1994, ഇംഗ്ലീഷ്) എന്നാൽ പിൻവന്ന ലക്കത്തിൽ നിങ്ങൾ പറഞ്ഞു: “1800-കളുടെ പകുതിയായതോടെ അതിന്റെ [ടോക്കിയോ എന്നറിയപ്പെടുന്ന ഇഡോയുടെ] ജനസംഖ്യ പത്തുലക്ഷത്തിൽ കവിഞ്ഞു” എന്ന്. ഏതാണ് ശരി?
എസ്. ററി., ജപ്പാൻ
ലണ്ടനെക്കുറിച്ചുള്ള പ്രസ്താവന പ്രത്യക്ഷത്തിൽ തെററായിരുന്നു. “ഇല്ലസ്ട്രേററഡ് അററ്ലസ് ഓഫ് ദ വേൾഡി”ന്റെ (റാൻഡ് മാക്ക്നാലി ആൻഡ് കമ്പനി) 1985 പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അത്. എന്നിരുന്നാലും, 1900-ത്തിൽ പല നഗരങ്ങൾക്കും പത്തുലക്ഷത്തിൽ കവിഞ്ഞ ജനസംഖ്യയുണ്ടായിരുന്നു എന്നു പറയുന്ന “ദ വേൾഡ് അൽമനക് ആൻഡ് ബുക്ക് ഓഫ് ഫാക്ററ്സി”ന്റെ അഭിപ്രായം ശരിയാണെന്നു തോന്നുന്നു. തെററിദ്ധാരണയുണ്ടാക്കിയതിനു ക്ഷമിക്കണം.—പത്രാധിപർ
പണത്തിനു പിന്നാലെയുള്ള ഓട്ടം ഉണരുക!യുടെ ഒരു യുവ വായനക്കാരൻ എന്നനിലയിൽ “പണത്തിനു പിന്നാലെയുള്ള ഓട്ടം—അത് എവിടെച്ചെന്ന് അവസാനിക്കും?” എന്ന പരമ്പര എന്നെ യഥാർഥത്തിൽ സ്പർശിച്ചു. (മാർച്ച് 22, 1994, ഇംഗ്ലീഷ്) എന്റെ കൂട്ടുകാർക്ക് ഒരേ ഒരു ചിന്തയേ ഉള്ളൂവെന്നാണ് എനിക്കു തോന്നുന്നത്: പണസഞ്ചി നിറയ്ക്കൽ. എന്നാൽ യഹോവയുടെ പഠിപ്പിക്കലുകൾ അനുസരിക്കുന്നത് നശിച്ചുപോകുന്ന കാര്യങ്ങളെ ആരാധിക്കുന്നതിനെക്കാൾ വളരെയധികം പ്രശംസനീയമാണ്.
കെ. ആർ., ഫ്രാൻസ്
സ്പോർട്സ് “ദൈവം സ്പോർട്സിൽ പക്ഷം പിടിക്കുന്നുവോ?” (ഫെബ്രുവരി 8, 1994, ഇംഗ്ലീഷ്) എന്ന വിഷയത്തിനു നന്ദി. ഒരു ട്രാക്ക് മത്സരത്തിൽ വിജയത്തിനുവേണ്ടി പ്രാർഥിച്ചുകൊണ്ട് ഞാൻ തെററു ചെയ്തു; ഞാൻ എന്റെ മത്സരികളുടെ പരാജയത്തിനുവേണ്ടിയും പ്രാർഥിച്ചിട്ടുണ്ട്. യഹോവയുടെ ഹിതത്തിനു സ്പോർട്സുമായി ബന്ധമില്ല എന്ന് ഇപ്പോൾ എനിക്കറിയാം. ഞാൻ യഹോവയ്ക്ക് എന്റെ ജീവിതം സമർപ്പിക്കുകയാണ്. അവൻ എന്റെ പ്രാർഥനകൾ യഥാർഥത്തിൽ കേൾക്കുന്നു എന്നറിയുന്നതിൽ എനിക്ക് ഏറെ ആശ്വാസം തോന്നുന്നു.
ജെ. ററി., ഐക്യനാടുകൾ