ഞങ്ങളുടെ വായനക്കാരിൽ നിന്ന്
നർമരസം “നിങ്ങളുടെ ജീവിതത്തിനു നർമരസം പകരുക” എന്ന ലേഖനത്തിനു വിലമതിപ്പു പ്രകടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. (1994 മേയ് 22) ഞാൻ എല്ലായ്പോഴും വളരെ പിൻവലിയുന്ന കൂട്ടത്തിലാണ്, പലപ്പോഴും കോപിയുമാണ്. ജീവിതത്തിന് നർമരസം പകരാൻ ഞാൻ പഠിച്ചപ്പോൾ കാര്യങ്ങൾക്കു മാററം വന്നു. സത്യമായും ചിരി “രണ്ടാളുകൾ തമ്മിലുള്ള ഏററവും കുറഞ്ഞ ദൂര”മാണ്.
എ. ക്യു. ജി., ബ്രസീൽ
അർബുദം എന്റെ അമ്മയെ ചികിത്സിക്കുന്ന ഡോക്ടർക്ക് ഞാനീയിടെ “സ്തനാർബുദം—ഏതൊരു സ്ത്രീയുടെയും ഭയം” എന്ന വിഷയം സംബന്ധിച്ച നിങ്ങളുടെ 1994 ഏപ്രിൽ 8 ലക്കത്തിന്റെ ഒരു പ്രതി കൊടുത്തു. 10-ാം പേജിൽ ഹൈഡ്രാസിൻ സൾഫേററ് “വിഷരഹിതമായ” ഒരു “മരുന്നാ”ണെന്നു നിങ്ങൾ വിശദീകരിച്ചു. എന്നാൽ അതിനെ വലിയ വിഷങ്ങളുടെ കൂട്ടത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വൈദ്യസാഹിത്യം ഡോക്ടർ ഞങ്ങളെ കാണിച്ചു.
ഡി. എം., ഫ്രാൻസ്
ഈ രാസവസ്തു വിഷമാണോ അല്ലയോ എന്നുള്ളത് ഒരു തർക്കവിഷയമായിരിക്കുന്നതിനാൽ മരുന്നിനെ വിഷരഹിതം എന്നു വിളിച്ചതിൽ ഞങ്ങൾക്കു തെററുപററി. ലബോറട്ടറിയിലെ എലികൾക്കും ചുണ്ടെലികൾക്കും വലിയ അളവിൽ കൊടുത്തപ്പോൾ അതു വലിയ വിഷമാണെന്നു തെളിഞ്ഞതായി ഒരു റഷ്യൻ ഗവേഷണ പഠനം അവകാശപ്പെട്ടു. എന്നാൽ, രോഗികളുടെ 71 ശതമാനം വിഷത്തിന്റെ ഫലങ്ങളൊന്നും റിപ്പോർട്ടു ചെയ്യാഞ്ഞ യുസിഎൽഎ മെഡിക്കൽ സെൻററിൽ വെച്ചുനടത്തിയ കാൻസർ രോഗികളായ ആളുകളെക്കുറിച്ചുള്ള ഒരു ക്ലിനിക്കൽ പഠനത്തിൽ ഹൈഡ്രാസിന് “നേരിയ” വിഷമുള്ളതായേ റിപ്പോർട്ടു ചെയ്യപ്പെട്ടുള്ളൂ. ഈ മരുന്നിന്റെ അപകടസാധ്യതകളും സാധ്യമായ പ്രയോജനങ്ങളും പൂർണമായും വിലയിരുത്താൻ കഴിയുന്നതിനുമുമ്പ് ഇനിയും വളരെയധികം ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു എന്നുള്ളത് അവിതർക്കിതമാണ്.—പത്രാധിപർ
സംഗീതനാടകം നിങ്ങളുടെ ലേഖനങ്ങൾ മഹത്തരമായിരിക്കുന്നതായി എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അവ എനിക്കുവേണ്ടി പ്രത്യേകം എഴുതിയതാണെന്നുള്ള തോന്നലും എനിക്ക് എല്ലായ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ യഥാർഥത്തിൽ പ്രിയപ്പെടുന്ന ഒന്നിനെക്കുറിച്ച്, അതായത് സംഗീതനാടകത്തെക്കുറിച്ച്, നിങ്ങൾ എഴുതുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. “സംഗീതനാടകശാലയിലെ ഒരു സായാഹ്നം” എന്ന ലേഖനം വായിച്ചപ്പോൾ എനിക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. (1994 ജൂലൈ 8) നിങ്ങൾക്കു വളരെയധികം നന്ദി.
എസ്. എസ്., റൊമാനിയ
ആഡിയുടെ കഥ “ആഡി വൈകി ഉത്തരം കണ്ടെത്തി എങ്കിലും തീരെ വൈകുംമുമ്പേ” (1994 ജൂലൈ 22) എന്ന ലേഖനം അത്ഭുതകരമൊന്നു മാത്രമായിരുന്നു! ഒരു യഥാർഥ കഥയായിരുന്നു എന്നതൊഴിച്ചാൽ അത് ഒരു നോവൽ വായിക്കുന്നതുപോലെയായിരുന്നു. നമ്മുടെ അയൽക്കാരെ സഹായിക്കുന്നതിനുള്ള ഏററവും ഫലപ്രദമായ മാർഗം പ്രസംഗവേലയാണെന്നുള്ളതാണ് അവളുടെ കഥയുടെ ഗുണപാഠം എന്നു ഞാൻ മനസ്സിലാക്കിയപ്പോൾ അത് എന്നെ സ്പർശിച്ചു!
ഡി. എൽ., ഇററലി
ആഡി ക്ലിൻറൻ ഫ്യൂവിന്റെ ജീവിത കഥ ഞാൻ വായിച്ചതേയുള്ളൂ. 19 വർഷമായി ഉണരുക! വായിക്കുന്ന ഞാൻ ആദ്യമായാണ് നന്ദി പറയാനൊരു കത്തെഴുതുന്നത്! ഒരു കറുത്തവർഗക്കാരിയായ എന്റെ ജീവിതത്തിലും സാമൂഹിക അനീതിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. എന്നാൽ വെള്ളക്കാരല്ലാത്ത മററു വർഗങ്ങളുടെ കഷ്ടതയ്ക്ക് യഹോവ യഥാർഥത്തിൽ ശ്രദ്ധകൊടുക്കുന്നുവെന്നും വാഗ്ദാനം ചെയ്യപ്പെട്ട അവന്റെ പുതിയ ലോകം എല്ലാ കുഴപ്പങ്ങളെയും ശരിപ്പെടുത്തുമെന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നു.
എൽ. എൻ., ഐക്യനാടുകൾ
താഴ്മയാൽ പതംവരുത്തപ്പെട്ട അവളുടെ രസികത്വവും നർമബോധവും ലേഖനത്തിൽ പ്രകടമായിരുന്നു. അവളൊരു വലിയ കഥ പറച്ചിലുകാരി തന്നെ! അവസാനം വളരെ സ്പർശിക്കുന്നതായി ഞാൻ കണ്ടെത്തി. ബസ്സിലിരുന്ന് ഇടവിട്ടിടവിട്ട് ഞാൻ അമർത്തിച്ചിരിക്കുകയും കരയുകയും ചെയ്തു.
ഡി. എം., ഐക്യനാടുകൾ
അമിതവണ്ണം “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഇത്ര വണ്ണം എന്തുകൊണ്ട്?” എന്ന ലേഖനം എന്നിൽ മതിപ്പുളവാക്കി. (1994 ഏപ്രിൽ 22) എന്റെ വണ്ണം സംബന്ധിച്ച് ഞാൻ എല്ലായ്പോഴും പരിഭ്രാന്തയായിരുന്നു. എന്നാൽ യഹോവ ബാഹ്യാകാരം നോക്കുന്നില്ലെന്നും ഹൃദയത്തിലുള്ളതാണു നോക്കുന്നതെന്നും ലേഖനം പറഞ്ഞു. നിങ്ങൾക്കു നന്ദി.
എൻ. സി., ഐക്യനാടുകൾ
എനിക്കു വലിയ വണ്ണമില്ലെങ്കിലും ആ മോഡലുകളെപ്പോലെയായിരുന്നെങ്കിൽ എന്ന് ഞാൻ ചിലപ്പോൾ ആഗ്രഹിച്ചുപോകാറുണ്ട്. ചിലപ്പോൾ എനിക്ക് വിഷാദം അനുഭവപ്പെടുകയും അങ്ങു കരയുകയും ചെയ്യും. ഇത് അനുഭവപ്പെടുന്നത് എനിക്കു മാത്രമല്ലെന്നു കാണാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു. അത് ആശ്വാസപ്രദമായിരുന്നു.
ആർ. എം., ഐക്യനാടുകൾ
എനിക്ക് പൊണ്ണത്തടിയില്ല. എന്നാൽ വീതിയുള്ള ഉരങ്ങളുള്ള വലിയ ഒരു പെൺകുട്ടിയാണ് ഞാൻ. എന്റെ മച്ചുനൻമാരും മൂത്ത സഹോദരൻമാരും എന്നെ കളിയാക്കുന്നു. വണ്ണിച്ചവരുടെ കൂട്ടത്തിൽ പെടുന്നതുകൊണ്ട് വണ്ണം കുറയ്ക്കണമെന്ന് നിർബന്ധമില്ല എന്ന നിങ്ങളുടെ ആശയം ഞാൻ വിലമതിച്ചു.
എം. ററി., ഐക്യനാടുകൾ