വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 9/8 പേ. 7-12
  • അവരുടെ ലോകം നഷ്ടമായ വിധം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവരുടെ ലോകം നഷ്ടമായ വിധം
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പോരാ​ട്ട​ത്തി​ലേക്കു നയിച്ച പൊരു​ത്തം
  • “തെറ്റി​ദ്ധാ​ര​ണ​ക​ളു​ടെ ഒരു വിടവ്‌”
  • ഏറ്റവും മാരക​മായ കൊല​യാ​ളി
  • കരാറു​കൾക്ക്‌ എന്തു സംഭവി​ച്ചു?
  • “ദീർഘ​ദൂര നടപ്പും” കണ്ണീർ യാത്ര​യും
  • അവരുടെ ഭാവിയെന്ത്‌?
    ഉണരുക!—1996
  • സ്വദേശികളായ അമേരിക്കക്കാരും ബൈബിളും
    ഉണരുക!—1999
  • സ്വദേശികളായ അമേരിക്കക്കാർ ഒരു യുഗാന്ത്യം
    ഉണരുക!—1996
  • ദൈവനാമം എന്റെ ജീവിതത്തിനു പരിവർത്തനം വരുത്തി!
    ഉണരുക!—2001
കൂടുതൽ കാണുക
ഉണരുക!—1996
g96 9/8 പേ. 7-12

അവരുടെ ലോകം നഷ്ടമായ വിധം

ഐക്യ​നാ​ടു​ക​ളു​ടെ കഥ അനേക വർഷങ്ങ​ളോ​ളം ഈ മൊഴി​യിൽ സംക്ഷേ​പി​ക്ക​പ്പെ​ട്ടി​രു​ന്നു: “പടിഞ്ഞാ​റൻ നിവാ​സി​കൾ ജയിച്ച​ട​ക്ക​പ്പെട്ട വിധം.” ഹോളി​വുഡ്‌ ചലച്ചി​ത്രങ്ങൾ, അമേരി​ക്കൻ സമതല​ങ്ങ​ളി​ലൂ​ടെ​യും പർവത​ങ്ങ​ളി​ലൂ​ടെ​യും നീങ്ങുന്ന വെള്ളക്കാ​രായ കുടി​യേ​റ്റ​ക്കാ​രെ ചിത്രീ​ക​രി​ച്ചു. അവയിൽ, ഉഗ്രത​യും കിരാ​ത​ത്വ​വും പൂണ്ടവ​രും മഴു പ്രയോ​ഗം നടത്തു​ന്ന​വ​രു​മായ ഇന്ത്യക്കാ​രോട്‌ ജോൺ വേനി​നെ​പ്പോ​ലെ​യുള്ള പടയാ​ളി​ക​ളും ഇടയൻമാ​രും കുടി​യേ​റ്റ​ക്കാ​രും പടവെട്ടി. വെള്ളക്കാ​രൻ ഭൂമി​ക്കും സ്വർണ​ത്തി​നു​മാ​യി തിരച്ചിൽ നടത്തി​യ​പ്പോൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ചില പുരോ​ഹി​തൻമാ​രും പ്രസം​ഗ​ക​രും ദേഹി​കളെ രക്ഷിക്കു​ന്ന​താ​യി സങ്കൽപ്പി​ക്ക​പ്പെട്ടു.

ആദിമ നിവാ​സി​ക​ളായ, സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ നിലപാ​ടിൽ ചരിത്രം എങ്ങനെ​യാ​ണു കാണ​പ്പെ​ടു​ന്നത്‌? യൂറോ​പ്യൻമാ​രു​ടെ വരവോ​ടു​കൂ​ടി, ഇന്ത്യക്കാർ “അവർ നേരി​ട്ടി​ട്ടു​ള്ള​തിൽവച്ച്‌ ഏറ്റവും അത്യാർത്തി​പൂണ്ട ഇരപി​ടി​യൻ—വെള്ളക്കാ​രായ യൂറോ​പ്യൻ ആക്രമ​ണ​കാ​രി​കൾ—തങ്ങളുടെ പരിസ്ഥി​തി​യി​ലേക്കു വന്നപ്പോൾ അതിനെ നേരി​ടാൻ നിർബ​ന്ധി​ത​രാ​യി​ത്തീർന്നു” എന്ന്‌ സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർ—ഒരു സചിത്ര ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താ​വി​ക്കു​ന്നു.

പോരാ​ട്ട​ത്തി​ലേക്കു നയിച്ച പൊരു​ത്തം

വടക്കു​കി​ഴക്കൻ അമേരി​ക്ക​യിൽ ആദ്യ​മെ​ത്തി​ച്ചേർന്ന യൂറോ​പ്യൻമാ​രിൽ അനേക​രോ​ടും തുടക്ക​ത്തിൽ സ്വദേ​ശി​കൾ ദയയോ​ടും സഹകര​ണ​ത്തോ​ടും​കൂ​ടി പെരു​മാ​റി. ഒരു വിവരണം ഇപ്രകാ​രം പറയുന്നു: “പൗവറ്റാൻമാ​രു​ടെ സഹായ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ, പുതിയ ലോക​ത്തി​ലെ ആദ്യത്തെ ഇംഗ്ലീഷ്‌ സ്ഥിര​കോ​ള​നി​യാ​യി​രുന്ന വെർജി​നി​യ​യി​ലെ ജെയിം​സ്‌ടൗ​ണി​ലുള്ള ബ്രിട്ടീഷ്‌ അധിവാ​സം 1607-08-ലെ ആദ്യത്തെ കൊടും​ശൈ​ത്യ​ത്തെ അതിജീ​വി​ക്കു​മാ​യി​രു​ന്നില്ല. അതു​പോ​ലെ​തന്നെ, വാമ്പ​നോ​വാ​ഗു​കാ​രു​ടെ സഹായ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ മസാച്ചു​സെ​റ്റ്‌സി​ലെ പ്ലൈമ​ത്തി​ലെ ഇംഗ്ലീഷ്‌ കോളനി പരാജ​യ​മ​ട​ഞ്ഞേനെ.” മണ്ണിൽ വളമി​ടേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും വിളകൾ നട്ടുവ​ളർത്തേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും ചില സ്വദേ​ശി​കൾ കുടി​യേ​റ്റ​ക്കാ​രെ കാണി​ച്ചു​കൊ​ടു​ത്തു. ഷൊ​ഷോൺ വർഗത്തി​ലെ സ്‌ത്രീ​യായ സകജവി​യ​യു​ടെ സഹായ​വും ഇടപെ​ട​ലും ഇല്ലായി​രു​ന്നെ​ങ്കിൽ ലൂസി​യാ​നാ പ്രദേ​ശ​ത്തി​നും ഒറിഗൺ കൺട്രി എന്ന്‌ വിളി​ക്ക​പ്പെ​ട്ടി​രു​ന്ന​തി​നും ഇടയ്‌ക്ക്‌ പ്രാ​യോ​ഗി​ക​മായ ഒരു ഗതാഗത കണ്ണി കണ്ടെത്താ​നുള്ള ലൂയി​യു​ടെ​യും ക്ലാർക്കി​ന്റെ​യും 1804-06-ലെ പ്രയാണം എത്ര വിജയ​പ്ര​ദ​മാ​കു​മാ​യി​രു​ന്നു? ഇന്ത്യക്കാ​രെ മുഖാ​മു​ഖം നേരി​ട്ട​പ്പോൾ അവൾ അവരുടെ “സമാധാന ചിഹ്നം” ആയിരു​ന്നു.

പക്ഷേ, യൂറോ​പ്യൻമാർ നിലവും പരിമി​ത​മായ ഭക്ഷ്യ വിഭവ​ങ്ങ​ളും ഉപയോ​ഗിച്ച രീതി നിമിത്തം വടക്കേ അമേരി​ക്ക​യി​ലേ​ക്കുള്ള വൻ കുടി​യേറ്റം ആക്രമ​ണ​കാ​രി​ക​ളു​ടെ​യും സ്വദേ​ശി​ക​ളു​ടെ​യും ഇടയിൽ പിരി​മു​റു​ക്കം സൃഷ്ടിച്ചു. 17-ാം നൂറ്റാ​ണ്ടിൽ മസാച്ചു​സെ​റ്റ്‌സിൽ 30,000 നരഗാൻസെ​റ്റു​കാർ ഉണ്ടായി​രു​ന്നു​വെന്ന്‌ കാനഡ​യി​ലെ ചരി​ത്ര​കാ​ര​നായ ഇയൻ കെ. സ്റ്റീൽ വിശദീ​ക​രി​ക്കു​ന്നു. “അപകടം മണത്തറിഞ്ഞ” അവരുടെ പ്രമാണി മൈയാ​ന്റൊ​നോ​മോ “. . . ഒരു പൊതു അമേരിൻഡ്യൻ പ്രതി​രോധ പ്രസ്ഥാനം ആരംഭി​ക്കാ​നാ​യി മോ​ഹൊക്ക്‌ ഗോ​ത്ര​വു​മാ​യുള്ള തന്റെ സഖ്യം വിപു​ല​മാ​ക്കാൻ ശ്രമിച്ചു.” അദ്ദേഹം മോൺടൊ​ക്കി​നോട്‌ 1642-ൽ ഇങ്ങനെ പറഞ്ഞതാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു: “അവരെ​പ്പോ​ലെ [ഇംഗ്ലീ​ഷു​കാർ] നാമും ഒറ്റക്കെ​ട്ടാ​യി​രി​ക്കണം, അല്ലെങ്കിൽ താമസി​യാ​തെ നമ്മു​ടെ​യെ​ല്ലാം കഥ കഴിയും, എന്തെന്നാൽ നിങ്ങൾക്ക​റി​യാ​മ​ല്ലോ, നമ്മുടെ പിതാ​ക്കൻമാർക്ക്‌ ധാരാളം മാനു​ക​ളും മാൻതോ​ലു​ക​ളും ഉണ്ടായി​രു​ന്നു, നമ്മുടെ വനങ്ങളി​ലെ​പ്പോ​ലെ​തന്നെ സമതല​ങ്ങ​ളി​ലും മാനുകൾ നിറഞ്ഞി​രു​ന്നു, [ടർക്കി കോഴി​ക​ളും] നിറഞ്ഞി​രു​ന്നു, നമ്മുടെ ഉൾക്കട​ലു​കൾ നിറയെ മത്സ്യങ്ങ​ളും പക്ഷിക​ളും ആയിരു​ന്നു. എന്നാൽ ഈ ഇംഗ്ലീ​ഷു​കാർക്ക്‌ നമ്മുടെ ദേശം കിട്ടി​ക്ക​ഴി​ഞ്ഞ​പ്പോൾ അവർ പുൽവെ​ട്ടി​ക​ളു​പ​യോ​ഗിച്ച്‌ പുല്ല്‌ അരിഞ്ഞു​ക​ളഞ്ഞു, കോടാ​ലി​ക​ളു​പ​യോ​ഗിച്ച്‌ വൃക്ഷങ്ങൾ വെട്ടി​യി​ട്ടു; അവരുടെ പശുക്ക​ളും കുതി​ര​ക​ളും പുല്ലു തിന്നുന്നു, അവരുടെ പന്നികൾ നമ്മുടെ ചിപ്പി തീരങ്ങൾ നശിപ്പി​ക്കു​ന്നു, നമ്മളെ​ല്ലാം പട്ടിണി​യാ​കു​ക​യും ചെയ്യും.”—യുദ്ധപാ​തകൾ—വടക്കേ അമേരി​ക്ക​യു​ടെ ആക്രമ​ണങ്ങൾ (ഇംഗ്ലീഷ്‌).

ഒരു ഏകീകൃത സ്വദേശ അമേരി​ക്കൻ മുന്നണി രൂപീ​ക​രി​ക്കാ​നുള്ള മൈയാ​ന്റൊ​നോ​മോ​യു​ടെ ശ്രമങ്ങൾ പരാജ​യ​പ്പെട്ടു. 1643-ൽ ഒരു ഗോത്ര യുദ്ധത്തിൽ മോഹി​ഗൻ ഗോ​ത്ര​ത്തി​ലെ പ്രമാ​ണി​യായ അൻകസ്‌ അദ്ദേഹത്തെ പിടി​കൂ​ടു​ക​യും ഒരു വിമത​നെന്ന നിലയിൽ ഇംഗ്ലീ​ഷു​കാർക്ക്‌ കൈമാ​റു​ക​യും ചെയ്‌തു. ഇംഗ്ലീ​ഷു​കാർക്ക്‌ നിയമ​പ​ര​മാ​യി മൈയാ​ന്റൊ​നോ​മോ​യിൽ കുറ്റം ആരോ​പി​ക്കാ​നോ അദ്ദേഹത്തെ വധിക്കാ​നോ കഴിഞ്ഞില്ല. അവർ സൗകര്യ​പ്ര​ദ​മായ ഒരു പരിഹാ​രം കണ്ടുപി​ടി​ച്ചു. സ്റ്റീൽ ഇപ്രകാ​രം തുടരു​ന്നു: “എല്ലാ കോള​നി​ക​ളു​ടെ​യും നിയമ​പ​രി​ധി​ക്കു വെളി​യി​ലാ​യി​രുന്ന [മൈയാ​ന്റൊ​നോ​മോ​യെ] വധിക്കാൻ കഴിയാ​തെ വന്നപ്പോൾ കമ്മീഷ​ണർമാർ അൻകസി​നെ​ക്കൊണ്ട്‌ അദ്ദേഹത്തെ വധിപ്പി​ച്ചു, അതു നടന്നു​വെന്നു തെളി​യി​ക്കാ​നാ​യി ഇംഗ്ലീ​ഷു​കാ​രായ സാക്ഷി​ക​ളു​ടെ സാന്നി​ധ്യ​ത്തി​ലാണ്‌ ഇതു നടത്ത​പ്പെ​ട്ടത്‌.”

ഇത്‌ ആക്രമി​ച്ചു​ക​യ​റുന്ന കുടി​യേ​റ്റ​ക്കാ​രു​ടെ​യും സ്വദേ​ശി​ക​ളായ ജനങ്ങളു​ടെ​യും ഇടയി​ലുള്ള സ്ഥിരമായ പോരാ​ട്ട​ങ്ങളെ മാത്രമല്ല, പിന്നെ​യോ വെള്ളക്കാ​രൻ വടക്കേ അമേരി​ക്ക​യിൽ കാലു​കു​ത്തു​ന്ന​തി​നു മുമ്പു​തന്നെ ഗോ​ത്ര​ങ്ങ​ളു​ടെ​യി​ട​യിൽ നടമാ​ടി​യി​രുന്ന പരസ്‌പര വിനാ​ശ​ക​മായ കിടമ​ത്സ​ര​ത്തെ​യും വഞ്ചന​യെ​യും കൂടെ ചിത്രീ​ക​രി​ക്കു​ന്നു. വടക്കേ അമേരി​ക്ക​യി​ലെ കോളനി ആധിപ​ത്യ​ത്തി​നു​വേണ്ടി ബ്രിട്ടീ​ഷു​കാർ ഫ്രഞ്ചു​കാർക്കെ​തി​രെ യുദ്ധങ്ങൾ നടത്തി​യ​പ്പോൾ ചില ഗോ​ത്രങ്ങൾ അവരുടെ പക്ഷത്താ​യി​രു​ന്നു. അതേസ​മയം മറ്റു ഗോ​ത്രങ്ങൾ ഫ്രഞ്ചു​കാർക്കു പിന്തുണ നൽകി. പരാജ​യ​മ​ട​ഞ്ഞത്‌ ഏതു പക്ഷമാ​യാ​ലും ശരി, എല്ലാ ഗോ​ത്ര​ങ്ങ​ളും വലിയ വില​യൊ​ടു​ക്കി.

“തെറ്റി​ദ്ധാ​ര​ണ​ക​ളു​ടെ ഒരു വിടവ്‌”

യൂറോ​പ്യൻ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചുള്ള ഒരു വീക്ഷണം ഇതാണ്‌: “ഇന്ത്യൻ ജനതയു​ടെ നേതാക്കൾ മനസ്സി​ലാ​ക്കാഞ്ഞ, പലപ്പോ​ഴും വളരെ താമസി​ച്ചു മാത്രം മനസ്സി​ലാ​ക്കിയ, സംഗതി യൂറോ​പ്യൻമാർ ഇന്ത്യക്കാ​രെ വീക്ഷിച്ച വിധമാ​യി​രു​ന്നു. അവർ വെള്ളക്കാ​രോ ക്രിസ്‌ത്യാ​നി​ക​ളോ ആയിരു​ന്നില്ല. പലരു​ടെ​യും മനസ്സു​ക​ളിൽ അവർ കിരാ​ത​രും—കാടരും മൃഗീ​യ​രും—അടിമ​ക്ക​മ്പോ​ള​ങ്ങൾക്കു വേണ്ടി​യുള്ള അപകട​ക​ര​വും വികാ​ര​ശൂ​ന്യ​വു​മായ ചരക്കു​മാ​യി​രു​ന്നു.” അവരുടെ ഈ ശ്രേഷ്‌ഠതാ മനോ​ഭാ​വം ഗോ​ത്ര​ങ്ങൾക്ക്‌ വിനാശക ഫലങ്ങളിൽ കലാശി​ച്ചു.

യൂറോ​പ്യൻ വീക്ഷണ​ഗതി സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർക്ക്‌ ദുർഗ്ര​ഹ​മാ​യി​രു​ന്നു. നാവഹോ വർഗക്കാ​ര​നായ ഫിൽമെർ ബ്ലൂഹൗസ്‌ എന്ന ഉപദേ​ഷ്ടാവ്‌ അടുത്ത​യി​ടെ ഉണരുക!യുമായി നടന്ന ഒരു അഭിമു​ഖ​ത്തിൽ “തെറ്റി​ദ്ധാ​ര​ണ​ക​ളു​ടെ ഒരു വിടവ്‌” എന്നു വിളി​ച്ചത്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. സ്വദേ​ശി​കൾ തങ്ങളുടെ നാഗരി​ക​ത്വ​ത്തെ തരംതാ​ഴ്‌ന്ന​താ​യി​ട്ടല്ല, പിന്നെ​യോ വ്യത്യ​സ്‌ത​മാ​യി, തീർത്തും വ്യത്യസ്‌ത മൂല്യ​ങ്ങ​ളോ​ടു​കൂ​ടിയ ഒന്നായി​ട്ടാ​ണു വീക്ഷി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, സ്ഥലം വിൽപ്പന ഇന്ത്യക്കാർക്ക്‌ തീർത്തും അപരി​ചി​ത​മായ ഒരു സംഗതി​യാ​യി​രു​ന്നു. വായു​വും കാറ്റും വെള്ളവും നിങ്ങൾക്കു വാങ്ങാ​നും വിൽക്കാ​നും കഴിയു​മോ? പിന്നെ​യെ​ന്തി​നാ​ണു സ്ഥലം അങ്ങനെ​ചെ​യ്യു​ന്നത്‌? അത്‌ എല്ലാവ​രു​ടെ​യും ഉപയോ​ഗ​ത്തി​നു​ള്ള​താ​യി​രു​ന്നു. അതിനാൽ, ഇന്ത്യക്കാർ സ്ഥലം വേലി​കെട്ടി തിരി​ച്ച​താ​യി കേട്ടി​രു​ന്നില്ല.

ബ്രിട്ടീ​ഷു​കാർ, സ്‌പെ​യിൻകാർ, ഫ്രഞ്ചു​കാർ എന്നിവ​രു​ടെ വരവോ​ടെ “രണ്ട്‌ അന്യ സംസ്‌കാ​ര​ങ്ങ​ളു​ടെ വിപ്ലവാ​ത്മക സംഗമം” എന്നു വർണി​ച്ചി​രി​ക്കു​ന്നതു സംഭവി​ച്ചു. ശതകങ്ങ​ളാ​യി ദേശ​ത്തോ​ടും പ്രകൃ​തി​യോ​ടും പൊരു​ത്ത​പ്പെട്ടു കഴിഞ്ഞി​രു​ന്ന​വ​രും പരിസ്ഥി​തി​യു​ടെ താളം​തെ​റ്റി​ക്കാ​തെ അതിജീ​വി​ക്കാ​ന​റി​യാ​വു​ന്ന​വ​രു​മാ​യി​രുന്ന ആളുക​ളാ​യി​രു​ന്നു നാട്ടു​കാർ. എങ്കിലും വെള്ളക്കാ​രൻ ഉടൻതന്നെ സ്വദേ​ശി​ക​ളായ നിവാ​സി​കളെ അധമരായ ഹിംസ്ര സൃഷ്ടി​ക​ളാ​യി വീക്ഷി​ക്കാൻ തുടങ്ങി—അവരെ കീഴട​ക്കു​ന്ന​തി​ലെ തന്റെ സ്വന്തം കിരാ​ത​ത്വം തരം​പോ​ലെ മറന്നു​കൊ​ണ്ടു​തന്നെ! 1831-ൽ ഫ്രഞ്ച്‌ ചരി​ത്ര​കാ​ര​നായ ആലെക്‌സി ദെ ടോക്വി​വി​ല്ലെ ഇന്ത്യക്കാ​രെ​ക്കു​റി​ച്ചു നിലവി​ലു​ണ്ടാ​യി​രുന്ന വെള്ളക്കാ​രന്റെ അഭി​പ്രാ​യം ഈ രീതി​യിൽ സംക്ഷേ​പി​ച്ചു: “ദൈവം അവരെ ഉണ്ടാക്കി​യതു പരിഷ്‌കൃ​ത​രാ​യി​ത്തീ​രാ​നല്ല; അവർ മരി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌.”

ഏറ്റവും മാരക​മായ കൊല​യാ​ളി

പുതിയ കുടി​യേ​റ്റ​ക്കാർ വടക്കേ അമേരി​ക്ക​യി​ലൂ​ടെ പടിഞ്ഞാ​റോ​ട്ടു നീങ്ങി​യ​പ്പോൾ അക്രമം അക്രമത്തെ ജനിപ്പി​ച്ചു. അതു​കൊണ്ട്‌ ആദ്യം ആക്രമി​ക്കു​ന്നത്‌ ഇന്ത്യക്കാ​രോ യൂറോ​പ്യൻ ആക്രമ​ണ​കാ​രി​ക​ളോ ആയിരു​ന്നാ​ലും രണ്ടു പക്ഷക്കാ​രും ഘോര​കൃ​ത്യ​ങ്ങൾ ചെയ്‌തു. ഇന്ത്യക്കാ​രെ​ക്കു​റിച്ച്‌ ഉച്ചി​ത്തൊ​ലി ഉരിയു​ന്നവർ എന്ന ശ്രുതി ഉണ്ടായി​രു​ന്ന​തി​നാൽ ആളുകൾ അവരെ ഭയന്നു. ഈ നടപടി ഉച്ചി​ത്തൊ​ലി ഉരിയ​ലി​നു പാരി​തോ​ഷി​കം നൽകി​യി​രുന്ന യൂറോ​പ്യൻമാ​രിൽനിന്ന്‌ അവർ പഠിച്ച​താ​ണെന്നു ചിലർ വിശ്വ​സി​ക്കു​ന്നു. പക്ഷേ, ഇന്ത്യക്കാർ എണ്ണത്തി​ലും ആയുധ​ങ്ങ​ളി​ലും മികച്ച​വ​രാ​യി​രുന്ന എതിരാ​ളി​കൾക്കെ​തി​രെ പരാജയം ഉറപ്പായ ഒരു പോരാ​ട്ടം നടത്തു​ക​യാ​യി​രു​ന്നു. മിക്ക സന്ദർഭ​ങ്ങ​ളി​ലും ഗോ​ത്ര​ങ്ങൾക്ക്‌ ഒടുവിൽ തങ്ങളുടെ പൂർവി​ക​രു​ടെ നിലങ്ങൾ വിട്ടു​കൊ​ടു​ക്കേ​ണ്ട​താ​യോ മരി​ക്കേ​ണ്ട​താ​യോ വന്നു. മിക്ക​പ്പോ​ഴും രണ്ടും ഒരുമി​ച്ചു സംഭവി​ച്ചു—അവർ തങ്ങളുടെ നിലങ്ങൾ വിട്ടു​കൊ​ടു​ത്തു, അതിനു​ശേഷം കൊല്ല​പ്പെ​ടു​ക​യോ രോഗ​ത്താ​ലും പട്ടിണി​യാ​ലും മരിക്കു​ക​യോ ചെയ്‌തു.

എന്നാൽ, സ്വദേശ ഗോ​ത്ര​ങ്ങ​ളു​ടെ ഏറ്റവും വലിയ നാശത്തിന്‌ ഇടയാ​ക്കിയ ഘടകം യുദ്ധക്ക​ള​ത്തി​ലെ മരണമാ​യി​രു​ന്നില്ല. ഇയൻ കെ. സ്റ്റീൽ ഇപ്രകാ​രം എഴുതു​ന്നു: “വടക്കേ അമേരി​ക്ക​യു​ടെ ആക്രമ​ണ​ത്തി​ലെ ഏറ്റവും ശക്തമായ ആയുധം തോക്കോ കുതി​ര​യോ ബൈബി​ളോ യൂറോ​പ്യൻ ‘നാഗരി​കത’യോ ആയിരു​ന്നില്ല. അതു പകർച്ച​വ്യാ​ധി ആയിരു​ന്നു.” യൂറോ​പ്പി​ലെ രോഗ​ങ്ങൾക്ക്‌ അമേരി​ക്ക​ക​ളി​ലു​ണ്ടാ​യി​രുന്ന ഫലത്തെ​ക്കു​റിച്ച്‌ ഒരു ചരിത്ര പ്രൊ​ഫ​സ​റായ പട്രിഷ നെൽസൺ ലിംറിക്‌ ഇപ്രകാ​രം എഴുതി: “അമേരി​ക്ക​ക​ളി​ലേക്കു കൊണ്ടു​ചെ​ന്ന​പ്പോൾ ഈ രോഗ​ങ്ങൾതന്നെ [യൂറോ​പ്യൻമാർ പ്രതി​രോ​ധ​ശക്തി വളർത്തി​യെ​ടു​ക്കാൻ നൂറ്റാ​ണ്ടു​കൾ എടുത്തവ]—ചിക്കൻപോ​ക്‌സ്‌, അഞ്ചാം​പനി, ഇൻഫ്‌ളൂ​വൻസാ, മലമ്പനി, മഞ്ഞപ്പനി, സന്നിപാ​ത​ജ്വ​രം, ക്ഷയം, എല്ലാറ്റി​നു​മു​പ​രി​യാ​യി വസൂരി—പ്രതി​രോ​ധ​ശ​ക്തി​യി​ല്ലാ​യി​രുന്ന ആളുകൾക്കു പിടി​പെട്ടു. മരണ നിരക്ക്‌ ഗ്രാമ​ങ്ങൾതോ​റും 80-ഓ 90-ഓ ശതമാ​നം​വരെ ഉയർന്നു.”

1837-ൽ ഉണ്ടായ ഒരു വസൂരി പകർച്ച​വ്യാ​ധി​യെ​ക്കു​റിച്ച്‌ റസ്സൽ ഫ്രീഡ്‌മാൻ ഇപ്രകാ​രം വർണി​ക്കു​ന്നു: “ആദ്യം രോഗം ബാധി​ച്ചതു മാൻഡാൻകാ​രെ​യാണ്‌, അവരുടെ തൊട്ടു​പി​ന്നാ​ലെ ഹിഡാ​റ്റ്‌സർ, അസ്സിനി​ബൊ​യ്‌നർ, അരിക്കറർ, സൂ, ബ്ലാക്ക്‌ഫീറ്റ്‌ എന്നീ കൂട്ടർക്കു രോഗം പിടി​പെട്ടു.” മാൻഡാൻകാർ മിക്കവാ​റും പൂർണ​മാ​യി നിർമൂ​ല​മാ​ക്ക​പ്പെട്ടു. 1834-ൽ 1,600-ഓളമു​ണ്ടാ​യി​രുന്ന അവരുടെ ജനസംഖ്യ 1837-ൽ 130 ആയി കുറഞ്ഞു.

കരാറു​കൾക്ക്‌ എന്തു സംഭവി​ച്ചു?

19-ാം നൂറ്റാ​ണ്ടിൽ യു.എസ്‌. ഗവൺമെൻറ്‌ തങ്ങളുടെ പൂർവ​പി​താ​ക്കൻമാ​രു​മാ​യി ഒപ്പുവെച്ച കരാറു​ക​ളു​ടെ തീയതി​കൾ ഗോത്ര മൂപ്പൻമാർക്ക്‌ ഇന്നും അതി​വേഗം പറയാൻ കഴിയും. എന്നാൽ ആ കരാറു​കൾ വാസ്‌ത​വ​ത്തിൽ എന്താണു നൽകി​യത്‌? സാധാ​ര​ണ​മാ​യി അവർക്കു സംവര​ണം​ചെ​യ്യ​പ്പെട്ട തരിശു​നി​ല​ത്തി​നും ഗവൺമെൻറിൽനി​ന്നുള്ള അഹോ​വൃ​ത്തി​ക്കു​മാ​യി നല്ല നിലം പ്രയോ​ജ​ന​ക​ര​മ​ല്ലാത്ത വിധത്തിൽ കൈമാ​റേ​ണ്ടി​വന്നു.

1783-ൽ അവസാ​നിച്ച സ്വാത​ന്ത്ര്യ​സ​മ​ര​ത്തിൽ അമേരി​ക്കൻ കുടി​യേ​റ്റ​ക്കാർ ബ്രിട്ടീ​ഷു​കാ​രെ തോൽപ്പി​ച്ച​തി​നു​ശേ​ഷ​മുള്ള ഇറൊ​ക്വൊ​യി ജനതക​ളു​ടെ (കിഴക്കു​നി​ന്നു പടിഞ്ഞാ​റോട്ട്‌, മോ​ഹൊക്ക്‌, ഓണൈഡ, ഓണൻഡൊഗ, കേയൂഗ, സെനിക) അനുഭവം സ്വദേശ ഗോ​ത്ര​ങ്ങ​ളോ​ടു കാണി​ച്ചി​രുന്ന അവമതി​പ്പിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. ഇറൊ​ക്വൊ​യി​കൾ ബ്രിട്ടീ​ഷു​കാ​രു​ടെ പക്ഷം പിടി​ച്ചി​രു​ന്നു. എന്നാൽ ആൽവിൻ ജോ​സെഫി ജൂണിയർ പറയു​ന്ന​ത​നു​സ​രിച്ച്‌ അവർക്ക്‌ ആകെ കിട്ടിയ പ്രതി​ഫലം അവഗണ​ന​യും നിന്ദയും ആയിരു​ന്നു. ബ്രിട്ടീ​ഷു​കാർ “[ഇറൊ​ക്വൊ​യി​കളെ] അവഗണി​ച്ചു​കൊണ്ട്‌ അവരുടെ നിലങ്ങ​ളു​ടെ പരമാ​ധി​കാ​രം ഐക്യ​നാ​ടു​കൾക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.” ബ്രിട്ടീ​ഷു​കാർക്കെ​തി​രെ കുടി​യേ​റ്റ​ക്കാ​രു​ടെ പക്ഷം​ചേർന്നി​രുന്ന ഇറൊ​ക്വൊ​യി​കളെ “അത്യാർത്തി​പൂണ്ട സ്ഥലമി​ട​പാ​ടു​കാ​രും ഊഹക്ക​ച്ച​വ​ട​ക്കാ​രും അമേരി​ക്കൻ ഗവൺമെ​ന്റു​ത​ന്നെ​യും ബലാൽക്കാ​രേണ നിയ​ന്ത്രി​ച്ചു​നിർത്തി.”

1784-ൽ ഒരു കരാർ യോഗം വിളി​ച്ചു​കൂ​ട്ടി​യ​പ്പോൾ ഇന്ത്യൻ കാര്യ​ങ്ങ​ളിൽ ഇടപെ​ടുന്ന കോണ്ടി​നെന്റൽ കോൺഗ്രസ്‌ കമ്മിറ്റി​യി​ലെ ഒരു മുൻ പ്രതി​നി​ധി​യാ​യി​രുന്ന ജെയിംസ്‌ ഡ്വേൻ “ഇറൊ​ക്വൊ​യി​ക​ളോ​ടു തരംതാ​ണ​വ​രോ​ടെന്ന പോലെ മനഃപൂർവം ഇടപെ​ട്ടു​കൊണ്ട്‌ അവരു​ടെ​യി​ട​യിൽ ശേഷി​ച്ചി​രുന്ന ഏതു ആത്മ​ധൈ​ര്യ​ത്തെ​യും തകിടം​മ​റി​ക്കാൻ” ഗവൺമെൻറ്‌ കാര്യ​സ്ഥരെ ഉദ്‌ബോ​ധി​പ്പി​ച്ചു.

അദ്ദേഹ​ത്തി​ന്റെ ഗർവി​ഷ്‌ഠ​മായ നിർദേ​ശങ്ങൾ നടപ്പാക്കി. ഇറൊ​ക്വൊ​യി​ക​ളിൽ ചിലരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും “കൂടി​യാ​ലോ​ച​നകൾ” തോക്കിൻ മുനയിൽ നടത്ത​പ്പെ​ടു​ക​യും ചെയ്‌തു. ഇറൊ​ക്വൊ​യി​കൾ യുദ്ധത്തിൽ ജയിച്ച​ട​ക്ക​പ്പെ​ടാ​ത്ത​വ​രാ​യി തങ്ങളെ​ത്തന്നെ കരുതി​യെ​ങ്കി​ലും അവർക്ക്‌ ന്യൂ​യോർക്കി​ന്റെ പടിഞ്ഞാ​റു ഭാഗത്തും പെൻസിൽവേ​നി​യ​യി​ലും ഉള്ള നിലങ്ങ​ളെ​ല്ലാം ഉപേക്ഷി​ക്കേ​ണ്ടി​വ​രു​ക​യും ന്യൂ​യോർക്ക്‌ സംസ്ഥാ​ന​ത്തി​ലെ വിസ്‌തൃ​തി കുറഞ്ഞ സംവര​ണ​മേഖല സ്വീക​രി​ക്കേ​ണ്ടി​വ​രു​ക​യും ചെയ്‌തു.

മിക്ക സ്വദേശ ഗോ​ത്ര​ങ്ങൾക്കു​മെ​തി​രെ സമാന​മായ തന്ത്രങ്ങൾ ഉപയോ​ഗി​ക്ക​പ്പെട്ടു. “ഡെലവാർമാർ, വൈയൻഡോ​ട്ടു​കാർ, ഒട്ടാവർ, ചിപ്പെ​വൊ​കാർ [അഥവാ ഓജി​ബ്‌വേ​കാർ], ഷൊണീ​മാർ എന്നിവ​രിൽനി​ന്നും മറ്റ്‌ ഒഹായോ ജനതക​ളിൽനി​ന്നും നിലം പിടി​ച്ചു​വാ​ങ്ങാ​നുള്ള ശ്രമത്തിൽ” അമേരി​ക്കൻ ഏജന്റു​മാർ “കൈക്കൂ​ലി, ഭീഷണി​കൾ, മദ്യം എന്നിവ​യും അനധി​കൃ​ത​രായ പ്രതി​നി​ധി​ക​ളെ​ക്കൊ​ണ്ടുള്ള കൃത്രി​മോ​പാ​യ​ങ്ങ​ളും ഉപയോ​ഗി​ച്ചു”വെന്നും ജോസഫി പ്രസ്‌താ​വി​ക്കു​ന്നു. വെള്ളക്കാ​ര​നി​ലും അവന്റെ പൊള്ള​യായ വാഗ്‌ദാ​ന​ങ്ങ​ളി​ലും ഇന്ത്യക്കാർക്കു പെട്ടെ​ന്നു​തന്നെ വിശ്വാ​സം നഷ്ടമാ​യ​തിൽ തെല്ലും അതിശ​യ​മില്ല!

“ദീർഘ​ദൂര നടപ്പും” കണ്ണീർ യാത്ര​യും

അമേരി​ക്കൻ ആഭ്യന്തര യുദ്ധം (1861-65) പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ തെക്കു​കി​ഴ​ക്കുള്ള നാവഹോ ദേശത്തു​നിന്ന്‌ സൈനി​കർ പിൻമാ​റി. നാവഹോ വർഗക്കാർ ഈ താത്‌കാ​ലിക വിരാമം പ്രയോ​ജ​ന​പ്പെ​ടു​ത്തി ന്യൂ മെക്‌സി​ക്കോ പ്രദേ​ശ​ത്തുള്ള റിയോ ഗ്രാൻഡെ സമതല​ത്തി​ലുള്ള അമേരി​ക്ക​ക്കാ​രു​ടെ​യും മെക്‌സി​ക്കോ​ക്കാ​രു​ടെ​യും അധിവാ​സങ്ങൾ ആക്രമി​ച്ചു. നാവഹോ വർഗക്കാ​രെ അടിച്ച​മർത്താ​നും ബൊസ്‌കെ റെഡൊ​ണ്ടോ എന്നു വിളി​ക്ക​പ്പെ​ടുന്ന തരിശായ തുണ്ടു​ഭൂ​മി​യി​ലുള്ള ഒരു സംവര​ണ​മേ​ഖ​ല​യി​ലേക്ക്‌ അവരെ മാറ്റാ​നു​മാ​യി ഗവൺമെൻറ്‌, കേണൽ കിറ്റ്‌ കാർസ​ണെ​യും അദ്ദേഹ​ത്തി​ന്റെ ന്യൂ മെക്‌സി​ക്കോ വോളൻറി​യെ​ഴ്‌സി​നെ​യും അങ്ങോ​ട്ടേക്ക്‌ അയച്ചു. നാവഹോ വർഗക്കാ​രെ പട്ടിണി​ക്കി​ടാ​നും വടക്കു​കി​ഴക്കൻ അരി​സോ​ണ​യി​ലെ ഭയാവ​ഹ​മായ കാൻയൊൺ ദെ ഷേയിൽനിന്ന്‌ അവരെ ഓടി​ക്കു​ന്ന​തി​നു​മാ​യി കാർസൺ അവർക്ക്‌ ഉപകാ​ര​പ്പെ​ടു​ന്ന​തെ​ന്തും നശിപ്പി​ക്കുന്ന യുദ്ധത​ന്ത്രം പിന്തു​ടർന്നു. അദ്ദേഹം 5,000-ത്തിലേറെ പീച്ച്‌ മരങ്ങളും നശിപ്പി​ച്ചു.

കാർസൺ ഏതാണ്ട്‌ 8,000 പേരെ കൂട്ടി​വ​രു​ത്തു​ക​യും ന്യൂ മെക്‌സി​ക്കോ​യി​ലെ ഫോർട്ട്‌ സമ്‌നെ​റി​ലുള്ള ബൊസ്‌കെ റെഡൊ​ണ്ടോ തടങ്കൽപ്പാ​ള​യം​വരെ 480-ഓളം കിലോ​മീ​റ്റർ വരുന്ന “ദീർഘ​ദൂര നടപ്പ്‌” നടത്താൻ അവരെ ബലാൽക്കാ​രേണ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം പറയുന്നു: “കാലാവസ്ഥ കൊടും ശൈത്യ​മു​ള്ള​താ​യി​രു​ന്നു, വേണ്ടവി​ധം വസ്‌ത്രം ധരിക്കാഞ്ഞ, വിശന്നു​വലഞ്ഞ പല പ്രവാ​സി​ക​ളും മാർഗ​മ​ധ്യേ മരണമ​ടഞ്ഞു.” സംവര​ണ​മേ​ഖ​ല​യി​ലെ അവസ്ഥകൾ ഭയങ്കര​മാ​യി​രു​ന്നു. അഭയം കണ്ടെത്താ​നാ​യി നാവഹോ വർഗക്കാർക്ക്‌ മണ്ണിൽ കുഴികൾ കുഴി​ക്കേണ്ടി വന്നു. 1868-ൽ, തങ്ങൾക്കു പറ്റിയ വലിയ അബദ്ധം തിരി​ച്ച​റിഞ്ഞ ഗവൺമെൻറ്‌ നാവഹോ വർഗക്കാർക്ക്‌ അരി​സോ​ണ​യി​ലും ന്യൂ മെക്‌സി​ക്കോ​യി​ലു​മുള്ള അവരുടെ പൂർവിക സ്വദേ​ശ​ത്തി​ന്റെ 35 ലക്ഷം ഏക്കർ അനുവ​ദി​ച്ചു​കൊ​ടു​ത്തു. അവർ തിരി​കെ​പ്പോ​യി, എന്നാൽ അവർക്ക്‌ എന്തൊരു വിലയാണ്‌ ഒടു​ക്കേ​ണ്ടി​വ​ന്നത്‌!

1820-നും 1845-നും ഇടയ്‌ക്ക്‌, ചോക്‌റ്റൊ, ചെറൊ​കീ, ചിക്കസൊ, ക്രീക്ക്‌, സെമി​നോൾ എന്നീ വർഗങ്ങ​ളിൽപ്പെട്ട ദശസഹ​സ്ര​ക്ക​ണ​ക്കി​നാ​ളു​കളെ തെക്കു​കി​ഴ​ക്കുള്ള അവരുടെ നിലങ്ങ​ളിൽനിന്ന്‌ ഓടി​ക്കു​ക​യും മിസ്സി​സ്സി​പ്പി നദിക്ക​പ്പു​റ​ത്തുള്ള, നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ അകലെ കിടക്കുന്ന ഇപ്പോ​ഴത്തെ ഒക്‌ല​ഹോ​മ​വരെ പടിഞ്ഞാ​റോ​ട്ടു മാർച്ചു​ചെ​യ്യാൻ അവരെ നിർബ​ന്ധി​ത​രാ​ക്കു​ക​യും ചെയ്‌തു. മരം​കോ​ച്ചുന്ന ശൈത്യ​മുള്ള അവസ്ഥക​ളിൽ പലരും മൃതി​യ​ടഞ്ഞു. പടിഞ്ഞാ​റോ​ട്ടുള്ള ഈ നിർബ​ന്ധിത മാർച്ച്‌ കണ്ണീർ യാത്ര​യെന്ന നിലയിൽ കുപ്ര​സി​ദ്ധ​മാ​യി​ത്തീർന്നു.

വടക്കുള്ള സൂ, ഷൈയാൻ ജനങ്ങളെ വേട്ടയാ​ടിയ അമേരി​ക്കൻ ജനറൽ ജോർജ്‌ ക്രുക്കി​ന്റെ വാക്കു​ക​ളിൽ സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർക്കെ​തി​രെ നടത്തപ്പെട്ട അനീതി​കൾ കൂടു​ത​ലാ​യി സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. അദ്ദേഹം ഇപ്രകാ​രം പറഞ്ഞു: “കേസിൽ ഇന്ത്യക്കാ​രു​ടെ പക്ഷം വിരള​മാ​യേ കേൾക്കു​ന്നു​ള്ളൂ. . . . പിന്നീട്‌, [ഇന്ത്യക്കാ​രു​ടെ] ലഹള ആരംഭി​ക്കു​മ്പോൾ പൊതു​ജന ശ്രദ്ധ ഇന്ത്യക്കാ​രി​ലേക്കു തിരി​യു​ന്നു, ഈ ഗതിക്ക്‌ അവരെ പ്രേരി​പ്പി​ക്കാൻ തക്കവണ്ണം അനീതി കാണിച്ച ആളുകൾ യാതൊ​രു ശിക്ഷയും കൂടാതെ രക്ഷപ്പെ​ട്ട​പ്പോൾ അവരുടെ കുറ്റകൃ​ത്യ​ങ്ങ​ളും നിഷ്‌ഠു​ര​ത​ക​ളും മാത്രം അപലപി​ക്ക​പ്പെ​ടു​ന്നു . . . ഈ വസ്‌തുത ഇന്ത്യക്കാ​ര​നെ​ക്കാൾ മെച്ചമാ​യി ആർക്കും അറിയില്ല, അതു​കൊണ്ട്‌ അവനെ ഇഷ്ടം​പോ​ലെ കൊള്ള​യ​ടി​ക്കാൻ വെള്ളക്കാ​രനെ അനുവ​ദി​ക്കു​ന്ന​തും എന്നാൽ അവനെ ശിക്ഷി​ക്കു​ക​മാ​ത്രം ചെയ്യു​ന്ന​തു​മായ ഒരു ഗവൺമെൻറിൽ അവൻ യാതൊ​രു നീതി​യും കാണാ​ത്ത​തിൽ അവനെ കുറ്റം​പ​റ​യാ​നില്ല.”—ബറി മൈ ഹാർട്ട്‌ അറ്റ്‌ വൂണ്ടെഡ്‌ നീ.

യൂറോ​പ്യൻമാ​രു​ടെ നൂറി​ലേറെ വർഷത്തെ ആധിപ​ത്യ​ത്തി​നു​ശേഷം സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാ​രു​ടെ ഇന്നത്തെ അവസ്ഥ​യെ​ന്താണ്‌? സ്വാം​ശീ​ക​ര​ണ​ത്തി​ന്റെ ഫലമാ​യുള്ള അപ്രത്യ​ക്ഷ​മാ​ക​ലി​ന്റെ അപകട​ത്തി​ലാ​ണോ അവർ? അവർക്ക്‌ ഭാവി​ക്കാ​യി എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌? അടുത്ത ലേഖനം ഇവയും മറ്റു ചോദ്യ​ങ്ങ​ളും പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[9-ാം പേജിലെ ചതുരം]

സ്‌ത്രീകൾക്ക്‌ ഒരു കഷ്ടപ്പെട്ട ജീവിതം

മിക്ക ഗോ​ത്ര​ങ്ങ​ളി​ലും പുരു​ഷൻമാർ നായാ​ട്ടു​കാ​രും യോദ്ധാ​ക്ക​ളു​മാ​യി​രു​ന്നു. സ്‌ത്രീ​കൾക്ക്‌ ഒരിക്ക​ലും തീരാ​ത്ത​തു​പോ​ലെ പണിക​ളു​ണ്ടാ​യി​രു​ന്നു. അതിൽ കുട്ടി​കളെ വളർത്തു​ന്ന​തും ധാന്യം കൃഷി​ചെ​യ്യു​ന്ന​തും കൊയ്യു​ന്ന​തും പൊടി​ച്ചു മാവാ​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു. കോളിൻ ടെയ്‌ലർ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “സമതല​ങ്ങ​ളി​ലെ സ്‌ത്രീ​ക​ളു​ടെ മുഖ്യ ധർമം . . . സുസ്ഥാ​പി​ത​മായ ഭവനം നിലനിർത്തു​ന്ന​തും കുട്ടി​കൾക്കു ജൻമം നൽകു​ന്ന​തും ആഹാരം തയ്യാറാ​ക്കു​ന്ന​തും ആയിരു​ന്നു. തോട്ട​ക്കൃ​ഷി നടത്തി​യി​രുന്ന സമൂഹ​ങ്ങ​ളിൽ അവർ വയലുകൾ പരിപാ​ലി​ച്ച​പ്പോൾ . . . അലഞ്ഞു​ന​ട​ക്കുന്ന പോത്തി​നെ വേട്ടയാ​ടുന്ന പടിഞ്ഞാ​റൻ ഗോ​ത്ര​ങ്ങ​ളിൽ അവർ മൃഗത്തെ കശാപ്പു ചെയ്യാൻ സഹായി​ക്കു​ക​യും പാളയ​ത്തി​ലേക്ക്‌ ഇറച്ചി കൊണ്ടു​വന്നു പാകം ചെയ്യു​ക​യും ഭാവി ഉപയോ​ഗ​ത്തി​നാ​യി തുകൽ ഊറയ്‌ക്കി​ടു​ക​യും ചെയ്‌തു.”—ദ പ്ലെയ്‌ൻസ്‌ ഇന്ത്യൻസ്‌.

അപ്പാച്ചി ജനങ്ങ​ളെ​ക്കു​റിച്ച്‌ മറ്റൊരു ഉറവിടം ഇപ്രകാ​രം പറയുന്നു: “കൃഷി​പ്പണി സ്‌ത്രീ​ക​ളു​ടെ ജോലി​യാ​യി​രു​ന്നു. അത്‌ ഒരു പ്രകാ​ര​ത്തി​ലും വിലകു​റ​ഞ്ഞ​തോ തരംതാ​ണ​തോ ആയിരു​ന്നില്ല. പുരു​ഷൻമാർ സഹായി​ച്ചി​രു​ന്നു, എന്നാൽ സ്‌ത്രീ​കൾ പുരു​ഷൻമാ​രെ​ക്കാ​ളും ഗൗരവ​മാ​യി കൃഷിയെ വീക്ഷിച്ചു. . . . കാർഷിക ചടങ്ങുകൾ നിർവ​ഹി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെന്നു സ്‌ത്രീ​കൾക്ക്‌ എല്ലായ്‌പോ​ഴും അറിയാ​മാ​യി​രു​ന്നു. കൃഷി​നി​ലത്ത്‌ ജലസേ​ചനം നടത്തു​മ്പോൾ മിക്ക സ്‌ത്രീ​ക​ളും പ്രാർഥി​ച്ചി​രു​ന്നു.”—സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർ—ഒരു സചിത്ര ചരിത്രം.

സ്‌ത്രീ​കൾ ടിപ്പികൾ എന്നു വിളി​ക്ക​പ്പെ​ടുന്ന താത്‌കാ​ലിക വീടു​ക​ളും ഉണ്ടാക്കി. അത്‌ സാധാ​ര​ണ​ഗ​തി​യിൽ രണ്ടു വർഷ​ത്തോ​ളം നിന്നി​രു​ന്നു. അവർ അതു പടുത്തു​യർത്തു​ക​യും ഗോ​ത്ര​ത്തി​നു സ്ഥലംമാ​റേണ്ടി വരു​മ്പോൾ പൊളി​ച്ചു​മാ​റ്റു​ക​യും ചെയ്‌തു. സ്‌ത്രീ​കൾ കഷ്ടപ്പെ​ട്ടാ​ണു ജീവി​ച്ച​തെ​ന്നു​ള്ള​തി​നു സംശയ​മില്ല. എന്നാൽ ഗോ​ത്ര​ത്തി​ന്റെ രക്ഷകർത്താ​ക്കൾ എന്ന നിലയിൽ പുരു​ഷൻമാ​രും പാടു​പെ​ട്ടി​രു​ന്നു. സ്‌ത്രീ​കൾ ആദരി​ക്ക​പ്പെ​ട്ടി​രു​ന്നു, അവർക്ക്‌ അനേകം അവകാ​ശ​ങ്ങ​ളും ഉണ്ടായി​രു​ന്നു. ഹോപ്പി​പോ​ലെ​യുള്ള ചില ഗോ​ത്ര​ങ്ങ​ളിൽ സ്വത്തവ​കാ​ശം ഇന്നും സ്‌ത്രീ​കൾക്കാണ്‌.

[10-ാം പേജിലെ ചതുരം/ചിത്രം]

അവരുടെ ലോകത്തെ മാറ്റി​മ​റിച്ച ഒരു മൃഗം

പല ഗോ​ത്ര​ങ്ങ​ളു​ടെ​യും ജീവി​ത​ശൈ​ലി​യെ മാറ്റി​മ​റിച്ച ഒരു മൃഗത്തെ യൂറോ​പ്യൻമാർ വടക്കേ അമേരി​ക്ക​യ്‌ക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു—അത്‌ കുതി​ര​യാണ്‌. 17-ാം നൂറ്റാ​ണ്ടിൽ ആ ഭൂഖണ്ഡ​ത്തി​ലേക്ക്‌ ആദ്യമാ​യി കുതി​ര​കളെ കൊണ്ടു​വ​ന്നത്‌ സ്‌പെ​യിൻകാ​രാണ്‌. സ്വദേ​ശി​ക​ളായ അമേരി​ക്ക​ക്കാർ കുതി​ര​ക്കോ​പ്പി​ല്ലാ​തെ യാത്ര​ചെ​യ്യുന്ന മിടു​മി​ടു​ക്ക​രായ സവാരി​ക്കാ​രാ​യി​ത്തീർന്ന​താ​യി ആക്രമണം നടത്തി​ക്കൊ​ണ്ടി​രുന്ന യൂറോ​പ്യൻമാർ പെട്ടെ​ന്നു​തന്നെ കണ്ടെത്തി. കുതി​ര​ക​ളു​ടെ സഹായ​ത്താൽ സ്വദേ​ശി​കൾക്ക്‌ പോത്തി​നെ വളരെ​യേറെ എളുപ്പ​ത്തിൽ വേട്ടയാ​ടാൻ കഴിഞ്ഞു. അലഞ്ഞു​തി​രി​ഞ്ഞു​ന​ട​ക്കുന്ന ഗോ​ത്ര​ങ്ങൾക്ക്‌ ഗ്രാമ​ങ്ങ​ളിൽ താമസ​മു​റ​പ്പി​ച്ചി​രി​ക്കുന്ന അയൽ ഗോ​ത്ര​ങ്ങ​ളു​ടെ​മേൽ മെച്ചമാ​യി മിന്നലാ​ക്ര​മണം നടത്താ​നും അവരെ കൊള്ള​യി​ടാ​നും സ്‌ത്രീ​ക​ളെ​യും അടിമ​ക​ളെ​യും മോഷ്ടി​ക്കാ​നും കഴിഞ്ഞു.

[7-ാം പേജിലെ ഭൂപടം/ചിത്രം]

വടക്കേ അമേരി​ക്ക​യി​ലെ ചില ഗോ​ത്ര​ങ്ങ​ളു​ടെ 17-ാം നൂറ്റാ​ണ്ടി​ലെ സ്ഥാനങ്ങൾ

കൂട്ടെനേ

സ്‌പോകാൻ

നെസ്‌ പെഴ്‌സ്‌

ഷൊഷോൺ

ക്ലാമത്ത്‌

വടക്കൻ പൈയൂട്ട്‌

മിവോക്ക്‌

യോക്കട്‌സ്‌

സെറാനോ

മോഹാവി

പാപ്പഗോ

ബ്ലാക്ക്‌ഫൂട്ട്‌

ഫ്‌ളാറ്റ്‌ഹെഡ്‌

ക്രോ

ഷൈയാൻ

യൂട്ട്‌

അറപ്പഹോ

ഹികരിയ

ഹോപ്പി

നാവഹോ

അപ്പാച്ചി

മെസ്‌കലെറോ

കൊമാൻചി

ലിപ്പാൻ

പ്ലെയ്‌ൻസ്‌ ക്രീ

അസ്സിനിബൊയ്‌ൻ

ഹിഡാറ്റ്‌സ

മാൻഡാൻ

അരിക്കറ

യാങ്‌ടൊണേ

റ്റിറ്റോൺ

സൂ

യാങ്‌ക്‌ടൊൺ

പാനീ

ഓഡോ

കാൻസ

കൈയൊവൊ

ഓസേജ്‌

ക്വൊപ്പൊ

കാഡോ

വിചിറ്റൊ

അറ്റാകപ്പ

ടോങ്‌കവ

സാൻറി

ഐയ്യൊവ

മിസ്സൗറി

ഇല്ലിനോയ്‌സ്‌

ചിക്കസൊ

അലബാമ

ചോക്‌റ്റൊ

ക്രീക്ക്‌

റ്റിമുകൂവ

ഓജിബ്‌വേ

സൊക്ക്‌

ഫോക്‌സ്‌

കിക്കപ്പൂ

മിയാമി

ഷൊണീ

ചെറൊകീ

കറ്റൊബ

പൗവറ്റാൻ

ടസ്‌കറോറ

ഡെലവാർ

ഇറീ

സസ്‌ക്വെഹാന

പോഡവാഡൊമി

ഇറൊക്വൊയി

ഹ്യൂറൺ

ഒട്ടാവ

ആൽഗോൺക്വിയൻ

സോകോക്കി

മസാച്ചുസെറ്റ്‌

വാമ്പനോവാഗ്‌

നരഗാൻസെറ്റ്‌

മോഹിഗൻ

മോൺടൊക്ക്‌

അബ്‌നാക്കി

മാലെസിറ്റ്‌

മിക്‌മാക്‌

[കടപ്പാട്‌]

Indian: Artwork based on photograph by Edward S. Curtis; North America: Mountain High Maps® Copyright © 1995 Digital Wisdom, Inc.

[8-ാം പേജിലെ ചിത്രങ്ങൾ]

നാവഹോയുടെ കലാപ​ര​മായ നെയ്‌ത്തും ആഭരണ​ങ്ങ​ളും

[11-ാം പേജിലെ ചിത്രം]

“ദീർഘ​ദൂര നടപ്പ്‌” ആരംഭിച്ച കാൻയൊൺ ദെ ഷേ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക