നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 14-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. മരുഭൂമിയിൽ വെച്ച് രണ്ടാമത് എണ്ണം എടുത്തപ്പോൾ, യുദ്ധത്തിനു പുറപ്പെടാൻ പ്രാപ്തരായവരുടെ സംഖ്യയിൽ ഏറ്റവും വലിയ കുറവ്—60 ശതമാനത്തിൽ കൂടുതൽ—അനുഭവപ്പെട്ട ഇസ്രായേല്യ ഗോത്രം ഏത്? (സംഖ്യാപുസ്തകം 1:23; 26:14)
2. പുനരുത്ഥാനം പ്രാപിച്ചവർ എന്തു ചെയ്യില്ലെന്നാണ് യേശു പറഞ്ഞത്? (ലൂക്കൊസ് 20:35)
3. സദൃശവാക്യങ്ങൾ 30-ാം അധ്യായത്തിലെ വാക്കുകൾ ആഗൂർ ആരോടാണു പറഞ്ഞത്? (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 30:1, പി.ഒ.സി. ബൈബിൾ)
4. ദൈവേഷ്ടം ചെയ്യുന്നതിനായി എന്തു പുതുക്കേണ്ടതുണ്ടെന്ന് പൗലൊസ് പറഞ്ഞു? (റോമർ 12:2)
5. ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതു നിറുത്താൻ ന്യായാധിപസംഘത്തെ പ്രേരിപ്പിക്കുന്നതിനായി ഗമാലീയേൽ ആരുടെ ദൃഷ്ടാന്തങ്ങളാണു പറഞ്ഞത്? (പ്രവൃത്തികൾ 5:34-40)
6. മറിയയ്ക്കു “ലോകാപവാദം വരുത്തുവാൻ” മനസ്സില്ലാഞ്ഞതുകൊണ്ട് യോസേഫ് എന്തു ചെയ്യാൻ ഭാവിച്ചു? (മത്തായി 1:19)
7. ‘ലുദ്ദയിലും ശാരോനിലും പാർത്തിരുന്നവർ കർത്താവിങ്കലേക്കു തിരിഞ്ഞത്’ എന്തുകൊണ്ട്? (പ്രവൃത്തികൾ 9:33-35)
8. പരീശന്മാരും സദൂക്യരും യേശുവിനെ പരീക്ഷിക്കാനായി ചോദിച്ചതെന്ത്? (മത്തായി 16:1)
9. തങ്ങളുടെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദുഷ്ട ദൂതന്മാരെ യഹോവ എന്തു ചെയ്തു? (യൂദാ 6)
10. മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ അർഥമെന്ത്? (ഉല്പത്തി 1:27, ഓശാന ബൈബിൾ.)
11. ഭൂമി തന്റെ പാദപീഠം ആണെന്നു പറഞ്ഞപ്പോൾ ദൈവം എന്ത് അർഥമാക്കി? (യെശയ്യാവു 66:1)
12. ക്ലെയൊപ്പാവും മറ്റൊരു ശിഷ്യനും എങ്ങോട്ടു പോകുമ്പോഴാണ് യേശു ജഡശരീരം ധരിച്ച് അവരോടൊപ്പം നടന്നത്? (ലൂക്കൊസ് 24:13)
13. “നേരോടെ നടക്കുന്നവർക്കു” എന്ത് ഉറപ്പാണു നൽകപ്പെട്ടിരിക്കുന്നത്? (സങ്കീർത്തനം 84:11)
14. പൗലൊസിനും അക്വിലാസിനും പൊതുവായി ഉണ്ടായിരുന്നതെന്ത്? (പ്രവൃത്തികൾ 18:3)
15. അബ്രാഹാമിന്റെ പുത്രനായ യിശ്മായേലിന് എത്ര പുത്രന്മാർ ഉണ്ടാകുമെന്ന് ദൈവം മുൻകൂട്ടി പറഞ്ഞു? (ഉല്പത്തി 17:20; 25:16)
16. ‘യാക്കോബിന്റെ കുടുംബത്തിലെ’ എത്ര അംഗങ്ങളാണ് ഫറവോന്റെ നിർദേശപ്രകാരം മിസ്രയീമിലേക്കു വന്നത്? (ഉല്പത്തി 46:27)
17. തന്റെ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നന്മ ചെയ്യുന്നവരെ യേശു എന്തിനോട് ഉപമിച്ചു? (മത്തായി 25:31-45)
18. ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ഏതു സ്ഥാനപ്പേരാണ് ദൈവത്തിനു നൽകിയിരിക്കുന്നത്? (വെളിപ്പാടു 1:8)