ഒരു അസാധാരണ സെമിത്തേരി
ഇക്വഡോറിലെ ഉണരുക! ലേഖകൻ
ഇക്വഡോറിന്റെ തലസ്ഥാനനഗരിയായ ക്വിറ്റോയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈബാരാ പട്ടണത്തിൽ എൽ സെമെന്റെർയോ ഡെ ലോസ് പോബ്രെസ് (പാവങ്ങളുടെ സെമിത്തേരി) എന്നു പേരുള്ള ഒരു അസാധാരണ സെമിത്തേരി ഉണ്ട്. എന്താണ് അതിന്റെ പ്രത്യേകത? അതിന്റെ മതിലിലുള്ള ഛായാചിത്രങ്ങൾ തന്നെ. വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിലുള്ള ചില ചിത്രങ്ങൾ ആ മതിലിൽ വലുതാക്കി വരച്ചിട്ടുണ്ട്!a നടുവിലുള്ള ചിത്രം വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ ഏഴാം പേജിൽ നിന്ന് എടുത്തിട്ടുള്ള അപ്പൊസ്തലനായ യോഹന്നാന്റെതാണ്. അതിനു മുകളിലായി “ദൈവരാജ്യമെന്നാൽ നീതിയും സമാധാനവും സന്തോഷവും അത്രേ. റോമർ 14:17” എന്ന് സ്പാനിഷിൽ എഴുതി വെച്ചിട്ടുണ്ട്. ഇടത്ത് മത്തായി 11:28-ലെ വാക്കുകൾ കാണാം: “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ ഏവരും, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു നവോന്മേഷം പകരും.” പുതിയലോക ഭാഷാന്തരത്തിൽ നിന്നാണ് ഈ വാക്യം എടുത്തിരിക്കുന്നത്. സെമിത്തേരിയിലെ ആ മതിൽ, ആളുകളുടെ ശ്രദ്ധയെ ദൈവവചനത്തിലേക്കു ക്ഷണിക്കുന്നതിന് തീർച്ചയായും ഉപകരിക്കുന്നു.
[അടിക്കുറിപ്പ്]
a നിയമപ്രകാരം, വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളോ ചിത്രങ്ങളോ പകർത്തുന്നതിന് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതുണ്ട്. ഉറവിടം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ ആണെന്നു വ്യക്തമാക്കുകയും വേണം.