വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 10 പേ. 115-പേ. 117 ഖ. 4
  • ഉത്സാഹം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉത്സാഹം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ഉത്സാഹവും ഊഷ്‌മളതയും പ്രകടമാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ഉത്സാഹത്തോടെ പഠിപ്പിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • വിജ്ഞാനപരമായ വിവരങ്ങൾ, വ്യക്തമായി അവതരിപ്പിക്കുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 10 പേ. 115-പേ. 117 ഖ. 4

പാഠം 10

ഉത്സാഹം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

ജീവസ്സുറ്റ അവതരണത്തിലൂടെ, പറയുന്ന കാര്യങ്ങളുടെ മൂല്യം സംബന്ധിച്ച നിങ്ങളുടെ തീവ്രമായ വികാരം പ്രകടിപ്പിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ഉത്സാഹം ശ്രോതാക്കളുടെ താത്‌പര്യം പിടിച്ചുനിറുത്താൻ നിങ്ങളെ സഹായിക്കും; അതു പ്രവർത്തനത്തിന്‌ അവരെ പ്രചോദിപ്പിക്കുകയും ചെയ്‌തേ ക്കാം. പറയുന്ന കാര്യങ്ങൾ സംബന്ധിച്ചു നിങ്ങൾ ഉത്സാഹഭരിതനാണെങ്കിൽ ആ ഉത്സാഹം സദസ്സിലേക്കും വ്യാപിക്കും.

ഉത്സാഹം പ്രസംഗത്തിനു ജീവൻ പകരുന്നു. പ്രസംഗത്തിൽ വിജ്ഞാനപ്രദമായ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതു പ്രധാനമാണെങ്കിലും, സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്നത്‌ അവതരണം ചൈതന്യമേറിയതും ഉത്സാഹഭരിതവും ആയിരിക്കുമ്പോഴാണ്‌. നിങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലമോ വ്യക്തിത്വമോ ഏതു തരത്തിലുള്ളത്‌ ആയിരുന്നാലും നിങ്ങൾക്ക്‌ ഉത്സാഹം വളർത്തിയെടുക്കാൻ കഴിയും.

വികാരഭാവത്തോടെ സംസാരിക്കുക. ഒരു ശമര്യസ്‌ത്രീയോടു സംസാരിക്കവേ യേശു, യഹോവയെ ആരാധിക്കുന്നവർ അവനെ “ആത്മാവിലും സത്യത്തിലും” ആരാധിക്കേണ്ടതുണ്ടെന്നു പറഞ്ഞു. (യോഹ. 4:24) അവരുടെ ആരാധന വിലമതിപ്പു തുളുമ്പുന്ന ഹൃദയത്താൽ പ്രചോദിതവും ദൈവവചനത്തിൽ കാണുന്ന സത്യത്തിനു ചേർച്ചയിലും ആയിരിക്കണം. ഒരു വ്യക്തിക്ക്‌ ആഴമായ വിലമതിപ്പുള്ളപ്പോൾ അത്‌ അദ്ദേഹത്തിന്റെ സംസാരരീതിയിൽ പ്രതിഫലിക്കും. യഹോവയുടെ സ്‌നേഹപൂർവകമായ കരുതലുകളെ കുറിച്ചു മറ്റുള്ളവരോടു പറയാൻ അദ്ദേഹം ആകാംക്ഷയുള്ളവൻ ആയിരിക്കും. അദ്ദേഹത്തിന്റെ മുഖഭാവങ്ങളും ആംഗ്യങ്ങളും ശബ്ദവുമെല്ലാം അദ്ദേഹത്തിന്റെ യഥാർഥ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നവയായിരിക്കും.

അങ്ങനെയെങ്കിൽ, യഹോവയെ സ്‌നേഹിക്കുകയും താൻ അവതരിപ്പിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുകയും ചെയ്യുന്ന ഒരു പ്രസംഗകന്‌ പ്രസംഗിക്കുമ്പോൾ ഉത്സാഹം ഇല്ലാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌? പറയാനുള്ള കാര്യങ്ങൾ തയ്യാറാകുന്നെങ്കിലും തന്റെ വിഷയത്തിൽ പൂർണമായി ലയിച്ചുചേരാതിരിക്കുന്നതാണ്‌ അതിനു കാരണം. പ്രസംഗകൻ വിഷയത്തിൽ വൈകാരികമായി ഉൾപ്പെടേണ്ടതുണ്ട്‌. യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തെ കുറിച്ചു പ്രസംഗിക്കാനാണ്‌ അദ്ദേഹത്തിനു നിയമനം ലഭിക്കുന്നതെന്നു കരുതുക. പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്തകളിൽ പ്രസംഗത്തിലെ വിശദാംശങ്ങൾ മാത്രം ഉണ്ടായിരുന്നാൽ പോരാ. പകരം, യേശുവിന്റെ യാഗം പ്രസംഗകനും അദ്ദേഹത്തിന്റെ സദസ്സിനും എന്ത്‌ അർഥമാക്കുന്നുവോ അതിനോടുള്ള വിലമതിപ്പും അദ്ദേഹത്തിന്റെ ചിന്തകളിൽ നിറഞ്ഞുതുളുമ്പണം. ഈ അത്ഭുതകരമായ കരുതലിനെ പ്രതി, യഹോവയാം ദൈവത്തോടും ക്രിസ്‌തുയേശുവിനോടുമുള്ള തന്റെ കൃതജ്ഞതയുടെ വികാരങ്ങൾ അദ്ദേഹം സ്‌മരിക്കേണ്ടതുണ്ട്‌. ആ കരുതൽ മനുഷ്യവർഗത്തിനു തുറന്നുകൊടുക്കുന്ന മഹത്തായ ജീവിത പ്രതീക്ഷയെ കുറിച്ച്‌, പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു ഭൗമിക പറുദീസയിൽ പൂർണ ആരോഗ്യത്തോടുകൂടി നിത്യ സന്തുഷ്ടി ആസ്വദിക്കാനുള്ള പ്രതീക്ഷയെ കുറിച്ച്‌, അദ്ദേഹം ചിന്തിക്കണം! അങ്ങനെ അദ്ദേഹം തന്റെ പ്രസംഗത്തിൽ മുഴുഹൃദയാ ഉൾപ്പെടേണ്ടതുണ്ട്‌.

ഇസ്രായേലിലെ ഒരു ഉപദേഷ്ടാവ്‌ ആയിരുന്ന എസ്രാ എന്ന ശാസ്‌ത്രിയെ കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: ‘യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചു [“തന്റെ ഹൃദയത്തെ ഒരുക്കി,” NW].’ (എസ്രാ 7:10) നാമും അതുപോലെ ചെയ്യുന്നപക്ഷം, അതായത്‌ അവതരിപ്പിക്കാനുള്ള വിവരങ്ങൾക്കു പുറമേ ഹൃദയത്തെയും ഒരുക്കുന്നപക്ഷം, ഹൃദയത്തിൽനിന്നു സംസാരിക്കാൻ നമുക്കു കഴിയും. അപ്രകാരം സത്യം ഹൃദയത്തിൽനിന്ന്‌ അവതരിപ്പിക്കുന്നത്‌, സത്യത്തോടു യഥാർഥ സ്‌നേഹം വളർത്തിയെടുക്കാൻ നമ്മുടെ ശ്രോതാക്കളെ വളരെയേറെ സഹായിക്കും.

സദസ്സിനെ കുറിച്ചു ചിന്തിക്കുക. ഉത്സാഹം പ്രകടിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു പ്രധാന ഘടകം നിങ്ങൾക്കു പറയാനുള്ളതു നിങ്ങളുടെ സദസ്സ്‌ കേൾക്കേണ്ടതുണ്ടെന്ന ബോധ്യമാണ്‌. ഇതിന്റെ അർഥം ഒരു അവതരണം തയ്യാറാകുമ്പോൾ മൂല്യവത്തായ കുറെ വിവരങ്ങൾ ശേഖരിച്ചാൽ മാത്രം പോരെന്നും നിങ്ങളുടെ കേൾവിക്കാർക്കു പ്രയോജനകരമായ വിധത്തിൽ ആ വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശത്തിനായി യഹോവയോടു പ്രാർഥിക്കണമെന്നും ആണ്‌. (സങ്കീ. 32:8; മത്താ. 7:7, 8) നിങ്ങളുടെ സദസ്സ്‌ നിങ്ങൾ അവതരിപ്പിക്കുന്ന വിവരങ്ങൾ കേൾക്കേണ്ടത്‌ എന്തുകൊണ്ടെന്നും അവ ഏതു വിധത്തിൽ അവർക്കു പ്രയോജനം ചെയ്യുമെന്നും അവയുടെ മൂല്യം അവർ വിലമതിക്കുന്ന ഒരു വിധത്തിൽ നിങ്ങൾക്ക്‌ എങ്ങനെ അവതരിപ്പിക്കാൻ കഴിയുമെന്നും വിശകലനം ചെയ്യുക.

നിങ്ങളെ ആവേശം കൊള്ളിക്കുന്ന എന്തെങ്കിലും ലഭിക്കുന്നതുവരെ തയ്യാറാകൽ തുടരുക. അതു പുതിയ എന്തെങ്കിലും വിവരം ആയിക്കൊള്ളണമെന്നില്ല, എന്നാൽ വിഷയത്തോടുള്ള നിങ്ങളുടെ സമീപനം പുതുമയുള്ളതാക്കാവുന്നതാണ്‌. യഹോവയുമായുള്ള ബന്ധം ബലിഷ്‌ഠമാക്കാൻ, അവന്റെ കരുതലുകളെ വിലമതിക്കാൻ, ഈ പഴയ വ്യവസ്ഥിതിയിലെ ജീവിതസമ്മർദങ്ങളെ വിജയകരമായി തരണം ചെയ്യാൻ, അല്ലെങ്കിൽ ശുശ്രൂഷയിൽ ഫലപ്രദത്വം കൈവരിക്കാൻ നിങ്ങളുടെ സദസ്സിനെ യഥാർഥത്തിൽ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നിങ്ങൾ തയ്യാറാകുന്ന പക്ഷം പ്രസംഗത്തെ കുറിച്ച്‌ ഉത്സാഹഭരിതനായിരിക്കാൻ നിങ്ങൾക്കു സകല കാരണവുമുണ്ട്‌.

പരസ്യവായന നിർവഹിക്കാനുള്ള നിയമനമാണു നിങ്ങൾക്കു ലഭിക്കുന്നതെങ്കിലോ? വായന പ്രസരിപ്പോടെ നിർവഹിക്കുന്നതിന്‌, പദങ്ങൾ ശരിയായി ഉച്ചരിക്കാനും ഒരുമിച്ചു വായിക്കേണ്ട പദങ്ങൾ ഒരുമിച്ചു വായിക്കാനും കഴിഞ്ഞാൽ മാത്രം പോരാ. വായിക്കാൻ പോകുന്ന ഭാഗം പഠിക്കുക. നിങ്ങൾ വായിക്കാൻ പോകുന്നതു ബൈബിളിൽനിന്നുള്ള ഒരു ഭാഗമാണെങ്കിൽ അതിനെ കുറിച്ചു കുറെ ഗവേഷണം നടത്തുക. വായനാഭാഗത്തിന്റെ അടിസ്ഥാന അർഥം മനസ്സിലാക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക. നിങ്ങൾക്കും നിങ്ങളുടെ സദസ്സിനും അതു പ്രയോജനകരമായിരിക്കുന്നത്‌ എങ്ങനെയെന്നു പരിചിന്തിക്കുക. ശ്രോതാക്കളെ അതു ധരിപ്പിക്കാനുള്ള ആഗ്രഹത്തോടെ വായിക്കുക.

നിങ്ങൾ വയൽശുശ്രൂഷയ്‌ക്കു വേണ്ടി തയ്യാറാകുകയാണോ? നിങ്ങൾ ചർച്ചചെയ്യാൻ പോകുന്ന വിഷയവും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന തിരുവെഴുത്തുകളും പുനരവലോകനം ചെയ്യുക. ആളുകളുടെ മനസ്സിൽ ഉള്ളത്‌ എന്താണെന്നും പരിചിന്തിക്കുക. മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന പ്രമുഖ വാർത്തകൾ എന്തൊക്കെയാണ്‌? അവർ എന്തു പ്രശ്‌നങ്ങളെയാണ്‌ അഭിമുഖീകരിക്കുന്നത്‌? അവരെ ആകുലപ്പെടുത്തുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ ദൈവവചനത്തിലുണ്ടെന്ന്‌ അവർക്കു കാണിച്ചുകൊടുക്കാൻ നിങ്ങൾ സജ്ജരായിരിക്കുമ്പോൾ അങ്ങനെ ചെയ്യുന്നതിനു നിങ്ങൾക്ക്‌ ആകാംക്ഷ തോന്നും, ഉത്സാഹം സ്വാഭാവികമായി വരുകയും ചെയ്യും.

ജീവസ്സുറ്റ അവതരണത്തിലൂടെ ഉത്സാഹം പ്രകടമാക്കുക. ഉത്സാഹം ഏറ്റവും വ്യക്തമായി പ്രകടമാക്കാനുള്ള മാർഗം അവതരണം ജീവസ്സുറ്റതാക്കുക എന്നതാണ്‌. നിങ്ങളുടെ മുഖഭാവത്തിൽ അതു പ്രകടമായിരിക്കണം. നിങ്ങളുടെ സംസാരത്തിൽ ബോധ്യം സ്‌ഫുരിക്കണം, അതേസമയം കടുംപിടിത്തത്തിന്റെ ധ്വനി ഉണ്ടാകാനും പാടില്ല.

സമനില ആവശ്യമാണ്‌. ചിലർ എന്തിനും ഏതിനും ആവേശം കൊള്ളുന്ന തരക്കാരായിരിക്കാം. ഒരു വ്യക്തി അമിതമായി വികാരം കൊള്ളുകയോ തീവ്രമായ ആവേശത്തോടെ സംസാരിക്കുകയോ ചെയ്യുമ്പോൾ സദസ്സിന്റെ ചിന്ത പോകുന്നത്‌ അദ്ദേഹം പറയുന്ന കാര്യങ്ങളിലേക്ക്‌ ആയിരിക്കില്ല, പകരം അദ്ദേഹത്തിലേക്കായിരിക്കും എന്നു മനസ്സിലാക്കാൻ അങ്ങനെയുള്ളവരെ സഹായിക്കേണ്ടതുണ്ടായിരിക്കാം. നേരെ മറിച്ച്‌, ലജ്ജാലുക്കളായവർക്ക്‌ കൂടുതൽ ഭാവം വരുത്തി സംസാരിക്കാനുള്ള പ്രോത്സാഹനമാണ്‌ ആവശ്യം.

ഉത്സാഹം ഒരു പകർച്ചവ്യാധി പോലെയാണ്‌. നിങ്ങൾക്കു നല്ല സദസ്യസമ്പർക്കം ഉണ്ടായിരിക്കുകയും പ്രസംഗത്തിൽ നിങ്ങൾ ഉത്സാഹഭരിതൻ ആയിരിക്കുകയും ചെയ്യുന്നെങ്കിൽ, സദസ്യരിലേക്കും ആ ഉത്സാഹം വ്യാപിക്കും. അപ്പൊല്ലോസിന്റെ സംസാരം ജീവസ്സുറ്റതായിരുന്നു. അവനെ കുറിച്ച്‌ ഓജസ്സും പ്രേരകശക്തിയും ഉള്ള പ്രസംഗകൻ എന്നു പറഞ്ഞിരിക്കുന്നു. നിങ്ങൾ ദൈവാത്മാവിനാൽ ജ്വലിക്കുന്നെങ്കിൽ നിങ്ങളുടെ ജീവസ്സുറ്റ അവതരണം പ്രവർത്തനത്തിനു നിങ്ങളുടെ ശ്രോതാക്കളെ പ്രേരിപ്പിക്കും.​—പ്രവൃ. 18:24, 25, NW; റോമ 12:⁠11, NW.

വിവരങ്ങൾക്ക്‌ അനുയോജ്യമായ ഉത്സാഹം. സദസ്യർ ക്ഷീണിതരായിത്തീരുന്ന വിധത്തിൽ ഉയർന്ന അളവിലുള്ള ഉത്സാഹം പ്രസംഗത്തിലുടനീളം പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം, ചർച്ചചെയ്യുന്ന വിവരങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ നിങ്ങൾ നൽകുന്ന ഏതൊരു ഉദ്‌ബോധനവും തളർന്ന കാതുകളിൽ ആയിരിക്കും പതിക്കുക. വൈവിധ്യമാർന്ന ഒരു അവതരണം കാഴ്‌ചവെക്കാൻ സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങൾ തയ്യാറാകേണ്ടതിന്റെ ആവശ്യത്തിന്‌ ഇത്‌ ഊന്നൽ നൽകുന്നു. നിസ്സംഗ മനോഭാവം പ്രതിഫലിക്കുന്ന ഒരു ശൈലി അവലംബിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ ശ്രദ്ധാപൂർവം വിവരങ്ങൾ തിരഞ്ഞെടുക്കുന്നപക്ഷം നിങ്ങൾക്ക്‌ അവയിൽ അത്യന്തം താത്‌പര്യം തോന്നും. എന്നാൽ ചില പോയിന്റുകൾ സ്വാഭാവികമായും മറ്റുള്ളവയെക്കാൾ കൂടുതൽ ഉത്സാഹത്തോടെ അവതരിപ്പിക്കേണ്ടവയാണ്‌. അവ നിങ്ങളുടെ പ്രസംഗത്തിൽ ഉടനീളം വിദഗ്‌ധമായി കോർത്തിണക്കേണ്ടതുണ്ട്‌.

വിശേഷിച്ചും മുഖ്യ പോയിന്റുകൾ ഊർജസ്വലതയോടെ അവതരിപ്പിക്കേണ്ടതുണ്ട്‌. നിങ്ങളുടെ പ്രസംഗത്തിനു പാരമ്യങ്ങൾ ഉണ്ടായിരിക്കണം. അവയിലേക്കായിരിക്കണം നിങ്ങൾ പ്രസംഗം വികസിപ്പിച്ചുകൊണ്ടുവരേണ്ടത്‌. അവ നിങ്ങളുടെ പ്രസംഗത്തിന്റെ അത്യുച്ചങ്ങൾ ആകയാൽ സാധാരണഗതിയിൽ അവ സദസ്സിനെ പ്രചോദിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവ ആയിരിക്കും. സദസ്സിനെ ബോധ്യപ്പെടുത്തി കഴിയുമ്പോൾ നിങ്ങൾ അവരെ പ്രചോദിപ്പിക്കേണ്ടതുണ്ട്‌, ചർച്ചചെയ്‌ത കാര്യങ്ങൾ ബാധകമാക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അവർക്കു കാണിച്ചുകൊടുക്കേണ്ടതുണ്ട്‌. ഉത്സാഹം കാണിക്കുന്നത്‌, ശ്രോതാക്കളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ നിങ്ങളെ സഹായിക്കും. അവതരണം സജീവമാക്കണമല്ലോ എന്നു വിചാരിച്ച്‌ കാരണമില്ലാതെ കൃത്രിമമായി ഉത്സാഹം കാട്ടരുത്‌. മറിച്ച്‌ അതിന്‌ ഒരു കാരണമുണ്ടായിരിക്കണം, ആ കാരണം നിങ്ങളുടെ വിവരങ്ങളിലാണ്‌ കുടികൊള്ളുന്നത്‌.

അത്‌ വളർത്തിയെടു ക്കാവുന്ന വിധം

  • അവതരിപ്പിക്കാൻ പോകുന്ന വിവരങ്ങൾ മാത്രമല്ല, നിങ്ങളുടെ ഹൃദയത്തെയും ഒരുക്കുക; പരിപാടിയിൽ വൈകാരികമായി ഉൾപ്പെടാൻ അതു നിങ്ങളെ സഹായിക്കും.

  • നിങ്ങൾ അവതരിപ്പിക്കാൻ പോകുന്ന പോയിന്റുകൾ കേൾവിക്കാർക്ക്‌ ഏതു വിധത്തിൽ പ്രയോജനം ചെയ്യുമെന്നു ശ്രദ്ധാപൂർവം പരിചിന്തിക്കുക.

  • വിശേഷാൽ ഉത്സാഹം പ്രകടമാ ക്കേണ്ട ഭാഗങ്ങൾ തിരിച്ചറിയുക.

  • ഊർജസ്വലമായി സംസാരിക്കുക. നിങ്ങളുടെ മുഖം നിങ്ങളുടെ ഉള്ളി ലെ വികാരങ്ങളെ പ്രതിഫലിപ്പിക്കു ന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. കരുത്തോടും ഓജസ്സോടും കൂടെ സംസാരിക്കുക.

അഭ്യാസം: യോശുവ 1-ഉം 2-ഉം അധ്യായങ്ങൾ പരിശോധിച്ച്‌ എവിടെയൊക്കെ, എങ്ങനെ അനുയോജ്യമായ വിധത്തിൽ ഉത്സാഹം പ്രകടിപ്പിച്ചുകൊണ്ട്‌ ആ വിവരണം വായിക്കാൻ കഴിയുമെന്നു നിർണയിക്കുക. എന്നിട്ട്‌ അനുയോജ്യമായ ഉത്സാഹത്തോടെ അത്‌ ഉച്ചത്തിൽ വായിച്ചു പരിശീലിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക