വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 51 പേ. 263-പേ. 264 ഖ. 4
  • നിയമിത സമയത്തോടു പറ്റിനിൽക്കൽ, ആനുപാതികമായിവിഭജിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിയമിത സമയത്തോടു പറ്റിനിൽക്കൽ, ആനുപാതികമായിവിഭജിക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ഉചിതമായ ഉപസംഹാരവും നിങ്ങളുടെ സമയമെടുക്കലും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2004
  • സഭയ്‌ക്കുള്ള പ്രസംഗങ്ങൾ തയ്യാറാകൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഒരു ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 51 പേ. 263-പേ. 264 ഖ. 4

പാഠം 51

നിയമിത സമയത്തോടു പറ്റിനിൽക്കൽ, ആനുപാതികമായിവിഭജിക്കൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിയമിത സമയത്തിനുള്ളിൽ പ്രസംഗം അവതരിപ്പിക്കുക. നിങ്ങളുടെ മൊത്തം സമയം പ്രസംഗത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായി വീതിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

പഠിപ്പിക്കുന്ന ഓരോ മുഖ്യ പോയിന്റിനും വേണ്ടത്ര സമയം നീക്കിവെക്കേണ്ടതുണ്ട്‌. യോഗം സമയത്തു തീർക്കുന്നതും പ്രധാനമാണ്‌.

മുഖ്യ ഊന്നൽ പഠിപ്പിക്കലിന്റെ ഗുണനിലവാരത്തിനാണു നൽകേണ്ടതെങ്കിലും സമയത്തിനും ശ്രദ്ധ കൊടുക്കണം. നമ്മുടെ യോഗങ്ങൾ തുടങ്ങുന്നതിനും അവസാനിക്കുന്നതിനും നിശ്ചിത സമയം പട്ടികപ്പെടുത്തിയിട്ടുണ്ട്‌. ഈ സമയത്തോട്‌ പറ്റിനിൽക്കാൻ കഴിയണമെങ്കിൽ, പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സഹകരണം ആവശ്യമാണ്‌.

ബൈബിൾ കാലങ്ങളിൽ, ജീവിതത്തെ സംബന്ധിച്ച ആളുകളുടെ വീക്ഷണം ഇന്നു മിക്കയിടങ്ങളിലും ഉള്ള ആളുകളുടേതിൽനിന്നു വ്യത്യസ്‌തമായിരുന്നു. സമയം സൂചിപ്പിക്കാൻ ‘ഏകദേശം ഒമ്പതാംമണി നേരം’ അല്ലെങ്കിൽ “ഏകദേശം പത്താംമണി നേരം” തുടങ്ങിയ, ഏകദേശ സമയം കാണിക്കുന്ന പദപ്രയോഗങ്ങൾ ആണ്‌ ഉപയോഗിച്ചിരുന്നത്‌. (മത്താ. 27:46; യോഹ. 1:39) ദൈനംദിന പ്രവർത്തനങ്ങളുടെ കാര്യത്തിൽ കൃത്യസമയം പാലിക്കേണ്ടതിന്റെ ആവശ്യം സാധാരണഗതിയിൽ നേരിട്ടിരുന്നില്ല. ഇന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ സമയത്തിന്റെ കാര്യത്തിൽ സമാനമായ ഒരു വീക്ഷണമാണ്‌ ഉള്ളത്‌.

എന്നാൽ, നാട്ടുനടപ്പോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ സമയത്തിന്റെ കാര്യത്തിൽ കുറെയൊക്കെ അയവുള്ളവരായിരിക്കാൻ ആളുകളെ പ്രേരിപ്പിച്ചേക്കാമെങ്കിലും അതിന്‌ ഉചിതമായ ശ്രദ്ധ നൽകാൻ പഠിക്കുന്നത്‌ വളരെ പ്രയോജനം ചെയ്യും. ഒരു പരിപാടിയുടെ ഭാഗങ്ങൾ പലർക്കു നിയമിച്ചുകൊടുത്തിട്ടുള്ളപ്പോൾ ഓരോ ഭാഗത്തിനും അനുവദിച്ചിരിക്കുന്ന സമയത്തോടു പറ്റിനിൽക്കുന്നതിൽ ശ്രദ്ധ വേണം. “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്ന തത്ത്വം നമ്മുടെ യോഗനിയമനങ്ങളുടെ സമയപാലനത്തിന്റെ കാര്യത്തിൽ നന്നായി ബാധകമാക്കാൻ കഴിയും.​—1 കൊരി. 14:⁠39ബി.

നിയമിത സമയത്തോടു പറ്റിനിൽക്കാവുന്ന വിധം. അതിനുള്ള താക്കോൽ തയ്യാറാകലാണ്‌. സാധാരണഗതിയിൽ, നിയമിത സമയത്തോടു പറ്റിനിൽക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നത്‌ വേണ്ടത്ര തയ്യാറാകാത്ത പ്രസംഗകർക്കാണ്‌. അവർ അമിത ആത്മവിശ്വാസം ഉള്ളവരായിരിക്കാം. അല്ലെങ്കിൽ അവർ പ്രത്യേകിച്ച്‌ കാരണമൊന്നും ഇല്ലാതെ തയ്യാറാകൽ അവസാന നിമിഷത്തേക്കു മാറ്റിവെച്ചേക്കാം. നിയമനത്തോടുള്ള വിലമതിപ്പും നന്നായി തയ്യാറാകാനുള്ള മനസ്സൊരുക്കവും ആണ്‌ ശരിയായ സമയപാലനത്തിനുള്ള ഏറ്റവും അടിസ്ഥാന ഘടകങ്ങൾ.

വായനാ നിയമനമാണോ നിങ്ങൾക്കുള്ളത്‌? ആദ്യംതന്നെ ഒഴുക്ക്‌, നിറുത്തൽ, മുഖ്യ പദങ്ങൾ ഊന്നിപ്പറയൽ, മുഖ്യ ആശയങ്ങൾ ഊന്നിപ്പറയൽ തുടങ്ങിയവയെ കുറിച്ചു ചർച്ച ചെയ്യുന്ന 4 മുതൽ 7 വരെയുള്ള പാഠങ്ങൾ പുനരവലോകനം ചെയ്യുക. തുടർന്ന്‌, നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന വിവരങ്ങൾ ഉറക്കെ വായിക്കവേ ആ ബുദ്ധിയുപദേശം ബാധകമാക്കുക. സമയം ക്രമപ്പെടുത്തുക. നിയമിത സമയത്തിനുള്ളിൽ തീർക്കുന്നതിന്‌ നിങ്ങൾ കൂടുതൽ വേഗത്തിൽ വായിക്കേണ്ടതുണ്ടോ? പ്രാധാന്യം കുറഞ്ഞ ഭാഗങ്ങളിൽ വായനയുടെ വേഗം വർധിപ്പിക്കുക. എന്നാൽ, മുഖ്യ ആശയങ്ങൾക്ക്‌ ഊന്നൽ നൽകാനായി നിറുത്തുകയും വേഗം കുറയ്‌ക്കുകയും ചെയ്‌തുകൊണ്ടിരിക്കുക. പലയാവർത്തി പരിശീലിക്കുക. ഒഴുക്ക്‌ മെച്ചപ്പെടുമ്പോൾ സമയം ക്രമീകരിക്കുക കൂടുതൽ എളുപ്പമായിത്തീരും.

നിങ്ങൾ നോട്ട്‌ ഉപയോഗിച്ച്‌ പ്രസംഗം നടത്തുകയായിരിക്കുമോ? നിയമിത സമയത്തോടു പറ്റിനിൽക്കുന്നതിന്‌ നിങ്ങളുടെ നോട്ട്‌ ഏതാണ്ടൊരു വായനാപ്രസംഗ നോട്ടുപോലെ വളരെ വിപുലമായിരിക്കേണ്ടതില്ല. 25-ാം പാഠത്തിലൂടെ നിങ്ങൾ മെച്ചപ്പെട്ട ഒരു മാർഗം പഠിച്ചു. ഈ അഞ്ചു പോയിന്റുകൾ മനസ്സിൽ പിടിക്കുക: (1) നല്ല വിവരങ്ങൾ തയ്യാറാകുക, എന്നാൽ വിവരങ്ങൾ അധികമായി പോകരുത്‌. (2) മുഖ്യ ആശയങ്ങൾ വ്യക്തമായി മനസ്സിൽ പിടിക്കുക. എന്നാൽ വാചകങ്ങൾ അപ്പാടെ മനഃപാഠമാക്കരുത്‌. (3) പ്രസംഗത്തിന്റെ ഓരോ ഭാഗത്തിനും നിങ്ങൾ എത്രമാത്രം സമയം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെന്ന്‌ അല്ലെങ്കിൽ ചില പോയിന്റുകളിൽ എത്തുമ്പോൾ എത്രമാത്രം സമയം പിന്നിട്ടിരിക്കണമെന്ന്‌ നിങ്ങളുടെ ബാഹ്യരേഖയിൽ രേഖപ്പെടുത്തുക. (4) തയ്യാറാകുന്ന സമയത്ത്‌, സമയം കൂടുതൽ എടുക്കുന്നതായി കണ്ടെത്തുന്ന പക്ഷം വിട്ടുകളയാനാകുന്ന വിശദാംശങ്ങൾ ഏവയെന്നു നോക്കിവെക്കുക. (5) അവതരണം പരിശീലിക്കുക.

പ്രസംഗം പരിശീലിക്കേണ്ടതു പ്രധാനമാണ്‌. പരിശീലിക്കുമ്പോൾ, പ്രസംഗത്തിന്റെ ഓരോ ഭാഗത്തിനും എത്ര സമയം എടുക്കുന്നുവെന്നു നിരീക്ഷിക്കുക. മുഴു പ്രസംഗവും നിയമിത സമയത്തിനുള്ളിൽ തീർക്കാൻ കഴിയുന്നതുവരെ അതു വീണ്ടും വീണ്ടും പരിശീലിക്കുക. വളരെയേറെ വിവരങ്ങൾ കുത്തിത്തിരുകാൻ ശ്രമിക്കരുത്‌. സദസ്സിന്റെ മുമ്പാകെ പ്രസംഗം അവതരിപ്പിക്കുമ്പോൾ വീട്ടിലിരുന്നു പരിശീലിക്കുമ്പോഴത്തേതിലും അൽപ്പം കൂടെ സമയം എടുത്തേക്കാം എന്നതിനാൽ അതുകൂടി കണക്കാക്കി വേണം തയ്യാറാകാൻ.

പ്രസംഗം ആനുപാതികമായി വിഭജിക്കൽ. നിയമിത സമയത്തോടു പറ്റിനിൽക്കുന്നത്‌ പ്രസംഗത്തിന്റെ ശരിയായ വിഭജനവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. സമയത്തിന്റെ സിംഹഭാഗവും പ്രസംഗത്തിന്റെ ഉടൽ അവതരിപ്പിക്കാൻ വേണ്ടിയാണു ചെലവഴിക്കേണ്ടത്‌. മുഖ്യ പോയിന്റുകൾ അവിടെയാണ്‌ ഉള്ളത്‌. മുഖവുരയ്‌ക്ക്‌, 38-ാം പാഠത്തിൽ ചർച്ച ചെയ്‌തിരിക്കുന്ന മൂന്നു ലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായത്ര ദൈർഘ്യമേ ഉണ്ടാകാവൂ. 39-ാം പാഠത്തിൽ ചർച്ച ചെയ്‌തിരിക്കുന്ന വിവരങ്ങൾക്കു ചേർച്ചയിൽ ഫലപ്രദമായ ഒരു ഉപസംഹാരം അവതരിപ്പിക്കാൻ സമയം തികയാതെ വരുമാറ്‌ ഉടലിന്റെ ദൈർഘ്യം കൂടിപ്പോകാനും പാടില്ല.

നിയമിത സമയത്തോടു പറ്റിനിൽക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ മെച്ചപ്പെട്ട ഒരു പ്രസംഗം നടത്താൻ നിങ്ങളെ സഹായിക്കും. കൂടാതെ പരിപാടിയിൽ പങ്കുള്ള മറ്റുള്ളവരോടും മുഴു സഭയോടു തന്നെയും ഉള്ള നിങ്ങളുടെ ആദരവിനെ അതു പ്രതിഫലിപ്പിക്കുകയും ചെയ്യും.

അത്‌ ചെയ്യാവുന്ന വിധം

  • നന്നായി തയ്യാറാകുക, അതും വേണ്ടത്ര നേരത്തേതന്നെ.

  • നിങ്ങളുടെ പ്രസംഗത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ സമയം നീക്കിവെക്കുക, എന്നിട്ട്‌ അതിനോടു പറ്റിനിൽക്കുക.

  • അവതരണം പരിശീലിക്കുക.

അഭ്യാസം: നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരുങ്ങി സഭായോഗങ്ങൾ തുടങ്ങുന്നതിന്‌ 15-20 മിനിട്ടു മുമ്പ്‌ എത്തിച്ചേരാൻ തക്കവണ്ണം ആസൂത്രണം ചെയ്യുക. യാത്രയ്‌ക്ക്‌ ആവശ്യമായ സമയം നീക്കിവെക്കുക. വൈകാൻ ഇടയാക്കുന്ന സാധാരണ പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നു പരിചിന്തിക്കുക. ആസൂത്രണം ചെയ്‌തതുപോലെ പല തവണ ചെയ്‌തു നോക്കുക, ആവശ്യമെങ്കിൽ ക്രമപ്പെടുത്തലുകൾ വരുത്തിക്കൊണ്ട്‌. പ്രസംഗങ്ങൾ നടത്തുമ്പോഴും സമാനമായ തത്ത്വങ്ങൾ ബാധകമാകുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക