ബൈബിൾ വാസ്തവത്തിൽ ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണോ?
“ഇന്നോളം ദൈവം മനുഷ്യർക്ക് നൽകിയിട്ടുള്ള ഏററം നല്ല ദാനം ബൈബിളാണെന്ന് ഞാൻ വിശ്വസിക്കുന്നു.” ഈ പ്രസ്താവന നടത്തിയത് ഐക്യനാടുകളുടെ 16-ാമത്തെ പ്രസിഡൻറായിരുന്ന അബ്രഹാം ലിങ്കനാണ്.a ഈ പുരാതന പുസ്തകത്തെപ്പററി വിലമതിപ്പ് പ്രകടമാക്കിയിട്ടുള്ളത് അദ്ദേഹം മാത്രമല്ല.
പത്തൊൻപതാം നൂററാണ്ടിലെ ഒരു ബ്രിട്ടീഷ് ഭരണതന്ത്രജ്ഞനായിരുന്ന വില്ല്യം ഇ. ഗ്ലാഡ്സ്ററൺ ഇപ്രകാരം പ്രസ്താവിച്ചു: “ബൈബിളിന്റെ പ്രത്യേക വിധമായ ഉത്ഭവമാണ് അതിന്റെ സവിശേഷത. മററു പുസ്തകങ്ങളിൽ നിന്നെല്ലാം അത് അനന്ത ദൂരം മുന്നിലാണ്.” സമാനമായി 18-ാം നൂററാണ്ടിലെ ഒരു അമേരിക്കൻ ഭരണതന്ത്രജ്ഞനായിരുന്ന പാട്രിക് ഹെൻട്രി ഇപ്രകാരം പറഞ്ഞു: “ബൈബിളിന് ഇന്നോളം അച്ചടിക്കപ്പെട്ടിട്ടുള്ള മറെറല്ലാ പുസ്തകങ്ങളും ഒന്നിച്ചുകൂടുന്ന അത്രയും മൂല്യമുണ്ട്.” തിരുവെഴുത്തുകൾ സംബന്ധിച്ച് പ്രകടമായും മതിപ്പ് തോന്നിയ ഫ്രാൻസിലെ ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ബൈബിൾ വെറുമൊരു പുസ്തകമല്ല, അതിന് ജീവനുണ്ട്, അതിന് അതിനെ എതിർക്കുന്ന സകലത്തെയും കീഴടക്കാനുള്ള ശക്തിയുമുണ്ട്.”
ചിലർക്ക് ബൈബിൾ സഹായത്തിന്റെയും ആശ്വാസത്തിന്റെയും ഒരു ഉറവായിരുന്നിട്ടുണ്ട്. അമേരിക്കൻ സംഖ്യത്തിന്റെ ജനറലായിരുന്ന റോബർട്ട് ഇ. ലീ ഇപ്രകാരം പ്രസ്താവിച്ചു: “ഞാൻ കുഴഞ്ഞ അവസ്ഥയിലും കൊടും വേദനയിലുമായിരുന്നപ്പോൾ എനിക്ക് വെളിച്ചവും ശക്തിയും തരുന്നതിൽ ബൈബിൾ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.” ഈ പുസ്തകത്തോടുള്ള തന്റെ വിലമതിപ്പ് നിമിത്തം യു. എസ്സ്. പ്രസിഡൻറായിരുന്ന ജോൺ ക്വിൻസി ആഡംസ് ഇപ്രകാരം പറഞ്ഞു: “അനേക വർഷങ്ങളായി ഓരോ വർഷവും ബൈബിൾ മുഴുവനായി വായിച്ചു തീർക്കുന്നത് ഞാൻ ഒരു പതിവാക്കിയിരിക്കുന്നു.”
അത്യുന്നതൻ മനുഷ്യവർഗ്ഗത്തിന് ബൈബിൾ നൽകിയെങ്കിൽ അത് ദിവ്യനിശ്വസ്തമാണ് എന്നുള്ളതിന് തെളിവുണ്ടായിരിക്കണം. അത് മറേറതൊരു പുസ്തകത്തേക്കാളും മഹത്തായിരിക്കണം. കൂടാതെ ബൈബിൾ ശക്തിയുടെയും പ്രബോധനത്തിന്റെയും ഒരു യഥാർത്ഥ ഉറവായിരിക്കുന്നതിന് അത് തികച്ചും ആശ്രയയോഗ്യമായിരിക്കണം. അതുകൊണ്ട്, ബൈബിൾ വാസ്തവത്തിൽ ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണോ? എന്ന ചോദ്യം അവശേഷിക്കുന്നു. അടുത്തതായി നമുക്ക് ആ ചോദ്യത്തിനുള്ള ഉത്തരം തേടാം.
[അടിക്കുറിപ്പ്]
a തീർച്ചയായും, അതിലും വലിയ ഒരു ദാനമുണ്ട്—യേശുക്രിസ്തു.—യോഹന്നാൻ 3:16.
[3-ാം പേജിലെ ചിത്രം]
വില്ല്യം ഇ. ഗ്ലാഡ്സ്ററൺ
[കടപ്പാട്]
U.S. National Archives photo
അബ്രഹാം ലിങ്കൺ
[കടപ്പാട്]
U.S. National Archives photo
പാട്രിക് ഹെൻട്രി
[കടപ്പാട്]
Harper’s U.S. History
നെപ്പോളിയൻ ബോണപ്പാർട്ട്
[കടപ്പാട്]
Drawn by E. Ronjat
ജോൺ ക്വിൻസി ആഡംസ്
[കടപ്പാട്]
Harper’s U.S. History
റോബർട്ട് ഇ. ലീ
[കടപ്പാട്]
U.S. National Archives photo