സമീപഭാവിയിലെ ശുദ്ധിയുള്ള ഭൂമിയെക്കുറിച്ചു സന്തോഷിക്കുക!
ക്രമത്തിന്റെയും ശുദ്ധിയുടെയും ദൈവമായ യഹോവ ഭൂമിയെ ഒരു ആഗോള പറുദീസയായി മാററാനുള്ള തന്റെ ആദിമോദ്ദേശ്യം നിറവേററുമെന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും! (യെശയ്യാവു 11:6-9) “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” എന്ന് അവിടുന്നു വാഗ്ദത്തം ചെയ്യുന്നു. “ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യ”മാണ്, അതിനാൽ ഇതൊന്നും വ്യർത്ഥ വാക്കുകളല്ല.—യെശയ്യാവു 55:11; എബ്രായർ 6:18, NW.
തിരിച്ചുവരാൻ പററാത്ത, മേലാൽ പരിസ്ഥിതിവിനാശം ഒഴിവാക്കുക അസാദ്ധ്യമായ, ഒരു ഘട്ടം വരെ മനുഷ്യർ ചെന്നെത്തുന്നതിനു മുമ്പു യഹോവ സ്നേഹപൂർവ്വം ഇടപെടുമെന്നതിൽ നമുക്ക് ആശ്വസിക്കാം!—വെളിപ്പാടു 11:18.
പശ്ചാത്താപമില്ലാതെ, അനിയന്ത്രിതമായി മലിനീകരണം നടത്തുന്നവരെയും തന്റെ തത്ത്വങ്ങളായ ക്രമത്തെയും ശുചിത്വത്തെയും മത്സരപൂർവ്വം അവഗണിക്കുന്നവരെയും യഹോവ നീക്കം ചെയ്യും. പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയെ അപകടപ്പെടുത്താൻ മേലാൽ ആരെയും അനുവദിക്കുകയില്ല.—സദൃശവാക്യം 2:20-22.
ദൈവരാജ്യഭരണകാലത്ത്, യേശുക്രിസ്തുവിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ, ഭൗതിക മലിനീകരണത്തിന്റെ അവശേഷിക്കുന്ന ഏതു കാരണങ്ങളെയും പിഴുതെറിയാൻ മനുഷ്യർ അഭ്യസിപ്പിക്കപ്പെടും. അപ്പോഴാണ്—ഇപ്പോഴല്ല—മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരു ആഗോള ശുദ്ധീകരണത്തിനു സംഭാവന ചെയ്യുന്ന വ്യക്തിപരവും സമൂഹപരവുമായ നടപടികളിൽ സകല ദൈവദാസൻമാരും ഉത്സാഹത്തോടെ ഏർപ്പെടേണ്ടത് അടിയന്തിരമായിത്തീരുന്നത്.—യെഹെസ്കേൽ 39:8-16 താരതമ്യം ചെയ്യുക.
ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നവർ ഇന്നത്തെ ആത്മീയ ശുദ്ധീകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുന്ന അതേ അർപ്പണമനോഭാവത്തോടും ഉത്സാഹത്തോടുംകൂടെത്തന്നെ ഈ ഭൗതിക ശുദ്ധീകരണ പരിപാടിയെയും പിന്താങ്ങും.—സങ്കീർത്തനം 110:3.
ദൈവരാജ്യത്താൽ നടത്തപ്പെടുന്ന എന്നത്തേക്കാളും വലിയ ശുദ്ധീകരണ പ്രസ്ഥാനത്തെത്തുടർന്ന് ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമി വരുമെന്നുള്ളതു തീർച്ചയാണ്. മലിനീകരണത്തിന്റെ സകല കണികകളും നീക്കപ്പെടും. ഒരിടത്തും ഒരു കുത്തിവരയും ഉണ്ടായിരിക്കില്ല. ഏതെങ്കിലും ബിച്ചിൽ അല്ലെങ്കിൽ പറുദീസാതുല്യമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട കുപ്പികളോ ടിന്നുകളോ പ്ലാസ്ററിക് സഞ്ചികളോ ചൂയിംഗ് ഗമ്മോ മിഠായിക്കടലാസുകളോ പത്രങ്ങളോ മാസികകളോ മേലാൽ കൂടിക്കിടക്കില്ല.
സമീപഭാവിയിലെ ശുദ്ധിയുള്ള ഭൂമിയെക്കുറിച്ചു സന്തോഷിക്കുക!
[7-ാം പേജിലെ ചിത്രം]
വരാനിരിക്കുന്ന ആഗോള ശുദ്ധീകരണവേലയിൽ നിങ്ങൾ പങ്കെടുക്കുമോ?