വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp16 നമ്പർ 2 പേ. 16
  • ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണ്‌ പറയുന്നത്‌?
  • 2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?
  • മരിച്ചവർ വീണ്ടും ജീവനി​ലേക്കു വരുമോ?
  • നിങ്ങൾ മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
    ഉണരുക!—2007
  • മരിച്ചവർ എവിടെയാണ്‌?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • മരിച്ചവർ എവിടെ?
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
wp16 നമ്പർ 2 പേ. 16
കല്ലറയുടെ മുകളിൽ വെച്ചിരിക്കുന്ന റോസാ പൂവ്‌

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?

ചിലർ വിശ്വ​സി​ക്കു​ന്നത്‌ മറ്റൊരു രൂപത്തിൽ നമ്മൾ തുടർന്നും ജീവി​ക്കും എന്നാണ്‌, വേറെ ചിലർ മരണം എല്ലാറ്റി​ന്റെ​യും അവസാ​ന​മാ​ണെന്ന്‌ വിശ്വ​സി​ക്കു​ന്നു. നിങ്ങൾ എന്താണ്‌ വിശ്വ​സി​ക്കു​ന്നത്‌?

ബൈബിൾ പറയു​ന്നത്‌

“മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.” (സഭാ​പ്ര​സം​ഗി 9:5) മരിക്കു​മ്പോൾ, നമ്മൾ ഇല്ലാതാ​കു​ന്നു.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • ആദ്യ മനുഷ്യ​നായ ആദാം മരിച്ച​പ്പോൾ പൊടി​യി​ലേക്ക്‌ മടങ്ങി​പ്പോ​യി. (ഉൽപത്തി 2:7; 3:19) അതു​പോ​ലെ മരിക്കു​മ്പോൾ എല്ലാവ​രും പൊടി​യി​ലേക്ക്‌ മടങ്ങി​പ്പോ​കും.—സഭാ​പ്ര​സം​ഗി 3:19, 20.

  • മരിച്ചവർ പാപത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​ന്നു അഥവാ മോചി​ത​രാ​ക്ക​പ്പെ​ടു​ന്നു. (റോമർ 6:7) മരിച്ച​തി​നു ശേഷം ഒരു വ്യക്തിക്ക്‌ പിന്നീട്‌ പാപത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ശിക്ഷ ഇല്ല.

മരിച്ചവർ വീണ്ടും ജീവനി​ലേക്കു വരുമോ?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ

  • വരും

  • വരില്ല

  • ചില​പ്പോൾ

ബൈബിൾ പറയു​ന്നത്‌

‘പുനരു​ത്ഥാ​നം ഉണ്ടാകും.’—പ്രവൃ​ത്തി​കൾ 24:15.

ബൈബി​ളിൽനിന്ന്‌ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്നത്‌

  • ബൈബിൾ മിക്ക​പ്പോ​ഴും മരണത്തെ ഉറക്ക​ത്തോട്‌ താരത​മ്യ​പ്പെ​ടു​ത്തു​ന്നു. (യോഹ​ന്നാൻ 11:11-14) നമ്മൾ ഒരാളെ ഉറക്കത്തിൽനിന്ന്‌ ഉണർത്തു​ന്ന​തു​പോ​ലെ ദൈവ​ത്തിന്‌ മരിച്ച​വരെ ഉണർത്താൻ കഴിയും.—ഇയ്യോബ്‌ 14:13-15.

  • അനേകർ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ വീണ്ടും ജീവനി​ലേക്കു വന്നതി​നെ​ക്കു​റി​ച്ചുള്ള ബൈബിൾരേഖ, മരിച്ചവർ പുനരു​ത്ഥാ​ന​ത്തിൽ വരും എന്ന്‌ വിശ്വ​സി​ക്കു​ന്ന​തിന്‌ ഈടുറ്റ അടിസ്ഥാ​നം നൽകുന്നു.—1 രാജാ​ക്ക​ന്മാർ 17:17-24; ലൂക്കോസ്‌ 7:11-17; യോഹ​ന്നാൻ 11:39-44. (w16-E No.1)

കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ ആറാം അധ്യായം കാണുക

www.jw.org-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക