വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp18 നമ്പർ 2 പേ. 16
  • “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും”
  • 2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • സത്യം നിങ്ങൾക്കു​വേണ്ടി എന്തു ചെയ്യും?
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങളുടെ ഭാവി നിങ്ങൾക്കു തീരുമാനിക്കാം
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ലോകത്തിന്റെ ഭാവി എന്തായിത്തീരും?
    ലോകത്തിന്റെ ഭാവി എന്തായിത്തീരും?
കൂടുതൽ കാണുക
2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp18 നമ്പർ 2 പേ. 16
ഒരു കുടുംബം

“സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും”

എവി​ടെ​യും അനീതി. നല്ലവരും നിഷ്‌ക​ള​ങ്ക​രും ആയ ആളുകളെ ദുഷ്ടന്മാർ അടിച്ച​മർത്തു​ന്നു. ഇതൊ​ക്കെ​യാണ്‌ നമുക്കു ചുറ്റും കാണു​ന്നത്‌. അനീതി​യും ദുഷ്ടത​യും ഇല്ലാത്ത ഒരു കാലം എന്നെങ്കി​ലും വരുമോ?

അതിനുള്ള ഉത്തരം ബൈബി​ളി​ലെ 37-ാം സങ്കീർത്ത​ന​ത്തിൽ കാണാം. ഇക്കാലത്ത്‌ നമുക്ക്‌ ആവശ്യ​മായ മാർഗ​നിർദേ​ശ​വും ഈ സങ്കീർത്ത​ന​ത്തി​ലുണ്ട്‌. പിൻവ​രുന്ന പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക്‌ ഈ ബൈബിൾപു​സ്‌തകം തരുന്ന ഉത്തരം എന്താ​ണെന്നു നോക്കുക.

  • നമ്മളെ അടിച്ച​മർത്തു​ന്ന​വ​രോ​ടു നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം?—1, 2 വാക്യങ്ങൾ.

  • ദുഷ്ടന്മാർക്ക്‌ എന്തു സംഭവി​ക്കും?—10-ാം വാക്യം.

  • ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​വർക്കു ഭാവി​യിൽ എന്തു പ്രതീ​ക്ഷി​ക്കാം?—11, 29 വാക്യങ്ങൾ.

  • നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?—34-ാം വാക്യം.

‘യഹോ​വ​യിൽ പ്രത്യാ​ശ​വെച്ച്‌ ദൈവ​ത്തി​ന്റെ വഴിയേ നടക്കു​ന്ന​വർക്കു’ ശോഭ​ന​മായ ഭാവി​യാ​ണു​ള്ളത്‌. ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ 37-ാം സങ്കീർത്ത​ന​ത്തിൽ അത്‌ വ്യക്തമാണ്‌. നിങ്ങൾക്കും പ്രിയ​പ്പെ​ട്ട​വർക്കും ആ ശോഭ​ന​മായ ഭാവി ബൈബിൾ പഠിക്കു​ന്ന​തി​ലൂ​ടെ സ്വന്തമാ​ക്കാം. അതിനു നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ.

മനുഷ്യ​രെ​യും ഭൂമി​യെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? എന്ന പുസ്‌ത​ക​ത്തി​ന്റെ 3-ാം അധ്യായം കാണുക. www.jw.org/ml എന്ന സൈറ്റി​ലും ലഭ്യം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക