മെയ്യിലേക്ക് നിങ്ങളുടെ പദ്ധതികൾ എന്തെല്ലാമാണ്?
1 മെയ്യ്മാസത്തിൽ നമ്മിൽ അനേകർക്കും വർദ്ധിച്ച വയൽസേവനപ്രവർത്തനത്തിന്റെ ഒരു കാലഘട്ടം തുടങ്ങുന്നു. സാധാരണയായി മെയ്യ് ശുശ്രൂഷയിൽ വർദ്ധിച്ച പ്രവർത്തനത്തിന് വ്യക്തിപരമായ ലാക്കു വെക്കുന്നതിനുളള ഒരു മാതൃകാപരമായ മാസമാണെന്നു തെളിയുന്നു.
2 മെയ്യിലേക്ക് നിങ്ങളുടെ സഭ എന്തു വയൽസേവനക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു? സായാഹ്നസാക്ഷീകരണമുൾപ്പെടെ വയൽസേവനത്തിനുവേണ്ടി കൂടുതലായ മീററിംഗുകൾ ഉണ്ടായിരിക്കുമോ? നിങ്ങൾക്ക് ഈ ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും വയൽസേവനത്തിൽ മററുളളവരോടൊത്തു പ്രവർത്തിക്കുന്നതിനും കഴിയത്തക്കവണ്ണം നിങ്ങളുടെ പട്ടിക ക്രമപ്പെടുത്താൻ കഴിയുമോ? നിങ്ങൾക്ക് കുറഞ്ഞ പ്രാധാന്യമുളള മററു പ്രവർത്തനങ്ങൾ താൽക്കാലികമായി മാററിവെക്കാൻ കഴിയുമോ?
3 കൂടാതെ, മെയ്യ്, നിങ്ങൾ കഴിഞ്ഞ പ്രാവശ്യം സന്ദർശിച്ചപ്പോൾ നിങ്ങളോട് സംസാരിക്കാൻകഴിയാതവണ്ണം വളരെ തിരക്കിലായിരുന്ന താൽപ്പര്യക്കാരെയൊ നിങ്ങൾ സന്ദർശിച്ചപ്പോൾ ഭവനത്തിലില്ലാതിരുന്നവരെയൊ കേന്ദ്രീകരിക്കാൻ ഒരു പുതിയ ശ്രമം നടത്തുന്നതിനുളള ഒരു നല്ല സമയം ആയിരിക്കും. നിങ്ങൾ കൂടുതലായ ഒരു സാക്ഷ്യം നൽകുന്നതിന് നേരത്തെ പല ശ്രമങ്ങൾ ചെയ്തിരിക്കാമെങ്കിലും, എന്തുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ രേഖകൾ പരിശോധിക്കുകയും സുവാർത്തയിൽ ഈ വ്യക്തികൾക്കുളള താൽപ്പര്യത്തെ പുതുക്കുന്നതിനുവേണ്ടിയുളള ഒരു യത്നം എന്ന നിലയിൽ അവരെ വീണ്ടും സന്ദർശിക്കുകയും ചെയ്തുകൂടാ? ഒരുപക്ഷേ സായാഹ്നസാക്ഷീകരണങ്ങൾ ഫലപ്രദമായിരിക്കാം.
4 അനേകം സഹോദരൻമാരും സഹോദരിമാരും ഈ മെയ്യിൽ സഹായപയനിയറിംഗിന് ക്രമീകരണം ചെയ്തിരിക്കുന്നു. ഇവരിൽ കുടുംബ ഉത്തരവാദിത്വങ്ങൾ ഉളള ചിലരും മുഴുസമയ ലൗകികജോലിപോലുമുളള ചിലരും ഉൾപ്പെടുന്നു. 60-മണിക്കൂർ നിബന്ധന എന്നാൽ അർത്ഥം ആ മാസത്തേക്ക് ദിവസം ശരാശരി കേവലം 2 മണിക്കൂർ വീതം എന്നാണ്.
5 മെയ്യിൽ സഹായപയനിയറിംഗിന് നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ പയനിയർമാരോടൊത്തൊ ആ മാസം തങ്ങളുടെ ശുശ്രൂഷ വർദ്ധിപ്പിക്കാൻ കഠിനയത്നം ചെയ്യുന്ന മററുളളവരോടൊത്തൊ വയലിൽ കുറെ സമയം ചെലവഴിച്ചുകൊണ്ട് നിങ്ങളുടെ വയൽസേവനപ്രവർത്തനം വർദ്ധിപ്പിക്കാൻ സാധ്യമായേക്കാം. നിങ്ങൾക്ക് യഹോവ നിങ്ങളുടെ പ്രയത്നങ്ങളെ അനുഗ്രഹിക്കുമെന്ന് ഉറപ്പുളളവരായിരിക്കാൻ കഴിയും. അവൻ തന്റെ ആത്മാവിനാൽ നിങ്ങളുടെ ലാക്കിൽ എത്തുന്നതിന് നിങ്ങൾക്കു ശക്തി നൽകും.—സദൃശ. 20:18; 21:5എ.