മെയ് നിങ്ങൾക്ക് ഒരു പ്രത്യേക മാസമായിരിക്കുമോ?
1 മാർച്ച്, ഏപ്രിൽ മാസങ്ങളെ സ്മാരക കാലമായി നാം പലപ്പോഴും പരാമർശിക്കുന്നു. എല്ലായ്പ്പോഴും വർഷത്തിന്റെ ഈ ഘട്ടത്തിൽ സ്മാരകാഘോഷം നടക്കുന്നതുകൊണ്ട് വയൽശുശ്രൂഷയിൽ തങ്ങളുടെ പങ്ക് വർദ്ധിപ്പിക്കാൻ യഹോവയുടേ ജനം ഉണർത്തപ്പെടുന്നു.
2 ഏപ്രിലിൽ സഹായപയണിയറായി പേർചാർത്തിയ ചിലർ തുടരുകയും മെയ്യിൽ ഈ വിപുലമായ സേവനത്തിൽ മററുളളവർ അവരോട് ചേരുകയും ചെയ്യും. നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കുന്നതിന് നിങ്ങളുടെ അപേക്ഷ ഉടൻ ഏൽപ്പിക്കേണ്ടതുണ്ട്.
3 പയണിയറിംഗ് നടത്താൻ കഴിയാത്തവർക്കുപോലും അവരുടെ വയൽശശ്രൂഷ വർദ്ധിപ്പിച്ചുകൊണ്ട് മെയ് ഒരു പ്രത്യേക മാസമാക്കിത്തീർക്കാൻ കഴിയും. തീർച്ചയായും വളരെയധികം ചെയ്യാനുണ്ട്. ഒരുപക്ഷേ സഭാപ്രസാധകർക്കും പയണിയർമാർക്കും സ്നാപനമേൽക്കാത്ത പുതിയ പ്രസാധകരെ വയലിൽ തങ്ങളോടുകൂടെ പ്രവർത്തിക്കാൻ ക്ഷണിക്കാൻ കഴിയും.
4 ഹാജരാകുന്ന പുതിയവരെ സ്വാഗതംചെയ്യാൻ ജാഗ്രത കാണിക്കുന്നതിനാൽ നിങ്ങൾക്ക് മറെറാരു ബൈബിളദ്ധ്യയനം തുടങ്ങാൻ കഴിഞ്ഞേക്കും. നിങ്ങളുടെ വർദ്ധിച്ച ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കുമ്പോൾ നിങ്ങളുടെ ശുശ്രൂഷ ഫലകരമായിരിക്കും, മെയ് നിങ്ങൾക്ക് ഒരു പ്രത്യേക മാസമാണെന്ന് തെളിയുകയും ചെയ്യും.—സങ്കീ. 34:8; സദൃ. 10:22.