വർദ്ധിച്ച ഭാവി പ്രവർത്തനത്തിനുവേണ്ടി ഇപ്പോൾതയ്യാറാവുക
1 കൊയ്തുകാലത്ത് ബന്ധപ്പെട്ടവർ സാധാരണയിൽ കവിഞ്ഞ് തിരക്കുളളവരായിരിക്കും. ഒരു അടിയന്തിര സമയത്ത്, ആളുകൾ കഠിന യത്നം ചെയ്യുകയും സാധാരണയിൽ കവിഞ്ഞ വീര്യത്തോടെ നീങ്ങുകയും ചെയ്യും. നാം ഒരു കൊയ്തുകാലത്തും അടിയന്തിര കാലത്തും ആണ് ജീവിക്കുന്നത്. വളരെയധികം ചെയ്യാനുണ്ട്. ആവശ്യമുളളതെല്ലാം നിർവഹിക്കുന്നതിന് നിങ്ങൾ തയ്യാറാകുന്നുണ്ടോ?—മത്താ. 9:37, 38; 13:39; ലൂക്കോ. 13:24; 1 തിമോ. 4:10.
സ്മാരകം
2 യഹോവയുടെ ജനത്തിന് സ്മാരക കാലമാണ് വർഷത്തിലെ ഏററവും പ്രധാന സമയം. ഈ വർഷം മാർച്ച് 22൹ ബുധനാഴ്ച വൈകുന്നേരം സ്മാരകാഘോഷം നിർവഹിക്കപ്പെടും. ഹാജരാകുന്നതിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും യാതൊന്നും തടയാതവണ്ണം നിങ്ങൾ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടോ? ബന്ധുക്കളും പരിചയക്കാരും കൂടെ ഹാജരാകത്തക്കവണ്ണം നിങ്ങൾ അവർക്ക് ക്ഷണം നൽകിയിട്ടുണ്ടോ? നിങ്ങളുടെ പ്രദേശത്തെ താൽപ്പര്യക്കാരെയും നിങ്ങളുടെ ബൈബിൾ വിദ്യാർത്ഥികളെയും മുൻ ബൈബിൾ വിദ്യാർത്ഥികളെയും സംബന്ധിച്ചെന്ത്?—ലൂക്കോ. 22:19; വെളി. 22:17.
3 എല്ലാം സജ്ജമായിരിക്കത്തക്കവണ്ണം മൂപ്പൻമാർ സാധാരണയായി സ്മാരകത്തിനു മുമ്പ് രാജ്യഹോളിന്റെ ഒരു പൂർണ്ണ ശുചീകരണത്തിന് ക്രമീകരണം ചെയ്യുന്നു. സ്മാരക പ്രസംഗകനെയും ചിഹ്നങ്ങളും അവ വിതരണം ചെയ്യുന്നവരെയും, അതുപോലെ, ഈ പ്രത്യേക സന്ദർഭത്തിനുവേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും ആവശ്യത്തിന് സേവകരെയും ക്രമീകരിച്ചിട്ടുണ്ടോ?
വയൽസേവനത്തിൽ ഒരു വർദ്ധിച്ച പങ്ക്
4 സ്മാരക കാലം നമുക്കുവേണ്ടിയുളള യേശുവിന്റെ യാഗത്തെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട്, നമ്മുടെ വയൽ ശുശ്രൂഷാ പ്രവർത്തനത്തെ എങ്ങനെ വർദ്ധിപ്പിക്കാമെന്നു ചിന്തിക്കുന്നതിന് വിശേഷാൽ ഉചിതമായ ഒരു സമയമാണിത്. ഇത് തന്റെ പുത്രൻ മുഖാന്തരമുളള യഹോവയുടെ അനർഹ ദയയെ സംബന്ധിച്ച് നമ്മുടെ വിലമതിപ്പ് പ്രകടമാക്കുന്നതിനുളള ഒരു വിധമാണ്.
5 നിങ്ങൾക്ക് ഏപ്രിലിലൊ മെയ്യിലൊ അല്ലെങ്കിൽ രണ്ടു മാസങ്ങളിലുമൊ ഒരു സഹായ പയനിയറായി സേവിക്കാൻ കഴിയുമോ? ഈ മാസങ്ങൾ വെളിപ്പാടിന്റെ ശക്തമായ സന്ദേശം പ്രസിദ്ധീകരിക്കുന്നതിന് പൂർണ്ണശക്തിയോടുകൂടിയ ഒരു പ്രസ്ഥാനം വിശേഷവൽക്കരിക്കും. നിശ്ചയമായും എല്ലാ രാജ്യപ്രസാധകരും ഈ പ്രവർത്തനത്തിൽ തങ്ങളെത്തന്നെ ചെലവഴിക്കാൻ ആഗ്രഹിക്കും. കൂടുതൽ അനുകൂലമായ കാലാവസ്ഥ ഇതിന് സഹായകമായിരിക്കും. ഏപ്രിലിന് അഞ്ച് വാരാന്ത്യങ്ങളുണ്ട്. മഹാബാബിലോനെ സംബന്ധിച്ച വീക്ഷാഗോപുര ലക്കങ്ങൾ സമർപ്പിക്കുന്നതിന് അഞ്ചു ശനിയാഴ്ചകൾ തുടർച്ചയായ മാസികാദിവസങ്ങളായുളളത് എത്ര മഹത്തായ അവസരമാണ്! ഇവയിൽ ഏപ്രിൽ 15, വാച്ച്ടവറിൽ നമ്മുടെ “ദിവ്യനീതി” ഡിസ്ട്രിക്ട് കൺവെൻഷനുകളിൽ നടത്തപ്പെട്ട “കുപ്രസിദ്ധ വേശ്യ”യെ സംബന്ധിച്ച ശക്തമായ പ്രസംഗത്തിന്റെയും തുടർന്നു വന്ന ഉത്തേജകമായ പ്രമേയത്തിന്റെയും പൂർണ്ണമായ പാഠം അടങ്ങിയിരിക്കും. ഈ ഊർജ്ജസ്വലമായ സന്ദേശം സാദ്ധ്യമാകുന്നടത്തോളം വ്യാപകമായി വിതരണം ചെയ്യുന്നതിന്, സാദ്ധ്യമെങ്കിൽ സഹായ പയനിയറിംഗ് ചെയ്തുകൊണ്ട്, ആ അഞ്ച് വാരാന്ത്യങ്ങളിൽ തിരക്കുളളവരായിരിക്കുന്നതിന് കൂടുതലായ എന്തു പ്രചോദനമാണ് നമുക്ക് വേണ്ടത്! ആവേശകരമായ ഈ സന്ദേശത്തിന് അനുബന്ധമായി ഏപ്രിൽ 8ലെ എവേക്ക്! നാസി യുഗത്തിലെ കൂട്ടക്കൊലയെ സംബന്ധിച്ച് കണ്ണു തുറപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തും.
6 വയൽശുശ്രൂഷയിൽ ഒരു വർദ്ധിച്ച പങ്കുണ്ടായിരിക്കുന്നതിന് കൂടുതൽ യത്നം ആവശ്യമാണ്. നിങ്ങൾക്ക് പയനിയറിംഗിന് സാദ്ധ്യമല്ലെങ്കിൽ തന്നെ ഏപ്രിലിലേക്കും മെയ്യിലേക്കും ഒരു വ്യക്തിപരമായ മണിക്കൂർ ലാക്ക് വെക്കുന്നത് ഉചിതമായിരിക്കും. വ്യക്തിപരമായ യത്നങ്ങളും വിനോദവും കുറവുചെയ്തുകൊണ്ട് വയൽശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് നിങ്ങൾക്ക് ക്രമീകരിക്കാൻ കഴിയുമോ? നിങ്ങളെ ശക്തീകരിക്കുന്നതിനും അനുഗ്രഹിക്കുന്നതിനും യഹോവയോട് അപേക്ഷിക്കുക. ശാരീരിക പരിമിതികൾ ഉളളവർക്ക് മററുളളവരുടെ സഹായത്തോടെ ഈ പ്രസ്ഥാനത്തിൽ തങ്ങൾക്കും ഒരു അധികമായ പങ്ക് ഉണ്ടായിരിക്കാൻ കഴിയുമെന്ന് കണ്ടെത്തിയേക്കാം.
7 നമുക്കെല്ലാം ഏപ്രിലും മെയിലും യഹോവയുടെ സേവനത്തിൽ വളരെ തിരക്കേറിയ ഒരു സമയമായിരിക്കും. മൂപ്പൻമാർ എല്ലാം നന്നായി സംഘടിപ്പിക്കുന്നതിൽ ശുഷ്കാന്തിയുളളവരായിരിക്കും. സാഹിത്യത്തിന്റെ ആവശ്യം കണക്കാക്കുകയും വളരെ നേരത്തെ ഓർഡർ അയക്കുകയും ചെയ്യും. കൂടുതൽ മാസികകൾ, പ്രത്യേകിച്ച് ഏപ്രിൽ 15ലെ വാച്ച്ടവർ, ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. പ്രദേശം ക്രമീകരിക്കുകയും അത് പൂർണ്ണമായി തീർക്കുന്നതിന് ആസൂത്രണം ചെയ്യുകയും ചെയ്യുക. സായാഹ്ന സാക്ഷീകരണമുൾപ്പെടെ വയൽസേവനത്തിനുളള ഉചിതമായ ക്രമീകരണങ്ങൾ ചെയ്യുക. നാം തീവ്രമായി യഹോവയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുമ്പോൾ, നമുക്ക് അവന്റെ സ്തുതിക്കായി സമയം ബുദ്ധിപൂർവം ഉപയോഗിക്കാം.