മൺസൂൺമാസങ്ങളെ ബുദ്ധിപൂർവം ഉപയോഗിക്കുക
1 അവധിക്കാലത്ത് തങ്ങൾ എന്തു ചെയ്യാൻ ആസൂത്രണംചെയ്യുന്നുവെന്ന് സ്ക്കൂൾകുട്ടികളോടു മിക്കപ്പോഴും ചോദിക്കുന്നു. അവർ സ്ക്കൂളിൽ മടങ്ങിച്ചെല്ലുമ്പോൾ അവർ ചെയ്തതിനെക്കുറിച്ച് ഒരു റിപ്പോർട്ടുകൊടുക്കാൻ ആവശ്യപ്പെട്ടേക്കാം. തീർച്ചയായും ചെറുപ്പക്കാരായാലും പ്രായമുളളവരായാലും നമ്മളെല്ലാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘മൺസൂൺ കാലത്ത് നാം എന്തുചെയ്യാൻ ആസൂത്രണംചെയ്തിരിക്കുന്നു? അതു കഴിയുമ്പോൾ ചെലവഴിച്ച ഉല്പാദനക്ഷമമായ, പ്രയോജനകരമായ സമയത്തെക്കുറിച്ച് റിപ്പോർട്ടുചെയ്യാൻ നമുക്കു കഴിയുമോ? ‘നമുക്കുവേണ്ടി അവസരോചിതമായ സമയം വിലക്കുവാങ്ങാ’നുളള ബുദ്ധിയുപദേശം നാം അനുസരിക്കുകയാണെങ്കിൽ, നമുക്കു കഴിയും.—എഫേ. 5:15, 16.
കൺവെൻഷനുകളിൽനിന്നുളള പ്രയോജനങ്ങൾ
2 നമ്മളെല്ലാം നമ്മുടെ ആസൂത്രണങ്ങളിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്ന ഒരു കാര്യം “നിർമ്മലഭാഷാ”ഡിസ്ത്രിക്ററ് കൺവെൻഷനിൽ ഹാജരാകുകയെന്നതാണ്. പിന്നീട്, ഏതു പോയിൻറുകൾ നാം പഠിച്ചുവെന്നും യഹോവയുടെ സ്തുതിപാഠകരെന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ എന്തു ബാധകമാക്കാൻകഴിയുമെന്നും കാണാൻ നമ്മുടെ നോട്ടുകൾ പുനരവലോകനംചെയ്യുന്നതു നല്ലതാണ്. “നിങ്ങളിലോരോരുത്തരും തന്റെ അയൽക്കാരനോട് സത്യം സംസാരിക്കാൻ” എഫേസ്യർ 4:25-ൽ നാം പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഏററവുമടുത്ത അയൽക്കാർ നമ്മുടെ സ്വന്തം കുടുംബാംഗങ്ങളാണ്. കൺവെൻഷൻപരിപാടിയുടെ സമയത്ത് നൽകപ്പെട്ട അത്ഭുതകരമായ ആഹാരത്തിൽ ചിലതിനെക്കുറിച്ച് നമുക്ക് അവരുമായോ നമ്മുടെ ആത്മീയകുടുംബാംഗങ്ങളുമായോ ചർച്ചചെയ്യാൻ കഴിയും. അങ്ങനെ ചെയ്യുന്നതിനാൽ നാം “യഹോവയെ തോളോടുതോൾ ചേർന്ന് സേവിക്കേണ്ടതിന്, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കാൻ” നാം അന്യോന്യം സഹായിക്കുന്നതായിരിക്കും.—സെഫ. 3:9.
വയൽശുശ്രൂഷയിൽ പങ്കെടുക്കുക
3 ഓഗസ്ററിലും സെപ്ററംബറിലും നിദ്ദേശിക്കപ്പെട്ടിരിക്കുന്ന സമർപ്പണം സ്ക്കൂൾ ലഘുപത്രിക ഒഴിച്ചുളള ഏതെങ്കിലും ലഘുപത്രികയാണ്. ഈ രണ്ടു മാസങ്ങളിൽ രണ്ടു ലഘുപത്രികകൾ ഓരോ അവസരത്തിലും സമർപ്പിച്ചുകൊണ്ട് ശുശ്രൂഷയിലെ സാദ്ധ്യമാകുന്നിടത്തോളം വലിയ പങ്കുപററലിനായി നാം ആസൂത്രണംചെയ്തിരിക്കുന്നുവോ? നാം നമ്മുടെ സ്വന്തം സഭയോടൊത്താണെങ്കിൽ, നാം ക്രമമായ വയൽസേവനക്രമീകരണങ്ങളെ പിന്താങ്ങണം. വർഷത്തിന്റെ ഈ സമയത്ത് പകൽവെളിച്ചം നീണ്ടുനിൽക്കുന്നതിനാൽ നമുക്ക് സായാഹ്നസാക്ഷീകരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കും. സായാഹ്നത്തിൽ അനേകർ വീട്ടിൽ കാണും, അവർ കൂടുതൽ സ്വസ്ഥമായ ഒരു പ്രകൃതത്തിലായിരിക്കാൻ പ്രവണതകാട്ടുന്നു, അങ്ങനെ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്ന രാജ്യസുവാർത്തയെക്കുറിച്ച് അവരോടു സംസാരിക്കുന്നത് ഏറെ എളുപ്പമായിത്തീരുന്നു.—യെശ. 50:4.
4 നാം ഒരു കൺവെൻഷനോ അവധിക്കോ വേണ്ടി യാത്രാസൂത്രണങ്ങൾ നടത്തുമ്പോൾ നാം കുറെ ലഘുപത്രികകൾ എടുക്കാൻ ക്രമീകരണം ചെയ്യണം. അനൗപചാരിക സാക്ഷീകരണത്തിനുളള അവസരങ്ങൾ കിട്ടുമ്പോൾ, നമുക്ക് ലഘുപത്രികകളിലൊന്നിലേക്ക് ശ്രദ്ധതിരിക്കാൻ കഴിയും. വീട്ടിൽനിന്ന് ദൂരെയായിരിക്കുമ്പോൾ നമുക്ക് രാജ്യഹാൾ കണ്ടുപിടിക്കാനും യോഗങ്ങൾക്കു ഹാജരാകാനും സ്ഥലത്തെ സഹോദരീസഹോദരൻമാരോടൊത്ത് വയൽസേവനത്തിൽ പങ്കെടുക്കാനും കഴിഞ്ഞേക്കും. ഇത് നമുക്കും നാം സഹവസിക്കുന്ന സഹോദരൻമാർക്കും പ്രോൽസാഹനത്തിന്റെ ഒരു നല്ല ഉറവാണെന്ന് തെളിയേണ്ടതാണ്.—റോമർ 1:12.
5 നാം മാസാവസാനത്തിൽ നമ്മുടെ സഭയിൽനിന്ന് ദൂരെയായിരിക്കുമെങ്കിൽ, അടുത്ത മാസം ആറാം തീയതിക്കകം സെക്രട്ടറി അയയ്ക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ കഴിയത്തക്കവണ്ണം നാം സേവനറിപ്പോർട്ട് അദ്ദേഹത്തിന് തപാലിൽ അയച്ചുകൊടുക്കണം.
അദ്ധ്യയനങ്ങൾ നടത്താനുളള ശ്രമം
6 ചില ബൈബിളദ്ധ്യേതാക്കൾ അവധിക്കുപോകുന്നതുനിമിത്തം മൺസൂൺമാസങ്ങളിൽ നടത്തപ്പെടുന്ന അദ്ധ്യയനങ്ങളുടെ എണ്ണം കുറവാണ്. അദ്ധ്യയനം നടത്തുന്നയാളും പോയേക്കാം, എന്നാൽ ഒരു വ്യത്യസ്തസമയത്തായിരിക്കാം. ഒരു അദ്ധ്യയനം നടത്താതെ വാരങ്ങൾ കഴിഞ്ഞുപോകാനനുവദിക്കുന്നതിനു പകരം നമ്മുടെ അസാന്നിദ്ധ്യത്തിൽ സഭയിലെ മററാരെങ്കിലും അദ്ധ്യയനം നടത്താൻ ക്രമീകരിക്കാൻ കഴിയുമോ? നിരന്തരമായ ആത്മീയപോഷിപ്പിക്കലിന്റെ ആവശ്യം അദ്ധ്യേതാവിന്റെ മനസ്സിൽ പതിപ്പിക്കുന്നതിന് സാദ്ധ്യമാകുന്നിടത്തോളം ക്രമമായി അദ്ധ്യയനം നടത്തുന്നതു നല്ലതാണ്.
7 നാം പ്രദേശത്തു താൽപര്യം കാണുമ്പോൾ, നാം സാദ്ധ്യമാകുന്നിടത്തോളം പെട്ടെന്നുതന്നെ ആ താല്പര്യത്തെ പിന്തുടരണം. വീട്ടുകാരൻ ഒരു ലഘുപത്രിക എടുക്കുന്നുവെങ്കിൽ, ഒരുമിച്ച് ചുരുക്കം ചില ഖണ്ഡികകൾ പരിചിന്തിച്ചുകൊണ്ട് അതു ഉപയോഗിക്കുന്ന വിധം പ്രകടിപ്പിക്കാൻ കഴിയും. പിന്നീട് നാം അദ്ധ്യയനം തുടരുന്നതിന് ഒരു സുനിശ്ചിതസമയത്തു മടങ്ങിച്ചെല്ലാൻ ഒരു ക്രമീകരണം ചെയ്യാൻ ശ്രമിക്കേണ്ടതാണ്.
8 നമ്മളെല്ലാം 1990-ലെ മൺസൂൺമാസങ്ങളെ തിരിഞ്ഞുനോക്കി യഹോവയുടെ സമർപ്പിതദാസൻമാരെന്ന നിലയിൽ “ആരോഗ്യാവഹമായ വചനങ്ങളുടെ മാതൃക പിടിച്ചുകൊളളുന്ന”തിനും യഹോവയുടെ വചനത്തിൽനിന്നുളള സത്യത്തിന്റെ ആരോഗ്യാവഹമായ വചനങ്ങൾ പഠിക്കാൻ മററുളളവരെ സഹായിക്കുന്നതിനും നാം തീർച്ചയായും സമയത്തെ ബുദ്ധിപൂർവം ഉപയോഗിച്ചുവെന്ന് വിചാരിക്കാൻ പ്രാപ്തരാകട്ടെ.—2 തിമൊ. 1:13.