വേനൽക്കാലത്തേക്കുള്ള നിങ്ങളുടെ ആസൂത്രണങ്ങൾ എന്തെല്ലാം?
നാം വേനൽക്കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ചൂടു കാലാവസ്ഥയെക്കുറിച്ചും ഒരുപക്ഷേ വിശ്രമദായകമായ അവധിക്കാലത്തിനും സന്തോഷകരമായ ബന്ധുമിത്രാദി സന്ദർശനത്തിനും പരിപാടിയിടുന്നതിനെക്കുറിച്ചും ചിന്തിക്കുന്നു. നിങ്ങൾ വേനൽക്കാലത്തേക്ക് ആസൂത്രണങ്ങൾ ചെയ്യുമ്പോൾ രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഓർമിപ്പിക്കലുകൾ ഇതാ:
◼ നിങ്ങൾ അകലെ അവധിക്കാലം ചിലവിടാൻ പോകുകയാണെങ്കിൽ ആ പ്രദേശത്തെ സഭായോഗങ്ങളിലും ശുശ്രൂഷയിലും പങ്കെടുക്കാൻ ആസൂത്രണം ചെയ്യുക. വയൽസേവന റിപ്പോർട്ടുകൾ ഇട്ടെന്ന് ഉറപ്പുവരുത്തുക; ആവശ്യമെങ്കിൽ അവ നിങ്ങളുടെ സഭാ സെക്രട്ടറിയ്ക്ക് തപാലിൽ അയയ്ക്കുക.
◼ സത്യത്തിലല്ലാത്ത ബന്ധുജനങ്ങളെ സന്ദർശിക്കുന്നത് ഫലപ്രദമായ കുറെ അനൗപചാരിക സാക്ഷീകരണം നടത്താൻ നിങ്ങൾക്ക് അവസരം നൽകിയേക്കാം. നിങ്ങളുടെ ബൈബിളും സാഹിത്യ ശേഖരവും തീർച്ചയായും കൊണ്ടുപോകുക.
◼ പ്രദേശം പ്രവർത്തിച്ചു തീർക്കുന്നതിൽ സഹായം ആവശ്യമുള്ള ഒരു അയൽ സഭയെ സഹായിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിരുന്നോ? നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങളെക്കുറിച്ചുള്ള വിവരത്തിനായി മൂപ്പൻമാരോടോ സർക്കീട്ട് മേൽവിചാരകനോടോ സംസാരിക്കുക.
◼ സേവന പ്രവർത്തനം വികസിപ്പിക്കുന്നതിന്, സ്കൂൾ അവധിക്കാലങ്ങൾ യുവജനങ്ങൾക്ക് ഒരു വിശിഷ്ടാവസരം നൽകുന്നു. യുവജനങ്ങളേ, നിങ്ങൾക്കു സഹായ പയനിയർമാരായി പേർ ചാർത്താൻ കഴിയുമോ?
◼ വരണ്ട കാലാവസ്ഥയും പകൽവെളിച്ചം കൂടുതലുമുള്ളപ്പോൾ, പലയാളുകളും വീട്ടിലുള്ള സമയത്തു കൂടുതൽ സായാഹ്ന സാക്ഷീകരണം നടത്തുകവഴി നിങ്ങൾക്കു സേവനത്തിൽ വിശിഷ്ട ഫലങ്ങൾ നേടാൻ കഴിയുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം.
◼സ്ഥലത്തുണ്ടായിരിക്കുകയില്ലാത്തവർക്കു നിയമിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ പരിപാലിക്കാൻ ആരെയെങ്കിലും ക്രമീകരിച്ചുകൊണ്ട് മൂപ്പൻമാർ സഭാ പ്രവർത്തനങ്ങൾ സുസംഘടിതമായി നിർത്താൻ ജാഗരൂകരായിരിക്കണം.
“ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു” എന്നോർക്കുക. (സദൃ. 21:5) നിങ്ങളുടെ വേനൽസമയത്തിന്റെ ഭൂരിഭാഗവും ദിവ്യാധിപത്യ അവസരങ്ങളാക്കാൻ ആസൂത്രണം ചെയ്യുക.