സാക്ഷീകരണത്തിനുളള അവസരങ്ങൾ പ്രയോജനപ്പെടുത്തുക
1 തിരുവെഴുത്തുകൾ നമ്മെ ഇപ്രകാരം പ്രോൽസാഹിപ്പിക്കുന്നു: “നിങ്ങൾ തിന്നുകയൊ കുടിക്കുകയൊ മറെറന്തെങ്കിലും ചെയ്യുകയൊ ചെയ്താലും എല്ലാം ദൈവമഹത്വത്തിനായി ചെയ്യുക.” (1 കൊരി. 10:31) വരുംമാസങ്ങൾ അനേകം വിധങ്ങളിൽ ഇതു ചെയ്യുന്നതിനുളള അവസരങ്ങൾ പ്രദാനംചെയ്യുന്നു.
2 ചിലർ ഈ സമയത്ത് ഒരു അവധിക്കാലമെടുക്കുന്നുണ്ടായിരിക്കും. എന്നിരുന്നാലും, കാലം ഏതുതന്നെയായിരുന്നാലും നമ്മിലാരും പ്രസംഗവും പഠിപ്പിക്കലുമാകുന്ന നമ്മുടെ വേലയെ അവഗണിക്കരുത്. അതുകൊണ്ട് അവധിയിലായിരുന്നാലും ഒരു കൺവെൻഷനിൽ ഹാജരാവുകയാണെങ്കിലും അല്ലെങ്കിൽ സ്കൂൾ അവധിക്കാലത്തായാലും മററുളളവരോട് സാക്ഷീകരിക്കുന്നതിന് ആകാംക്ഷയുളളവരായിരിക്കുക. നമുക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
അവധിയിലായിരിക്കുമ്പോൾ
3 നിങ്ങൾ ബന്ധുക്കളെ സന്ദർശിക്കാൻ ആസൂത്രണം ചെയ്യുന്നുണ്ടോ? നമ്മിൽ മിക്കവരും കുടുംബബന്ധങ്ങൾ പുതുക്കുന്നത് ആസ്വദിക്കുന്നു. നിങ്ങളുടെ ബന്ധുക്കൾ സത്യത്തിലല്ലെങ്കിൽ നിങ്ങൾക്ക് അവരുമായി രാജ്യസന്ദേശം പങ്കുവെക്കാൻ കഴിഞ്ഞേക്കും. അനേകം സഹോദരൻമാർക്ക് തങ്ങളുടെ ബന്ധുക്കളോട് സാക്ഷീകരിക്കുന്നതിനുളള ശരിയായ സമയത്തിനുവേണ്ടി ക്ഷമാപൂർവം കാത്തിരുന്നതിനാൽ നല്ല വിജയം ഉണ്ടായിട്ടുണ്ട്. ഈ വിധത്തിൽ അവരുടെ ബന്ധുക്കളിൽ ചിലർ സത്യം പഠിച്ചിട്ടുണ്ട്.—വാച്ച്ടവർ ഫെബ്രുവരി 15, 1990, പേജ് 25-7 കാണുക.
4 നിങ്ങൾ അവധിക്കാലത്ത് വീട്ടിൽനിന്നു ദൂരെ യാത്രചെയ്യാൻ ആസൂത്രണം ചെയ്യുന്നുവെങ്കിൽ ആ സ്ഥലത്തെ സഭയിൽ യോഗങ്ങളിൽ ഹാജരാകുന്നതിനും വയൽസേവനത്തിൽ ഏർപ്പെടുന്നതിനും എന്തുകൊണ്ടു ക്രമീകരണം ചെയ്തുകൂടാ? നമുക്ക് “സഹോദരങ്ങളുടെ മുഴുസമൂഹത്തോടും സ്നേഹമുണ്ട്,” അവരുമായി വയൽസേവനത്തിൽ പ്രവർത്തിക്കുന്നതിനാൽ നമുക്ക് സത്യത്തിലുളള അവരുടെ അനുഭവപരിചയത്തിൽനിന്ന് പ്രയോജനമനുഭവിക്കുന്നതിനും അവരെ നന്നായി അറിയുന്നതിനും അവസരം കിട്ടുന്നു. (1 പത്രോ. 2:17) അവധിയിലായിരിക്കുമ്പോൾ മീററിംഗുകളിൽ ഹാജരാകുന്നതിനാലും പ്രസംഗവേലയിൽ ഏർപ്പെടുന്നതിനാലും നമുക്കു പ്രയോജനം നേടുന്നതിനും നമ്മുടെ സഹോദരൻമാരുമായി യഥാർത്ഥ നവോൻമേഷം ആസ്വദിക്കുന്നതിനും കഴിയും.—മത്താ. 11:28, 29.
കൺവെൻഷനിൽ ഹാജരാകുമ്പോൾ
5 ഡിസ്ട്രിക്ട് കൺവെൻഷനിൽ ഹാജരാകുമ്പോൾ മററുളളവരോട് സാക്ഷീകരിക്കുക. നമ്മുടെ ബാഡ്ജ് കാർഡുകൾ ധരിക്കുന്നതിനാൽ മററുളളവരുടെ ആകാംക്ഷ ഉണർത്തുന്നതിനും നമുക്ക് അവരുമായി സത്യത്തെക്കുറിച്ച് സംസാരിക്കുന്നതിനുളള വഴി തുറക്കുന്നതിനും കഴിയും. ഇന്ധനത്തിനുവേണ്ടി നിർത്തുമ്പോഴും റസ്റേറാറൻറുകളിൽ ഭക്ഷണംകഴിക്കുമ്പോഴും അല്ലെങ്കിൽ പൊതുവാഹനങ്ങളിൽ യാത്രചെയ്യുമ്പോഴും സാക്ഷീകരിക്കുന്നതിനുളള അവസരങ്ങൾ തേടുക. ഈ സാഹചര്യങ്ങളിലെ അനൗപചാരികസംഭാഷണങ്ങൾ മിക്കപ്പോഴും നല്ല ഫലങ്ങൾ ഉളവാക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ബൈബിളും ഉചിതമായ സാഹിത്യങ്ങളും എടുക്കത്തക്കവണ്ണം വെക്കുകയും ഒരു സാക്ഷ്യം കൊടുക്കുന്നതിന് തയ്യാറായിരിക്കുകയും ചെയ്യുക.
ഒരു കുടുംബമെന്ന നിലയിൽ വർദ്ധിച്ച പ്രവർത്തനം
6 വരുംമാസങ്ങളിൽ നമ്മിൽ ചിലർ സ്കൂൾ വിടുകയോ ലൗകികജോലിയിൽനിന്ന് അവധിയെടുക്കുകയോ ചെയ്യുമെന്നുളളതുകൊണ്ട് എന്തുകൊണ്ട് സഹായപയനിയറിംഗ് നടത്തിക്കൊണ്ട് വയൽശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിച്ചുകൂടാ? മററുളളവരോടൊത്തു പ്രവർത്തിക്കുന്നതിനാൽ നിങ്ങളുടെ വയൽശുശ്രൂഷയെ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ സ്നേഹം “വിശാലമാക്കു”ന്നതിനും കഴിയും. സഭയിലെ സാധ്യമാകുന്നിടത്തോളംപേരുമായി എന്തുകൊണ്ട് പ്രവർത്തിച്ചുകൂടാ? (2 കൊരി. 6:11-13) മുഴുകുടുംബങ്ങളും ഒരുമിച്ച് സഹായപയനിയറിംഗ് നടത്താൻ അവധിക്കാലമാസങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് അവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ഒരു കുടുംബമെന്ന നിലയിൽ യഹോവയോടും അന്യോന്യവും അവരെ കൂടുതൽ അടുത്ത് ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ഇത് സഭയെ പ്രോത്സാഹിപ്പിക്കുന്നു, അതിന്റെ ഫലമായി മററുളളവർ കൂടുതലായ പ്രവർത്തനത്തിന് ഉത്തേജിതരായിത്തീർന്നേക്കാം.
7 അനേകം കാര്യങ്ങൾക്ക് നമ്മുടെ സമയത്തെ കൈയടക്കാൻകഴിയുമെന്നുളളതിനാൽ നമ്മുടെ സമയത്തെ ഏററവും മെച്ചമായി ഉപയോഗപ്പെടുത്താൻ കഴിയേണ്ടതിന് ഒരു നല്ല ദിനചര്യ പാലിക്കുന്നതിൽ നാം ബോധവാൻമാരായിരിക്കണം. ഇപ്പോൾ ആത്മീയ മുൻഗണനകൾ വെച്ചുകൊണ്ട് നാം ‘മനുഷ്യരുടെ മുമ്പാകെ നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കും.’ നമ്മുടെ സൽപ്രവൃത്തികൾ കാണുമ്പോൾ ചിലർ യഹോവക്ക് മഹത്വം കൊടുക്കുന്നതിന് പ്രേരിതരായേക്കാം, എല്ലാം നാം മററുളളവരുമായി സത്യം പങ്കുവെക്കുന്നതിനുളള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിയതിനാൽ തന്നേ.—മത്താ. 5:16.